Friday, October 2, 2009

ജ്യോനവൻ.....

ജ്യോനവൻ......കാറപകടത്തിൽ‌പ്പെട്ട് ഗുരുതരാവസ്ഥയിൽ കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ.
നവീൻ 29 വയസ്സ്. സ്ഥലം കാസർകോഡ് ജില്ലയിലെ വരക്കാട്‌.
കുവൈത്തിൽ ആട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ.
മാതാപിതാക്കളുടെ നാലുമക്കളിൽ മുതിർന്നയാൾ. രണ്ട് അനുജന്മാരും ഒരു സഹോദരിയും.
വിവാഹിതനല്ല.
അനുജൻ കുവൈത്തിൽ എത്തിയിട്ടുണ്ട്.
പ്രതീക്ഷിക്കാൻ ഇനി ദൈവം മാത്രം.

36 അഭിപ്രായ(ങ്ങള്‍):

Typist | എഴുത്തുകാരി said...

അദ്ദേഹത്തിനു സുഖമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

..പ്രാര്‍ഥനയോടെ...

ഹന്‍ല്ലലത്ത് Hanllalath said...

..പ്രാര്‍ഥനയോടെ...

ഉറുമ്പ്‌ /ANT said...

മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നു എന്നു പറയുന്നു.
എല്ലാം ദൈവത്തിന്റെ കൈകളിൽ.

പ്രാര്‍ത്ഥനകളോടെ.

Typist | എഴുത്തുകാരി said...

സങ്കടമായല്ലോ.

ഉറുമ്പ്‌ /ANT said...

തീർച്ചയായും എഴുത്തുകാരി,
ഇന്നലെ രാത്രി ഉറങ്ങതിരുന്നത് ഞാനൊറ്റക്കായിരുന്നില്ല.
പകൽക്കിനാവൻ, വിൾസൻ കുഴൂർ, സിമി,സജിച്ചായൻ, മാണിക്യം, രാമചന്ദ്രൻ വെട്ടിക്കട്ട്, ഗോപി വെട്ടിക്കാട്ട്, പ്രദീപ് കുളക്കട, സുനിൽ ചെറിയാൻ, വി,കെ.ബാല, വിൻസന്റ് പെരേര, സറീന, സജിച്ചായന്റെ കുവൈറ്റ് സുഹൃത്തുക്കൾ, അങ്ങനെ പലരും. എന്നെ വിളിച്ചിരുന്നു. വിവരങ്ങൾ അറിയാൻ.
ഇതുവരെ കാണാത്ത എന്റെ അനുജൻ........

Let;s hope for a miracle..
A miracle is a miracle.

ഉറുമ്പ്‌ /ANT said...

പരമാവധി വിവരങ്ങൾ അറിയിക്കാൻ ശ്രമിക്കാം.
എന്റെ നമ്പർ
00965 65951005
00965 65883965

അഞ്ചല്‍ക്കാരന്‍ said...

പ്രാര്‍ത്ഥനകളോടേ....

ഹരീഷ് തൊടുപുഴ said...

അദ്ദേഹത്തിനു സുഖമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു

ധനേഷ് said...

പ്രാര്‍ത്ഥനകള്‍..

കണ്ണനുണ്ണി said...

പ്രാര്‍ഥനയോടെ.... കാത്തിരിക്കുന്നു

പാമരന്‍ said...

urumpe,

please keep us posted.

thanks

മാണിക്യം said...

ഉറുമ്പേ, വിവരങ്ങള്‍ അറിയിക്കുന്നതിനു നന്ദി


സകലജനത്തിന്റെയും ദൈവമെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലാ എന്ന് വിശ്വസിച്ചു
കൊണ്ടു പ്രാര്‍ത്ഥിക്കുന്നു ..
ദൈവമേ കനിവുതോന്നണമേ...

ജ്യോനവന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ!

ഉറുമ്പ്‌ /ANT said...

ഞാൻ, സുനിൽ ചെറിയാൻ, പ്രദീപ് കുളക്കട എന്നിവർ ആശുപത്രിയിൽ പോയി ജ്യോനവനെ കണ്ടിരുനു. വെന്റിലേറ്ററിൽ തന്നെയാണ്. ഒരു മാറ്റം ആരും പ്രതീക്ഷിക്കുന്നതായി തോന്നിയില്ല. ബ്രെയിൻ ഡെത്ത് 99% പൂർണ്ണമാണ്. ഒരുപക്ഷേ ഒരത്ഭുതം, നമ്മുടെ എല്ലാം പ്രാർഥനകളുടെ ഫലം, അതിനു കാക്കുമെന്നുതോന്നുന്നു രണ്ടു ദിവസം കൂടെ. പൂനയിൽ മെന്റൽ‌ഹെൽത്ത് സോഷ്യൽ വർക്കറായി മൂന്നുമാസം മാത്രം പൂർത്തിയാക്കിയ അനുജൻ നാട്ടിൽ‌നിന്നും എത്തി ജ്യോനവന്റെ കൂടെ ഉണ്ട്.പിന്നെ ജ്യോനവൻ ബ്ലോഗിലേക്കു കൈപിടിച്ചു നടത്തിയ പ്രവീൺ, സ്നേഹമുള്ള ചില സുഹൃത്തുക്കൾ എല്ലാം....എല്ലാവരും പ്രതീക്ഷിക്കുന്നത്, ഒരു മഹാത്ഭുതം തന്നെ.

കഴിഞ്ഞ ഇരുപതിന്, പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന സ്വന്തം ഡിസൈനിലുള്ള വീടിന്റെ ഇന്റീരിയർ ഡിസൈൻ സംബന്ധമായി ചില ചർച്ചകൾക്കുവേണ്ടി ഉത്തമ സുഹൃത്തിനെ കാണാനായി പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. വൺ‌വേ തെറ്റി പാഞ്ഞു വന്ന ഫോർഡ് കാർ ജ്യോനവൻ യാത്ര ചെയ്തിരുന്ന ടാക്സിയിലേക്കു ഇടിക്കുകയാണുണ്ടായത്. യാത്രക്കാരായി ഉണ്ടായിരുന്ന ഇജിപ്ഷ്യന്മാരായ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വച്ചു മരണമടഞ്ഞു.നാലാമനായ ജ്യോനവൻ ഇപ്പോൾ............ ടക്സി ഡ്രൈവർ കാലുനഷ്ടപ്പെട്ട്, സുഖം‌പ്രാപിച്ചു വരുന്നു.

പറഞ്ഞിരുന്ന സമയം കഴിഞ്ഞും ജ്യോനവനെ കാണാതായ സുഹൃത്ത് ജ്യോനവന്റെ ഫോണിൽ വിളിക്കുകയും കിട്ടാതായപ്പോൾ നടത്തിയ അന്വോഷണത്തിൽ 6.30ഒടെ ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേയിൽ അദൻ ഭാഗത്തു നടന്ന കാറപകടത്തെക്കുറിച്ചറിഞ്ഞ് തൊട്ടടുത്ത അദാൻ ഹോസ്പിറ്റലിൽ അന്വോഷിക്കുകയായിരുന്നു. ഒരല്പനേരത്തേക്കെങ്കിലും ജ്യോനവൻ അനോണിയായി രജിസ്റ്റർ ചെയ്യപെടുകയായിരുനു.

ജ്യോനവൻ ജോലി ചെയ്തിരുന്ന ബിമാർ കൺസൾട്ടൻസി, പരിപൂർണ്ണസഹകരണം പുലർത്തുകയും, എന്തു സഹായത്തിനും തയ്യറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു കാര്യങ്ങൾ കമ്പനിയുടെ വക്കീൽ ചെയ്തോളും എന്നാണ് അറിയുന്നത്. ബന്ധുക്കൾക്ക് പൂർണതൃപ്തികരമായാണ് കമ്പനി അധികൃതർ ഇടപെടുന്നത്.

ചാണക്യന്‍ said...

:(

വിവരങ്ങൾ കൈമാറിയതിന് നന്ദി ഉറുമ്പെ...

ഉറുമ്പ്‌ /ANT said...

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല

ജ്യോനവൻ 25-08-2009

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

ജ്യോനവൻ 08-09-2009


വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്ത് ജ്യോനവന്റെ അകക്കണ്ണ്‌ ചിലതൊക്കെ കണ്ടിരുന്നുവോ?

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

ജ്യോനവന്റെ നാട്ടിലുള്ള നമ്പർ ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കിൽ ദയവുചെയ്ത് ആ നമ്പറിലേക്ക് വിളിക്കാതിരിക്കുക. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ സഹോദരൻ നെൽ‌സൻ അറിയിച്ചുകൊള്ളും.
നെൽ‌നൻ പ്രത്യേകം പറഞ്ഞേൽ‌പ്പിച്ചതാണിത്‌.

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാരാ.. ഒരോ നിമിഷവും നീ ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നുണ്ട്.. ഉമ്മ

Mahesh Cheruthana/മഹി said...

പ്രാര്‍ത്ഥനകളോടെ.

Mahesh Cheruthana/മഹി said...
This comment has been removed by the author.
അഭി said...

പ്രാര്‍ഥനയോടെ...............

കുളക്കടക്കാലം said...

തരുവാന്‍ പുതിയ വര്‍ത്തമാനങ്ങളില്ല...ഇപ്പോഴും അതേ നെഞ്ചിടിപ്പുമായി ജോനവന്‍ ആശുപത്രിക്കിടക്കയില്‍ ...പുറത്ത്‌ ഏറെ പ്രതീക്ഷകളോടെ നമ്മളും... ദയവായി വീട്ടിലേക്ക്‌ വിളിക്കരുതേ ...
Mob: +965 65861606

K C G said...

ദൈവമേ!
2 ദിവസമായി നെറ്റ് ഇല്ലാതിരുന്നതിനാല്‍ ഒന്നും അറിഞ്ഞില്ല.
ഒരു കവിതയെങ്കിലും കൂടി എഴുതാനായി ജ്യോനവന്‍ തിരിച്ചു വരേണമേ ഈശ്വരാ.

സുനില്‍ കെ. ചെറിയാന്‍ said...

http://varthapradakshinam.blogspot.com/2009/10/blog-post_3352.html

ഉറുമ്പ്‌ /ANT said...

ഒരു മാറ്റവും ഇല്ലതെ ഒരു ദിവൻസം കൂടെ. :(

Stultus said...

prarthikkunnu :(

കുളക്കടക്കാലം said...

ജോനവന്‍ എല്ലാ ആശ്ചര്യചിഹ്നങ്ങളും വെടിഞ്ഞു പൂര്‍ണവിരാമം സ്വീകരിച്ചു.
മരണം മുന്‍പേ അറിഞ്ഞവന്‍.......
മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍ .....
നാട്ടിലേക്ക്‌ മൃതദേഹം കൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുന്നു....
കനത്ത ദുഖത്തോടെ.....

പകല്‍കിനാവന്‍ | daYdreaMer said...

ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഒരു വാക്കു പോലും മിണ്ടിയിട്ടില്ലാത്ത
പ്രിയപ്പെട്ട കൂട്ടുകാരാ ഉമ്മ.
നിന്റെ കവിതകള്‍ക്കും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കും മരണമില്ല.

വീ.കെ.ബാല said...

ഈശ്വരന്‍ കൈവിട്ട ജ്യോനവന് ആദരാഞ്ജലി..........

Malayali Peringode said...

ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!

ഉമ്മ...

സുനില്‍ കെ. ചെറിയാന്‍ said...

http://varthapradakshinam.blogspot.com/2009/10/blog-post_04.html

ഉറുമ്പ്‌ /ANT said...

ആദരാഞ്ജലികള്‍

ഉറുമ്പ്‌ /ANT said...

ജ്യോനവന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണികൾ പുരോഗമിക്കുന്നു. കഴിവതും പെട്ടെന്ന് അത്യാവശ്യം വേണ്ട പേപ്പർ വർക്കുകൾ തീർക്കാനുള്ള ശ്രമത്തിലാണ്. ഇന്നോ നാളേയോ എല്ലാം ശരിയാകും എന്നു കരുതുന്നു.

ഉറുമ്പ്‌ /ANT said...

ഇന്നലെ രാത്രി ഞാൻ, പ്രദീപ് കുളക്കട, വി.കെ. ബാല, ചിന്തകൻ, തിരൂർക്കാരൻ, പ്രവാസി ഒരു പ്രയാസി എന്നിവർ നെത്സൺ താമസിക്കുന്ന ശ്രീ. ഭാസ്കർ അങ്കിളിന്റെ ഫ്ലാറ്റിൽ പോയിരുന്നു. ബോഡി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാവുന്ന തിരൂർക്കാരന്റെ സുഹൃത്തിനെ വിളിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ നെത്സനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ഫോൺ നമ്പർ നെത്സന്റെ കൈയ്യിൽ കൊടുത്തിട്ടൂണ്ട്. എന്തു സഹായത്തിനും അദ്ദേഹം കൂടെ ഉണ്ടാകും എന്നു പറഞ്ഞു. മുഴുവൻ ബ്ലോഗർമാരോടും ജ്യോനവന്റെ കുടുംബത്തിനുള്ള നന്ദി അറിയിക്കാൻ പറഞ്ഞു നെൽ‌സൺ.

മാണിക്യം said...

ഉറുമ്പേ
പലവട്ടം ഡയല്‍ ചെയ്തു. വയ്യ,
സംസാരിക്കാന്‍ വാക്കുകളും ശബ്ദവും കിട്ടുന്നില്ല
ഇനി ഒന്നും കേള്‍‍ക്കാന്‍ ധൈര്യവുമില്ല..
നവീന്റെ ആത്മാവിന്റെ നിത്യശാന്തിക്ക്
വേണ്ടി പ്രാര്‍‌ത്ഥിക്കുന്നു.....

Post a Comment