സത എന്ന ബ്ലോഗർക്കു വായിക്കനാണീ പോസ്റ്റ്.
സതയുടെ ബ്ലോഗു വായിക്കുവർക്ക് മനസ്സിലാക്കാവുന്നത് അദ്ദേഹം ഒരു കറകളഞ്ഞ R.S.S/B.J.P. അനുഭാവിയാണെന്നതാണ്.
അങ്ങനെ മറ്റുള്ളവർ കരുതുന്നതിൽ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. സംഘപരിവാറിന്റെ ഏക സനാതന ലോകം സത സ്വപ്നം കാണുന്നു. ലോകം മുഴുവൻ ഒന്നായിത്തീരണമെന്നും,അവിടെ മനുഷ്യരെല്ലാം ഒരുപോലെ ചിന്തിക്കണമെന്നും, എല്ലാ മനുഷ്യരും രാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യഭഗവാനെ തൊഴുത് ജോലിക്കുപോകുന്നതിനു മുൻപ് കാളമൂത്രം നെറ്റിയിൽ ചാർത്തണമെന്നും അദ്ദേഹം സ്വപ്നം കാണുന്നതിൽ തെറ്റില്ലതന്നെ. പക്ഷേ ഒറ്റ പ്രശ്നം അതെവിടെ നടപ്പാക്കണം എന്നതാണ്. ജനിച്ചുവളർന്ന നാട്ടിൽ പറ്റിയില്ലെങ്കിൽ മറുനാട്ടിലെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതു മഹത്തായ കാര്യം തന്നെ. ഇൻഡ്യയെന്ന മഹാരാജ്യത്ത് നടപ്പാക്കാൻ പറ്റിയില്ലെങ്കിൽ ദുബായിലോ, സൌദിയിലോ നടപ്പാക്കിയാലും മതി.അവിടാകുമ്പോൾ ഭേദപ്പെട്ട ശമ്പളം കിട്ടുന്ന തൊഴിലും ചെയ്യാം സനാതന ലോകം സ്രിഷ്ടിക്കുകയും ചെയ്യാം. അവിടെ ഒരേ ഒരു മതം മാത്രമേ ഉള്ളു. ഇസ്ലാം മതം..! മറ്റൊരു മതവും ഇല്ലാതിരുന്നിട്ടും ലവന്മാരെന്തിനാ അച്ചായന്മാർക്കു പള്ളികളും ഹിന്ദുക്കൾക്ക് അമ്പലവും കെട്ടാൻ അനുവാദം കൊടുത്തത്. ? ആർക്കറിയാം ?
സംഘ്പരിവാറിന്റെ ഏകസനാതനലോകം എന്ന സ്വപ്നത്തെക്കുറിച്ച് സത എഴുതിയത് വായിച്ചപ്പോളാണ്, ഇതുതന്നെയല്ലേ ജർമ്മൻകാരൻ ഹിറ്റ്ലറും പറഞ്ഞത് എന്നു തോന്നിയത്. ഛെ, അയാൾ അത്ര ശരിയല്ലാത്തവനായിരുന്നു എന്നു തോന്നിയോ? എന്നാൽ ക്രിസ്തു പറഞ്ഞതും ഇതുതന്നെയല്ലേ? മുഹമ്മദ് പറഞ്ഞതും ഇതുതന്നെയല്ലേ. എന്തിനേറെ, വിഖ്യാതനായ പാട്ടുകാരൻ ജോൺ ലെന്നൻ “ഇമാജിൻ “ എന്ന പാട്ടിലൂടെ ആഹ്വാനം ചെയ്യുന്നതും ഇതുതന്നെ. ലോകം മുഴുവൻ തൊഴിലാളി-മുതലാളി, സമ്പന്നൻ-ദരിദ്രൻ എന്ന വ്യത്യാസമില്ലാതെ ഒന്നുപോലെ ജീവിക്കണമെന്ന് കാൾമാർക്സും പറയുന്നു. അങ്ങിനെ മനുഷ്യനെ വേർതിരിക്കുന്ന ഏതു തരം തത്വത്തെയും തള്ളിക്കളയണം. യുക്തിക്കുനിരക്കാത്ത എന്തിനെയും തള്ളിക്കളയണം. സത സ്വപ്നം കാണുന്നതും ഇതു തന്നെയാണ്. ലോകം മുഴുവൻ ഒരുപോലെ ചിന്തിക്കണം-രാമനെപ്പോലെ, ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കണം-കാവി മാത്രം. അതിൽ തെറ്റുണ്ടോ. ഇല്ല. പക്ഷേ, അതിനു തിരഞ്ഞെടുക്കുന്ന രീതി എന്താകണം? ക്രിസ്തു പറഞ്ഞതുപോലെ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഒരു കരണത്തടിക്കുന്നവന് മറുകരണവും കാട്ടിക്കൊടുക്കുക. ഇത്രയും അലൌകീകമായ ഒരു തത്വചിന്ത മറ്റൊരാളും പറഞ്ഞതായി അറിയില്ല. എന്നാൽപ്പിന്നെ ലോകം മുഴുവൻ ക്രിസ്ത്യാനികളായാൽ പ്രശ്നം തീർന്നു. ആരും ആരെയും തല്ലില്ല. അഥവാ തല്ലിയാൽത്തന്നെ തിരിച്ചുതല്ലില്ല, തല്ലുകൊണ്ടവൻ.! ലോകത്തിനു മുഴുവൻ സമാധാനം നൽകുവാനായി ക്രൂശിൽ മരിച്ച, ചുങ്കക്കാരെ യഹോവയുടെ ആലയത്തിൽ നിന്നു ചാട്ടവാറിനടിച്ചു പുറത്താക്കിയ യേശുക്രിസ്തുവിന്റെ പേരിൽ ബ്ലേഡു കമ്പനികൾ നടത്തുന്നു. അയൽക്കാരന്റെ മുണ്ടുപറിക്കുന്നു. ഇനി രാമന്റെ വഴി എന്താണ് ? പ്രജാപതിയായ പുരുഷൻ ഉത്തമനായിരിക്കണമെന്നും, സ്വന്തം ഭാര്യയുടെ കാര്യത്തിലാണെങ്കിൽപോലും ഒരു ആരോപണം ഉണ്ടായാൽ ആരോപണം ഇല്ലാതാക്കാൻ വേണ്ടതുചെയ്യാനുള്ള കടമ ഉത്തമനായ പ്രജാപതിക്ക് ഉണ്ടായിരിക്കണമെന്നും രാമൻ സ്വജീവിതത്തിലൂടെ കാണിച്ചുതരുന്നു. എന്നാൽ ഇവിടെ രാമന്റെ പേരിൽ അന്യസ്ത്രീയുടെ അടിവസ്ത്രം കീറുന്നു. കുഞ്ഞുങ്ങളെ കാലിൽതൂക്കി തറയിലടിക്കുന്നു.
ഒരു കാതലായ പ്രശ്നം ഉണ്ട്. രാമനും ക്രിസ്തുവും മിത്തുകളാണെന്നതുതന്നെ. മിത്തുകളെ പലപ്പോഴും വ്യാഖ്യാനിക്കുന്നത് കാലികമായി അവനവന്റെ ഇഷ്ടത്തിനനുസരിച്ചാണ്. അപ്പോപ്പിന്നെ മിത്തുകളെ വിടാം. ജീവിച്ചിരുന്നവരെ ആധാരമാക്കാം. “ ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്.” എന്ന് ശ്രീനാരായണഗുരു പറഞ്ഞപ്പോൾ, “ ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഹിന്ദുവിന് “ എന്നാക്കി മാറ്റി നമ്മൾ. വിഗ്രഹങ്ങളെ എല്ലാം മാറ്റിവച്ച് കണ്ണാടിയെ പ്രതിഷ്ടിച്ച് അവനവന്റെ ഉള്ളിൽത്തന്നെയാണ് ദൈവം കുടികൊള്ളുന്നതെന്ന് ഗുരു പറഞ്ഞപ്പോൾ അതെന്താണെന്നു മനസ്സിലാക്കാൻപോലും നമുക്കായില്ല.
ഏക സനാതന ലോകം കെട്ടിപ്പടുക്കൻ ഇറങ്ങിത്തിരിച്ച സതയുടെ കൂട്ടുകാരും തിരഞ്ഞെടുത്തത് ഒരു സവർണ്ണ ദൈവത്തെയാണെന്നത്
ഇവിടെ സൂചിപ്പിച്ചോട്ടെ. രാമനെയാണ്, ക്രിഷ്ണനെയല്ല. ശിവനെയുമല്ല. രാമക്ഷേത്രം നിർമ്മിക്കാൻ കല്ലുകളുമായി ഇവർ വണ്ടികയറിയ അതേ സമയത്തുതന്നെയാണ്, വലപ്പാട് ശ്രീരാമാ പോളീടെക്നിക് ഹോസ്റ്റലിനു പുറകിൽ സാമൂഹ്യവിരുദ്ധർക്കു താവളമായി ആരാലും പരിപാലിക്കപ്പെടാതെ ഒരു ശിവക്ഷേത്രം നിലകൊള്ളുന്നതും. ഇപ്പോഴും അതുതന്നെ അവസ്ഥ. ക്ഷേത്രക്കുളത്തിൽ പുലയർക്കു കുളിക്കാൻ പാടില്ലെന്നു ബോർഡെഴുതി വച്ചിരിക്കുന്നു ത്രിക്കണ്ടിയൂർ ശിവക്ഷേത്രത്തിൽ. സ്വന്തം അമ്മയുടെ ഭ്രാന്തിനു മരുന്നന്വോഷിക്കാതെ അയൽകാരന്റെ കാലിലെ മന്തിനു പരിഹാരം കണ്ടുപിടിക്കുന്നു കേരളത്തിലെ പരിവാരങ്ങൾ
സർക്കാരിന്റെ കണക്കനുസരിച്ച് ഒരു പൌരൻ എഞ്ചിനിയറോ ഡോക്റ്ററോ ആയിത്തീരാൻ ഏകദേശം അറുപതുലക്ഷം രൂപ സർക്കാരിനു ചിലവാകും. അങ്ങിനെ സർക്കാരിന്റെ ലക്ഷങ്ങൾ ചിലവാക്കി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വിദേശത്തുപോയി നാലാംവേദക്കാരനുവേണ്ടി ജോലി ചെയ്യുന്നത് ദേശവിരുദ്ദമാണ്. കറകളഞ്ഞ ദേശാഭിമാനിയായതുകൊണ്ടാണ് വിദേശത്തുപോകാതെ സത നാട്ടിൽത്തന്നെ ജോലിചെയ്ത് രാജ്യത്തെ സേവിക്കുന്നത്.
Showing posts with label മതം. Show all posts
Showing posts with label മതം. Show all posts
Monday, June 15, 2009
Saturday, May 30, 2009
പിണറായി വിജയൻ മാർ പൌവ്വത്തിലിന് എഴുതിയ കത്ത്.
അഭിവന്ദ്യ മാർ പൌവ്വത്തിൽ തിരുമേനിക്ക് കമ്മ്യുണിസ്റ്റ് മർക്സിസ്റ്റ് പാർട്ടി കേരള ഘടകം സിക്രട്ടറി പിണറായി വിജയൻ എഴുതുന്നത്.,
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ വെളിച്ചത്തിൽ ഞാൻ ഞങ്ങളുടെ പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ - മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുമെന്നും ക്രിസ്തീയ ജനവിഭാഗങ്ങൾക്കുണ്ടായ ആശങ്ക ഇല്ലാതാക്കുവാനാവശ്യമായ നടപടി സ്വീകരിക്കും-എന്നു പറഞ്ഞത് വ്യക്തമല്ലെന്നും അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട്കൊണ്ട് റവ: ഡോ: മാണി (തെറ്റിദ്ധരിക്കരുത്, തെക്കന്മാരുടെ മാണി അല്ല, അസ്സൽ മാണി സാറിന്റെ മാണി) പുതിയിടം വശം കൊടുത്തയച്ച കത്തു കിട്ടി. അഭിവന്ദ്യ തിരുമേനിക്ക് അങ്ങിനൊരു സംശയം ഉണ്ടാകത്തക്കതരത്തിൽ എന്റെ പ്രസ്താവനയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അടിയനോടു മാപ്പാക്കണം. തിരുമേനിക്ക് അനിഷ്ടം തോന്നിയതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ കച്ചിയിൽ തൊടാതെ പോയതെന്ന് ഞങ്ങൾക്ക് ഉത്തമബോദ്ധ്യം വന്നിട്ടുണ്ട്. ഇനി കൊന്നാലും തിരുമേനിയുടെ അനിഷ്ടം സമ്പാദിക്കുന്ന ഒരു പ്രവർത്തിയും എന്റെയോ എന്റെ പാർട്ടിയുടെയോ പക്ഷത്തുനിന്നും ഉണ്ടാകില്ലായെന്ന് അടിയൻ ഇതിനാൽ ദൈവനാമത്തിൽ ഉറപ്പുതരുന്നു. അഖിലാണ്ഡമണ്ഡലം മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ മനസ്സുമുഴുവൻ അങ്ങയുടെ വിരൽത്തുമ്പിലാണെന്ന് അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽപ്പോലും തെളിയിക്കപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കാൻ താമസ്സിച്ചുപൊയതാണ് ഞങ്ങൾക്കു പറ്റിയ തെറ്റ്. അതു മനസ്സിലാക്കിക്കൊണ്ട്, അങ്ങയെ പ്രീതിപ്പെടുത്താനുള്ള പതിനേഴിന പരിപാടികൾ ഉടൻ പ്രഖ്യാപിക്കുന്നതും അടുത്ത ഒരു വർഷത്തിനിടയിൽ സമയ ബന്ധിതമായി നടപ്പാക്കുന്നതുമാണ്.
നടപ്പാക്കാനിദ്ദേശിക്കുന്ന അജണ്ട. (അങ്ങേക്കിഷ്ടമില്ലാത്തത് വെട്ടാം.)
1. ഏകജാലം പരിപാടി കൊണ്ടുവന്ന മൈക്കുണൻ ബേബിയെ ഉടൻതന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും. (അല്ലെങ്കിലും അവന് മറ്റേ കസേരയിൽ ഒരു കണ്ണുണ്ട് )
2. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും നിയമന-പ്രവേശന അവകാശം സുതാര്യമാക്കും. അതായത് അച്ചന്മാരുടെ ഇഷ്ടംപോലെ ചെയ്തോളാൻ നിയമം കൊണ്ടുവരും.
3. പാഠപുസ്തകം തയ്യാറാക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ബിഷപ്പ്‌ഹൌസിന്റെ കീഴിൽ നിക്ഷിപ്തമാക്കും.
4. മുഴുവൻ പാഠപുസ്തകങ്ങളുടെയും അച്ചടി തിരുവനന്തപുരത്തെ സെന്റ്.ജോസഫ് പ്രസ്സിനെ ഏൽപ്പിക്കും.
5. കേരളത്തിലെ സകല ഗവ: സ്കൂളുകളുടെയും ഭരണം ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലാക്കും.
6. ദേവസ്വം ബോർഡ്, വക്കഫ് ബോർഡ് മുതലായവ പിരിച്ചുവിട്ട്, അവയുടെ ഭരണം ബിഷപ്പുമാരെ ഏൽപ്പിക്കും.
7. ആഴ്ച്ചയിൽ എല്ലാ വെള്ളിയാഴ്ചയും അരമനയിൽ വന്നുകണ്ട് അഭിവന്ദ്യ പിതാവിന്റെ കൈ മുത്തും (വേണേൽ ചെരിപ്പും)
8. വരുന്ന കർക്കിടകത്തിൽത്തന്നെ റോമിൽച്ചെന്ന് മാർപ്പാപ്പയെക്കണ്ട് അനുഗ്രഹം വാങ്ങും.
9. പാർട്ടിയിൽ ഇനിമേലിൽ ഒരു നിരീശ്വരവാദിയേയും പൊറുപ്പിക്കില്ല. (അച്ചുതാനന്ദനെ ഉടൻ പുറത്താക്കും )
10. ശേഷിക്കുന്ന പാർട്ടിക്കാരെ മുഴുവൻ മാർഗ്ഗം കൂടിക്കും.
11. അഭയക്കേസ് ഉടൻ എഴുതിത്തള്ളും
12. കന്യാസ്ത്രീമഠം, ബിഷപ്പ്‌ഹൌസ് എന്നിവയുടെ ഏഴു കിലോമീറ്റർ ചുറ്റളവിൽ പോലീസ് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കും.
13. മേലിൽ കന്യാസ്ത്രീമഠങ്ങളിൽ നടക്കുന്ന എല്ലാ ദുരൂഹമരണങ്ങളും ആത്മഹത്യയായി എഴുതിത്തള്ളും.
14.ബിവറേജസ് കോർപ്പറേഷൻ ബിഷപ്പ് ഹൌസിന്റെ കീഴിലാക്കും.
15. പുറമ്പോക്കു സ്ഥലങ്ങൾ മുഴുവൻ ബിഷപ്പ്‌ഹൌസിനെ ഏൽപ്പിക്കും.
16.തിരുവമ്പാടിയിൽ നവീനമാത്രുകയിലിള്ള പള്ളി പണിയും.
17. ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള സകല കോളെജുകളിലും സ്കൂളുകളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ തടയാൻ ഓരോ ക്ലാസ് മുറിക്കു പുറത്തും രണ്ട് എസ്.എഫ്.ഐക്കാരും, ഗേറ്റിൽ അഞ്ചു സി.ഐ.റ്റി.യു. ക്കാരും കാവൽ നിൽക്കും.

Subscribe to:
Posts (Atom)