Friday, July 20, 2007

നിഴല്‍കൂത്ത്.......shadow kill..?

ഇതൊരു സംശയം തീര്‍ക്കാനുള്ള കുറിപ്പാണ്. ഈയിടെ Malayalam Blog Aggregator @ chintha.com വായിക്കുന്നതിനിടയില്‍ കണ്ട ഒരു പരസ്യമാണ് സംശയത്തീനാധാരം.
Malayalam Blog Aggregator @ chintha.com -ല്‍ amazon.com-ന്റെ പരസ്യം.
ശ്രീ. അടൂര്‍ ഗോപാലക്രിഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍കൂത്ത് എന്ന സിനിമയുടെ cd/dvd version shadow kill എന്ന പേരില്‍. നിഴല്‍കൂത്ത് എന്നത് ഒരു കലാരൂപം ആണെന്നതാണ് എന്റെ വിശ്വാസം. അതിനെ വിവര്‍ത്തനം ചെയ്യതിരിക്കുന്നതോ shadow kill എന്നും....ചക്കക്ക് കൊക്ക് എന്ന പോലെ. ഞാന്‍ ഇതെക്കുറിച്ച് ഒരു മെയില്‍ amazon.com‌-ലേക്ക് അയച്ചിരുന്നു. അവര്‍ എനിക്കയച്ച മറുപടി വ്യക്തമല്ലായെന്നു മാത്രമല്ല ഈ പരസ്യം തുടരുന്നതായും കാണുന്നു.
പ്രിയ ബ്ലൊഗര്‍മാര്‍ ഈ വിഷയത്തില്‍ ശ്രദ്ദിക്കും എന്നു കരുതുന്നു..
ഇനി എന്റെ ധാരണ തെറ്റാണെങ്കില്‍ തിരുത്തും പ്രതീക്ഷിക്കുന്നു.

23 അഭിപ്രായ(ങ്ങള്‍):

അഞ്ചല്‍കാരന്‍ said...

നിഴല്‍കൂത്ത് എന്നതിന്റെ ഇംഗ്ലീഷാണ് shadow kill എന്ന് പറയാന്‍ കഴിയില്ലല്ലോ. പിന്നെ ഇതിന്റെ പരമാധികാരി അടൂ‍രും ആണ്. നിഴല്‍കൂത്ത് എന്ന് മലയാളത്തില്‍ എഴുതിയിട്ട് shadow kill എന്ന് ഇംഗ്ലീഷിലും പേര് കൊടുക്കാനുള്ള അവകാശം അടൂരിനുണ്ടല്ലോ. അത് പദാനുപദ വിവര്‍ത്തനം അല്ലെന്നാണ് എനിക്ക് തോന്നുന്നത്.

അഞ്ചല്‍കാരന്‍ said...

ഓ.ടോ: പരിഭവിക്കില്ലങ്കില്‍ ഒന്നു പറയട്ടെ. വരികള്‍ക്കിടയില്‍ കുത്തുകള്‍ ഇടുന്നത് ആവശ്യമെന്ന് തോന്നുന്നിടത്ത് മാത്രമാക്കാന്‍ ശ്രദ്ധിക്കണം.

chithrakaran ചിത്രകാരന്‍ said...

:)

ഡാലി said...

സിനിമയുടെ പേര്‍ നിഴല്‍ക്കുത്ത് എന്നാണ് നിഴല്‍കൂത്ത് എന്നല്ല
http://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%A8%E0%B5%8D%E2%80%8D

ഉറുമ്പ്‌ /ANT said...

അടൂരിന്റെ സിനിമയുടെ പേര് നിഴല്‍കുത്ത് എന്നാണെന്നത് പുതിയ അറിവാണ്. ഡാലി തന്ന ലിങ്കില്‍ വിവരങള്‍ ലഭ്യമല്ല. കൂടുതല്‍ വിവരങള്‍ പ്രതീക്ഷിക്കുന്നു.
ചിത്രകാരന്‍, അഞ്ചല്‍കാരന്‍,ഡാലി, നന്ദി.

ഉറുമ്പ്‌ /ANT said...

അഞ്ചല്‍കാരന്‍,
ഒട്ടും പരിഭവമില്ല, തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം.

ഡാലി said...

നേരത്തെ തന്ന ലിങ്കിന്റെ അവസാനം അടൂരിന്റെ സിനിമകളില്‍ നിഴല്‍ക്കുത്ത് എന്ന് കാണാം.
ഈ ലിങ്കിലും ഉണ്ട്.
http://www.moonnamidam.com/31/krn.htm

അതിന്റെ മലയാള പോസ്റ്ററുകള്‍ തപ്പിയിട്ട് കിട്ടിയില്ല.

ഡാലി said...

http://en.wikipedia.org/wiki/Nizhalkuthu

ഇതു കൂടി

ഉറുമ്പ്‌ /ANT said...

സംശയം ബാക്കി നില്‍ക്കുന്നു.
നിഴല്‍കുത്ത്/നിഴല്‍കൂത്ത് എന്നതാണോ ശരി എന്നത്.
സിനിമയുടെ മലയാളം പോസ്റ്റര്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ ?
നെറ്റ് മുഴുവന്‍ പരതിയിട്ടും കാണുന്നില്ല. ആര്‍ക്കെങ്കിലും സഹായിക്കമൊ?

Typist | എഴുത്തുകാരി said...

നിഴല്‍കൂത്ത്‌ എന്നു തന്നെയാണു് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതു്. ഒന്നും refer ചെയ്തിട്ടൊന്നുമല്ല. പക്ഷേ പത്രങ്ങളിലും മറ്റു പലയിടത്തുമൊക്കെ ‘നിഴല്‍ക്കുത്ത് ‘ എന്നാണു് കണ്ടിരുന്നതെങ്കില്‍, ഇതിനു മുന്‍പു് ശ്രദ്ധയില്‍ പെടേണ്ടതാണ്.


എഴുത്തുകാരി.

ശ്രീ said...

എനിക്കും തോന്നുന്നു, നിഴല്‍ക്കൂത്ത് എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്‍ എന്നാണ്‍. പദാനുപദ വിവര്‍‌ത്തനമല്ലെങ്കില്‍ കൂടി, shadow kill എന്ന പേര്‍ യോജിക്കുന്നുണ്ടെന്ന് എനിക്കും തോന്നുന്നില്ല.

മുടിയനായ പുത്രന്‍ said...

പ്രിയ ഉറുംബ്,
www.kerala.com-ല്‍ അടൂര്‍ ഗോപലകൃഷ്ണന്റെ ഫോട്ടോ-യില്‍ ക്ലിക്ക്‌ ചെയ്താല്‍ നിഴല്‍ക്കുത്തു് (Nizhalkkuthu = Shadow Kill)-നെ സംബന്ധിച്ച ഒരു ചെറിയ വിവരണം കിട്ടും. I hope this information was helpful.
ആശംസകള്‍!

ഉറുമ്പ്‌ /ANT said...

ഇതിനൊരു അന്തോം കുന്തോം കാണുന്ന മട്ടില്ല. അടൂരിന്റെ മൊബയില്‍ നമ്പര്‍ കിട്ടാന്‍ വള്ള മാര്‍ഗ്ഗവുമുണ്ടോ? കമന്റിയ എല്ലാ ചാത്തന്മാര്‍ക്കും നന്ദി.

ടി എ അലിഅക്‌ബര്‍ said...

ആടെന്തറിഞ്ഞു അങ്ങാടി നിലവാരം

മുക്കുവന്‍ said...
This comment has been removed by a blog administrator.
എതിരന്‍ കതിരവന്‍ said...

നിഴല്‍ക്കുത്ത് (നിഴല്‍ നോക്കി കുത്തുന്നത്)ഒരു കലാരൂപമല്ല. ഒരു കഥകളി കഥയുടെ പേരാണ്. പന്നിശ്ശേരി നാണു പിള്ള എഴുതിയ പ്രശസ്ത കഥകളി.

പാണ്ഡവന്മ്മാരെ നേരിട്ടു വധിക്കാന്‍ മാര്‍ഗമൊന്നും കാണാതെ ദുര്യോധനന്‍ മന്ത്രവാദിയായ മലയനെ വരുത്തി പാണ്ഡവരുടെ നിഴല്‍ ഉണ്ടാക്കി ആ നിഴലില്‍ കുത്തി അവരെ വധിക്കാന്‍ അയാളോട് അജ്ഞാപികുന്നതും അതി ഭീകരമായ മന്ത്രവാദത്തിലൂടെ ഒന്നൊന്നായി പാണ്ഡവരെ മലയന്‍‍ നിഴലില്‍ കുത്തി വധിക്കുന്നതുമാണ് പ്രമേയം. ചെയ്യാന്‍ തീരെ താല്പര്യമില്ലാതെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നതില്‍ പരിതപിച്ച മലയന്‍ ഭാര്യ മലയത്തിയോടു കാര്യങ്ങള്‍ പറയുന്നു. മലയത്തി കോപാവേശയായി ആദ്യം സ്വന്തം മകനെ വധിക്കുന്നു. അറഞ്ഞുതുള്ളിയ ഇവള്‍ ശ്രീകൃഷ്ണസവിധം എത്തുകയും കിളികളായി രൂപാന്ത്രം പ്രാപിച്ച പാണ്ഡവ ആത്മാവുകള്‍ക്ക് ശ്രീകൃഷ്ണന്‍ മനുഷ്യരൂപം തിരിച്ചു നല്‍കുന്നതുമാണ് കഥ മുഴുവനും.

ഏകദേശം "voodoo witchcraft" നു തുല്യമാണ് നിഴല്‍ക്കുത്ത് എന്ന ആഭിചാരക്രിയ. അടൂരിന്റെ സിനിമ അനേകം പേരെ കൊല്ലാന്‍ വിധിക്കപ്പെട്ട ആരാച്ചാരുടെ കഥയാണ്. അയാളെ സംബന്ധിച്ചിടത്തോളം അവരുടെ നിഴലുകളെ മാത്രമേ അയാള്‍ കൊല്ലുന്നുള്ളു.

"shadow kill" എന്ന അസ്മ്ബന്ധ തര്‍ജ്ജിമയേ തല്‍ക്കാലം നമുക്ക് പറ്റുകയുള്ളു.

Inji Pennu said...

Shadow killing might be an apt word that just 'shadow kill'

ഉറുമ്പ്‌ /ANT said...

Thanks to all.

..::വഴിപോക്കന്‍[Vazhipokkan] said...

ഉറുമ്പു കടി കൊണ്ട് എനിക്കും നിഴല്‍ക്കുത്ത് മനസിലായി..
നന്ദി ഉറുമ്പ്, പിന്നെ കതിരവന്‍..

ഉറുമ്പ്‌ /ANT said...

vazhipokkanum injipenninum nandhi.

ആരോ ഒരാള്‍ said...

[കുത്ത് ] [.]


:ആരോ ഒരാള്‍

ശ്രീ said...

കാര്യങ്ങള്‍ ഇപ്പോഴാണ്‍ പിടി കിട്ടിയത്...
ഉറുമ്പിനും എതിരവന്‍‌ജിക്കും നന്ദി...
:)

ഉറുമ്പ്‌ /ANT said...

അങിനെ അതിനൊരു പരിഹാരമായെന്നാണു തോന്നുന്നത്.
കമന്റിയ എല്ലാപേര്‍ക്കും നന്ദി. പ്രത്യേകിച്ച്‌ ഡാലിക്കും എതിരവന്‍ കതിരവനും. നമ്മുടെ പല ധാരണകളും ഇതുപോലാണെന്നു തോന്നുന്നു. രണ്ടാളോടു ചര്‍ച്ച ചെയ്താല്‍ തീരുന്ന പല പ്രശ്നങളും നമ്മള്‍ ദീര്‍ഘകാലം കൊണ്ടു നടക്കും. നന്ദി ഒരുക്കല്‍ കൂടി.

Post a Comment