Saturday, August 25, 2007

ഞാന്‍ അഛനായേ...!!!

പ്രിയ ബ്ളോഗാക്കളെ, ഇന്നു (രണ്ടായിരത്തി ഏഴാമാണ്ട്‌ ആഗസ്റ്റ് ഇരുപത്തി അഞ്ചാം തിയതി) രാവിലെ എട്ടു ഇരുപത്തി മൂന്നിന്‌,
ഉറുമ്പ് എന്ന പേരില്‍ ബ്ലോഗില്‍ വസിക്കുന്ന...ആന്റണി ബോബന്‍(36) എന്ന ഞാന്‍,
ഒരു ആണ്‍കുഞിന്റെ പിതാവായ വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

ഇക്കാര്യത്തില്‍ എന്നെ ആരും സഹായിച്ചിട്ടില്ല എന്നും അതിനാല്‍ ആര്‍ക്കും നന്ദി പറയേണ്ടതില്ലാ എന്നും ബൂലോകസമക്ഷം ബോധിപ്പിച്ചികൊള്ളുന്നു.

എത്രയും പെട്ടെന്നു നാട്ടില്‍ പോണം. വിട്ടില്ലെങ്കില്‍ ബെംഗാളിയെ ഞാന്‍ തട്ടും.
എന്നാല്‍ പിന്നെ ബാക്കി നാട്ടിലെത്തിയിട്ട്‌:)

33 അഭിപ്രായ(ങ്ങള്‍):

Anonymous said...

Heartiest congratulations.

ഉറുമ്പ്‌ /ANT said...

ഇനിയിപ്പോ ഒരു നല്ല പേരു തപ്പണം.
ക്രിസ്ത്യാനിയായ എനിക്കും ഹിന്ദു മതത്തില്‍ പിറന്ന എന്റെ ഭാര്യക്കും സ്വീകാര്യമായ, മതാധിഷ്ഠിതമല്ലാത്ത ഒരു കുഞ്ഞു പേര്. ഇക്കാര്യത്തില്‍ ബൂലോകരുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഉറുമ്പ്‌ /ANT said...

ഇത്ര പെട്ടെന്ന് കമെന്‍റ്റിട്ട ഗീതക്കു വളരെ നന്ദി.

മുടിയനായ പുത്രന്‍ said...

ഉറുമ്പേ, (Mr. Antony Boban!)
അഭിനന്ദനങ്ങള്‍! ആശംസകള്‍‍!
മോനു് എന്തു് പേരിടണമെന്നു് ഉപദേശിക്കാന്‍ വേണ്ട പരിജ്ഞാനം ഈ വിഷയത്തില്‍ എനിക്കില്ല. പക്ഷേ, ക്രിസ്ത്യാനിയും ഹിന്ദുവും ചേര്‍ത്തു് ക്രിസ്‌ഹിന്ദന്‍ എന്ന പേരു് മോനു് നല്‍കരുതെന്ന ഒരപേക്ഷ മാത്രം!

സാല്‍ജോҐsaljo said...

ആശംസകള്‍

മൂര്‍ത്തി said...

അഭിനന്ദങ്ങള്‍...

മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ എന്ന് ഇക്കാലത്ത് പറയാമോ എന്നറിഞ്ഞുകൂടാ. പറയാം എങ്കില്‍ അത് പറഞ്ഞിരിക്കുന്നു..:)

തല്‍ക്കാലം കുഞ്ഞുറുമ്പ് എന്നു വിളിച്ചുകൂടേ?

ടി എ അലിഅക്‌ബര്‍ said...

ഉറുന്വിന്കൂട്ടം ഇളകുന്നു.

മന്‍സുര്‍ said...

പ്രിയ ഉറുമ്പ്‌

ഉറുമ്പ്‌.....വിച്ചാരിചതിലും കേമനാണല്ലോ....
എന്ത നേരുക എന്ന് അറിയില്ല....എക്സല്ലന്‍റ്റ് വര്‍ക്ക്
ആന്‍ ബോബ് നല്ല പേരല്ലെ.....


നന്‍മകള്‍ നേരുന്നു....
ഓണാശംകള്‍


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Satheesh :: സതീഷ് said...

നല്ല വാര്‍ത്ത. കൊങ്രറ്റുലറ്റിഒന്‍സ് (congratulations- നെ നേരെ മലയാളത്തിലേക്കാ‍ക്കിയതാ!)..
കുഞ്ഞുറുമ്പിന്‍ ഞങ്ങടെ വക ഒരു സ്പെഷല്‍ ഉമ്മ!

മാരാര്‍ said...

അഭിനന്ദനങ്ങള്‍, ഉറുമ്പിനും കുഞ്ഞുറുമ്പിനും ഉറുമ്പുചേച്ചിക്കും !!!

Vanaja said...

അഭിനന്ദനങ്ങള്‍....
അല്ലെങ്കിലും ഈ അച്ചന്ന്മാരെല്ലാം സ്വാര്‍ഥന്മാര..
കുഞ്ഞിന്റെ അമ്മയ്ക്കല്ലാതെ ആര്‍ക്കാ നന്ദി പറയുക...

സാരംഗി said...

കുഞ്ഞുറുമ്പിന്‌( കട: മൂര്‍ത്തി)എല്ലാ ഐശ്വര്യങ്ങളും നേരുന്നു...

മയൂര said...

അഭിനന്ദനങ്ങള്‍!

ബയാന്‍ said...

സന്തോഷം

TROY ANTONY

ഈ പേര് എങ്ങിനെ ?

chithrakaran ചിത്രകാരന്‍ said...

ആന്റണി ബോബന്‍ എന്ന ഉറുംബ് അഛനായതില്‍ ചിത്രകാരന്റെ അഭിനന്ദനങ്ങള്‍...
വനജ പറഞ്ഞതുമാനിച്ച് അമ്മക്കു നന്ദി പറഞ്ഞോളു.
ഇരട്ടി മധുരമായി
ഓണാശംസകളും നേരുന്നു.

കലേഷ് കുമാര്‍ said...

അഭിനന്ദനങ്ങള്‍ ഉറുമ്പേ....

ഒപ്പം ഓണാശംസകളും!

Typist | എഴുത്തുകാരി said...

congratulations.

ഓണാശംസകള്‍, കുഞ്ഞുറുമ്പിനു്, സ്പെഷലായിട്ട്.

സഹയാത്രികന്‍ said...

ഈ ഓണത്തിനു ഇരട്ടി മധുരം അല്ലേ ഉറുമ്പേ...

ആശംസകള്‍.... എല്ലാര്‍ക്കും ഓണാശംസകള്‍....

അഞ്ചല്‍കാരന്‍ said...

പിതാവിനും മാതാവിനും നവജാതനും ആശംസകള്‍...

ദേവന്‍ said...

കണ്‍ഗ്രാറ്റ്സ് ഉറുമ്പേ.. പോരാ ആ ഫീല്‍ കിട്ടിയില്ല.. അഭിനന്ദാവനങ്ങള്‍ ആന്റണി ബോബന്‍ .
വേഗം പോയി കുഞുവാവേം അമ്മേം കൂട്ടി വരൂ, ജീവിതം എത്രമാറിപ്പോയെന്ന് കണ്ട് അത്ഭുതപ്പെടൂ :)

വിഷ്ണു പ്രസാദ് said...

ഉറുമ്പിന് അഭിനന്ദങ്ങള്‍...
ഓണാശംസകളും...

ഏ.ആര്‍. നജീം said...

അഭിനന്ദനങ്ങള്‍ ...
വനജ പറഞ്ഞത് പോലെ ആ പെണ്‍ ഉറുമ്പിനും പിന്നെ നല്ലോരു ഓണ സമ്മാനം തന്ന ദൈവത്തോടും നന്ദി പറഞ്ഞോളൂ..
പേരുകള്‍ ഇനിയും ഇങ്ങനെ വന്നോണ്ടിരിക്കും കേട്ടാ, ഉത്രാടത്തലേന്ന് ജനിച്ചതു കൊണ്ട് മവേലി എന്നൊന്നും കേറി വിളിക്കല്ലേ..
:)

ഏറനാടന്‍ said...

പ്രിയ ഉറുമ്പ്‌ എന്ന ബോബാ.. ആശംസകള്‍ നേറുന്നു. കുഞ്ഞിന്‌ ഉതകുന്ന പേര്‌ ലഭിക്കാന്‍ ഗൂഗിളില്‍ പോയാപോരേ.. ഇല്ലേല്‍ നല്ല സൈറ്റുകള്‍ ധാരാളം.. ഓള്‍ ദി ബെസ്‌റ്റ്‌!

കണ്ണൂസ്‌ said...

aayuraarOgya saubhaagya saukhyam, kunjumOn~.

ഉറുമ്പ്‌ /ANT said...

ഗീത,മുടിയനായ പുത്രന്‍,സാല്‍ജോ,മൂര്‍ത്തി,അലിഅക്‌ബര്‍, മന്‍സുര്‍,
സതീഷ്,മാരാര്‍,സാരംഗി,മയൂര,ബയാന്‍,ചിത്രകാരന്‍,കലേഷ്,എഴുത്തുകാരി,സഹയാത്രികന്‍, അഞ്ചല്‍കാരന്‍, ദേവന്‍,വിഷ്ണു പ്രസാദ് ,നജീം, ഏറനാടന്‍, കണ്ണൂസ്‌..എല്ലാവര്‍ക്കും നന്ദി. എത്രയും പെട്ടെന്നു വീട്ടിലെത്താനുള്ള ശ്രമത്തിലാണു ഞാന്‍. തിരുവന്തോരംകാരെ പതിയെ കാണാന്‍ ശ്രമിക്കാം.
വനജയോട്,
ഭര്‍ത്താവ്‌ സ്വര്‍ഥനായതുകൊണ്ടല്ല, ഞങ്ങള്‍ക്കിടയിലെന്തിനാ, വനജേ നന്ദിയും ക്ഷമ ചോദിക്കലും? നന്ദി പറയാന്‍ പോയാല്‍ പിന്നെ അതിനേ നേരം കാണൂ. ചായ തന്നതിനു നന്ദി, തുണി അലക്കിയതിനു നന്ദി, :(

എല്ലാ വിവാഹിതരായ സുഹ്രുത്തുക്കളോടും,
ഭര്‍ത്താവ്‌ ഭാര്യയോടും, ഭാര്യ ഭര്‍ത്താവിനോടും ക്ഷമ ചോദിക്കാത്തതും നന്ദി പറയാത്തതും അങ്ങിനെ ഒന്ന്‌ തോന്നാത്തതുകൊണ്ടല്ല, അതു പറയുന്നതോടെ ഒരല്പം അകലം കൂടില്ലേ എന്നതുകൊണ്ടാണ്‌.

ഇതെന്താപ്പതിങ്ങനെ? ഞാന്‍ എന്നോടുതന്നെ നന്ദി പറയുകേ?
എന്നാപ്പിന്നെ മമ്മൂട്ടി സലാം.(ലാല്‍ ഓണത്തിരക്കിലാ..!)

സിമി said...

കുഞ്ഞുറുമ്പ്!
അഭിനന്ദനങ്ങള്‍! ഉറുമ്പിനും ഉറുമ്പിന്റെ സഹധര്‍മ്മിണിക്കും. ബ്ലോഗാനന്ദലബ്ധിക്കിനിയെന്തുവേണം. (ബ്ലോഗാനന്ദ എന്ന പേരിടരുതും).

Visala Manaskan said...

ആശംസകള്‍!!

വല്യുറുമ്പിനും കുഞ്ഞൂറുമ്പിനും.

തമ്പിയളിയന്‍ said...

ഓണാശംസകള്‍! :)


താങ്കള്‍ ആരാണെന്നറിയില്ലല്ലോ! ഇപ്പോഴല്ലെ ആന്റണി ബോബന്‍ എന്നു പറയണെ? അതും ബ്ലോഗിലെ ഒരു കളിയാണെങ്കിലോ?:)

ഏതായാലും കുട്ടിക്ക് പേര്‍
”കട്ടുറുമ്പ് എ ചാറ്റര്‍ജി“ എന്നിടൂ :)

(എ എന്നാല്‍ ആന്റണി ആണേ, പിന്നെ മതവികാരാം ഈ ഓണക്കാലത്ത് വൃണപ്പെട്ടു എന്നു പറയരുത് :)

തമ്പിയളിയന്‍ said...

ചാറ്റ് ചെയ്യുന്ന ആളല്ലെ, so chaterjee:)

അഗ്രജന്‍ said...

അഭിനന്ദനങ്ങള്‍ ഉറുമ്പ് ജി - അച്ഛനായാല്‍ പിന്നെ ജി നിര്‍ബന്ധം :)

ഒപ്പം ഓണാശംസകളും!

പ്രിയംവദ-priyamvada said...

Congratulations!
qw_er_ty

എന്റെ കിറുക്കുകള്‍ ..! said...

അഭിനന്ദനങ്ങള്‍..

വാവയോടും,അമ്മയോടും അന്വേഷണങ്ങള്‍ അറിയിക്കൂ..

മഴത്തുള്ളി said...

ആശംസകള്‍ :)

Post a Comment