Friday, October 23, 2009

പി.ഡി.എഫ്.ലൈബ്രറിയിലേക്കു സ്വാഗതം.

സുഹൃത്തേ എന്റെ പുതിയ സംരംഭമായ പി.ഡി.എഫ് ലൈബ്രറിയിലേക്കു താങ്കളെ വിനയപൂർവ്വം ക്ഷണിക്കുന്നു.
പുസ്തകങ്ങൾ പലതും ഇന്റർനെറ്റിലെ പല സൈറ്റുകളിൽനിന്നും ലഭിച്ചതും അല്ലാത്തവ
സ്വയം പി.ഡി.എഫ്. ആക്കുകയും ചെയ്തവയാണ്. എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ എന്റെ
സ്വന്തം അലമാരയിൽ ഇരിക്കുനതൊനോടൊപ്പം സന്തോഷം പകരുന്നതാണ്
വായിക്കാനിഷ്ടമുള്ളവർക്ക് അത്‌ കൊടുക്കുന്നതും. പുസ്തകങ്ങൾ
നഷ്ടപ്പെടില്ലയെന്നുറപ്പാക്കാനാണ് അവ ഫി.ഡി.എഫ്. ആക്കുന്നതിന്റെ പിന്നിലുള്ള
പചോദനം. മാത്രമല്ല, കാഴ്ചശക്തി കുറഞ്ഞവർക്കും വായിക്കാമെന്നുള്ള പ്രയോജനം
കൂടെയുണ്ട്. ഒട്ടേറെ സമയം കമ്പ്യൂട്ടർ മോണിറ്ററിനു മുൻപിലിരിക്കുന്ന നമ്മുടെ
യുവതലമുറയിൽനിന്നും “വായന മരിക്കുന്നു” എന്ന പരാതിയും ഒരു പരിധിവരെ ഒഴിവാകും.
മലയാളം പുസ്തകങ്ങളുടെ പി.ഡി.എഫിലേക്കുള്ള മാറ്റൽ തൽക്കാലം ബുദ്ധിമുട്ടായതിനാൽ
ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ മാത്രമേ പരിഗണിക്കുന്നുള്ളു. ക്ഷമിക്കണം.
ലൈബ്രറിയിൽ അംഗങ്ങളാകുന്നവർക്ക് സ്വയം പുസ്തകങ്ങൾ എടുക്കാം. മാത്രമല്ല പുതിയ
പുസ്തകങ്ങൾ ചേർക്കപ്പെടുമ്പോൾ ഈമെയിലായി ലഭിക്കുകയും ചെയ്യും.
ഈ സംരംഭത്തിന് താങ്കളുടെ എല്ലാ വിധ പ്രോത്സാഹനങ്ങളൂം പ്രതീക്ഷിച്ചുകൊണ്ട്
ആന്റണി ബോബൻ (ഉറുമ്പ്/ANT)

16 അഭിപ്രായ(ങ്ങള്‍):

Cartoonist said...

ഹല, ഉറുമ്പാണൊ ?!
വരിവരിയില്‍ ഞാനൂണ്ട് ട്ടൊ :)

Cartoonist said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

ചിരിയുടെ/വരയുടെ ഛെ
വരചിരിയുടെ ഛെ
ചിരിവരയുടെ ങ്ങാ ഇപ്പോ ശരിയായി

ചിരിവരയുടെ രാജാവിനു വണക്കം

ഒരു സദ്യ തരണമെന്നു കുറേ നാളായി കരുതുന്നു. (അത്രക്കെന്നും സമ്പാദ്യമുണ്ടായിട്ടല്ല. ന്നാലും)

Cartoonist said...

ഉറുമ്പിന്റെ ശാന്തഭാവത്തിലുള്ള
ഒരു ഫോട്ടൊ ഇപ്പൊ അയക്കിന്‍ ! (പഴശ്ശിരാജ കണ്ടതിനുശേഷം അയയ്ക്കൂ എന്ന് പറയുന്നത് നിര്‍ത്തി)

പാമരന്‍ said...

copy right probs?

ഉറുമ്പ്‌ /ANT said...

സജീവ്ജി, രജനീകാന്തിന്റെ ഒരു പടം അയച്ചിട്ടുണ്ട്.
ഭാവൻ ശാന്തം ഭീകരം. :)

പാമരൻ,
അതിനുള്ള വഴി വേറെ കണ്ടിട്ടുണ്ട്.

ഉറുമ്പ്‌ /ANT said...

മുകളിൽ വലതുവശത്തായി കാണുന്ന നീലച്ചിത്രത്തിൽ (?) ഞെക്കിയാൽ ലൈബ്രറിയിൽ പോകാം.

saju john said...

Amazing......its really very good concept in boologam.

Congratulations

ഉറുമ്പ്‌ /ANT said...

നട്ടപിരാന്തനു നന്ദി.
ഒത്തുപിടിച്ചാൽ ഇതൊരു വലിയ സംരംഭമാക്കി മാറ്റാനാവും എന്നു തോന്നുന്നു.
സ്കാൻ ചെയ്ത പേജിനെ മലയാളം യൂണികോഡിലേക്ക് മാറ്റാൻ കഴിയുന്ന സോഫ്റ്റ്വേർ പുലികൾ ആരെങ്കിലും ശ്രമിച്ചാൻ ഉണ്ടാക്കാവുന്നതേയുള്ളു എന്നു കരുതുന്നു. അങ്ങിനെയെങ്കിൽ അതൊരു മലയാള‌വിപ്ലവം സൃഷ്ടിക്കും ബൂലോകത്ത്.

ബയാന്‍ said...

ഭാവുകങ്ങള്‍.

ഉറുമ്പ്‌ /ANT said...

യരലവ, നന്ദി.

ശ്രീ said...

വളരെ നല്ലൊരു ആശയം മാഷേ.

നന്ദി ആദ്യമേ പറയട്ടേ. :)

ഏറനാടന്‍ said...

നല്ല ഉദ്യമം ഉറുമ്പേ...

ഉറുമ്പ്‌ /ANT said...

നന്ദി ഏറനാടൻ

വെള്ളെഴുത്ത് said...

ഇതു കൊള്ളാവുന്ന പരിപാടിയാണ് പക്ഷേ കോപ്പി റൈറ്റ് പ്രശ്നം വരില്ലേ? എന്റെ കൈയ്യില്‍ വെയിറ്റിംഗ് ഫോര്‍ ഗോദോയുടെയും കുടുംബം സ്വകാര്യസ്വത്ത് എന്നിവയുടെ ഉത്ഭവത്തിന്റെയും പി ഡി എഫ് ഉണ്ട്.. രണ്ടിനും കോപ്പി റൈറ്റ് പ്രശ്നമില്ല. അയയ്ക്കണോ?

ഇഗ്ഗോയ് /iggooy said...

ഇതില്‍ എങ്ങനെ ചേരും.
എന്റെ കയ്യില്‍ ഹോംസ് ആണുള്ളത് ട്ടോ.

Post a Comment