ലോഗോകൾ ഉണ്ടാകുന്നത്.
ഒരു ഡിസൈനർ എന്ന തൊഴിലിൽ എന്നെ ഏറ്റവും വിഷമിപ്പിച്ച ജോലി, ലോഗോ വരച്ചെടുക്കുന്നതിലാണ്.
പലപ്പോഴും ഒന്നിലേറെ ലോഗോ വരുന്ന ഒരു ഡിസൈനിൽ മറ്റു ജോലികളെക്കാളേറെ സമയം ഈ ലോഗോ വരയ്ക്കലിൽ വേണ്ടിവരും.
ഉദാഹരണത്തിന് ഒരു ഷൂ വിൽക്കുന്ന കമ്പനിയയുടെ ബ്രോഷറ് ചെയ്യുമ്പോൾ പത്തിലേറെ ലോഗോ ഉണ്ടായാൽ നമ്മൾ തെണ്ടിപോയതുതന്നെ.
അഡിഡാസ്, നിവിയ, പ്യുമ, എന്നുവേണ്ട, എല്ല മറ്റവന്മാരുടെയും ലോഗോ വേണം. കസ്റ്റമറുടെ തന്തക്കുവിളിക്കാൻ തോന്നുന്ന അവസരമാണിത്.
പിന്നെ അവൻ തരുന്ന, അല്ലെങ്കിൽ തരുമെന്നു പ്രതീക്ഷിക്കുന്ന കാശിന്റെ കാര്യം ഓർത്ത് തന്തക്കുവിളി മനസ്സിൽ ഒതുക്കും.
ഇത്തരം അവസരത്തിൽ ചുളുവിൽ ഈ പരിപാടി ചെയ്തു തീർക്കാൻ ഒരു മാർഗ്ഗമുണ്ട്. ഒരുമാതിരി എല്ല പ്രസിദ്ധ ബ്രാണ്ടുകൾക്കും സ്വന്തം വെബ് സൈറ്റ് ഉണ്ടാകും. (അതും ഇല്ലാത്തവനെ നമ്മൾ പ്രസിദ്ധ ബ്രാണ്ടായി കൂട്ടാതെ കുത്തിയിരുന്നു വരയ്ക്കേണ്ടി വരും...വെബ്സൈറ്റ് ഇല്ലാത്തവനെ വേറെ തന്തക്കു വിളിക്കാം.)
ആവശ്യമുള്ള കമ്പനിയുടെ വെബ് സൈറ്റില്‍ പോകുക. അതിൽ ഏതു ഭാഗതെങ്കിലും ലോഗോ ചേർത്തിട്ടുള്ള .PDF ഫയൽ ഡൗൺലോഡു ചെയ്യൺ പറ്റുമോ എന്നു നോക്കണം. കമ്പനി റിപ്പോർട്ട്, പ്രൊഫെയിൽ, അതുപോലെ ഏതെങ്കിലും പേജ് തുറക്കണം. PDF ഫയൽ കിട്ടിയാൽ അതൊരു 300-500 ശതമാനം സൂം ചെയ്തു നോക്കണം. ഇപ്പോൾ നല്ല വൃത്തിയും വെടിപ്പുമുള്ള ലോഗോ കാണാനാകുന്നെങ്കിൽ നിങ്ങൾ വിജയത്തോടടുക്കുന്നു എന്നു പറയാം. അതൊരു വെക്റ്റർ ലോഗോ ആകാം. ഇനി ഒന്നു മാത്രം. ചുമ്മ PDF ഫയലിനെ അഡോബ് ഇല്ലസ്രേറ്ററിൽ തുറന്നു നോക്കൂ. നിങ്ങൾ തിരയുന്ന ലോഗോ റെഡി.
Tuesday, April 28, 2009
Subscribe to:
Post Comments (Atom)
6 അഭിപ്രായ(ങ്ങള്):
http://www.brandsoftheworld.com/ provides logos in vector formats
ആശംസകള്‍ സുഹൃത്തേ.. ഇത് പോലെ കുറെ നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.. തുടരുക,,
തുടരുക,,
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാം
ഇത് തന്നെയാണ് കമ്പ്യൂട്ടര്‍ ജോലിയുടെ പൊതു തത്വവും,
ജസ്റ്റ് കോപ്പി ആന്‍ഡ് പേസ്റ്റ്..
വിവരണത്തിനു നന്ദി
ഇവിടെ വന്ന എല്ലാ ബൂലോകർക്കും, പകൽക്കിനാവൻ, ബാജി, മരമാക്രി, അരുൺ, നന്ദി.
മധുസൂദനൻ, ലിങ്കിനു പ്രത്യേകം നന്ദി പറയുന്നു. ഈ ബ്ലോഗിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്. പരസ്പരം അറിവുകൾ പങ്കിടുക.
www.sharealogo.com എന്ന സൈറ്റ് ഇതുപോലെ വെക്റ്റർ ലോഗോ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന മറ്റൊരു സൈറ്റാണ്.
Post a Comment