Wednesday, December 19, 2007

മെഡി:-എഞ്ചി‌ പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു.


മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു.

തിരുവനന്തപുരം: 2008 അദ്ധ്യായനവര്‍ഷം മുതല്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ കേരളാ വിദ്യാഭാസരംഗത്തെ സുപ്രധാനമായ ഈ തീരുമാനം കൈകൊണ്ടത്‌. ഇന്നു വൈകുന്നേരം വിളിച്ചുകൂട്ടുന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭാസമന്ത്രി മന്ത്രി മന്ത്രിസഭാതീരുമാനം വിശദീകരിക്കും. മേലില്‍ പ്രീഡിഗ്രി തലത്തിലുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന മെരിറ്റ്‌ ലിസ്റ്റില്‍ നിന്നായിരിക്കും മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശനം നടത്തുക എന്നും വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നും അറിവായിട്ടുണ്ട്‌.

ഞെട്ടിയോ? ഇതൊരു സ്വപ്നമാണ്‌. ! ഉറുമ്പിന്റെ സ്വപ്നം.
1. എന്തിനുവേണ്ടിയാണ്‌ ഈ പ്രവേശനപരീക്ഷകള്‍?
2. ആര്‍ക്കാണ്‌ അതുകൊണ്ടുള്ള പ്രയോജനം?
3. നഷ്ടം ആര്‍ക്ക്‌?

ഒന്നാമത്തെ ചോദ്യത്തിന്‌ ഉത്തരം കിട്ടിയിട്ടില്ല. അറിവുള്ളവര്‍ക്ക്‌ ഉത്തരം പറയാം.

ചോദ്യം രണ്ട്‌: പ്രയോജനം എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ ക്ലാസ്സുകള്‍ നടത്തുന്നവര്‍ക്കു മാത്രം.
200 കോടിയിലേറെ വരുമാനമുള്ള ഈ കച്ചവടത്തില്‍ താല്‍പര്യമുള്ളവര്‍ ഏറെയാണ്‌. മേല്‍പ്പറഞ്ഞ കോച്ചിംഗ്‌ ക്ലാസ്സുകള്‍ നിറുത്തിയാല്‍, പ്രീഡിഗ്രി തലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരം ഒരല്‍പം കൂടുവാനേ സാധ്യതയുള്ളു. ബ്രോയിലര്‍ ചിക്കന്‍പോലെ തയ്യാറാക്കപ്പടുന്ന ഡോക്ടര്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും ആധിക്യം അവസാനിക്കും. സ്വാഭാവിക മാര്‍ഗ്ഗത്തിലൂടെ കടന്നുവരുന്നവരുടെ, തൊഴിലിനോടുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിക്കും. നാടന്‍ കോഴിക്കറിയുടെ രുചിപോലെ.

ചോദ്യം മൂന്ന്: എന്‍ട്രന്‍സ്‌ കോച്ചിഗ്‌ ക്ലാസ്സുകളിലൂടെ തല്ലിപ്പഴുപ്പിച്ചെടുക്കുന്ന ഒരുകൂട്ടം വിദ്യാര്‍ദ്ധികള്‍ അവരുടെ സ്വാഭാവിക കഴിവുകളിലൂടെയല്ല പരീക്ഷ ജയിക്കുന്നത്‌. അതൊകൊണ്ടുതന്നെ 75,000 മുതല്‍ ഒരു ലക്ഷം വരെ ഫീസ്‌ കൊടുക്കാന്‍ കഴിവില്ലാത്ത മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ഈ കോഴ്സുകളിലേക്ക്‌ അഡ്മിഷന്‍ ലഭിക്കാതെ വരുന്നു. അതുമൂലം സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രൊഫഷാണന്‍ സമൂഹത്തെയാണ്‌ നമുക്കു കിട്ടാതെ പോകുന്നത്‌.!

അതോ ഇങ്ങിനെയൊക്കെ ചിന്തിക്കുന്ന ഉറുമ്പിനെന്തെങ്കിലും പ്രശ്നമുണ്ടോ? ഒരു സംശയം?

7 അഭിപ്രായ(ങ്ങള്‍):

കണ്ണൂരാന്‍ - KANNURAN said...

ഇതു പണ്ടു തുടങ്ങിയതെന്തിനാണെന്നാണ് ഓര്‍മ്മയുണ്ടോ?? 0+0+2=426 എന്നോ മറ്റോ ഉള്ള ഒരു സൂത്രവാക്യമുണ്ടായിരുന്നു. അതിന്റെ വിജയപ്രദമായ പരിസമാപ്തിയായിരുന്നു എന്‍‌‌ട്രന്‍സ് പരീക്ഷ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകളിലൊന്നും.... ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍...

ഉറുമ്പ്‌ /ANT said...

U said it Kannuran

അങ്കിള്‍ said...

ഉറുംബേ,

മാനേജ്‌മെന്റുമായി, വിദ്യ്: മന്ത്രി മീറ്റിംഗ് നടത്തിയിരുന്നു. അതില്‍ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടത്‌ +2 ന്റെ മാര്‍ക്ക്‌ വച്ചുവേണം സെലക്ഷന്‍ നടത്തുവാനെന്നാണ്. മന്ത്രി സമ്മതിച്ചില്ല. എന്നാല്‍, എണ്ട്രന്‍സിനോടൊപ്പം, +2 ന്റെ മാര്‍ക്കും കൂടി കണക്കിലെടുക്കാമെന്നാണ് സമ്മതിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

നമ്മുടെ വിദ്യാഭ്യാസ കച്ചവടത്തിന്റെ വ്യാപ്തി നോക്കിയാല്‍, എണ്ട്രന്‍സ് വേണ്ടന്നു വച്ചാല്‍ ഇവിടെ ഭൂകംബം തന്നെ നടക്കും. ആഗ്രഹിക്കാമെന്നേയുള്ളൂ, നടക്കില്ല.

എം.കെ.ഹരികുമാര്‍ said...

nalla post. iththaram kaalika prasakthiyulla kaaryangalilekk blogermaar thiriyendiyirikkunnu.

അഭിലാഷങ്ങള്‍ said...

ശ്ശൊ.. ആകെ ചമ്മിയല്ലോ...

"മെഡിക്കല്‍-എഞ്ചിനീയറിംഗ്‌ പ്രവേശനപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു!"

ഞാന്‍ ഈ ടൈറ്റില്‍ കണ്ട് ഓഫീസില്‍ അങ്ങ് ഫ്ലാഷ് ആക്കി.

ഒരുത്തന്‍ പറഞ്ഞു: “എഡാ ഉച്ചത്തില്‍ വായിക്കെടാ..” (പാവം, മനോരമയുടെ ഓണ്‍ലൈന്‍ എഡിഷനാന്ന് കരുതിക്കാണും). ഞാന്‍ വായിച്ചു. 5 പേരും കാതുക്കൂര്‍പ്പിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു. വയിച്ചുതുടങ്ങിയപ്പോള്‍, ഒരുത്തനാണേല്‍ അച്ചുമാമനെ പൊരിഞ്ഞ ചീത്ത.

.................................

“ഞെട്ടിയോ? ഇതൊരു സ്വപ്നമാണ്‌. !
ഉറുമ്പിന്റെ സ്വപ്നം“.

ഇതു വരെയേ വായിച്ചുള്ളൂ...

ബാക്കി പറയുന്നില്ല..

[അച്ചുമാമന് കിട്ടിയത് ഒന്നുമല്ല...]

:-)

[പിന്നെ, പോസ്റ്റിലെ ചിന്തകള്‍ കൊള്ളാം. പക്ഷെ, എനിക്ക് പണ്ടേ തോന്നിയിട്ടുള്ള ഒരു അഭിപ്രായം എന്താണെന്ന് വച്ചാല്‍, പ്രവേശനപരീക്ഷ വേണം, പക്ഷെ ഒരു നിശ്ചിത ശതമാനം മാര്‍ക്ക് +2 തലത്തിലുള്ള പബ്ലിക്ക് എക്സാം റിസല്‍ട്ടിന്റെതു കൂടി ഉള്‍പെടുത്തണം എന്നതാണ്. അല്ലെങ്കില്‍ എന്‍‌ട്രന്‍സ് എഴുതാന്‍ വേണ്ട എലിജിബിലിറ്റിയുടെ മാര്‍ക്കിന്റെ % അല്പം കൂടി കൂട്ടണം എന്നാതാണ്. എങ്കില്‍ മിടുക്കന്‍മാര്‍ ഒരിക്കലും തഴയപ്പെടില്ല. എന്‍‌ട്രന്‍സില്‍ ഒരു സെക്ഷന്‍ GK വിഭാഗത്തില്‍ പെട്ട ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കുട്ടികളുടെ മറ്റ് പൊതുവിജ്‌ഞാനം കൂടി അളക്കാന്‍ കഴിയും. വെറും പുസ്തകപ്പുഴുക്കള്‍ക്ക് മാത്രം വേണ്ടി ഉള്ളതാവരുത് എലിജിബിലിറ്റി & സെലക്ഷന്‍ ക്രൈറ്റീരിയ. ]

-അഭിലാഷ്

t.k. formerly known as thomman said...

ഉറുമ്പിന്റെ സ്വപ്നം നടക്കാതെപോട്ടെയെന്നാണ്‍ ഞാന്‍ ആഗ്രഹിക്കുന്നത്. കാണാപ്പാഠം പഠിച്ചുണ്ടാക്കുന്ന +2 മാര്‍ക്കിനേക്കാള്‍ നല്ലത് പൊതുവായിട്ടുള്ള പ്രവേശനപ്പരീക്ഷ തന്നെയാണെന്നാണ്‍ എന്റെ അഭിപ്രായം. കോച്ചിങ്ങിനൊന്നും പോകാതെ പ്രവേശനം കിട്ടും എന്നതിന്‍ എനിക്ക് സ്വന്തമായി സാക്ഷ്യപ്പെടുത്താന്‍ പറ്റും. ഇത്രയധികം സീറ്റുകള്‍ മെറിറ്റില്‍ ലഭ്യമായിട്ടുള്ള ഇക്കാലത്ത് മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും പ്രവേശനം കിട്ടാന്‍ അത്ര പാടുണ്ടാവുമെന്ന് തോന്നുന്നില്ല.

കോച്ചിംഗ് തീര്‍ച്ചയായും ഗുണം ചെയ്യുന്നുണ്ടാവും. അങ്ങനെ നോക്കുകയാണെങ്കില്‍ കാശുള്ളവരുടെ മക്കള്‍ നല്ല സ്വകാര്യ സ്ക്കൂളില്‍ ചേര്‍ന്ന് മുന്തൂക്കം നേടുന്നില്ലേ? അതിനെ ആര്‍ക്കു തടയാന്‍ പറ്റും.

പ്രവേശനപ്പരീക്ഷക്ക് പൊതുവിജ്ഞാനം,ഭാഷ,ലോജിക്കല്‍ റീസണിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചേര്‍ത്ത് നന്നാക്കണമെന്ന അഭിപ്രായമാണ്‍ എനിക്കുള്ളത്. അതുപോലെ പ്രഫഷണല്‍ കോഴ്സുകളില്‍ അത്തരം വിഷയങ്ങള്‍ പഠിപ്പിക്കുകയും വേണം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്ശൊ വെറുതെയായി എന്നാലും കലക്കീട്ടുണ്ട് കെട്ടൊ

Post a Comment