Sunday, July 1, 2007

സി.പി.എമ്മിന്റെ ഭാവി..! ....മറുപടി.......

പ്രിയ സുഹ്രുത്തെ,തങ്കളുടെ കുറിപ്പിന്റെ പ്രസക്തിയെക്കുറിച്ചൊ, ഉദ്ദേശശുദ്ദിയെക്കുറിച്ചൊ സംശയമില്ല............എന്നാല്‍ താങ്കള്‍ വസ്തുത്കളില്‍ നിന്നും മാറി സന്‍ജ്ജരിക്കുന്നു എന്നാണു തോന്നുന്നത്। പരീക്ഷ തടസ്സപ്പെടുത്താന്‍ ശ്രമിച്ച എസ്।എഫ്।ഐ. കാരെ രക്ഷിതാക്കള്‍ തടഞു...........ആരുടെ രക്ഷിതാക്കള്‍ ? സ്വശ്രയദന്ദെല്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികളുടെ രക്ഷിതാക്കള്‍....ഇവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം രക്ഷിതാക്കളും മകനൊ മകളൊ ഈ പരീക്ഷാ പ്രഹസനം കഴിഞു നാലൊ അഞ്ചോ ലക്ഷം കെട്ടിട ഫണ്ടു കൊടുക്കാന്‍ തയ്യാറുള്ളവരായിരുന്നില്ലെ എന്നു ചോദിച്ചാല്‍ സുഹ്രുതു‍ എന്തുത്തരം പറയുമൊ ആവൊ......ഇവിടെ പകച്ചു നില്‍ക്കുന്നതു പ്രസ്താനം അല്ല. മേല്‍പ്പറഞ രക്ഷിതാക്കള്‍ തന്നെയണു..........എന്തും സഹിച്ചു മകളെയൊ മകനെയൊ വെള്ള കോട്ടിടുവിക്കാന്‍ തുനിഞിറങുന്ന രക്ഷിതാക്കള്‍. ഇനി സി.പി.എം എന്ന പാര്‍ട്ടിയുടെ കാര്യം.......ചര്‍ച ചെയ്യപ്പെടുവാന്‍ പോലും അര്‍ഹമല്ലാത തരതില്‍ അതു നശിചുകൊണ്ടിരിക്കുക്കയാണു. സുര്‍ജിത് സിങിന്റെ കാലം തൊട്ടെ അതു ജനങള്‍ക്കു പ്രയൊജനം ചെയ്യാത്ത ഒരു കൂട്ടം പിണിയാളുകളുടെ കൈകളിലായിക്കഴിഞു. ഇനി അതു നന്നാക്കാന്‍ കുറെക്കലം പിടിക്കും.......തല്‍കാലം അതു മറക്കുക......താങ്കളുടെ മകനെ കൈകൂലി വാങുന്ന കൊളെജില്‍ ചേര്‍ക്കില്ല എന്നു തീരുമാനിക്കുക..................ആവുമൊ താങ്കള്‍‍ക്ക്..............?

5 അഭിപ്രായ(ങ്ങള്‍):

വക്കാരിമഷ്‌ടാ said...

നിയമവിധേയമായ ഒരു പരീക്ഷയാണ് അവിടെ നടക്കുന്നതെങ്കില്‍ അത് തടയാന്‍ എസ്.എഫ്.ഐയ്ക്ക് എന്തവകാശം ഉറുമ്പേ? എന്തുകൊണ്ട് എസ്.എഫ്.ഐ സര്‍ക്കാരിനെക്കൊണ്ട് ആ പരീക്ഷ നിരോധിപ്പിച്ചില്ല?

രക്ഷിതാക്കളുടെ കൈയ്യില്‍ കാശുണ്ട് എന്നുള്ളത് ഒരു തെറ്റാണോ? കോളേജുകള്‍ കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടി എടുക്കണം, കൈക്കൂലി കൊടുക്കുന്ന രക്ഷിതാക്കള്‍ക്കെതിരെയും നടപടി എടുക്കണം. പക്ഷേ കുട്ടികള്‍ സ്വാശ്രയകോളേജിലേക്കുള്ള പ്രവേശന പരീക്ഷ നിയമവിധേയമായി എഴുതാന്‍ വന്നാല്‍ അത് തടയുക എന്നത് കാടത്തം. അളമുട്ടിയാല്‍ രക്ഷിതാക്കളും തിരിഞ്ഞടിക്കുമെന്നാണല്ലോ ആ വാര്‍ത്ത കാണിക്കുന്നത്.

പ്രഹസനങ്ങള്‍ അവസാനിപ്പിച്ചിട്ട് ക്രിയാത്മകമായി എന്ത് ചെയ്യാമെന്ന് ചിന്തിക്കട്ടെ, എസ്.എഫ്.ഐ. ഞാനും കാശുള്ളവര്‍ മാത്രം ബിരുദക്കാരാവുന്ന പരിപാടിക്ക് മൊത്തമായും എതിര്. കാശില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് പഠിക്കാന്‍ അവസരം കിട്ടുന്നില്ലാത്ത അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. പക്ഷേ എന്തു ചെയ്യാന്‍ കഴിയും എന്ന് സര്‍ക്കാരും എസ്.എഫ്.ഐയും എല്ലാവരും കൂടി തീരുമാനിക്കണം. അടിച്ചുതകര്‍ക്കലാണ് പരിഹാരമെങ്കില്‍ അതും ചെയ്യാം. പക്ഷേ അതാണോ പരിഹാരം ?

കേന്ദ്രത്തില്‍ പല വിദ്യാഭ്യാസനയങ്ങളും ബില്ലുകളും മറ്റും കൊണ്ടുവന്നപ്പോള്‍ കണ്ണടച്ച് പിന്താങ്ങിയവരുടെ പാര്‍ട്ടിയാണ് എസ്.എഫ്.ഐ. അതെല്ലാം കഴിഞ്ഞിട്ട് ഇപ്പോഴത്തെ പ്രഹസനങ്ങള്‍ അവര്‍ കാണിക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് അവജ്ഞയല്ലേ തോന്നൂ.

കരീം മാഷ്‌ said...

അക്ഷരത്തെറ്റുകള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗമുണ്ട്.
വരമൊഴി എഡ്റ്റര്‍ പ്രോഗ്രാമിന്റെ
(Varamozhi Editor\doc\lipi.png) പ്രിന്റ് എടുത്തുവെച്ചു അക്ഷരങ്ങള്‍ മനസ്സിലാകാം.
സിബുവിനെ മനസ്സിലൊരു നന്ദിയും പറയാം.

santhosh balakrishnan said...

ഉറുംബിന്

“ഇവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം രക്ഷിതാക്കളും മകനൊ മകളൊ ഈ പരീക്ഷാ പ്രഹസനം കഴിഞു നാലൊ അഞ്ചോ ലക്ഷം കെട്ടിട ഫണ്ടു കൊടുക്കാന്‍ തയ്യാറുള്ളവരായിരുന്നില്ലെ എന്നു ചോദിച്ചാല്‍ സുഹ്രുതു‍ എന്തുത്തരം പറയുമൊ ആവൊ“

പരീക്ഷ എഴുതാന്‍ എത്തിയ ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്കും ബി.ഡി.എസിന് പ്രവേശനം നല്‍കാന്‍ കേരളത്തില്‍ അത്രമാത്രം
സീറ്റില്ലല്ലോ ഉറുംബേ..?
അതിനര്‍ഥം പ്രവേശനം ഉറപ്പാക്കിയ ശേഷം അല്ല എല്ലാവരും പരീക്ഷക്ക്‌ എത്തിയത്‌ എന്നല്ലേ..?
ചിന്തിക്കുക
പിന്നെ വക്കാരിജി മുകളില്‍ പറഞതും കൂട്ടി വായിക്കുക..!

(നേരത്തെ എന്റെ ബ്ലോഗ്ഗിന് കമന്റ്‌ ഓപ്ഷന്‍ വന്നിരുന്നില്ല..എന്തോ സാങ്കേതികപ്രശ്നം..ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്‌..ക്ഷമിക്കുക)

കടത്തുകാരന്‍/kadathukaaran said...

തൊഴിലുള്ള ജനവിഭാഗം എന്നും ഇടതുപക്ഷത്തിന്‍റെ വളര്‍ച്ചക്ക് തടസ്സമാണ്, അതെ, തൊഴിലില്ലാത്ത സി പി എമ്മുകാര്‍ എല്ലാം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് വളര്‍ച്ചയുടേയല്ല, തളര്‍ച്ചയുടെ ദൃഷ്ടാന്തങ്ങളാണ്..

കടവന്‍ said...

തൊഴിലുള്ള ജനവിഭാഗം എന്നും ഇടതുപക്ഷത്തിന്‍റെ വളര്‍ച്ചക്ക് തടസ്സമാണ്, അതെ, തൊഴിലില്ലാത്ത സി പി എമ്മുകാര്‍ എല്ലാം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് വളര്‍ച്ചയുടേയല്ല, തളര്‍ച്ചയുടെ ദൃഷ്ടാന്തങ്ങളാണ്..YES

Post a Comment