Wednesday, September 30, 2009

ഏകാന്തതയുടെ നൂറു വർഷങ്ങൾ. One Hundred Years of Solitude

ഏകാന്തതയുടെ നൂറു വർഷങ്ങൾ. One Hundred Years of Solitude-PDF ലൈബ്രറിയിൽ ചേർത്തിട്ടുണ്ട്.

Tuesday, September 29, 2009

ഫ്രീഡം ഒർ ഡെത്ത് -Freedom or Death-Nikos Kazantzakis

കസാന്ത് സാക്കിസിന്റെ ഫ്രീഡം ഓർ ഡെത്ത്. പിഡീഫ് കോപ്പി ലൈബ്രറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എന്റെ ഡിജിറ്റൽ ലൈബ്രറി. The Last Temptation of Christ

സുഹൃത്തേ, ഇതൊരു പുതിയ സംരംഭമാണ്. എന്റെ കയ്യിലുള്ളതും, സുഹൃത്തുക്കൾ തന്നതുമായ പുസ്തകങ്ങളുടെ ശേഖരം. എന്റെ പുസ്തകങ്ങൾ പലതും വായിക്കാനായി വാങ്ങിയ എന്റെ ഇഷ്ടപ്പെട്ടവർ അവ തിരിച്ചുനൽകാത്തതിനാൽ എനിക്ക് അവ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. സക്കറിയയുടെ “ഭാസ്കരപട്ടേലരും എന്റെ ജീവിതവും” ഞാൻ വാങ്ങിയതു പന്ത്രണ്ടു തവണ. എന്നാൽ ഇപ്പോൾ ഒന്നുപോലും കയ്യിലില്ല. അതുപോലെതന്നെ ഓ.വി.വിജയന്റെ “ധർമ്മപുരാണവും“ ഇനി മുതൽ അതെനിക്കു സംഭവിക്കാതിരിക്കാനാണ് ഇങ്ങിനെ ഒരു കലവറ തുടങ്ങാനുള്ള കാരണം. എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ എന്റെ വായനാശീലമുള്ള സുഹൃത്തുക്കൾക്ക് കൊടുക്കാൻ എനിക്കു സന്തോഷം മാത്രമേ ഉള്ളു. അതിൽ നിയമപരമായ തടസ്സങ്ങൾ ഇല്ലാ എന്നുതന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഈ പുസ്തകങ്ങളുടെ പി.ഡി.എഫ്. ഫയൽ ഞാൻ സൂക്ഷിക്കുന്നു. ആവശ്യമുള്ളവർക്ക് ചോദിക്കാം. ഈ മെയിൽ അഡ്രസ്സ് സഹിതം ഈ ബ്ലോഗിൽ കമെന്റായി ആവശ്യപ്പെടുന്നവർക്ക് അവ അയച്ചുകൊടുക്കുന്നതിൽ സന്തോഷം മാത്രം. വായിച്ചതിനുശേഷം ഫയൽ ഡിലീറ്റ് ചെയ്യുക. പുസ്തകം എനിക്കു തിരിച്ചു ലഭിച്ചതായി കണക്കാക്കിക്കൊള്ളാം.

പി.ഡി.എഫ് ഓൺലൈൻ ലൈബ്രറിയുടെ ആദ്യ സംരഭം

The Last Temptation of Christ. written by Nikos Kazantzakis. Transalated from greek to English by P.A. BEIN.

Monday, September 21, 2009

കുവൈത്ത് ബ്ലോഗർമാരുടെ ശ്രദ്ധക്ക്

കുവൈത്തിൽ ജോലിചെയ്യുന്ന, മലയാളം ബ്ലോഗർമാരുടെ ഒരു ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിക്കണമെന്നു കരുതുന്നു. ഇപ്പോൾ അറിവിലുള്ള കുവൈത്ത് ബ്ലോഗർമാരോട് സംസാരിച്ചതിൽ നിന്നും അത്തരമൊരു സംരംഭം ഭാവിയിൽ കൂടുതൽ ആൾക്കാരെ മലയാളം ബ്ലോഗിങ്ങിലേക്കും കമ്പ്യൂട്ടർ മലയാളത്തിലേക്കും ആകർഷിക്കാനുതകുമെന്നു കരുതുന്നു. കുവൈത്തിലുള്ള മലയാളം ബ്ലോഗർമാർ സദയം ഈ പോസ്റ്റിനു കമെന്റായി ഈ സംരഭത്തിലേക്കുള്ള തങ്ങളുടെ താല്പര്യം അറിയിക്കണമെന്നു താല്പര്യപ്പെടുന്നു. ബ്ലോഗേഴ്സ് കമെന്റിൽ ടെലിഫോൺ നമ്പർ ചേർക്കുകയോ താഴെപ്പറയുന്ന എന്റെ നമ്പരിലോ ഈ മെയിൽ വഴിയോ ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ:
65 88 39 65
email: antonyboban@gmail.com