Tuesday, September 29, 2009

എന്റെ ഡിജിറ്റൽ ലൈബ്രറി. The Last Temptation of Christ

സുഹൃത്തേ, ഇതൊരു പുതിയ സംരംഭമാണ്. എന്റെ കയ്യിലുള്ളതും, സുഹൃത്തുക്കൾ തന്നതുമായ പുസ്തകങ്ങളുടെ ശേഖരം. എന്റെ പുസ്തകങ്ങൾ പലതും വായിക്കാനായി വാങ്ങിയ എന്റെ ഇഷ്ടപ്പെട്ടവർ അവ തിരിച്ചുനൽകാത്തതിനാൽ എനിക്ക് അവ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. സക്കറിയയുടെ “ഭാസ്കരപട്ടേലരും എന്റെ ജീവിതവും” ഞാൻ വാങ്ങിയതു പന്ത്രണ്ടു തവണ. എന്നാൽ ഇപ്പോൾ ഒന്നുപോലും കയ്യിലില്ല. അതുപോലെതന്നെ ഓ.വി.വിജയന്റെ “ധർമ്മപുരാണവും“ ഇനി മുതൽ അതെനിക്കു സംഭവിക്കാതിരിക്കാനാണ് ഇങ്ങിനെ ഒരു കലവറ തുടങ്ങാനുള്ള കാരണം. എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ എന്റെ വായനാശീലമുള്ള സുഹൃത്തുക്കൾക്ക് കൊടുക്കാൻ എനിക്കു സന്തോഷം മാത്രമേ ഉള്ളു. അതിൽ നിയമപരമായ തടസ്സങ്ങൾ ഇല്ലാ എന്നുതന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഈ പുസ്തകങ്ങളുടെ പി.ഡി.എഫ്. ഫയൽ ഞാൻ സൂക്ഷിക്കുന്നു. ആവശ്യമുള്ളവർക്ക് ചോദിക്കാം. ഈ മെയിൽ അഡ്രസ്സ് സഹിതം ഈ ബ്ലോഗിൽ കമെന്റായി ആവശ്യപ്പെടുന്നവർക്ക് അവ അയച്ചുകൊടുക്കുന്നതിൽ സന്തോഷം മാത്രം. വായിച്ചതിനുശേഷം ഫയൽ ഡിലീറ്റ് ചെയ്യുക. പുസ്തകം എനിക്കു തിരിച്ചു ലഭിച്ചതായി കണക്കാക്കിക്കൊള്ളാം.

പി.ഡി.എഫ് ഓൺലൈൻ ലൈബ്രറിയുടെ ആദ്യ സംരഭം

The Last Temptation of Christ. written by Nikos Kazantzakis. Transalated from greek to English by P.A. BEIN.

26 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

ലൈബ്രറിയിലെ പുസ്തകങ്ങൾ ആവശ്യമുള്ളവർ ഈമെയിൽ അഡ്രസ്സ് സഹിതം കമെന്റിടുക.
വേർഡ്‌പ്രസ്സ് ലിങ്ക്.
http://pdflibraryonline.wordpress.com/

jamal|ജമാൽ said...

ബഷീറിന്റെ സമ്പൂറ്ണ്ണ കൃതികളൊക്കെ ഉണ്ടങ്കിൽ എന്റെ ഐ ഡി യിലേക്ക്kം ഒന്നയക്കാമോ
myms4u@gmail.com

ഉറുമ്പ്‌ /ANT said...

ജമാൽ, മലയാളം ടെക്സ്റ്റ് കൺ‌വെർഷന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ കാരണം തൽക്കാലം ഇംഗ്ലീഷ് പുസ്തകങ്ങളാണ് തയ്യാറായിട്ടുള്ളത്. കാലക്രമേണ മലയാളം പുസ്തകങ്ങളും തയ്യാറാകുന്ന മുറക്ക് ജമാലിന്റെ കോപ്പി അയച്ചു തരാം. വന്നതിനു നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

ഉറുമ്പേ നന്ദി..
നല്ല സംരംഭം..
മലയാളവും വേണം..

Jenshia said...

മലയാളം പുസ്തകങ്ങള്‍ കിട്ടാനില്ലാ...അത് കൂടെ ഉള്‍പ്പെടുത്തണം..

രഞ്ജിത് വിശ്വം I ranji said...

എനിക്ക് ഡാവിഞ്ചി കോഡ്.. എന്റെ കോപ്പി പതിവ് പോലെ യാരോ ഒരാള്‍...

ഉറുമ്പ്‌ /ANT said...

പകൽക്കിനാവൻ, ജെനീഷ, രഞ്ജിത് വിശ്വം, കുമാരൻ, എല്ലാവർക്കും നന്ദി വന്നതിന്.

ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ പി.ഡി.എഫിലേക്കു മാറ്റാനൂള്ള സൌകര്യം പരിഗണിച്ച് ഒരു തുടക്കമെന്ന നിലയിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമേ പരിഗണിക്കുന്നുള്ളു. ക്ഷമിക്കണം. കാലക്രമേണ മലയാളവും നമുക്കു സാധ്യമാകും എന്നു തന്നെ പ്രതീക്ഷിക്കുന്നു.
AABBYY fine reader പോലെയുള്ള ഒരു ഇംമേജ് റ്റു ടെക്സ്റ്റ് കൺ‌വെർട്ടർ മലയാളം യൂണികോഡിനായി ഉണ്ടാക്കാൻ ബൂലോകത്തെ യൂണികോഡ് വിദഗ്ദർ ശ്രമിച്ചാൽ സാദ്ധ്യമാകാവുന്നതേ ഉള്ളു എന്നു കരുതുന്നു.

സ്വന്തമായി പുസ്തകങ്ങൾ ഉള്ള സുഹൃത്തുക്കൾ പേജുകൾ സ്കാൻ ചെയ്ത് അയച്ചാൽ, നമുക്കിത് എന്നെന്നേക്കും ഉപകാരപ്രദമായ ഒരു സംരംഭമാക്കി മാറ്റാനാകും.
ആ വഴിക്കും ഒന്നു ശ്രമിച്ചുകൂടെ?

രഞ്ജിത് വിശ്വം, ഡാവിഞ്ചി കോഡ് ഇപ്പോൾ കൈയ്യിലില്ല. റെഡിയാകുന മുറക്ക് അയച്ചുതരാം.

പള്ളിക്കുളം.. said...

പഴയ ഇംഗ്ലീഷ് ക്ലാസിക്കുകൾ മിക്കതും.
ഇവിടെക്കിട്ടും. http://www.planetpdf.com/free_pdf_ebooks.asp

ഉറുമ്പേ
ONE HUNDRED YEARS OF SOLITUDE കുറേ നാളായി തപ്പുന്നു. ഉണ്ടെങ്കിൽ ഒന്നു തരൂർ.
ഇതാ അഡ്രസ്സ് puthumazha@gmail.com

സുഖാണല്ലോ അല്ലേ? (ചുമ്മാ സോപ്പിംഗ്)

ഉറുമ്പ്‌ /ANT said...

പള്ളിക്കുളം, ലിങ്കിനു നന്ദി.
One Hundred Years of Solitude
കൈയ്യിലുണ്ട്.
പീഡീഫ് ആക്കുന്ന പണി നടക്കുന്നതേയുള്ളു. തീർന്നാലുടൻ അയക്കാം.
വന്നതിനു പെരുത്തു നന്ദി.

ഗന്ധർവൻ said...

ഉറുമ്പേ,മലയാളം പുസ്തകങ്ങളാണ് ആവശ്യം.ഒരുപാട്‌ ശ്രമിച്ചിട്ടും കിട്ടാത്ത ഒരുപാട്‌ പുസ്തകങ്ങൾ ഉണ്ട്. എന്തായാലും ഈ സംരം‌ഭത്തിന് ആശം‌സകൾ

ഉറുമ്പ്‌ /ANT said...

ഗന്ധർവൻ, നന്ദി.

കുളക്കടക്കാലം said...

ഉറുമ്പേ, കുറച്ചു മലയാളം ബുക്കിന്റെ പി ഡി എഫ്‌ ഇട്ടിട്ടു പിന്നെ കേരളത്തിലോട്ടു വരണ്ട ......ധര്‍മപുരാണവും,ചന്ദന മരങ്ങളും ഒക്കെ ആയിക്കോട്ടെ ....(ഡി സി യും,മറ്റും ഗുണ്ടകളെ ഏര്‍പ്പാട് ചെയ്യും...)

ഉറുമ്പ്‌ /ANT said...

പ്രദീപ്, ശരിക്കും തല്ലു കിട്ടുമോ? :(

പള്ളിക്കുളം, “ഏകാന്തതയുടെ നൂറു വർഷങ്ങൾ” അയച്ചിട്ടുണ്ട്.

പള്ളിക്കുളം.. said...

കിട്ടി..
നന്ദി ഉറുമ്പേ..
വായിച്ചു കഴിഞ്ഞു ഡിലീറ്റണോ?
അതൊരു കടന്ന കൈയ്യല്ലേ..

ഗന്ധർവൻ said...

ആർ കെ നാരായണിന്റെ ഏതെങ്കിലും പുസ്തകമുണ്ടോ ഉറുമ്പേ.
gandharvan666@gmail.com

ഉറുമ്പ്‌ /ANT said...

ഗന്ധർവൻ,
1.Printer Of Malgudi
2.Swami and Friends
3.Man Eater of Malgudi
4.Bachelor of Arts

ഇവ പണി നടക്കുന്നു.
തീരുന്നമുറക്ക്‌ അയച്ചുതരാം.

ഗന്ധർവൻ said...

ഉറുമ്പേ,സ്വാമിയും കൂട്ടുകാരും കിട്ടി.വളരെ നന്ദിയുണ്ട്.

satheeshThiruvakkoli said...

basheerinte balyakalasakhi enna novel ayakamo?

email :sathu.bluegean@gmail.com

satheeshThiruvakkoli said...

basheerinte balyakalasakhi ayachu tharamo ? email sathu.bluegean@gmail.com

ഉറുമ്പ്‌ /ANT said...

സതീഷ്, മലയാളം പുസ്തകങ്ങളെക്കൂറിച്ചുള്ള മെല്ലെപ്പോക്കു നയം ആദ്യമേ വ്യക്തമാക്കിയിരുന്നതാണ്.
കമെന്റുകൾ വായിച്ചില്ലായെന്നു കരൂതുന്നു. ക്ഷമിക്കണം.

anu gopinathan said...

please send Basheer's Sampoornakrithikal

to anumolvg@gmail.com

Unknown said...

പദ്മരാജന്റെ കഥകള്‍ സമ്പൂര്‍ണം. അയച്ചു തരാമോ?

kmshiha@gmail.com

Unknown said...

പദ്മരാജന്റെ കഥകള്‍ സമ്പൂര്‍ണം. അയച്ചു തരാമോ?

kmshiha@gmail.com

Anas Padne said...

ഡാവിഞ്ചി കോഡ് മലയാളം PDF വേണമായിരുന്നു. ഫയൽ ഉണ്ടെങ്കിൽ ദയവായി അയച്ചുതരിക.
anaspadne@gmail.com

Shadow Monk said...

കിട്ടിയോ?

zackariya indianoor said...
This comment has been removed by the author.

Post a Comment