Tuesday, November 3, 2009

ഒരു മോഷണം കൂടി.

ബൂലോകത്ത് മോഷണം ഒരു കലയായി മാറിയിരിക്കുന്നു എന്നു സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
ഇപ്പോ ദാ ഒന്നുകൂടെ.
സുനിൽ ചെറിയാന്റെ സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്

അതേ ദിവസം ചങ്ങാത്തം എന്ന സൈറ്റിൽ, അജിത്ത് എസ്. വാര്യരുടെ സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്

വള്ളിപുള്ളി വിസർഗ്ഗം പോലും മാറ്റാതെ കൃത്യമായ “ഈച്ചക്കോപ്പി”

എട്ടുകാലി മമ്മൂഞ്ഞ് മാരുടെ കാലം...!

14 അഭിപ്രായ(ങ്ങള്‍):

ശ്രീ said...

കലികാലം

ഭായി said...

ന്റ പടച്ചോനേ.......

അല്ല ഉറുംബേ...ഈ പോസ്റ്റുകള്‍ തുടലിട്ട് പൂട്ടാനുള്ള എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ...?

വീ.കെ.ബാല said...

ഉറുമ്പേ, നിന്നെത്തന്നെ കോപ്പിയാക്കി, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പോസ്റ്റിൽ പേസ്റ്റിയ വിരുതന്മാർ നമുക്കിടയിൽ ഉണ്ട്, പിന്നാ ബ്ലോഗറുടെ ഒരുപോസ്റ്റ്

കുളക്കടക്കാലം said...

ഉറുമ്പു പൊടിക്ക് ആള് പോയിട്ടുണ്ട് ഇങ്ങനെ വിട്ടാല്‍ പറ്റില്ലത്രേ....!!

ഉറുമ്പ്‌ /ANT said...

ബാല,
പിതാവിന്റെ സ്ഥാനത്ത് ഒരാളെ ചൂണ്ടിക്കാണിക്കാനോ, അതുമല്ലെങ്കിൽ ഒരു പേര് എടുത്തു പറയാനോ കെൽ‌പ്പില്ലാത്ത ചിലർ അങ്ങിനെയും ചെയ്യുന്നുണ്ട്. അതു ഞാൻ കാര്യമാക്കുന്നില്ല.ബൂലോകത്ത് ഇത് ഇന്നു തുടങ്ങിയ പ്രവണതയല്ലല്ലോ.
ചുള്ളിക്കാടിനോട് ഞാൻ വിശദമായി മെയിലിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഉറുമ്പ്‌ /ANT said...

കുളക്കടക്കാലം,
ഈ ഉറുമ്പ് ജനിച്ചതുതന്നെ ഡി.ഡി.റ്റി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ്.
മരുന്നില്ലാത്ത രോഗി. :)

സുനില്‍ കെ. ചെറിയാന്‍ said...

ഉറുമ്പ്, കൊടു കൈ മോഷണം കണ്ടുപിടിച്ചതിന്. അതിനെ ലാഘവത്തോടെ കാണുന്ന, എന്തിനേയും തമാശയോടെ കാണുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണോ?

കുമാരന്‍ | kumaran said...

:‌)

കണ്ണനുണ്ണി said...

എന്താ ചെയ്യാ അല്ലെ

Typist | എഴുത്തുകാരി said...

ഇതൊരു തുടര്‍ക്കഥയാവുന്നല്ലോ, എന്തെങ്കിലും ഒരു പ്രതിവിധി വേണ്ടേ ഇതിനു്?

ഗീത said...

കഷ്ടം തന്നെയാണിത്.

ഉറുമ്പ്‌ /ANT said...

സുഹൃത്തുക്കളെ, ശ്രീ. സുനിൽ ചെറിയാൻ “ചങ്ങാത്തം” എന്ന സൈറ്റിന്റെ അഡ്മിന് അയച്ചകത്തിന്റെ മറുപടി താഴെ ചേർക്കുന്നു.


Hi,
we are regretted to see that one of our user had copied an article from another site, so the corresponding article has been removed from our site.
Thanks
Changatham Admin

Anonymous said...

ചർച്ചചെയ്യേണ്ട ഒരു വിഷയം, കല കലയ്ക്കുവേണ്ടിയോ ? സമൂഹത്തിന് വേണ്ടിയോ, എഴുത്തിന്റെ പുതു തലമുറ എങ്ങോട്ട് ???

കുഞ്ചിയമ്മ said...

നമ്മളും കള്ളനും ഒരേ കപ്പലിലെ യാത്രക്കാര്‍. ജാഗ്രതൈ..
ഇനിയുമുണ്ട് കൂട്ടുകാരേ മൊഷണത്തിന്റെ വേറെയും മുഖങ്ങള്‍. അതിലൊന്ന്‌ ഇങ്ങനെ; ഒരു യുവകവി ഒരിക്കല്‍ സാമാന്യം തെറ്റില്ലാത്തൊരു കവിത അവതരിപ്പിച്ചു കേട്ടു. ആ കവിത മറ്റൊരു ബൂലോക കവിയുടേതെന്ന്‌ പാവം ഞാന്‍ വളരെവൈകിമാത്രം അറിയുന്നു. രണ്ടും രണ്ടാളാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. കാരണം ഞാന്‍ കേട്ടകവിത അവതരിപ്പിച്ച കവിക്ക് ഒരു ബ്ലോഗു നടത്താനുള്ള സാങ്കേതിക വിവരം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല പിന്നീടു ചോദിച്ചപ്പോള്‍ എന്തു ബ്ലോഗ്? എന്ന മറു ചൊദ്യവും. ശാന്തം പാപം!!!

Post a Comment