വളരെ(കു)പ്രസിദ്ധമായ ഒരു പോസ്റ്റും അതിലേക്കു പ്രവഹിക്കുന്ന കമെന്റും വായിച്ചിട്ട് ഉറുമ്പിനു തോന്നിയ പ്രതികരണമാണിത്.
കുറുമാനെ തൂക്കിക്കൊല്ലണം.!
വളരെയധികം പ്രശസ്തി പിടിച്ചു പറ്റുകയും?( പുസ്തകത്തിന്റ്റെ നിലവാരത്തെക്കുറിച്ച് ന്യൂസ് സ്റ്റാന്റുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരാനിരിക്കുന്നതേയുള്ളു) ആരാധകപ്രവാഹത്തിന്റെ നിര്‍ബന്ധം സഹിക്കാനാവാതെ അച്ചടിച്ച് പുസ്തകമായി ഇറക്കുകയും ചെയ്ത "എന്റെ യൂറോപ്പു സ്വപ്നങ്ങള്‍" എന്ന ബ്ളോസ്തകം(ബ്ളോഗ് പുസ്തകം) എഴുതിയ,
കുറുമാന് എന്ന രാഗേഷ് കുറുമാനെ തൂക്കിക്കൊല്ലണം.!
അതിനു മുന്‍പൊരു കഥ പറയാം.
പണ്ടു പണ്ടാണ്, ഏതാണ്ട് സീതയുടെ കാലത്തോളം പഴക്കം വരുന്ന കഥ.
പരശുരാമന് മഴുവെറിഞ്ഞുണ്ടാക്കിയ സ്ഥലം.
കന്യകയായൊരു പെണ്ണ്.
സ്ഥിരം സഹയാത്രികനുമായി പ്രണയത്തിലായി. അവനവളെ ചതിച്ചു.
നാല്പതോളം ദിവസം, പരശുരാമന് മഴുവെറിയാന്‍ കയറിനിന്ന സ്ഥലം മുതല്‍
മഴു ചെന്നു വീണ സ്ഥലം വരെ പല കൈകള്‍ മറിഞ്ഞ് കന്യക യാത്ര തുടര്‍ന്നു.
നൂറോളം സുന്ദരന്മാര്, ദ്വരപാലകന്മാര് മുതല്‍ രാജകുമാരന്മാര് വരെ കന്യകയെ പരിണയിച്ചു.
അപ്പോഴും അവള് കന്യകയായിത്തന്നെ തുടര്‍ന്നു.
പട്ടും പൊന്നുമായി കന്യക യാത്ര തുടര്‍ന്നു.
അസ്ഥാനത്ത് എന്തോ അസ്കിത തോന്നിയപ്പോള്‍ കന്യക വീട്ടിലേക്കു മടങ്ങി.
ഇക്കണ്ട നാല്പതു ദിവസം എവിടായിരുന്നു എന്ന ചോദ്യത്തിന്, നൂറുപേര് പറ്റിച്ചു എന്ന ഉത്തരം.!
കഥ കേട്ട ഒരു വിഢിക്കൊരു സംശയം,
"തള്ളേ, ദെന്തരു കത? തിരോന്തോരം ബസ്റ്റാപ്പീ നിന്നപ്പം അപ്പിക്കു ഓടിക്കളയാമ്പറ്റൂലായിരുന്നാ അപ്പീ?"
"എന്തോരം മനുഷമ്മാര് വരുന്ന സ്ഥലമാ, അപ്പിക്കു ഒച്ച വച്ച് ആളെക്കൂട്ടാമ്പറ്റൂലാരുന്നാ......?"
കന്യക ഉത്തരം പറഞ്ഞില്ല.
ഉത്തരം പറഞ്ഞത് സ്ഥലത്തെ പ്രമാണിമാരായിരുന്നു.ആ വിഢിയെ പിന്നാരും കണ്ടില്ല.!
കുറുമാനെ തൂക്കിക്കൊല്ലണം........!!
ചാറ്റും മെയിലും മെയിലിനു മെയിലും, തുടര്‍ ഫോണ്‍ വിളികളുമായി ഒരു പെണ്ണു സല്ക്കരിച്ചപ്പോള്,
"എടീ പെണ്ണേ, ഇതിനെക്കാള്‍ നന്നായി പഞ്ചാരയടിക്കാനും, പറയുന്നതിനെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാനും കഴിവുള്ള സ്വയമ്പന്‍ സാധനം വീട്ടിലിരിപ്പുണ്ടെന്നു പറയാതെ,
ദിവസം ഇരുപത്തഞ്ച് മെയിലും, നാല്പത്തഞ്ചു ഫോണ്‍ കാളും പിന്നതിനു മറുപടിയും പറഞ്ഞ്, സമയനഷ്ടവും മാനഹാനിയും വരുത്തിവച്ച, രാകേഷ് കുറുമാനെ,
സകലമാന പുരുഷപ്രജകളുടെയും ആത്മാഭിമാനത്തിനുവേണ്ടി,
മരണം വരെ തൂക്കിക്കൊല്ലണം..!
ചാറ്റാന്‍ വരുന്ന ഫിലീപ്പീനി പെമ്പിള്ളാരുടെ സ്വഭാവമാണ് ഇവിടെ കണ്ടത്.
ആദ്യം പഞ്ചാര, പിന്നെ പരിഭവം. ഒട്ടൊന്നു മൂത്തെന്നു തോന്നിയാല്‍
അനിയനെ പഠിപ്പിക്കാന്‍,
അമ്മയുടെ ആശുപത്രി ചിലവിന്,
പിന്നെ അവളുടെ കീറിപ്പോയ പാവാടക്ക്,
എല്ലാത്തിനും സഹായം വേണം.
ഞാനാണെങ്കില്‍ ആവശ്യം കേട്ടു കഴിഞ്ഞാല്‍ ഉടന്‍ മറുചോദ്യം ചോദിക്കും "വല്ലതും നടക്കുമോ" എന്ന്. അതോടെ തീരും ആവശ്യങ്ങളെല്ലാം.
കുറുമാന് അങ്ങിനെ ചോദിച്ചോ എന്നതറിയില്ല.
അല്ലെങ്കില്പിന്നെ ദുബായില്‍ കിട്ടാത്തതാണോ ചാറ്റി കിട്ടാന്‍ പോണത്?
സന്ദര്‍ഭവശാല്‍ ഇവിടെ ആവശ്യം അനിയനൊരു വിസയാണ്....!
ഇന്നേവരെ കണ്ടിട്ടില്ലാത്ത, കാണുമെന്നു വിശ്വാസമില്ലാത്ത,
അല്ലെങ്കില്‍ കാണണമെന്നു താല്പര്യമില്ലാത്ത കുറുമാനോട് ഒരു ചോദ്യം,
താങ്കള്‍ക്കു ലജ്ജ തോന്നുന്നില്ലേ, ഇതിനൊക്കെ മറുപടി പറയാനും, ക്ഷമ ചോദിക്കാനും?
അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത്തരം സംഗതികളെ തള്ളിക്കളയാതെ ഉത്തരം പറയാന്‍ നിന്ന താങ്കളെ, തൂക്കിക്കൊല്ലണം.....
Friday, September 7, 2007
Subscribe to:
Post Comments (Atom)
14 അഭിപ്രായ(ങ്ങള്):
ആന്ഢകടാഹം മുഴുവനുമുള്ള ഞരമ്പു രോഗികളുടെ സംഘടനാ പ്രസിഡന്റായി എന്നെ നിയമിക്കാന്‍ യൂ,ഏ.ഇ. ബ്ലോഗെഴ്സ് മീറ്റ് തീരുമാനിക്കുന്നതു കണ്ടാല്‍ സന്തോഷം:)
ശ്ശോ.. ഇപ്പോള്‍ ഇവിടിങ്ങനെ ഒറ്റക്ക് നില്ക്കുമ്പോള് മനസിനൊരു സുഖം. നാളെ ചിലപ്പോള്‍ പൊരിഞ്ഞ അടി നടക്കാന്‍ ചാന്‍സുള്ള ഒരിടത്താണല്ലോ ഞാന്‍ നില്‍ക്കുന്നതെന്ന് ഒരു ചിന്ത...!!
ഈ പറഞ്ഞ (കു)പ്രസിദ്ധിമായ പോസ്റ്റിലേക്ക് യാദൃശ്ചികമായി മറ്റൊരു പോസ്റ്റിലെ ലിങ്കിലൂടെ ചെന്നെത്തപ്പെട്ട് അന്തംവിട്ടു കുന്തംമിഴുങ്ങി നിന്നുപോയ ഹതഭാഗ്യനയ ഒരു പുതിയ ബ്ലോഗറാണ് ഞാന്‍.
ഇന്നു പോസ്റ്റ് ചെയ്ത എല്ലാ ബ്ലോഗും വായിച്ചു തീര്‍ക്കേണ്ട സമയം കളഞ്ഞതു മിച്ചം..!
സാറേ, തിരൊന്ത്രം ബസ്സ്സ്റ്റാന്റി നിക്കുമ്പോള്‍ ഓടിക്കളയാന്‍ അന്നേരം ആ കുട്ടിക്കറിഞ്ഞൂടല്ലോ കൂടെ വരുന്ന ചേട്ടന് എത്തരക്കാരനാ എന്ന് ? അതുകൊണ്ട് അതു കള !.
തുടക്കം വായിച്ചു വന്നപ്പോള്‍ എനിക്ക് തോന്നിയത്, ഈ ഗള്‍ഫ് ജീവിതത്തതില്‍ ഭക്ഷണത്തിനോ, അത്യാവശ്യം പൈസയോ ഇല്ലെന്നുള്ള പരാതി വളരെ വളരെ ചുരുക്കമാണ്. പിന്നെ ആര്‍ക്കും ഇല്ലാത്തത് 'ടൈം' ആണ്. അതിനിടെ ഈ സാര്‍ ആ പറഞ്ഞതും ഇതില്‍ ഉള്‍പ്പെടാത്തതുമായ സഹോദരിമാര്‍ക്കും, അതിലിരട്ടിയോളം സഹോദരന്മാര്ക്കും 25 ഓളം ഈമെയിലുകളും (ഫോര്‍വേര്‍ഡ് മെയില്‍ അല്ലാട്ടോ ) പിന്നെ എസ്.എം.എസ് , ടെലിഫോണ്‍ വിളികള്‍ ഇതിനൊക്കെ എങ്ങിനേ സമയം കിട്ടുന്നൊ എന്തോ..?
അതില്‍ തന്നെ ഒരാളുടെ നമ്പര്‍ മറ്റെവിടുന്നോ സംഘടിപ്പിച്ച് അവിടേക്ക് വിളിച്ചു എന്നു കേട്ടപ്പോള്‍ എനിക്ക് ഒരു സംശയം "ഈ യൂയേയീല് ഇന്‍കമിംഗും ഔട്ട് ഗോയിംഗ് കാളുകളും ഒക്കെ ഫ്രീയാണോ"
ഇതൊക്കെയായിരുന്നു ആ കമന്റു മഴയുടെ തുടക്കത്തില്‍ എനിക്ക് തോന്നിയ സംശയമെങ്കിലും, കമന്റുകളുടെ പോക്ക് കണ്ടപോഴല്ലേ കാര്യം മനസിലായത്.
ഈ ബൂലോകത്തില്‍ എല്ലാവരും സ്നേഹത്തോടെ അതുല്യേച്ചി എന്നു വിളിക്കുന്നവര്‍, ഒരു തെറ്റു പറ്റിയതിന് (പറ്റിയെങ്കില്‍) സ്വന്തം സഹോദരനെയെന്നോണം ശാസിക്കുകയും, മറ്റുള്ളവരോട് 'ഇനിയെങ്കിലും ഇവനു മാപ്പ് കൊടുത്ത് ഈ ബഹളം ഒന്ന് നിര്‍ത്തിക്കൂടെ ?' എന്നൊന്ന് ചൊദിച്ചു പോയപ്പോള്‍ അവരേയും കടിക്കാന്‍ ചെല്ലുന്നതു കണ്ടപ്പോള്‍ ഏകദേശ രൂപം മനസിലായി.
അതുല്യേച്ചി പറഞ്ഞതു പോലെ ബീഹാറില്‍ മൊഷ്ടാവെന്നാരോപിച്ച ഒരാളെ പരസ്യമായി തല്ലിചതക്കുന്നത് കണ്ട് മുതലകണ്ണീര്‍ ഒഴുക്കിയവര്‍. ബ്ലോഗര്‍ എന്നതില്‍ കവിഞ്ഞ് ഒരു ഗ്രഹനാഥന്, മാന്യമായ ഒരു ജോലിചെയ്തു ജീവിക്കുന്നയാള്‍ എന്ന പരിഗണന പോലും കൊടുക്കാതെ പരസ്യമായി തേജോവധം ചെയ്യുന്നത് കാണുമ്പോള്‍ എവിടെയോ ചീഞ്ഞു നാറുന്നു എന്നുറപ്പ്.
ഇനി ഒരാള്‍ക്ക് ഇത് സംഭവിച്ചുകൂടാ എന്നുള്ളതു കൊണ്ടാണ് ഇത്രയും ഒക്കെ പറഞ്ഞത് എന്നാണെങ്കിലും ശരി അതിന് ഇത്രക്കൊക്കെ പോരെ സഹോദരങ്ങളേ..?
ഈ പോസ്റ്റില്‍ പറഞ്ഞതു പോലെ ഇദ്ദേഹത്തെ ഇനി തൂക്കി കൊന്നാലെങ്കിലും കലിയടങ്ങുമെങ്കില് ആയിക്കോളൂ. അതോടെയെങ്കിലും തീരുമല്ലോ എല്ലാം.
ഇടക്കിടെ ചിലര്‍ പരിതപിക്കുന്നതും കണ്ടു, ബൂലോകത്തിന്റെ നാശമാണെന്നൊക്കെ, ഒന്നും സംഭവിക്കില്ലെന്നേ...ഈ കോലാഹലങ്ങള്‍ ഒക്കെ പൊടിപാറുമ്പോഴും ബഹുമാന്യരായ പല ബ്ലോഗര്‍മാരും അതില്‍ ഇടപെടാതെ നല്ല പോസ്റ്റുകള്‍ എഴുതാനും വായിക്കാനുമായി ശ്രദ്ധിച്ചത് ഇതിന്റെ നല്ല ലക്ഷണമാണ്.
Urumb cheriya Jeevi anenkilum ividey avan CHIRANJEEVI style ayitaa.. :) ninne neril kittiyAl handshake tharamayirunnu..
(Sorry for Manglish)
ഉറുമ്പേ... സംഗതിയൊക്കെ നന്നായി.... പക്ഷേ....
"കന്യകയായൊരു പെണ്ണ്.സ്ഥിരം 'സഹയാത്രികനു'മായി പ്രണയത്തിലായി. അവനവളെ ചതിച്ചു."
ഇതെനിക്കിട്ടൊരു താങ്ങായിപ്പോയി.... ഞാനാ ടൈപ്പല്ല....
:)
ഒന്നും അറിയാത്ത ഞാന്‍ ഇവിടെ എന്തു പറയണം എന്നറിയാതെ അന്തം വിട്ട് നില്ക്കുന്നു....ഇനിയും തിരിച്ച് വരാം ക്ലൈമാക്സ് അറിയാന്‍
നന്മകള് നേരുന്നു
മന്‍സൂര്‍,നിലംബൂര്
ഉറുമ്പേ...നിങ്ങളൊന്നു ശ്രമിച്ചാല്‍ അങ്ങേരെ കടിച്ചു കൊല്ലാവുന്നതേയുള്ളൂ. ആ പരുവത്തിലാക്കിയിട്ടുണ്ട്.
ഉറുമ്പേ, കുറുമാനെ തൂക്കിക്കൊല്ലും. നിങ്ങളെ എന്നാ ചെയ്യുമെന്ന് അറിയാമോ?
മുറിയാത്ത പിച്ചാത്തിക്ക് തൊലി ഉരിച്ചെടുത്ത് ഉപ്പും മൊളകും ചേര്‍ത്ത് പാമോയിലിലിട്ടു വറക്കും, ഒരു സൈഡ് വേവുമ്പം മറിച്ചിട്ട് കരിക്കും.
ആഹാ...എന്തിനെന്നൊ?
സമ്പൂര്‍ണ്ണ പുരുഷമേധാവിത്തത്തിന്റെ പ്രതിനിധിയായി വന്ന് അബലകളും ചപലകളുമായ പാവം പെണ്കിടങ്ങളെ അധിക്ഷേപിച്ചതിന്.
ഇരയുടെ വേദനക്കൊപ്പം നില്‍ക്കാത്തതിന്.
ഹ്രിംസ്ര അല്ല ഹ്രിംസ ഛെ ഹിംസ്ര ങേ ഹ്രിം...എന്തെങ്കിലുമാട്ടെ ആ അത് തന്നെ മൃഗങ്ങളുടെ സഹയാത്രികനായതിന്...
ഓട്ഡ്രാ....
ഈ ബ്ളോഗില്‍ വന്ന എല്ലാ ബ്ളോഗാവുകള്ക്കും നന്ദി.
നജിം, ഇവിടെ ഒരു അടിയും ഇല്ല. ഇപ്പൊ നമ്മുടെ നാട്ടില്‍ പീഠനത്തിന്റെ കാലമാണല്ലൊ. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലക്കാണു കേട്.
പണ്ട് എന്റെ സുഹ്രുത്ത് മനോജ് തിരുവനന്തപുരത്തെ പെണ്ണുങ്ങളെക്കുറിച്ചു പറഞ്ഞ ഒരു കമെന്റ് പറയാം,
അവര്‍ ആനകളെപ്പോലെയാണ്, ഞങ്ങള്‍ ഇങ്ങനെ നടക്കും, നീ ഒതുങ്ങി നടന്നാല്‍ നിനക്കു കൊള്ളാം ,മുട്ടിയാല്‍ നിന്റെ തടി കേടാകും.!
ഏറനാടാ, നന്ദി. എനിക്കു പറയാനുള്ളതു പറയാന്‍ ടാക്സ് കൊടുക്കണ്ടല്ലോ ഇവിടെ.
സഹയാത്രികന് ഒന്നും മനഃപ്പൂര്‍വ്വമല്ല. ക്ഷമിക്കണം ക്ഷമിച്ചില്ലെങ്കില്‍ ഞാന്‍ പീഢിപ്പിക്കും....ങ് ഹാ.......
അനൂപ്, മന്‍സൂര്‍ ഇവിടെ ഒന്നും ഇല്ല, എല്ലാം കഴിഞ്ഞു, ബൂലോകത്ത് ഒരു പ്രശ്നവുമില്ല. പിന്നെ എന്തെങ്കിലും ഉണ്ടെങ്കില്‍ ചത്തവരും കൊന്നവരും തമ്മില്‍ തീര്‍ത്തോളും
സുനീഷേ
ആങ്ങോര്ക്കൊരു ചുക്കും പറ്റിയില്ല, കുറുമാന്
ഇന്നലെ തല ഉയര്ത്തിതന്നാണു നിന്നത്. തല താഴ്തിയല്ല.
സിയ, ചത്താലും കൊന്നാലും ഉള്ളതു് പറയാന്‍ മടിക്കണോ.
എന്തായാലും ഇനി ഈ വിഷയത്തില്‍ ഒരു ചര്‍ച്ച ഇല്ല..!
പ്രിയപ്പെട്ട ഉറുമ്പേട്ടാ,
എന്റെ, അധികമാരും കാണാനില്ലാത്ത പാവപ്പെട്ട ബ്ലോഗിലെ ഒരു വരി കമന്റ് കണ്ട് കയറിയതാണ് ഉറുമ്പ് കടി കൊള്ളാന്‍.
അതു കൊണ്ടു...
ഇന്ന് തീര്‍ക്കാനുള്ള പണി എനിക്കിട്ട് പണിയും തന്നു..
ഇനിയും ഇടക്കിടക്ക് കൊണ്ടോളാം.
ആശംസകള്‍!
എല്ലാം കഴിഞ്ഞു, ബൂലോകത്ത് ഒരു പ്രശ്നവുമില്ല. പിന്നെ എന്തെങ്കിലും ഉണ്ടെങ്കില്‍ ചത്തവരും കൊന്നവരും തമ്മില്‍ തീര്‍ത്തോളും
ഹാവു! ആശ്വാസം ..ഇതല്ലെ യഥാര്‍ത്ഥ
മലയാളി... അമ്മ ചത്താലും രണ്ടു പക്ഷം!!
ഇവിടെ ശരിക്കും പീഡിപ്പിക്കപ്പെട്ടതു കൂറുമാനാ,
“ഉദ്ദീപനം”ഞാനും വായിച്ചു /വായിക്കേണ്ടി വന്നു
പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്തതിനാല്‍ ഇതിവിടെ കുറിക്കുന്നു .. യെശുവിനെ ക്രുശിച്ച ലോകമല്ലെ? ഒന്നു ചൊദിച്ചൊട്ടെ ഈ രീതില്‍ മെയില്‍ വന്നാ അതു തുറക്കാതെ ഡിലീറ്റ് ചെയ്തൂടേ? ചാറ്റാണെ ഇഷ്ടമില്ലെ എവെ മൊഡില്‍ ഇട്ടൂടെ? ഫോണ്‍ എടുക്കാതിരുന്നുടെ? അപ്പൊ വരികള്ക്കീടയില് വായിക്കണ്ടതെന്താ?
.ഉറുമ്പേ,ഒരു കടിക്ക് വക തന്നാല്ലൊ ..കൊള്ളാം..കുറുമാന് ചിയറ് അപ്പ്!
ഉറുമ്പേട്ടനായിരുന്നു സൂര്യനെല്ലിക്കേസിലെ ജഡ്ജി...അല്ലെ?
ആളെ മനസ്സിലായതു ഇപ്പൊഴാ
എല്ലാരെം വെറുതെ വിട്ടേരെ...പിന്നെ തമാശേലാ താമസം ഇപ്പോള്‍ ?
ഉറുമ്പ് കടി കൊള്ളാന്‍,കയറിയതാ, ഇത്ര വട്ടമിട്ടു കടിക്കും എന്നറിയില്ലായിരുന്നു. താമസിച്ചു പോയി എങ്കിലും കൊള്ളാം കേട്ടോ???
Post a Comment