Monday, October 26, 2009

ആത്മഹത്യ ചെയ്യേണ്ട കവികൾ.

കുമാരനാശാൻ മരണമടഞ്ഞത് ബോട്ടുമുങ്ങിയാണെന്നാണറിവ്‌. എന്തായാലും ആത്മഹത്യ ചെയ്തതല്ല. വള്ളത്തോൾ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ എന്നിവരും ആത്മഹത്യ ചെയ്തവരല്ല. അതു പഴയ കാലം, ഒരുപക്ഷേ ഇന്നാണ് അവർ ജീവിച്ചിരുന്നതെങ്കിൽ തീർച്ചയായും അവർ ആത്മഹത്യ ചെയ്തേനെ. ജീവിച്ചിരിക്കുന്ന കവികളായ ഓ.എൻ.വി കുറുപ്പ്, വിഷ്ണുനാരായണൻ നമ്പൂതിര്, സച്ചിദാനന്ദൻ, ചെമ്മനം ചാക്കോ,കുരീപ്പുഴ ശ്രീകുമാർ എന്നിവർക്ക് ഇനിയും അവസരമുണ്ട്. എന്താകാരണമെന്നാവും ചോദ്യം. പറയാം, ഇവരെല്ലാം മലയാലത്തിൽ കവിതകളെഴുതിയവരാണെന്നതു തന്നെ. അതെന്തിനാ മലയാലത്തിൽ കവിത എഴുതിയാൽ ആത്മഹത്യ ചെയ്യുന്നതെന്ന് അടുത്ത ചോദ്യം. അവരെഴുതുന്നത് മലയാളികൾക്ക് മനസ്സിലാകുന്നതരത്തിലാണ് എന്നതുതന്നെ. അപ്പോൾ വീണ്ടും ചോദ്യം, മലയാലികൾക്കു മനസ്സിലാകുന്ന കവിതയെഴുതിയാൽ ആത്മഹത്യ ചെയ്യേണ്ടി വരുമോ ? തീർച്ചയായും ഇല്ല. പക്ഷേ ചില പുതുകവികൾ അങ്ങനെ പറയുന്നു. കവിക്കു മാത്രം മനസ്സിലാകുന്ന ഭാഷ, അല്ലെങ്കിൽ കവികൾക്കു മാത്രം മനസ്സിലാകുന്ന ഭാഷ എന്നൊന്നുണ്ടോ? ഉണ്ടെന്നു പറയുന്നു ബൂലോകത്തിലെ പ്രമുഖ കവി ലതീഷ് മോഹൻ.
എവിടെപ്പറഞ്ഞു? എപ്പോ പറഞ്ഞു? ദാ, വീണ്ടും ചോദ്യങ്ങളുടെ അഗ്നിശരങ്ങൾ. ക്ഷമിക്കു സുഹൃത്തേ, ഒരു കഥ പറയാം. തീരെ സമയമില്ലായെന്നറിയാം, പരമാവധി കുറഞ്ഞ വാക്കുകളിൽ പറയാൻ ശ്രമിക്കാം.

ചതിയാണു കാട്ടിയത്, ഇത്രക്കു ചതി എന്നോടു കാണിക്കുമെന്നു മനസാ വാചാ കർമ്മണാ കരുതിയില്ല. ചതിച്ചത് മറുമൊഴിയാണ്. പലപ്പോഴും നല്ല ചില കവിതകളെയും കഥകളെയും തിരിച്ചറിയാൻ മറുമൊഴി സഹായിച്ചിട്ടുണ്ട്. നന്ദി. പക്ഷേ ഇന്നലെ ചെയ്തത് വല്ലാത്ത ഒരു ചതി. മറുമൊഴിൽ ചില കമെന്റു കണ്ടിട്ടാണ് "ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്‌" എന്ന ശ്രീ ലതീഷ് മോഹന്റെ കവിത വായിക്കുന്നത്. സത്യത്തിൽ എന്റെ കവിതാ സങ്കൽ‌പ്പങ്ങളിൽ നിന്നും വ്യത്യസ്തമായതുകൊണ്ടാവും, എനിക്കൊന്നും മനസ്സിലായില്ല. അപ്പോ ദാ അതേ ചോദ്യം ചോദിച്ചിരിക്കുന്നു അനോണി. സത്യത്തിൽ ഈ അനോണി ഒരു മണ്ടക്കൊണാപ്പൻ തന്നെ. ആധുനിക/അത്യന്താധുനിക/ഉത്തരാധുനിക കവിതകളെക്കുറിച്ചൊന്നും അറിവില്ലെങ്കിൽ “മൌനം വിദ്വാനു ഭൂഷണം എന്നു കരുതി മിണ്ടാതിരുന്നൂടെ, ഇത്രക്കധികം ഭാഷാപണ്ഡിതന്മാരും ലോകോത്തര കവികളും വിലസുന്ന ബ്ലോഗിൽ വന്ന് “എനിക്കൊന്നും മനസ്സിലായില്ലാ എന്നു പറയണോ ?
ആ പോസ്റ്റിലെ കമെന്റുകളുടെ പ്രസക്തഭാഹങ്ങൾ :

Anonymous said...
അയ്യേ ഇതാണോ ജനം ബഹളം വയ്ക്കുന്ന ലതീഷ് മോഹന്‍റെ കവിത???
ഷമിക്കണം. എനിക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും...

Anonymous said...
അല്ല ഈ കവിതയെക്കുറിച്ച് കവിക്കൊന്നു വിശദീകരിക്കാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാ... ചുമ്മാ വന്ന് കൊള്ളൂല്ലെന്നു പറഞ്ഞാല്‍ ശരിയാവില്ലല്ലോ. വല്ലതുമുണ്ടോ എന്നറിയണമല്ലോ. മറ്റാരെങ്കിലും പറഞ്ഞു തന്നാലും മതി

The Prophet Of Frivolity said...
അയ്യേ ഇതാണോ ജനം ബഹളം വയ്ക്കുന്ന ലതീഷ് മോഹന്‍റെ കവിത??? ഷമിക്കണം. എനിക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും...
“ആയിരിക്കും“ എന്ന സംശയം വേണ്ട അനോണീ, ആ കാര്യം ഉറപ്പിക്കാം.

Anonymous said...
എന്നാല്‍ പിന്നെ ചേട്ടായി ഒന്നു പറഞ്ഞു താ. ഇദെന്തോന്നാ ഇത്?

The Prophet Of Frivolity said...
അനോണിക്ക്,
1.
ഉതാ ത്വ പശ്യാന്‍ ന ദദര്‍ശ വാചം,
ഉതാ ത്വ ശൃണ്വാന്‍ ന ശ്രോതി എണാം,
ഉതോ ത്വസ്മൈ തണ്വാം വീ സാസ്രേ
ജയേവ പാത്യാ ഉസാതീ സുവാസാ:
[അക്ഷരത്തെറ്റ് കാണും. ക്ഷമി.]
(One man hath ne'er seen Vak, and yet he seeth: one man hath hearing but hath never heard her.
But to another hath she shown her beauty as a fond well-dressed woman to her husband)
പിടി കിട്ടിയോ? ഹൃഗ്വേദമാണ്. വാക് ചിലരുടെ മുമ്പില്‍ പതിവ്രതയായ ഭാര്യ തന്റെ സുന്ദരമായ ശരീരം വെളിപ്പെടുത്തന്നപോലെ, സ്വയം വെളിപ്പെടും.
2. കവിത മനസിലാക്കാന്‍ നടക്കുന്നത് കള്ളവെടിവെക്കാന്‍ പോണ പോലെയൊന്നുമല്ലല്ലോ? പിന്നെന്തിനാ തലയില്‍ മുണ്ടിട്ട് അനോണിയായി?
latheesh, old pal, Sorry for the nonsense. I couldn't resist it.

Anonymous said...
ചേട്ടായിക്കു വെളിപ്പെട്ടോ? വെളിപ്പെട്ടെങ്കില്‍ അതൊന്നു പറഞ്ഞു തരാന്‍ പറഞ്ഞേന് ഋഗ്വേദവും മന്ത്രവാദവുമൊക്കെ വിളമ്പേണ്ടതുണ്ടോ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മതി. എന്താണ് ഈ കവിതയുടെ സന്ദേശം? ഇല്ലെങ്കില്‍ വേണ്ട പോട്ടെ എന്താണിതിന്‍റെ അര്‍ത്ഥം? അതുമില്ലെങ്കില്‍ വേണ്ട എന്താണിതിന്‍റെ ആസ്വാദന തലം? അതുമില്ലേ എങ്കില്‍ വേണ്ട എന്താണിതിന്‍റെ കാലിക പ്രസക്തി? ഇതൊക്കെ പോട്ടെ കവി എന്തെങ്കിലുമൊന്ന് ഉദ്ദേശിച്ചിട്ടുണ്ടോ? അതോ ചുമ്മാ വായിക്കുന്നവന്‍ അവന്‍റെ സൌകര്യത്തിന് മനസ്സിലാക്കിക്കോട്ടെ എന്നതാണോ കവിയുടെ നിലപാട്‌?

അനോണിയായത് ചേട്ടായി പറഞ്ഞ പണിക്കു പോകാനല്ല. അനോണിയാകാമെങ്കില്‍ സത്യസന്ധമായി സാംസാരിക്കാം അതുകൊണ്ടാണ്. ചേട്ടന്‍റേതും ഒരു അനോണിപ്പേരു തന്നെയല്ലേ? അതോ ആ പണിക്കു പോകുമ്പോള്‍ ഇനിയും വേറേ പേരിടുമോ? ചോദിച്ചതിനു സമാധാനം പറയാതെ ഋഗ്വേദവും ഹസ്തരേഖാശാസ്ത്രവുമൊക്കെ പറയുന്നത് ഉരുണ്ടുകളിയല്‍ളേ ചേട്ടായീ? എനിക്ക്‌ വേദവും വേണ്ട വേദാന്തവും വേണ്ട. ഈ കവിതയേക്കുറിച്ച് ഞാന്‍ മുകളില്‍ ചോദിച്ച ചോദ്യം ഒന്നു വിശദീകരിച്ചു തന്നാല്‍ മാത്രം മതി. അതും പച്ച മലയാളത്തില്‍. എന്താ പറ്റ്വോ?

latheesh mohan said...
ചെറുപ്പകാരേ,
വിശദീകരിക്കാന്‍ പറ്റില്ല. നമ്മളെല്ലാവരും പല ജീവിതങ്ങളാണ് ജീവിക്കുന്നത് എന്നതിനാല്‍, പല ഭാഷയാണ് സംസാരിക്കുന്നത് എന്നതിനാല്‍ വിശദീകരിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലാഞ്ഞിട്ടാണ്. ഒരു ഭാഷയില്‍ സംസാരിക്കുമ്പോള്‍ അതേ ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ മനസിലാകാനിടയിള്ളൂ. നിങ്ങളുടെ ഭാഷ ഞാന്‍ സംസാരിക്കാറില്ല, സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല എന്ന് ഞാന്‍ പരാതിപ്പെടാത്തിടത്തൊളം കാലം, നമുക്കിടയില്‍ വിശദീകരണങ്ങളുടെ ആവശ്യമില്ല.

പ്രോഫറ്റേ: എന്തിനാണ്? തെറ്റും ശരിയും ബോധ്യപ്പെടുത്തലല്ലോ നമ്മുടെയൊക്കെ ജീവിതലക്ഷ്യം :) ആ വായനയ്ക്ക് വളരെ നന്ദി.
ദീപ,സുനില്‍ : നന്ദി. വീണ്ടും വരിക.

ഈ അവസ്ഥയിലാണ് ഉറുമ്പ് “ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍“ എന്ന ബ്ലോഗിലേക്കു വരുന്നത്.

എന്റെ കമെന്റും ചില തുടർ കമെന്റുകളും നടപടികളും :

ഉറുമ്പ്‌ /ANT :
അനോണീ, ചെല്ലാ, നീ നില്ല്, ഒരു കൂട്ടിനു ഞാനും ഉണ്ട്.
മലയാള ഗബിത മനസ്സിലാക്കാൻ, ചംച്‌‌കൃതം പഠിപ്പിക്കുന്ന ചിലരെങ്കിലും ഉണ്ടല്ലോ ഇവിടെ. ന്നാപ്പിന്നെ അതു കേട്ടു പഠിക്കാം.
ശുദ്ധ അസംബന്ധം.
അർത്തം ഉടനെയെങ്ങാനും പറയുവോ ആവോ ?

ഗീർവാണൻ :
വേറെ ഭാഷകൾ ഇടയ്ക്കു കൈകാര്യം ചെയ്തു നോക്കുന്നത്‌ നല്ലതാണ്‌. മനുഷ്യനാകുമ്പോൾ നല്ലതും ചീത്തയുമായ എല്ലാം അറിഞ്ഞിരിക്കണം കുട്ടാ.. നീ ഈ കവിതയെപറ്റി മറ്റുള്ളവർക്കുള്ള തംശയം തീർക്കുന്നില്ലെങ്കിൽ വേണ്ട, ഇത്‌ സംഗതി മിനിക്കഥയാണ്‌ കുട്ടാ, സംഗതി പോരാത്ത വെറും വാചകക്കസർത്ത്‌!

ഉറുമ്പ്‌ /ANT :
ഗീർവാണാ... അതു മാത്രം പറയരുത്. മിനിക്കഥയോ ?
ഇതിലെവിടാണു കഥ ? ഇനിയിപ്പോ അതു മനസ്സിലാക്കാൻ എന്തു ഭാഷ പഠിക്കണം ?

നിർഭാഗ്യവശാൽ ശ്രീ. ലതീഷ് മോഹൻ സുഖിപ്പിക്കുന്നതല്ലാത്ത കമെന്റുകളെല്ലാം ഡിലീറ്റു ചെയ്യുന്നു. വീണ്ടും കമെന്റ് :

ഉറുമ്പ്‌ /ANT:
ഞാനിട്ട കമെന്റ് ഡിലീറ്റ് ചെയ്തത് മഹത്തായ കാര്യമാണെന്നു കരുതുന്നുവെങ്കിൽ, ഈ ബ്ലോഗിന്റെ ഉടമയോട് എനിക്കു പുശ്ചമാണ് തോന്നുന്നത്.
മറുമൊഴിപോലെയുള്ള സംഗതികളെക്കുടിച്ച് വല്യ പിടി ഒന്നും ഇല്ല അല്ലേ.
ഇനി ഞാൻ എന്റെ കമെന്റുകളിൽ സഭ്യതക്കുനിരക്കാത്തതായി എന്തെങ്കിലും പറഞ്ഞതായും കരുതുന്നില്ല.
നേരത്തെ അനോണി പറഞ്ഞതുപോലെ എനിക്കും ഈ കവിത(?) മനസ്സിലായില്ല.
അതു തുറന്നു പറഞ്ഞത് തെറ്റാണെന്നു തോന്നിയെങ്കിൽ, ബ്ലോഗിന്റെ മുകളിലൊരു ബോർഡ് വയ്ക്ക് “എന്നെ പുകഴ്ത്തുന്നവരുടെ കമെന്റുകൾ മാത്രം മതി “ എന്ന്.
നന്ദി.

വിശാലലോചന / വിശുദ്ധഭാവന:
ഇതു നല്ല ന്യായം!!!
യു കെ ഇംഗ്ലീഷ്, യു എസ് ഇംഗ്ലീഷ് എന്നൊക്കെ പറയുന്നതു പോലെ പയ്യന്നൂര്‍ മലയാളം, പയ്യാമ്പലം മലയാളം എന്നൊക്കെ തരംതിരിവുണ്ടോ?
താങ്കള്‍ വ്യക്തമായും ബുദ്ധിജീവി കളിക്കുകയാണല്ലോ സുഹൃത്തേ? സാധാരണ അനോണികള്‍ വന്നു ചൊറിയുന്നതുപോലെ ഉള്ള ഒരു ചോദ്യമായിരുന്നില്ല ഈ അനോണി ചോദിച്ചത്. സത്യസന്ധമായും, ആത്മാര്‍ത്ഥമായുമാണ് അയാള്‍ ചോദിച്ചത്. ഒരു അനോണിയല്ലാത്ത എനിക്കും ഇതേ സംശയം തന്നെയാണ് ഉള്ളത്.
അതോ തങ്കളുദ്ദേശിക്കുന്നത് വെറുതേ കുറേ വാക്കുകളില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഊഹിച്ചെടുക്കാന്‍ കഴിയുന്ന അവ്യക്തതകളാണ് കവിതയെന്നാണോ? ആ അവ്യക്തതകളില്‍ പോലും വ്യക്തമായ ഉള്‍ക്കാമ്പുള്ള ഒരു മാദ്ധ്യമമാണ് സുഹൃത്തേ കവിത. അത് ഉതരാധുനികമാഅയാലും അത്ത്യുത്തരാധുനികമായാലും.
അതല്ല താങ്കളുടെ ശൈലി മറ്റൊന്നാണെങ്കില്‍ അത് വിശദീകരിക്കാനുള്ള ബാദ്ധ്യത താങ്കള്‍ക്കുണ്ട്. കുറഞ്ഞ പക്ഷം അനോണ്യുടെ ചോദ്യത്തിനോട് എടുത്തുചാടി പ്രതികരിക്കാന്‍ നിന്ന പ്രവാചകനെങ്കിലൂം. അതോ സുഹൃത്ത് ചോദ്യം ചെയ്യപ്പെടലുകള്‍ക്കും അതീതനും അഭൌമനുമായ ഒരു അവതാരമാണെന്ന് മിഥ്യാധാരണയുടെ പുറത്താണോ അദ്ദേഹം പ്രകോപിതനായത്?
ഇതൊന്നുമല്ല താങ്കള്‍ക്കു പറ്റിയ ഒരു അബദ്ധമാണ് കവിത എന്നു പറഞ്ഞ് മുകളില്‍ വിളമ്പിയിരിക്കുന്നതെങ്കില്‍. ശരി. യാതൊന്നും മിണ്ടണ്ട. പക്ഷേ മുകളില്‍ അഭിനന്ദനം അറിയിച്ചവരെയെല്ലാം മണ്ടന്മാരാക്കുന്ന പരിപാടിയായിപ്പോയി അത് എന്നു മാത്രം പറയട്ടെ.

Anonymous:
സോറി ചേട്ടായി, ഇതൊക്കെ ഇപ്പോള്‍ ഇത്രേയുള്ളൂന്ന് എനിക്കിപ്പൊഴാ മന്നസ്സിലായത്. പരസ്യമുണ്ടെങ്കില്‍ ചാണകപ്പൊടിയും കയറ്റി അയക്കാവുന്ന കാലമാണെന്ന് തീരെ നിരുവിച്ചില്ല. മാപ്പാക്കണം. കവികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല എന്ന പുതിയ ഒരു പാഠം ഇവിടെ നിന്നു പഠിച്ചു. കവിത മനസ്സിലായില്ലെങ്കിലും.

latheesh mohan :
@ ഉറുമ്പ്‌ /ANT & വിശാലലോചന : Better language :)
സുഹൃത്തുക്കളേ, നമ്മള്‍ക്ക് പരസ്പരം മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് ഇത് നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞത്. താങ്കളുടെ കവിത, എന്റെ കവിത എന്നൊക്കെ വേര്‍തിരിവുണ്ട് ചങ്ങാതി. അവ്യക്തതയുടെ ഇടയില്‍ വ്യക്തമായ ഉള്‍ക്കാമ്പുള്ളതാണ് താങ്കളുടെ കവിത, എനിക്കതിനോട് എതിര്‍പ്പില്ല. താങ്കള്‍ അത്തരം കവിതകള്‍ എഴുതുകയും വായിക്കുകയും വേണം. എന്റെ കവിത വേറെ എന്തോ ആണ്. പല സെക്ടുകളായി ജീവിക്കുന്ന ആള്‍ക്കാരല്ലേ ചങ്ങതീ, പരസ്പരം മനസ്സിലാകാത്ത പല ആചാരങ്ങള്‍ ഉണ്ടാകും :)
പ്രോഫറ്റ് ചെയ്തത് എടുത്തുചാട്ടമായിപ്പോയി എന്ന അഭിപ്രായമാണ് എനിക്കും ഉള്ളത്. എന്തിന്റെ പേരിലാണെങ്കിലും മറ്റൊരാളുടെ ആസ്വാദന ശേഷിയെ ചോദ്യം ചെയ്യുന്നത് അത്ര ശരിയല്ലാത്ത ഒരേര്‍പ്പാടാണ്. അങ്ങേരും ഞാനും ഇടയ്ക്കിടെ ഒരേഭാഷ സംസാരിക്കുന്നതു കൊണ്ടുണ്ടാവുന്ന കുഴപ്പമാണ്. ചങ്ങാതിമാരത് വിട്ടുകളഞ്ഞേക്ക്.

ഉറുമ്പ്‌ /ANT :
ലതീഷ്,
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നു കരുതുന്നു.
എന്ത് ആഭാസത്തരം പറഞ്ഞിട്ടാണ്, എന്റെ കമെന്റ് താങ്കൾ ഡിലീറ്റ് ചെയ്തതെന്നു വ്യക്തമാക്കാമോ?
അതോ അതും കവിതപോലെ മറുഭാഷയിൽ സംവദിക്കുന്ന ഒന്നാണോ?

latheesh mohan :
ഉറുമ്പ്: കവിതയില്‍ ജീവിക്കുന്നവര്‍ക്ക് ഗവിത എന്ന വാക്ക് സഹിക്കില്ല. താങ്കള്‍ക്ക് മനസ്സിലാകും എന്നു കരുതുന്നു.

വിശാലലോചന / വിശുദ്ധഭാവന:
ഇപ്പൊഴും താങ്കള്‍ ഈ എഴുതി വച്ചിരിക്കുന്ന സാധനത്തേക്കുറിച്ച് ഒരു വാക്കു പോലും മിണ്ടാന്‍ ധൈര്യപ്പെടാത്തതെന്തു കൊണ്ടാണ്?
ഞാന്‍ ഒരു എഴുത്തുകാരിയല്ല. പക്ഷേ വായനക്കാരിയാണ്. മലയാളമാണ് പഠിച്ചത്. ഞാന്‍ കവിത എഴുതാറില്ല. എഴുതിയിട്ടുമില്ല. പക്ഷേ വായിക്കാറുണ്ട്. വായിച്ചിട്ടുമുണ്ട്

Anonymous:
ഇതിലും ഭേദം മഹാഗവി സഗീറിന്‍റെ കവിതയണ്. ചിരിക്കുവെങ്കിലും ചെയ്യാമല്ലോ. ഇതെന്താ ദുരന്തസിനിമയോ???

വിശാലലോചന / വിശുദ്ധഭാവന:
കൊള്ളാം നല്ല സംസ്കാരമാണല്ലോ സുഹൃത്തേ. നിങ്ങളെ വിമര്‍ശിക്കുന്ന കമന്‍റുകള്‍ ഡിലീറ്റ് ചെയ്യുക. സുഖിപ്പിക്കുന്ന കമന്‍റുകള്‍ നിലനിര്‍ത്തുക. അപ്പോള്‍ പിന്നെ അങ്ങനെയാകട്ടെ.
ഇനി എനിക്കു പറയാനുള്ളത് ഞാന്‍ എന്‍റെ ബ്ലോഗില്‍ പറഞ്ഞോളാം

ഉറുമ്പ്‌ /ANT :
ലതീഷ്‌ സ്തുതിപാഠകരുടെ അഭിപ്രായങ്ങൾ മാത്രം ബ്ലോഗിലിട്ടാൽ മതി എന്നു തീരുമാനിക്കുന്നിടത്താണ്‌, നിങ്ങളിലെ കവിയുടെ (അങ്ങിനെയൊന്നുണ്ടെങ്കിൽ) മൂഡ്ഡസ്വർഗ്ഗം വെളിവാകുന്നത്‌.
നന്ദി.

ഉറുമ്പ്‌ /ANT :
ലതീഷ്‌ പറയുന്നു.
ഉറുമ്പ്: കവിതയില്‍ ജീവിക്കുന്നവര്‍ക്ക് ഗവിത എന്ന വാക്ക് സഹിക്കില്ല. താങ്കള്‍ക്ക് മനസ്സിലാകും എന്നു കരുതുന്നു.

കവിതയിൽ ജീവിക്കുകയോ? അതെന്താണപ്പാ ഈ സാധനം? ഒരുപാടു തേഞ്ഞ്‌ പഴകിയ ഒരു ക്ലീഷേ അല്ലേ സുഹൃത്തേ അത്‌.
നാട്യങ്ങളാണ്‌ നിങ്ങളുടെ സ്ഥായിയായ ഭാവം എന്നു മനസ്സിലാക്കാൻ താങ്കളുടെ ഈ ഒരു വരി മാത്രം മതി.
ഒരു നടൻ ഒരു കഥാപാത്രത്തെ അഭിനയിപ്പിച്ച്‌ ഫലിപ്പിക്കുമ്പോളാണ്‌ അദ്ദേഹത്തെ മികച്ച നടൻ എന്നു വിളിക്കാവുന്നത്‌. അതല്ലാതെ കുഷ്ടരോഗിയെ അഭിനയിപ്പിച്ച്‌ ഫലിപ്പിക്കാൻ കുഷ്ടരോഗത്തിനടിമപ്പെടുമ്പോഴല്ല.
ഇവിടെ താങ്കൾ താങ്കൾക്കു മാത്രം മനസ്സിലാകുന ഒരു ഭാഷയിൽ എഴുതുന്നു. അതു അനുവാചകനു മനസ്സിലാകത്തെ വരുന്നിടത്തോളം, ഒരു കലാസൃഷ്ടി എന്ന നിലയിൽ അതൊരു തികഞ്ഞ പരാചയമാണ്‌.
ഒന്നുകൂടെ പറഞ്ഞോട്ടെ,
ആധുനികം, അത്യന്താധുനികം, ഉത്തരാധുനികം എന്നിങ്ങനെ പുകമറകൾ സൃഷ്ടിച്ച്‌ വായനക്കാരനിൽനിന്നും ഒളിച്ചോടുകയാണ്‌ താങ്കൾ.
അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്‌ കവിതയിൽ ജീവിക്കലും, മറ്റുള്ളവർക്കു മനസ്സിലാകാത്ത ഭാഷയും.
സുഹൃത്ത്‌ ഒന്നു ചെയ്യുന്നതു നന്നായിരിക്കും, നല്ല കവിതകൾ മനനം ചെയ്യു.
ഭാവിയിൽ ഗുണപെടും.

Anonymous:
ആഹാ..അടി തുടങ്ങിയോ...കൊള്ളാം ... നടക്കട്ടെ..ലതീഷേ ഓര്‍ മ്മകള്‍ അയവിറക്കണ്ട....എനിക്കും ഈ കവിതയിലെ ഒരു വരി പോലും മനസ്സിലായില്ലെങ്കിലും ആസ്ഥാന കവിയെന്ന നിലയ്ക്ക് ഒരു അഭിനന്ദനം ...
ഈശ്വരാ..ഇനി എന്തൊക്കെ കാണണമോ എന്തോ..മലയാള കവിത തന്‍ ....ആക്ച്വല്ലി താങ്കള്‍ വല്ലതും ഉഡ്ദേശിച്ചിരുന്നോ?

Anonymous :
മറ്റുള്ളവര്‍ ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതാണെങ്കില്‍ താങ്കള്‍ എന്തിന്‌ എഴുതുന്നു? അതിന്‌ ഇനി മറ്റേ ഭാഷ തന്നെ വേണോ കവേ?

ഇത്രയും നീണ്ട ഒരു പോസ്റ്റിടേണ്ടി വന്നതിൽ ക്ഷമിക്കണം. ഇവിടെ എടുത്തെഴുതിയ കമെന്റുകളെല്ലാം അതാത് ബ്ലോഗർമാരുടെ അനുവാദം ഇല്ലാതെ എടുത്തതാണ്. ഞാൻ പറയാനുദ്ദേശിക്കുന്ന കാര്യത്തിന് അത്യാവശ്യമായതിനാലാണ് എടുത്തത്. ക്ഷമിക്കണം.

ഇനി എന്റെ വായനക്കാരായ പ്രിയ മിത്രങ്ങളെ, നിങ്ങൾ പറയൂ, മലയാളിക്കു മനസ്സിലാകുന്ന തരത്തിൽ മലയാള കവിതയെഴുതുന്ന വിഷ്ണുനാരായണൻ നമ്പൂതിരി, ഓ.എൻ.വി., ചെമ്മനം ചാക്കോ, കുരീപ്പുഴ ശ്രീകുമാർ എന്നിവർ ആത്മഹത്യ ചെയ്യുന്നതല്ലേ നല്ലത്?

Sunday, October 25, 2009

ആഫ്റ്റർ ദ ഫ്യൂണറൽ- അഗതാ ക്രിസ്റ്റി.

ആഫ്റ്റർ ദ ഫ്യൂണറൽ- അഗതാ ക്രിസ്റ്റി.

പി.ഡി.എഫ്‌. ലൈബ്രറിയിൽ ഒരു പുസ്തകം കൂടി ചേർക്കുന്നു.

ലൈബ്രറിയിൽ പുതുതായി ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.
ലൈബ്രറി കാണാനും അംഗമാകാനും വലതുവശത്തുകാണുന്ന ലൈബ്രറി ലോഗോയിൽ ഞെക്കുക,

Saturday, October 24, 2009

കോളറ കാലത്തെ പ്രണയം. ഗബ്രിയേൽ ഗാർസിയ മാർക്വേസ്

ലൈബ്രറിയിൽ ഇതിനകം അംഗമായ എല്ലാവർക്കും സ്വാഗതം.
ഇന്നത്തെ പുസ്തകം കോളറ കാലത്തെ പ്രണയം. ഗബ്രിയേൽ ഗാർസിയ മാർക്വേസ്.


ലൈബ്രറി സന്ദർശിക്കാനും അംഗമാകാനും വലതു വശത്തു കാണുന്ന പി.ഡി.എഫ്. ലൈബ്രറി ലോഗോയിൽ ക്ലിക്ക് ചെയ്യുക.

Friday, October 23, 2009

പി.ഡി.എഫ്.ലൈബ്രറിയിലേക്കു സ്വാഗതം.

സുഹൃത്തേ എന്റെ പുതിയ സംരംഭമായ പി.ഡി.എഫ് ലൈബ്രറിയിലേക്കു താങ്കളെ വിനയപൂർവ്വം ക്ഷണിക്കുന്നു.
പുസ്തകങ്ങൾ പലതും ഇന്റർനെറ്റിലെ പല സൈറ്റുകളിൽനിന്നും ലഭിച്ചതും അല്ലാത്തവ
സ്വയം പി.ഡി.എഫ്. ആക്കുകയും ചെയ്തവയാണ്. എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ എന്റെ
സ്വന്തം അലമാരയിൽ ഇരിക്കുനതൊനോടൊപ്പം സന്തോഷം പകരുന്നതാണ്
വായിക്കാനിഷ്ടമുള്ളവർക്ക് അത്‌ കൊടുക്കുന്നതും. പുസ്തകങ്ങൾ
നഷ്ടപ്പെടില്ലയെന്നുറപ്പാക്കാനാണ് അവ ഫി.ഡി.എഫ്. ആക്കുന്നതിന്റെ പിന്നിലുള്ള
പചോദനം. മാത്രമല്ല, കാഴ്ചശക്തി കുറഞ്ഞവർക്കും വായിക്കാമെന്നുള്ള പ്രയോജനം
കൂടെയുണ്ട്. ഒട്ടേറെ സമയം കമ്പ്യൂട്ടർ മോണിറ്ററിനു മുൻപിലിരിക്കുന്ന നമ്മുടെ
യുവതലമുറയിൽനിന്നും “വായന മരിക്കുന്നു” എന്ന പരാതിയും ഒരു പരിധിവരെ ഒഴിവാകും.
മലയാളം പുസ്തകങ്ങളുടെ പി.ഡി.എഫിലേക്കുള്ള മാറ്റൽ തൽക്കാലം ബുദ്ധിമുട്ടായതിനാൽ
ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ മാത്രമേ പരിഗണിക്കുന്നുള്ളു. ക്ഷമിക്കണം.
ലൈബ്രറിയിൽ അംഗങ്ങളാകുന്നവർക്ക് സ്വയം പുസ്തകങ്ങൾ എടുക്കാം. മാത്രമല്ല പുതിയ
പുസ്തകങ്ങൾ ചേർക്കപ്പെടുമ്പോൾ ഈമെയിലായി ലഭിക്കുകയും ചെയ്യും.
ഈ സംരംഭത്തിന് താങ്കളുടെ എല്ലാ വിധ പ്രോത്സാഹനങ്ങളൂം പ്രതീക്ഷിച്ചുകൊണ്ട്
ആന്റണി ബോബൻ (ഉറുമ്പ്/ANT)

സോർബ ദ ഗ്രീക്ക്- കസാന്ദ് സാക്കിസ്.

സോർബ ദ ഗ്രീക്ക്- കസാന്ദ് സാക്കിസ് ലൈബ്രറിയിൽ> ചേർത്തിട്ടുണ്ട്. ആവശ്യമുള്ളവർ ഈമെയിൽ അഡ്രസ്സ് സഹിതം കമെന്റിടുക.

പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാനും ലൈബ്രറിയിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിനും ഇവിടെ ഞെക്കുക.

Wednesday, October 21, 2009

മിഡ്നൈറ്റ്സ് ചിൽ‌ഡ്രൻ-സൽമാൻ റുഷ്ദി.

പി.ഡി.ഏഫ്.ലൈബ്രറിയിൽ പുതിയ പുസ്തകം ചേർത്തു. ദാ ഇവിടെ ഞെക്കിയാൽ കാണാം.
പുസ്തകം ആവശ്യമുള്ളവർ ഈ മെയിൽ ആഡ്രസ്സ് സഹിതം കമെന്റിടുക.

പുസ്തകം ആവശ്യമില്ലാത്തവർക്കും കമെന്റിടാം; ഫ്രീയാണ്.

Sunday, October 18, 2009

“വിചാര“ത്തിനു വിട, ബ്ലോഗ് മീറ്റും



കുവൈറ്റ് ബ്ലോഗറായ “വിചാരം” നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്നതു പ്രമാണിച്ച്, അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നു.
നവംബർ ആറാം തിയതി ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് എല്ലാ കുവൈറ്റ് ബ്ലോഗർമാരും കുവൈറ്റ് ടവറിനു സമീപം എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.

കുവൈറ്റ് ബ്ലോഗർ ഗ്രൂപ്പിൽ ഇനിയും അംഗമായിട്ടില്ലാത്തവർ antonyboban@gmail.com എന്ന അഡ്രസ്സിലേക്ക് ഈമെയിൽ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ :
65951005 -antony
65861606 -Pradeep
66518767 -Salahudheen.

വിചാര വിട & ബ്ലോഗ് മീറ്റ്....



കുവൈറ്റ് ബ്ലോഗറായ “വിചാരം” നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്നതു പ്രമാണിച്ച്, അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നു.
നവംബർ ആറാം തിയതി ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് എല്ലാ കുവൈറ്റ് ബ്ലോഗർമാരും കുവൈറ്റ് ടവറിനു സമീപം എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.

കുവൈറ്റ് ബ്ലോഗർ ഗ്രൂപ്പിൽ ഇനിയും അംഗമായിട്ടില്ലാത്തവർ antonyboban@gmail.com എന്ന അഡ്രസ്സിലേക്ക് ഈമെയിൽ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ :
65951005 -antony
65861606 -Pradeep
66518767 -Salahudheen.

Thursday, October 8, 2009

സസ്നേഹം കൈപ്പള്ളിക്ക്.

എന്റെ അറിവ് ശരിയാണെങ്കിൽ കൈപ്പള്ളി എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന നിഷാദ് കൈപ്പള്ളി സാമാന്യം നല്ല സാങ്കേതിക വിജ്ഞാനമുള്ള, കമ്പ്യൂട്ടർ മലയാളത്തിന്റെ പുരോഗതിക്കുവേണ്ടി കഴിവിനൊത്തു പ്രവർത്തിക്കുന്നയാളുമാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും സംഭാവനകളും പ്രശംസാർഹവുമാണ്. അദ്ദേഹത്തിന്റെ “ശശി തരൂരുമായി ഒരു കൂടിക്കഴ്ച“ . എന്ന പോസ്റ്റിനു മറുപടിയാണ് ഈ പോസ്റ്റ്.

അദ്ദേഹം പറയുന്നു:
“ ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു ശരിയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പദവിയാണെന്നുള്ളത് സദസ്സിൽ ഇരുന്ന പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു. “

ഞാൻ ഉഗാണ്ടായിലെയോ ഉട്ടോപ്യയിലെയോ പ്രധാനമന്ത്രി ആയാലും എന്റെ വീട്ടിലെ അടുക്കളയിൽ അരി തീർന്നാൽ എന്റെ ഭാര്യ എന്നോടു ചോദിക്കും. അതു ചോദിക്കേണ്ടത് അവളുടെ അവകാശമാണ്താനും. അല്ലാതെ അയ്യോ അതു മോശമല്ലേ, എന്നാപ്പിന്നെ അടുത്ത വീട്ടിലെ ചെറുപ്പക്കാരനോട് ചോദിച്ചേക്കാം എന്നവൾ കരുതിയാൽ അവളുടെ കരണത്തിനു പണി കൊടുക്കേണ്ടത് എന്റെ കടമയാണ്.

അടിസ്ഥാനപരമായി അദ്ദേഹം തിരുവനന്തപുരത്തിന്റെ എം.പി. ആണ്. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനും വേണ്ടത് തക്കസമയത്ത് പ്രവർത്തിക്കാനുമാണ് തിരോന്തരം നിവാസികൾ അദ്ദേഹത്തെ ലോകസഭയിലേക്ക് കെട്ടിയെടുത്തത്. അല്ലാതെ ആഫ്രിക്കയിൽ എത്തി അവിടുത്തെ വിശേഷങ്ങൾ “ട്വീറ്റാനല്ല.” വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇടിച്ചുകാണിക്കുന്നില്ല. നല്ലതുതന്നെ.  ഇൻഡ്യായെന്ന മഹാരാജ്യത്തിന്റെ നിലയും വിലയും ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം തന്നെ. പക്ഷേ മറന്നുപോകാൻ പാടില്ലാത്ത ചിലതുണ്ട്. തിരുവനന്തപുരത്തെ ലണ്ടൻ നഗരം പോലെ സുന്ദരമാക്കും എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം.

തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം, “സംസ്ഥാന സർക്കാരിനോട് അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്” എന്നാണ്.  ആ ഒറ്റ ഉത്തരത്തിൽ‌നിന്നുതന്നെ വ്യക്തമാണ് “ ഒട്ടും ഗൃഹപാഠം ചെയ്യാതെയാണ് അദ്ദേഹം ഈ വാഗ്ദാനങ്ങൾ ഇലക്ഷൻ സമയത്ത് വച്ചു കാച്ചിയതെന്ന്. അക്കാര്യത്തിൽ കൈപ്പള്ളി അധിക്ഷേപിക്കുന്ന “വെള്ളമുണ്ടുടുത്ത് കൈതൊഴുത് തീപ്പൊരി പ്രസംഗംങ്ങൾ നടത്തുന്ന, കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ എതിർ കക്ഷിയെ ചെളിവാരി എറിയുന്ന തറ രാഷ്ട്രീയക്കാരിൽ“ നിന്നും ഒട്ടും വ്യത്യസ്തനല്ല താനെന്നും തരൂർ തെളിയിച്ചു. മാത്രമല്ല “മേലിൽ ഈ ചോദ്യം എന്നോട് ചോദിച്ചിട്ടു വല്യ കാര്യമില്ല“ എന്ന് പറയാതെ പറഞ്ഞു അദ്ദേഹം. അതദ്ദേഹത്തിന്റെ പ്രൊഫഷനൽ സ്കിൽ. നന്ദി.

ആന മയിലൊട്ടകവുമായി തരൂർ വോട്ടു ചോദിച്ചു വന്നപ്പോൾ “നാളെ മുതൽ തെംസ് നദി പാർവതി പുത്തനാറിൽ‌കൂടെ ഒഴുകും” എന്നൊന്നും തിരുവനന്തപുരത്തെ പ്രജ വിശ്വസിച്ചൊന്നുമില്ല. എങ്കിലും ഒരു പ്രതീക്ഷ, അത്രമാത്രം. അതിപ്പോ ഗോപി ആയി. ഒരപേക്ഷയുണ്ട്, വി.കെ കൃഷ്ണമേനോനെപ്പോലെ മഹാരഥൻ‌മാർ ഇരുന്ന കസേരയാണത്. നാറ്റരുത്.

ഇതെഴുതുന്നത് ശശി തരൂരിനെക്കുറിച്ച് ചർച്ച ചെയ്യാനല്ല. കൈപ്പള്ളിയുടെ ചില ധാരണകളെക്കുറിച്ച് പറയാനാണ്.

തരൂർ വെള്ളമുണ്ടുടുത്ത് ഷോ കാണിക്കാത്തതിൽ കൈപ്പള്ളിക്ക് അഭിമാനം. തീർച്ചയായും അതുണ്ടാകണം. നല്ലതുതന്നെ. പക്ഷേ വോട്ടുചോദിക്കാൻ വന്നപ്പോഴും കോട്ടും കാൽ‌സ്രായിയും മതിയായിരുന്നുല്ലേ.? അന്നത് തരൂരിന്റെ ആവശ്യമായിരുന്നു. “ ഞാനൊരു മലയാളിയാണ്, തിരോന്തോരം‌കാരനാണ്, നിങ്ങടെയെല്ലാം അയലോക്കക്കാരനാണ്” എന്ന്‌ കാണിക്കുകയെന്നത്‌. അന്നു ഊരി വച്ച മുണ്ട് അദ്ദേഹം പിന്നെ കൈകൊണ്ടു തൊട്ടുകാണില്ല.

ഏറ്റവും മഹത്തരമായത് കൈപ്പള്ളിയിടെ ചോദ്യമാണ്. എനിക്കതങ്ങ് ബോധിച്ചു കൈപ്പള്ളീ.......അബിനന്ദംസ്. എന്താ ആ ഇംഗ്ലീഷ്. ഞെട്ടിയില്ലേ കൂടി ഇരുന്നവെരെല്ലാം. എനിക്കിപ്പോഴും ഞാൻ സംസാരിക്കുന്നത് മലയാളിയൊടണെന്നറിഞ്ഞുകഴിഞ്ഞാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ ഒരുതരം ചളിപ്പാണ്. കൈപ്പള്ളീക്കതില്ല. നന്നായി. മലയാളിയായ ഒരാളോട് മലയാളികളാൽ സംഘടിക്കപ്പെട്ട ഒരു ചടങ്ങിൽ ഒട്ടുമുക്കാൽ‌ കേൾവിക്കാരും മലയാളികളായിരിക്കേ, അംഗ്രേസിയിൽ ചോദ്യം ചോദിക്കാനുണ്ടായ ചേദോവികാരം എന്താണ്? ഈ കൈപ്പള്ളിയാണോ മലയാളം യൂണികോട് മൊബൈലിൽ കിട്ടുന്നില്ലാ എന്ന് പരാതി പറയുന്നത്? അതിനായി നോക്കിയക്ക് (അതോ ഗൂഗിളിനോ ) മെയിൽ അയക്കുന്നത്?

ഇനി കൈപ്പള്ളിയുടെ ആ യമണ്ടൻ ചോദ്യം.

Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages. This will set a milestone in dialogue between leaders and the electorate.

ഇംഗ്ലീഷിൽ ചോദിച്ച ചോദ്യത്തിന് അതേ ഭാഷയിൽ ഉത്തരം.

I do receive quite a lot of questions on-line and I try to answer most of them. If such a system was implemented the volume of messages will be quite huge. However I am sure this is something I will look into. I am sure there can be some way to handle this.

ന്റെ കൈപ്പള്ളീ ജ്ജേത് നാട്ടിലെക്കാര്യമാ ചോദിച്ചത്‌?

തിരുവനന്തപുരത്തിന്റെ എം.പി.യോട്, തിരുവനന്തപുരത്തുകാരായ പ്രവാസികൾ വിളിച്ചു ചേർത്ത യോഗത്തിൽ ചോദിക്കാവുന്ന ചോദ്യമാണോ അത്? “സഭയറിന്ത് പേശ്“ എന്നു കേട്ടിട്ടില്ലേ കൈപ്പള്ളി ?
ലോകത്തിലേക്കേറ്റവും ചിലവേറിയ യാത്രാനിരക്ക് (കുറഞ്ഞ ദൂരത്തിന് കൂടിയ നിരക്ക്) ഈടാക്കുന്ന ഗൾഫ് വിമാനസർവീസിന്റെ കാര്യം ചോദിച്ചയാളോട് കൈപ്പള്ളിക്കു പുശ്ചം.

നൂറ്റിപ്പതിനഞ്ചു കോടി വരുന്ന ഇൻഡ്യക്കാരിൽ പത്തുശതമാനത്തിനു താഴെ മാത്രം ഉപയോഗിക്കുന്ന മൊബൈലിൽ ടൈപ്പുചെയ്തു കളിക്കുന്ന കളിക്ക് ആധുനിക സൌകര്യമൊരുക്കാനാവില്ലേ എന്ന്?
കൈപ്പള്ളിയുടെ ജനാധിപത്യബോധം പോണ പോക്കേ...!

പനി പിടിച്ച് ആറ്റിപ്ര പ്രാധമികാരോഗ്യകേന്ദ്രത്തിൽ വരുന്ന കാളവണ്ടിക്കാരൻ കോവാലന് പാരാസെറ്റമോളെങ്കിലും കൊടുക്കാനാവുമോ എന്നന്വേഷിക്കുന്നതിനുപകരം അതേ ആശുപത്രിയിൽ എത്താൻ ഹെലികോപ്ടർ സർവീസ് തുടങ്ങാനാവില്ലേ എന്ന്?

വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലൊന്നുപോയി ഉല്ലസിച്ചു തിരിച്ചു വരുന്ന, ലാപ്ടോപ്പും, ബ്ലാൿബെറിയും ശരീരത്തിന്റെ ഭാഗമായി മാറിയ ചിലർക്ക് അങ്ങിനെയേ ചോദിക്കാനാവൂ. കൈപ്പള്ളിയെ തെറ്റുപറഞ്ഞിട്ടു കാര്യമില്ല.
പക്ഷേ കൈപ്പള്ളിയോട് ഒരു ചോദ്യം.
ഇതുചോദിക്കാനാണ് കൈപ്പള്ളി പോയതെങ്കിൽ അത് ഒരു ട്വീറ്റ് വഴി ചോദിച്ചാൽ പോരായിരുന്നോ?

സദസ്സിൽ ഉണ്ടായിരുന്ന ചിലരെങ്കിലും ആത്മഗതം ചെയ്തുകാണും “ ലിവനേത് കോത്താഴത്തുകാരൻ” എന്ന്. അല്ലാ, അവരെയും തെറ്റുപറയാനാവില്ല.

Monday, October 5, 2009

ജ്യോനവന്റെ വഴി.



ജ്യോനവൻ സഞ്ചരിച്ചിരുന്ന കാർ.

കുവൈത്തിൽ വന്നനാൾ മുതൽ ആഗ്രഹിക്കുന്നതാണ്, കുവൈത്തിൽ എത്ര ബ്ലോഗർമാരുണ്ടെന്നറിയണം. അവർക്കൊരു കൂട്ടായ്മ ഉണ്ടാകണം. ദുബൈ, തിരുവനന്തപുരം മീറ്റുകളിൽ പങ്കെടുത്തതുപോലെ ഇവിടെ കുവൈറ്റിലും ബ്ലോഗു മീറ്റിൽ പങ്കെടുക്കണം.
ഒട്ടൊക്കെ പരിശ്രമത്തിന്റെ ഫലമായാണ് വി.കെ. ബാല, സുനിൽ ചെറിയാൻ പ്രദീപ് കുളക്കട എന്നിവരുടെ നമ്പർ കിട്ടുന്നതും പരസ്പരം കാണാതെ തന്നെയാണെങ്കിലും ദിനവും ഫോണിലൂടെ ഒരു നല്ല ബന്ധം സ്ഥാപിക്കാൻ കഴിയുന്നതും. ഒരു കുവൈറ്റ് മീറ്റ് എന്ന സങ്കൽ‌പ്പത്തെക്കുറിച്ചു പറഞ്ഞപ്പോൾ സുനിലിനും പ്രദീപിനും പൂർണ്ണ സമ്മതം. സന്തോഷവും. ബാല നാട്ടിലാണ്. നോമ്പു കഴിഞ്ഞേ വരൂ. എങ്കിൽ‌പിന്നെ ബാല വന്നിട്ട് തീരുമാനിക്കാം എന്നായി. ഇതിനിടയിൽ എത്രപേർ ഉണ്ടാകും എന്നറിയാനായി എന്റെ ബ്ലോഗിൽ ഒരു പോസ്റ്റിട്ടു. സുനിൽ കുവൈറ്റ് ടൈംസ് പത്രത്തിൽ വാർത്തയും കൊടുത്തു. തീരെ നിരാശാജനകം എന്നല്ലാതെന്തു പറയാൻ ?. എന്റെ ഒരു പിഴവുകൊണ്ട് പോസ്റ്റ് “ചിന്തയുടെ പുതിയ അഗ്രിഗേറ്ററിൽ വന്നതുമില്ല. തെറ്റു തിരുത്തി പുതിയ പേരിൽ വീണ്ടും പോസ്റ്റിട്ടു. കമെന്റായി വന്നത് അരീക്കോടൻ മാഷിന്റെ “ആശംസകൾ” മാത്രം. അദ്ദേഹം കുവൈറ്റിലുമല്ല. പിന്നെന്തു ചെയ്യും.? എന്തായാലും ഉള്ളതു നാലുപേർ. ബാല, സുനിൽ ചെറിയാൻ, പ്രദീപ് കുളക്കട, പിന്നെ ഞാനും. നാലുപേർക്കും സാൽമിയ ബീച്ചിൽ വളഞ്ഞിരിക്കാം എന്ന ധാരണയായി.ഇനി തിയതിയും സമയവും നിശ്ചയിച്ചാൽ മതി.

ഇതിനിടയിലാണ് സ്ഥിരം ഞാൻ ഓൺ‌ലൈനിൽ കണ്ടുമുട്ടാറുള്ള എന്റെ പഴയ കോളേജ് മേറ്റ് പകൽ‌കിനാവൽ ഇക്കഴിഞ്ഞ ഒന്നാം തിയതി ഓൺ‌ലൈനിൽ വരുന്നതും “പൊട്ടക്കല“ത്തിന്റെയും ബൂലോക കവിതയുടെയും ലിങ്കുകൾ തരുന്നതും. കുവൈറ്റിലെ രണ്ടു നമ്പറുകൾ തന്നിട്ട് വിവരങ്ങൾ അന്വേഷിച്ച് അറിയിക്കാൻ പറഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. ജ്യോനവൻ എന്ന കുവൈത്ത് ബ്ലോഗർ അപകടത്തിൽ‌പ്പെട്ടിരിക്കുന്നതും, കൂടെ ഉണ്ടായിരുന്നവർ മരണപ്പെട്ടുവെന്നും ജ്യോനവൻ ബോധം നഷ്ടപ്പെട്ട് ഐ.സി.യു. വിലാണെന്നും അറിഞ്ഞു. വിവരങ്ങൾ പകൽ‌ക്കിനാവനോടു പറഞ്ഞു.
വല്ലപ്പോഴും കുഞ്ഞുകിളിയുടെ ശബ്ദത്തിൽ ചിലച്ചിരുന്ന എന്റെ മൊബൈൽ നിർത്താതെ കരഞ്ഞു. കാനഡയിൽ നിന്നും മാണിക്യം, ദുബൈയിൽ നിന്നും പകൽ‌കിനാവൻ, കുഴൂർ വിത്സൺ, സിമി, ബഹറിനിൽ നിന്നും സജി അച്ചായൻ, നാട്ടിൽ നിന്നും ഹരീഷ് തൊടുപുഴ, വികടശിരോമണി എന്നിങ്ങനെ ആരെക്കെയോ...... എറണാകുളത്തു നിന്നും സറീന വിളിക്കുന്നത് ഒരു നിലവിളിയോടെയാണ്. സറീനയോടു പറഞ്ഞിരുന്നു ജ്യോനവൻ “ ഇനി മിണ്ടാതിരുന്നോളാമെന്ന്‌ “. ഒരു അറം പറ്റലിന്റെ തീഷ്ണഗന്ധമില്ലേ ആ വാക്കുകളിൽ‌ എന്ന് സറീന. ഒന്നും സംഭവിക്കുകയില്ലാ എന്ന് ആശ്വാസ വാകുകൾ പറയാനായില്ല എനിക്ക്‌. അപ്പോഴേക്കും അറിഞ്ഞിരുന്നു ജ്യോനവന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചിരിക്കുന്നൂവെന്ന്‌. ഉറക്കമിളച്ചിരുന്ന ആ രാവിൽ എന്റെ മനസ്സെന്നോടു പറഞ്ഞു “ ഉറുമ്പേ, ഇതൊരു നിയോഗമാണ്; ലോകം മുഴുവനുമുള്ള മലയാളം ബ്ലോഗർമാർക്കുവേണ്ടി നീ ചെയ്തു തീർക്കേണ്ട ദൌത്യം. “ പ്രദീപ്. ബാല, സുനിൽ എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. സുനിൽ വണ്ടിയുമായി എത്താമെന്നറിയിച്ചു. പ്രദീപും വന്നു. ആശുപതിയിലേക്ക്.

പിന്നെ സംഭവിച്ചതു ചരിത്രമാണ്. കുവൈത്തിലെ ബ്ലോഗർമാരുടെ എണ്ണമറിയാൻ ശ്രമിച്ച് പരാജയപ്പെട്ട എന്റെ ഫോണിലേക്ക് നിരന്തരം വിളികൾ. എല്ലാ വിളികളും പറയുന്നത്‌ ഒരേ കാര്യം. “ ഞാൻ ........., കുവൈത്ത് ബ്ലോഗറാണ്. “

മുകളിൽ കർത്താവിന്റെ വലതുഭാഗത്തിരുന്ന് ജ്യോനവൻ, ചുണ്ടിൽ ഒളിപ്പിച്ച നനുത്ത പുഞ്ചിരിയോടെ എന്നോടു പറയുന്നു,
“ എന്നാലും ഉറുമ്പ് ഒരു മണ്ടനായിപ്പോയല്ലോ, ആരും വന്നു കയറാത്ത ഒരു ബ്ലോഗിൽ പോസ്റ്റിട്ടാൽ ആളുകൂടുമോ ചേട്ടാ..? ദാ ഇപ്പോഴെങ്ങിനെയുണ്ട് ? ഉറുമ്പല്ലേ എന്നു ചോദിച്ച് എത്രയാ ഫോൺ വിളികൾ? “

അവനോട് എനിക്കൊന്നേ പറയാനുള്ളു.
പ്രിയപ്പെട്ട ജ്യോ, ഇതു ശരിയായ വഴിയല്ല. മരണം‌കൊണ്ട് നീ കാട്ടിയ ഈ വഴി ഞാൻ വെറുക്കുന്നു. ഞാനാഗ്രഹിച്ചത് നീ കൂടെ പങ്കെടുക്കുന്ന ബ്ലോഗ് മീറ്റാണ്.

ചുണ്ടിലെ ചിരി വിടർത്തി വീണ്ടു ജ്യോ പറയുന്നു,
“ ഉറുമ്പേ, ഇതു നമ്മുടെ ബ്ലോഗു മീറ്റല്ല. എന്റെ സ്വന്തം. എന്റെ കാർമ്മികത്വത്തിൽ നടത്തുന്ന, എന്റെ സ്വന്തം ബ്ലോഗ് മീറ്റ്.”
“ എന്നെ ഓർക്കതെ ആരും വരില്ല. പോകുകയുമില്ല ! “
ജ്യോനവൻ വീണ്ടുമൊരു ആശ്ചര്യചിഹ്നമാകുന്നു.

Friday, October 2, 2009

ജ്യോനവൻ.....

ജ്യോനവൻ......കാറപകടത്തിൽ‌പ്പെട്ട് ഗുരുതരാവസ്ഥയിൽ കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ.
നവീൻ 29 വയസ്സ്. സ്ഥലം കാസർകോഡ് ജില്ലയിലെ വരക്കാട്‌.
കുവൈത്തിൽ ആട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ.
മാതാപിതാക്കളുടെ നാലുമക്കളിൽ മുതിർന്നയാൾ. രണ്ട് അനുജന്മാരും ഒരു സഹോദരിയും.
വിവാഹിതനല്ല.
അനുജൻ കുവൈത്തിൽ എത്തിയിട്ടുണ്ട്.
പ്രതീക്ഷിക്കാൻ ഇനി ദൈവം മാത്രം.

Thursday, October 1, 2009

swamy and friends-R.K.Narayan

swamy and friends-R.K.Narayan

ലൈബ്രറിയിൽ ചേർത്തിട്ടുണ്ട്.