1. ആദ്യമായി നിങ്ങൾ നിങ്ങളുടെ ഡിസൈൻ പൂർത്തിയാക്കുന്നു. ചിത്രം ഒന്ന്.

2. ഇനി ഫയൽ മെനുവിൽ “ Prepare for Service Bureau" യിൽ ഞെക്കണം. ചിത്രം രണ്ട്.

3. അടുത്തതായി “ Gather All files associated with this document " എന്ന റേഡിയോ ബട്ടൻ ഞെക്കി, നെക്സ്റ്റ് ഞെക്കുക. ചിത്രം മൂന്ന്.

4. ഇനിക്കാണുന്ന വിൻഡോയിൽ “copy fonts" എന്ന ചെക്ബോക്സിൽ പച്ച ടിക് മാർക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തി, വീണ്ടും നെക്സ്റ്റ്. (ഇല്ലെങ്കിൽ അവിടെയും കൊടുക്കണം ഒരു ഞെക്ക്.) ചിത്രം നാല്.

5. ഇപ്പോൾ ഒരു വാചകമടിപ്പെട്ടിയും അതിൽ ഒരു ചെക്ബോക്സും വന്നു. ചിത്രം അഞ്ച്. ഇവിടെ “Generate PDF File" എന്നു കാണാം. കൊട് അവനും ഒരു ഞെക്ക്, പച്ച വര വീഴട്ടെ അവിടെയും. വീണ്ടും നെക്സ്റ്റ്.

6. ഇപ്പോൾ, നിങ്ങൾക്ക് നിങ്ങൾ ഇത്രയും നേരം മിനക്കെട്ടതിന്റെ സമ്പാദ്യം എവിടെ ശേഖരിക്കണം എന്നു തീരുമാനിക്കാം.നിങ്ങൾക്ക് നിങ്ങൾക്കിഷ്ടമുള്ള ഫോൾഡർ തിരഞ്ഞെടുക്കാം. അതുമല്ലെങ്കിൽ കോറലപ്പച്ചൻ കനിഞ്ഞ് തരുന്ന, നിങ്ങളുടെ ഫയലിന്റെ അതേ പേരിലുള്ള ഒരു ഫോൾഡറിൽ സൂക്ഷിക്കാം. കൊടുത്തോ ഒരു നെക്സ്റ്റു കൂടെ. ചിത്രം ആറ്.

7. ഇപ്പോൾ ഈക്കണ്ട പണിയെല്ലാം ചെയ്തതിനു കോറലപ്പച്ചൻ എന്തുതരും എന്നു പറയും. ഞെക്ക് ഫിനിഷ്. ഹമ്മോ തീർന്നു. തീർന്നാ? തീർന്നില്ലേ ? ചിത്രം ഏഴ്.

8. ഇനി നേരത്തെ നിങ്ങൾ പറഞ്ഞ (അല്ലെങ്കിൽ കോറലപ്പച്ചൻ പറഞ്ഞ) ഫോൾഡർ തുറന്നു നോക്കാം. ഇവിടെ നിങ്ങൾ ഡിസൈനിൽ ഉപയോഗിച്ചിട്ടുള്ള ഫോണ്ടുകളുടെ കോപ്പി, നിങ്ങളുടെ ഒറിജിനൽ ഡിസൈൻ, അതിന്റെ ഒരു പി.ഡി.എഫ്. കോപ്പി, ഏതെല്ലാം ഫോണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും, അവയുടെയെല്ലാം ശരിയായ പേരു വിവരം പറയുന്ന ഒരു നോട്ട്പാഡ് ഫയൽ, ഡിസൈനിന്റെ അപ്പനമ്മ,സ്ഥാവരജംഗമ വസ്തുക്കൾ, കോറലപ്പച്ചന്റെ തായ്വഴി, ഡിസൈൻ സൈസ് എന്നു വേണ്ട, എല്ലാ വിവരങ്ങളും അടങ്ങിയ ഒരു നോട്ട്പാഡ് ഫയൽ എന്നിവ കാണാം.
9. ഇനി മുതൽ ഡിസൈൻ പ്രിന്റു ചെയ്യാൻ അയക്കുമ്പോൾ ഫയൽ മാത്രമായി അയക്കണ്ട. മുകളിൽപ്പറഞ്ഞ ഫോൾഡർ മുഴുവനായിട്ട് പോട്ടെ.
ന്നാപ്പിന്നെ പിള്ളാരെല്ലാരും കോറലപ്പച്ചനുമായിട്ട് അങ്കം തുടങ്ങിക്കോ..... കമന്റടി, പഞ്ചാരയടി, മറക്കണ്ട.
4 അഭിപ്രായ(ങ്ങള്):
നന്ദി...
ഈവക കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്ത ഞാന് എന്തു പറയാനാ ? വന്ന നിലക്കു ഒന്നു മിണ്ടിപ്പോകാമെന്നു കരുതിയതാണ്.
അവതരണ ശൈലി ഇഷ്ടപ്പെട്ടു.
നന്ദി
ആർപീയാർ, കൊട്ടോട്ടിക്കാരന്, hAnLLaLaTh
നന്ദി
Post a Comment