Friday, December 14, 2007
ബ്ലോഗും പ്രേം നസീറും പിന്നെ എം.കെ.ഹരികുമാറും
"മലയാളികള്‍ കാഴ്ചകളില്‍ ഭ്രമിക്കുന്നവരാണ്." ജ്വലിക്കുന്ന സൂര്യനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനെക്കാളേറെ, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടത്തില്‍ ഭ്രമിച്ചുപോവുകയും അതേക്കുറിച്ച് നെടുനീളന്‍ കവിതകളോ നോവലുകളോ, അക്കാദമിക് ഗ്രന്ഥങ്ങളോ രചിക്കും മലയാളി. ഈ തിളക്കം നൈമിഷികമല്ലേ എന്നു സംശയം കൂറിയാല്‍, അവനെ വ്യക്തിഹത്യ ചെയ്ത് കാലത്തിന്റ്റെ ഇരുളറയിലടക്കാനും മറക്കില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് എക്കാലവും നമ്മുടെ രാജ്യത്തിന്റെ അഭിമാനസ്തംഭമാകേണ്ട "അഗ്നിചിറകുകള്‍" വായിക്കാതെ പോകുന്നതും, "നളിനി ജമീലയുടെ ആത്മകഥ" ബെസ്റ്റ് സെല്ലറാകുന്നതും.
ആയിരത്തോളം കഥാപാത്രങ്ങള്‍ക്കു ജീവന് നല്കിയ ജഗതി ശ്രീകുമാറിനെ അംഗീകരിക്കാന്‍ മടിക്കുന്നതും, ഒരേ ഒരു ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ പ്രേംജിക്ക് അവാര്‍ഡ് കൊടുക്കുന്നതും ഇതേ മനോഭാവം കൊണ്ടുതന്നെ. പ്രേംജി നല്ല നടനല്ല എന്നു കരുതുന്നില്ല. അനിതര സാധാരണമായ കഴിവുള്ളയാള്‍ക്കേ, പിറവിയിലെ ഈച്ചരവാര്യരെ അഭിനയിച്ചു നന്നാക്കാനാവൂ. എന്നാല്‍ "ഉദയാനാണു താരം" എന്ന ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിനു ജീവന് നല്കാന് ജഗതിക്കല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ല. ശ്രീനീവാസനെ നവരസങ്ങള്‍ പരിശീലിപ്പിക്കുന്ന ഒരൊറ്റ രംഗം മതി ആ അതുല്യ പ്രതിഭയുടെ മാറ്റുരക്കാന്‍. എന്നിട്ടും ജഗതി ഇന്നും നമുക്ക് "സഹ" !.
ഈയൊരു കാഴ്ചപ്പാടില്‍ തന്നെയാണ് ശ്രീ. എം.കെ.ഹരികുമാറിന്റെ "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്" എന്ന കുറിപ്പിനെയും കാണാന്‍. ഒരു നടന് അവന്റെ കഴിവുതെളിയിക്കേണ്ടത് നടന വൈഭവത്തിലൂടെ തന്നെയാകണം. കൊട്ടാരക്കര ശ്രീധരന് നായര്‍, ഭരത് ഗോപി, അടൂര്‍ ഭാസി, തിക്കുറിശ്ശി, കരമന, സത്യന്, പ്രേംജി, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഇടയില്‍ നിന്നും പ്രേം നസീറിനെ മാറ്റി നിറുത്തുന്നതെന്താണ്? അഭിനയത്തികവില്‍ ഇവരോടൊപ്പമോ അതിനു മുകളിലോ ശേഷിയുള്ളയാളണോ അദ്ദേഹം? അല്ലെങ്കില്‍ എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്കെല്ലാം, ലളിതമായ ഒരുത്തരമുണ്ട്. ഇപ്പറഞ്ഞവരാരും ഒരു നടന് എന്നതിനപ്പുറം വളര്‍ന്ന് ഒരു പ്രസ്ഥാനമായി തീര്‍ന്നിട്ടില്ല. തമിഴില്‍ എം.ജി.ആര്., രജനീകാന്ത്, കന്നഡത്തില്‍ രാജ്കുമാര്, ഹിന്ദിയില്‍ ബച്ചന്, മലയാളത്തില്‍ പ്രേം നസീര്‍. അതേ, പ്രേം നസീര്‍ മാത്രം.
ഇനിയാണ്, മലയാളിയുടെ അക്കാദമിക് പൊങ്ങച്ചം തലപൊക്കുന്നത്. ഒരു ജീവിത കാലം മുഴുവന്‍ മലായാളിയുടെ നായക സങ്കല്പങ്ങളില് നിറഞ്ഞു നിന്ന പ്രേം നസീര്‍ നടനേയല്ല!, വെറും ചവര്‍. ജഗതി ശ്രീകുമാറാണോ, മാള അരവിന്ദനാണോ, വലിയ നടന്? അഭിനയകലയുടെ സൂഷ്മ വിശകലനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കുതിരവട്ടം പപ്പുവാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്. പാളിപ്പോയ, അതുമല്ലെങ്കില്‍ ജീവിതത്തോടൊട്ടിനില്ക്കാത്ത എത്ര കഥാപാത്രങ്ങളുണ്ട് പപ്പുവിന്റെതായി?
ശ്രീ എം. കെ. ഹരികുമാറിന്റെ കുറിപ്പില്‍ അദ്ദേഹം വളര സൂക്ഷിച്ചാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാതെ പോകുന്നത് വായനക്കാരന്റെ തെറ്റാണ്. അദ്ദേഹം പറയുന്നത് എക്കാലത്തെയും "വലിയ" നടനെക്കുറിച്ചാണ്. "മികച്ച" നടനെക്കുറിച്ചല്ല. ആ അര്‍ഥത്തില്‍, പ്രേം നസീര്‍ എന്ന പ്രസ്ഥാനം തന്നെയാണ് "മലയാള സിനിമയിലെ ഏറ്റവും വലിയ നടന്"
Subscribe to:
Post Comments (Atom)
13 അഭിപ്രായ(ങ്ങള്):
എന്റെ കുറിപ്പിനെ തത്വത്തില്‍ മനസ്സിലാകാനും അംഗീകരിക്കാനും ഉറുമ്പിനു കഴിഞ്ഞു. ഏറ്റ്വും ശ്രദ്ധേയമായി തോന്നിയത് കുതിരവട്ടം പപ്പുവാണ് ഏറ്റ്വും മികച്ച നടന് എന്ന പരാമര്സ്മാണ്.
ഞാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കലകൗമുദിയിലെ എന്റെ അക്ഷരജാലകത്തില്‍ പപ്പുവിനേപ്പറ്റി ഒരു കുറിപ്പ് എഴുതിയിരുന്നു.
നസീറിന്റെ കാര്യത്തില്‍ വീണ്ടു വിചാരം ചെയ്യേണ്ടത് , കുറച്ച് പേരല്ല. നമ്മുടെ നാട് ആകെയാണ്.നസീറിനെ വളരെ കുറച്ചുകണുകയാണ് അം ഇതുവരെ ചെയ്തതു, മലയാള സമാന്തര സിനിമാകാരുടെ ജാടകളും ഇതിന് ആക്കം കൂട്ടി.നസീര്‍ നടനകലയില്‍ കൊണ്ടുവന്ന റിഫൈന്‍ഡ് ആയ ചില സംഗതികള്‍ പലരും കണ്ടില്ല.ഒരാളെ വിലയിരുത്തുമ്പോള്‍ നമുക്ക് വേണ്ടത് ഉല്ഗ്രഥനപാടവമാണ്. ഉരുമ്പിന് അതുണ്ട്. ഉരുമ്പ് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഒരു മലയാളി എന്ന നിലയ്ക്ക് എനിക്ക് അഭിമാനകരമാണ്.
മികച്ച ആസ്വാദനശേഷിയുള്ള ആളെന്ന നിലയില്‍ ഉറുമ്പിനെ മുന്‍പും ശ്രദ്ധിച്ചിട്ടുണ്ട്. താങ്കളുടെ എഴുത്തിനെയോ വായനയെയോ വിലകുറച്ചുകാണാന്‍ യാതൊരുദ്ദേശ്യവുമില്ല എന്ന് വ്യക്തമാക്കിയിട്ടുതന്നെ ഈ കുറിപ്പിന് വളരെ നേരിട്ട് ഒരു മറുപടി ഇട്ടോട്ടെ. ഇത് സാധാരണായായി എന്റെ രീതികള്‍ക്ക് യോജിക്കുന്നതല്ല. ക്ഷമിക്കുക.
അപ്പോള്് പറഞ്ഞുവന്നത് ശ്രീ ഹരികുമാര്‍ ബ്ലോഗില്‍ വരുമ്പോള്‍ കഷ്ടിച്ച് മൂന്നോ നാലോ കുറിപ്പുകള്‍ മാത്രം (അതൊന്നും മഹാസംഭവങ്ങളും ആയിരുന്നില്ല) ഉണ്ടായിരുന്ന ഈ ബ്ലോഗ് എന്തൊക്കെയോ ആണെന്ന മട്ടില്‍ ഒരു കുറിപ്പ് അദ്ദേഹം അവിടെ ഇട്ടിരുന്നു. അന്നുമുതലേ ഇതുപോലെ ഒരെണ്ണം ഇവിടെ പ്രതീക്ഷിച്ചതാണ്. So you don't surprise me. In English they say, blowing ones own trumpet. നന്നായങ്ങോട്ട് പോട്ടെ...
നസീര്‍ പ്രശ്നത്തില്‍ ശ്രീ ഹരികുമാറിന്റെ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചതു ഞാനാണ്. നടന്മാരെ വിലയിരുത്താനുള്ള സാമാനം എനിക്കില്ല എന്ന് അദ്ദ്യേം ആദ്യം തന്നെ പറഞ്ഞതുകൊണ്ട് അക്കാര്യത്തില്‍ ഇനി അഭിപ്രായം ഇല്ല. പക്ഷെ അവിടെ ഞാന്‍ വീണ്ടും വീണ്ടും കമന്റിട്ടത് വിയോജിപ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ ആ മനുഷ്യന് കാണിക്കുന്ന ധാര്‍ഷ്ട്യം കണ്ടിട്ടാണ്. ഒരാളോടെന്നല്ല വിയോജിപ്പ് പറഞ്ഞ സകലരോടും ഒരേസ്വരം. ഒരു കാര്യത്തിലല്ല. സകല കാര്യങ്ങളിലും. ഇദ്ദേഹം ആരാ.. ശ്രീബുദ്ധന്റെ കൊച്ചാട്ടനോ .. സര്വവിജ്ഞാനത്തിന്റെയും ഭണ്ഡാരമായിട്ട് ബ്ലോഗില്‍ അവതരിക്കാന്‍?
രാജ്യത്തിന്റെ അഭിമാനസ്തംഭമാവേണ്ട കൃതിയാണു ‘ അഗ്നിച്ചിറകുകള്‍’ എന്നു ഉറുമ്പ് ആത്മാര്‍ഥമായും വിശ്വസിക്കുന്നെങ്കില്‍, അദ്ദേഹത്തിന്റെ ഈ പോസ്റ്റിനെക്കുറിച്ചു ഇനി എന്തു കമന്റാന്‍?!!!
ഇനി joint self-promotion അല്ല ഉദ്ദേശ്യം മ്യൂച്വല്‍ പ്രൊമോഷന് ആണെങ്കിലും ഫലം ഒന്നുതന്നെ. Even worse.
:)
ഉറുമ്പ്,
ഹരിത് പറഞ്ഞതുപോലെ അഗ്നിചിറകുകള്‍ രാജ്യത്തിന്റെ അഭിമാനസ്തംഭം ആകേണ്ടതാണ് എന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ താങ്കളോടു പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ ബ്ലോഗ് എഴുത്തുകാരന്റേതു മാത്രമല്ലല്ലോ...വായനക്കാരന്റേതു കൂടിയല്ലേ...
ദേശീയ അവാര്‍ഡ് പണ്ടൊക്കെ അഭിനയിച്ച സിനിമയുടെ എണ്ണം നോക്കിയല്ല നിര്‍ണയിച്ചിരുന്നത്. താങ്കളുടെ കുറിപ്പില്‍ നിന്നു മനസ്സിലാവുന്നത് എണ്ണമാണ് കഴിവിന്റെ മാനദണ്ഡമെന്നാണ്.
ജഗതിയെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹം തന്റെ മിക്ക സിനിമകളിലും ആളുകളെ രസിപ്പിക്കുന്ന ഗോഷ്ഠി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിവുള്ള നടനായിരിക്കാം. പക്ഷെ ആ കഴിവൊന്നും പത്മരാജന്റെ ചില ചിത്രങ്ങളിലൊഴികെ കണ്ടിട്ടില്ല. ജഗതി എല്ലാ സിനിമകളിലും ജഗതി തന്നെയായിരിക്കും. ഉദയനാണു താരം എന്ന മൂന്നാംകിട സിനിമയിലെ ഒരു നാലാംകിട രംഗം അഭിനയമികവെന്നു കരുതുന്ന താങ്കളുടെ ആസ്വാദനനിലവാരം അനുസരിച്ച് നസീറിനെ പുകഴ്ത്തുന്നതില്‍ അപാകതയില്ല. ഹരികുമാറിനു ചേരും...
ഹരികുമാറിന്റെ തൊമ്മിയാണല്ലേ...
ഈ ബ്ളോഗു വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാപേര്‍ക്കും നന്ദി.
ഗുപ്തന്,
"മികച്ച ആസ്വാദനശേഷിയുള്ള ആളെന്ന നിലയില്‍ ഉറുമ്പിനെ മുന്‍പും ശ്രദ്ധിച്ചിട്ടുണ്ട്. "
അതിനു നന്ദിയുണ്ട്.
ഇവിടെ വായിച്ച പലരും ഒരു മ്യൂച്വല്‍ പ്രൊമോഷ നെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നു. അപ്പോ നിങള്ക്കതു മനസ്സിലായി അല്ലേ. നല്ലകാര്യം. ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നു പറയുന്നതെത്ര ശരി.!
ഗുപ്തനോട്, താങ്കളുടെ വികാരം എനിക്കു മനസ്സിലാവുന്നുണ്ട്. പക്ഷേ ഹരികുമാറിനുള്ളതു ഹരികുമാറിനു കൊടുക്കുക. ഉറുമ്പിനുള്ളത് ഉറുമിനും എം.ടി. ചന്തുവിനെ മാറ്റി എഴുതിയപ്പോഴും ഇതുപോലെ കുറെ കേട്ടിരുന്നു. ആദ്യം വേണ്ടത് നമ്മുടെ പീളകെട്ടിയ കണ്ണുകളെ കഴുകുകയാണ്.
ഹരിത്
അഗ്നിചിറകുകള്‍ മഹത്തായ സാഹിത്യ രൂപം എന്ന നിലക്കല്ല ഇവിടെ പറഞ്ഞത്. അതിനുള്ളിലെ പ്രേരക ശക്തിയെയാണ് കാണേണ്ടത്.
റോബി,
"ജഗതിയെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹം തന്റെ മിക്ക സിനിമകളിലും ആളുകളെ രസിപ്പിക്കുന്ന ഗോഷ്ഠി കാണിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിവുള്ള നടനായിരിക്കാം. പക്ഷെ ആ കഴിവൊന്നും പത്മരാജന്റെ ചില ചിത്രങ്ങളിലൊഴികെ കണ്ടിട്ടില്ല."
പത്മരാജന് ചിത്രത്തിലെങ്കിലും നന്നായെന്നു പറഞ്ഞല്ലോ..
"ഉദയനാണു താരം എന്ന മൂന്നാംകിട സിനിമയിലെ ഒരു നാലാംകിട രംഗം അഭിനയമികവെന്നു കരുതുന്ന താങ്കളുടെ ആസ്വാദനനിലവാരം അനുസരിച്ച് നസീറിനെ പുകഴ്ത്തുന്നതില്‍ അപാകതയില്ല."
റോബി നന്നായി തെറ്റിധരിച്ക്ചിരിക്കുന്നു.
ഉറുമ്പിന്റെ ആസ്വാദന നിലവാരം അത്രയൊന്നും നല്ലതല്ല.
ഒരാളെ വിലയിരുത്തുമ്പോള്‍ നമുക്ക് വേണ്ടത് ഉല്ഗ്രഥനപാടവമാണ്. ഉരുമ്പിന് അതുണ്ട്. ഉരുമ്പ് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഒരു മലയാളി എന്ന നിലയ്ക്ക് എനിക്ക് അഭിമാനകരമാണ്.
നല്ല നിരീക്ഷണങ്ങള്‍ ഉറുമ്പേ..
ഹരികുമാറിന്റെയും നല്ല നിരീക്ഷണം.
ഒരു നടന് എപ്പോഴും മാനറിസ്സങ്ങളെ മറികടക്കാന്‍ കഴിയുന്നവനാവണം , അപ്പോള്‍ അയാള്‍ അയാളല്ലാതാവുന്നു, കഥാപാത്രമാവുന്നു. അവിടെയാണു ഇപ്പറഞ്ഞ നസീറും മറ്റുള്ളവരുമൊക്കെ ചെറുതാവുന്നത് , നടന്റെ പ്രകടനം കാണുമ്പോള്‍ "ഓ അയാള്‍ എത്ര നല്ല മനുഷ്യനാണ്" എന്നു കാണികള്‍ വിചാരിക്കുന്നിടത്ത് ആ നടന് പരാചയപ്പെടുന്നു. ആക്റ്റിങ്ങ് ഉണ്ട് , പെര്‍ഫോമന്‍സ് ഉണ്ട്, മമ്മുട്ടി അമരത്തില്‍ പെര്‍ഫോം ചെയ്തു, അത് ആത്മപ്രചോതിതമായ പ്രകടനമാണു് , ഗോപിയുടെ പല ചിത്രങ്ങളിലെ അഭിനയം ഇത്തരത്തില്‍ ഉള്ളതാണു് . നസീര്‍ വലിയ നടനാണെന്നു പറയുന്നവര്‍ തന്നെയാണു ബച്ചന് വലിയ നടനാണെന്നു് പറയുന്നത്, ഇതാണു് യഥാര്‍ത്ഥ ബുദ്ധിജീവി ജാട!
ചന്തുവിനെക്കുറിച്ച് എംടിയും നസീറിനെക്കുറിച്ച് എംകെയും പിന്നെ എംകെയെക്കുറിച്ച് ഉറുമ്പും....
ശ്ശൊ എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ ചേട്ടാ...
നമ്മള് പെയ്യി കണ്ണ്കള് കഴുവീട്ട് വരട്ട്...
Search by typing in Malayalam.
http://www.yanthram.com/ml/
Acting is an inborn talent. But most of the actors in the cine field or in the stage are doing acting for their lively hood and fame. Butlike Jagathy Sreekumar he is the best example of an actor who himself enjoys the art and for him acting is an inspiration and instinct.What ever may be the role, he has made it outstanding. There are number of roles he has done brilliantly and in which the presentation of the character is not only from the notion of the director but also the creativity of the this artist. He has the talent in his blood. I am hundred percent sure that no body in the film industry, exept Smt Sukumari, has this much of talent of acting any type of roles.There are actors who can act in stereo type roles. But the diversity of roles handled with high potentiality is the trade mark of Sri. Jaghthy. Since the audience has preoccupied with the concept of the physical apperacence of a hero, people may not accept him as romantic pair.But those who have not such a feeling do agree with me that he is also an outstanding artist as a romatic actor.It is high time to realize this fact to award him the best actor title.If I was a jury member of the awarding committee would have given the best actor award to both great Gagathysreekumar and Smt. Sukumari.
Post a Comment