അഭിവന്ദ്യ മാർ പൌവ്വത്തിൽ തിരുമേനിക്ക് കമ്മ്യുണിസ്റ്റ് മർക്സിസ്റ്റ് പാർട്ടി കേരള ഘടകം സിക്രട്ടറി പിണറായി വിജയൻ എഴുതുന്നത്.,
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ വെളിച്ചത്തിൽ ഞാൻ ഞങ്ങളുടെ പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ - മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുമെന്നും ക്രിസ്തീയ ജനവിഭാഗങ്ങൾക്കുണ്ടായ ആശങ്ക ഇല്ലാതാക്കുവാനാവശ്യമായ നടപടി സ്വീകരിക്കും-എന്നു പറഞ്ഞത് വ്യക്തമല്ലെന്നും അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട്കൊണ്ട് റവ: ഡോ: മാണി (തെറ്റിദ്ധരിക്കരുത്, തെക്കന്മാരുടെ മാണി അല്ല, അസ്സൽ മാണി സാറിന്റെ മാണി) പുതിയിടം വശം കൊടുത്തയച്ച കത്തു കിട്ടി. അഭിവന്ദ്യ തിരുമേനിക്ക് അങ്ങിനൊരു സംശയം ഉണ്ടാകത്തക്കതരത്തിൽ എന്റെ പ്രസ്താവനയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അടിയനോടു മാപ്പാക്കണം. തിരുമേനിക്ക് അനിഷ്ടം തോന്നിയതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ കച്ചിയിൽ തൊടാതെ പോയതെന്ന് ഞങ്ങൾക്ക് ഉത്തമബോദ്ധ്യം വന്നിട്ടുണ്ട്. ഇനി കൊന്നാലും തിരുമേനിയുടെ അനിഷ്ടം സമ്പാദിക്കുന്ന ഒരു പ്രവർത്തിയും എന്റെയോ എന്റെ പാർട്ടിയുടെയോ പക്ഷത്തുനിന്നും ഉണ്ടാകില്ലായെന്ന് അടിയൻ ഇതിനാൽ ദൈവനാമത്തിൽ ഉറപ്പുതരുന്നു. അഖിലാണ്ഡമണ്ഡലം മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ മനസ്സുമുഴുവൻ അങ്ങയുടെ വിരൽത്തുമ്പിലാണെന്ന് അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽപ്പോലും തെളിയിക്കപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കാൻ താമസ്സിച്ചുപൊയതാണ് ഞങ്ങൾക്കു പറ്റിയ തെറ്റ്. അതു മനസ്സിലാക്കിക്കൊണ്ട്, അങ്ങയെ പ്രീതിപ്പെടുത്താനുള്ള പതിനേഴിന പരിപാടികൾ ഉടൻ പ്രഖ്യാപിക്കുന്നതും അടുത്ത ഒരു വർഷത്തിനിടയിൽ സമയ ബന്ധിതമായി നടപ്പാക്കുന്നതുമാണ്.
നടപ്പാക്കാനിദ്ദേശിക്കുന്ന അജണ്ട. (അങ്ങേക്കിഷ്ടമില്ലാത്തത് വെട്ടാം.)
1. ഏകജാലം പരിപാടി കൊണ്ടുവന്ന മൈക്കുണൻ ബേബിയെ ഉടൻതന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും. (അല്ലെങ്കിലും അവന് മറ്റേ കസേരയിൽ ഒരു കണ്ണുണ്ട് )
2. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും നിയമന-പ്രവേശന അവകാശം സുതാര്യമാക്കും. അതായത് അച്ചന്മാരുടെ ഇഷ്ടംപോലെ ചെയ്തോളാൻ നിയമം കൊണ്ടുവരും.
3. പാഠപുസ്തകം തയ്യാറാക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ബിഷപ്പ്‌ഹൌസിന്റെ കീഴിൽ നിക്ഷിപ്തമാക്കും.
4. മുഴുവൻ പാഠപുസ്തകങ്ങളുടെയും അച്ചടി തിരുവനന്തപുരത്തെ സെന്റ്.ജോസഫ് പ്രസ്സിനെ ഏൽപ്പിക്കും.
5. കേരളത്തിലെ സകല ഗവ: സ്കൂളുകളുടെയും ഭരണം ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലാക്കും.
6. ദേവസ്വം ബോർഡ്, വക്കഫ് ബോർഡ് മുതലായവ പിരിച്ചുവിട്ട്, അവയുടെ ഭരണം ബിഷപ്പുമാരെ ഏൽപ്പിക്കും.
7. ആഴ്ച്ചയിൽ എല്ലാ വെള്ളിയാഴ്ചയും അരമനയിൽ വന്നുകണ്ട് അഭിവന്ദ്യ പിതാവിന്റെ കൈ മുത്തും (വേണേൽ ചെരിപ്പും)
8. വരുന്ന കർക്കിടകത്തിൽത്തന്നെ റോമിൽച്ചെന്ന് മാർപ്പാപ്പയെക്കണ്ട് അനുഗ്രഹം വാങ്ങും.
9. പാർട്ടിയിൽ ഇനിമേലിൽ ഒരു നിരീശ്വരവാദിയേയും പൊറുപ്പിക്കില്ല. (അച്ചുതാനന്ദനെ ഉടൻ പുറത്താക്കും )
10. ശേഷിക്കുന്ന പാർട്ടിക്കാരെ മുഴുവൻ മാർഗ്ഗം കൂടിക്കും.
11. അഭയക്കേസ് ഉടൻ എഴുതിത്തള്ളും
12. കന്യാസ്ത്രീമഠം, ബിഷപ്പ്‌ഹൌസ് എന്നിവയുടെ ഏഴു കിലോമീറ്റർ ചുറ്റളവിൽ പോലീസ് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കും.
13. മേലിൽ കന്യാസ്ത്രീമഠങ്ങളിൽ നടക്കുന്ന എല്ലാ ദുരൂഹമരണങ്ങളും ആത്മഹത്യയായി എഴുതിത്തള്ളും.
14.ബിവറേജസ് കോർപ്പറേഷൻ ബിഷപ്പ് ഹൌസിന്റെ കീഴിലാക്കും.
15. പുറമ്പോക്കു സ്ഥലങ്ങൾ മുഴുവൻ ബിഷപ്പ്‌ഹൌസിനെ ഏൽപ്പിക്കും.
16.തിരുവമ്പാടിയിൽ നവീനമാത്രുകയിലിള്ള പള്ളി പണിയും.
17. ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള സകല കോളെജുകളിലും സ്കൂളുകളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ തടയാൻ ഓരോ ക്ലാസ് മുറിക്കു പുറത്തും രണ്ട് എസ്.എഫ്.ഐക്കാരും, ഗേറ്റിൽ അഞ്ചു സി.ഐ.റ്റി.യു. ക്കാരും കാവൽ നിൽക്കും.
Showing posts with label പിണറായി. Show all posts
Showing posts with label പിണറായി. Show all posts
Saturday, May 30, 2009
Subscribe to:
Posts (Atom)
