Tuesday, October 30, 2007

"മലയാളം ഇന്നലെ ഇന്ന്‌"

സിബുവിന്‍റെ ബ്ലോഗില്‍ തന്ന അറിയിപ്പനുസരിച്ച് വി.ജെ.റ്റി ഹാളില്‍ നടക്കുന്ന "മലയാളം ഇന്നലെ ഇന്ന്‌" എക്സിബിഷന്‍ കണ്ടു.
പൊതുവെ പറഞ്ഞാല്‍ നിരാശാജനകമായിരുന്നു. എങ്കിലും മലയാളത്തിന്‍റെ നന്മക്കും വളര്‍ച്ചക്കുമായി കുറെയെങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാശ്വസിക്കാം.

മലയാളത്തിന്‍റെ ഉത്ഭവവും വളര്‍ച്ചയും ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെയും പുരാവസ്തു വകുപ്പിന്‍റെയും പവലിയനുകളില്‍ വളരെ ഭംഗിയായി പ്രദര്‍ശിപ്പിച്ചിരുന്നു. ദ്രാവിഡിയന്‍ സംസ്കാരത്തെയും വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയുടെയും പ്രദര്‍ശനം കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ നന്നായി വിവരിച്ചിരുന്നു. മലയാളമനോരമ, കേരളകൌമുദി, മാതൃഭൂമി, സ്വദേശഭിമാനി എന്നിവയുടെ ആദ്യകാല ലക്കങ്ങള്‍ കൌതുകമുണര്‍ത്തി.

മലയാള ഭാഷയുടെ മഹാരഥന്‍മാരുടെ ചിത്രങ്ങളും കൈയ്യെഴുത്തു പ്രതികളുടെ പ്രദര്‍ശനവും നന്നായി.

സൈബര്‍ മലയാളം
മറ്റെവിടെയും പുതുതായി ഒന്നും നടക്കുന്നില്ല എന്നു തോന്നും ആ പവലിയന്‍ കണ്ടാല്‍.
ആകെ ഒരാശ്വാസം സി-ഡാക്കിന്‍റെതാണ്.
സൌജന്യമായി വിതരണം ചെയ്ത സി.ഡി. യിലെ ഉള്ളടക്കം താഴെ.

200 മലയാളം ട്രൂ ടൈപ് ഫോണ്ടുകള്‍
150 യൂണീകോഡ് ഫോണ്ടുകള്‍
ഭാരതീയം ഓപ്പണ്‍ ഓഫീസ് (മലയാളം)
മലയാളം ഓ.സി.ആര്‍
മലയാളം സ്പെല്‍ ചെക്കര്‍.
മലയാളം - ഇംഗ്ളീഷ് , ഇംഗ്ളീഷ് - മലയാളംഡിക്ഷ്ണറി
മലയാളം ടെക്സ്റ്റ് എഡിറ്റര്‍
മലയാളം - ഇംഗ്ളീഷ് ട്യൂട്ടര്‍ പാക്കേജ്.
മലയാളം ടെക്സ്റ്റ് റ്റു സ്പീച്ച്
മലയാളം ഡറ്റബേസ് സോര്‍ട്ടര്‍
മലയാളം റ്റൈപ്പിങ്ങ് ട്യൂട്ടര്‍
മൈക്രോസോഫ്റ്റ് എക്സല്‍ റ്റൂള്‍സ് (മലയാളം)
മലയാളം റ്റൈപ്പിങ്ങ് സഹായി.

എല്ലാ മലയാളം പാക്കേജുകളും ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലാണെന്നു കരുതുന്നു.
മുഴുവന്‍ പരിശോധിച്ചു നോക്കിയിട്ടില്ല.
സി-ഡാക്കിലെ സുമേഷ് വളരെ നല്ല രീതിയില്‍ വിവരിച്ചു തന്നു
സ്പെല്‍ ചെക്കര്‍ ഓ.സി.ആര്‍ എന്നിവ ശൈശവ ദശ പിന്നിടുന്നതേ ഉള്ളൂ എന്ന സത്യം മറച്ചുവയ്ക്കുന്നില്ല സുമേഷ്.

ദുഖഃകരമായി തോന്നിയത് മറ്റ് സോഫ്റ്റുവേര്‍ നിര്‍മ്മാതാക്കളുടെ അസാന്നിധ്യമാണ്.

12 അഭിപ്രായ(ങ്ങള്‍):

Cibu C J (സിബു) said...

ഉറുമ്പേ നന്ദി. ആരും വരാഞ്ഞത്‌ കഷ്ടം തന്നെ :( വരമൊഴി, ബ്ലോഗുകള്‍ മുതലായവ ഓര്‍ഗനൈസ്ഡ് സെക്ടറിലല്ലാത്തതിന്റെ കുഴപ്പമാണ് ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടിസിപ്പേഷന്‍ ഇല്ലാതെ പോകുന്നത്‌.

ഉറുമ്പ്‌ /ANT said...

Cibu
Thanks for coment.

എം.കെ.ഹരികുമാര്‍ said...

dear urumbu
kollam.
you are active. i am delayed by font problem
mk

keralafarmer said...

ഉറുമ്പ് - അപ്പോള്‍ തിരുവനന്തപുരത്തുണ്ടെന്ന് മനസിലായി. നവംബര്‍ 10 രണ്ടാം ശനിയാഴ്ച മീറ്റില്‍ പങ്കെടുക്കുക.

Murali K Menon said...

ബ്ലോഗിനെ പ്രതിനിധാനം ചെയ്ത് (അല്ലെങ്കിലും) ഉറുമ്പിനെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ.

ഉപാസന || Upasana said...

ഒരാളെങ്കിലും....
:)
ഉപാസന

സഹയാത്രികന്‍ said...

:)

എം.കെ.ഹരികുമാര്‍ said...

Good

Sudha Naik said...

urumbeeey .. eniku aa peru ishtapettu .. :)

ഉറുമ്പ്‌ /ANT said...

Thanks to the compliment sunaya .

എം.കെ.ഹരികുമാര്‍ said...

Thanks
kooduthal sradhikaam.
MK Harikuamr.

Anivar said...

സിബൂ , ഉറുമ്പേ,
ഇത്തരം 6 ദിവസത്തെ പരിപാടികളൊക്കെ സര്‍ക്കാരു ശമ്പളം വാങ്ങി വെറുതേയിരിക്കുന്ന സിഡാക് സിഡിറ്റ് കക്ഷികള്‍ക്കേ പറ്റൂ. നമുക്കൊക്കെ സ്വന്തം പണിക്ക് പോയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ല.

അനിവര്‍

Post a Comment