Thursday, November 12, 2009

സി.പി. രാമസ്വാമി അയ്യരെ ഓർക്കുമ്പോൾ.




കാലത്തെ രണ്ടായി പകുത്തുവയ്ക്കുന്ന ചിലരുണ്ട്. യേശു ക്രിസ്തുവും അബ്രഹാം ലിങ്കണും, ഗോർബച്ചേവും കാലത്തെ അങ്ങനെ പകുത്തു വച്ചവരാണ്. ലോകത്തിന്റെ ഒഴുക്കിനെതിരെ നീന്തുകകയും നിലവിലെ സംസ്കാരത്തെ അല്ലെങ്കിൽ നിയമങ്ങളെ തകിടം മറിച്ചുകൊണ്ട് പുത്തൻ ലോകക്രമങ്ങൾ സൃഷ്ടിച്ചവരാണ് ഇവരെല്ലാം. തന്റേതായ വീക്ഷണകോണിലൂടെ ലോകത്തിനു പുതിയ ചരിത്രം എഴുതിച്ചേർത്തവർ. ഒരുപക്ഷേ ഇവർ ഇല്ലായിരുന്നുവെങ്കിൽ ലോകം എന്തായിത്തീരുമെന്നു സങ്കൽ‌പ്പിക്കാൻ പോലുമാവില്ല. ഒരു വാക്കിൽ, ഒരു വിരലുയർത്തലിൽ, ഒരു മൂളലിൽ, അല്ലെങ്കിൽ അർദ്ധഗർഭമായ മൌനത്തിൽ ലോകത്തെ മറ്റിയവർ.

തെറ്റിധരിക്കപ്പെടാൻ ഇനിയും സാധ്യതകളുള്ള അത്തരമൊരു വ്യക്തിത്വമാണ് സജിവോത്തമൻ സർ സി.പി. രാമസ്വാമി അയ്യരുടേത്. തിരുവിതാം‌കൂറിന്റെ ദിവാനായിരുന്ന സർ സി.പി. അഞ്ചു വർഷക്കാലം ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ ഉപദേശകനായും, പത്തു വർഷം തിരുവിതാംകൂറിന്റെ ദിവാനായും സേവനമനുഷ്ടിക്കുകയും ചെയ്തുകൊണ്ട്, തിരുവിതാംകൂറിന്റെ, അല്ലെങ്കിൽ കേരളത്തിന്റെ തന്നെ ചരിത്രത്തെ തന്റെ കാലവും അതിനുശേഷവും എന്നു രണ്ടായി തിരിച്ച ഭരണാധികാരി.

നവമ്പർ പതിമൂന്ന് , സി.പി. രാമസ്വാമി അയ്യരുടെ നൂറ്റിമുപ്പതാം ജന്മദിനം.
നമ്മൾ മലയാളികളുടെ, പ്രത്യേകിച്ച് തിരുവിതാംകൂറുകാരായ മലയാളികളുടെ മനസ്സിൽ കറുത്ത ചില ഓർമ്മകളാണ് സി.പി. എന്ന രണ്ടക്ഷരത്തിലൂടെ ഉയർന്നു വരുന്നത്. ഇൻഡ്യൻ യൂണിയൻ എന്ന മഹത്തായ സ്വപ്നത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ച സ്വേഛാധിപതി. കേരളത്തിൽ ഉയർന്നു വന്ന ഇടതു പാർട്ടികളെ തകർത്തെറിയാൻ ശ്രമിച്ച ഉരുക്കു മുഷ്ടി. ഇതാണ് സി.പി.യെക്കുറിച്ചുള്ള പൊതു ധാരണ. ഒരു പരിധിവരെ അതു ശരിതന്നെയാണ്. എന്നാൽ എന്തുകൊണ്ട് അങ്ങനെയായി എന്ന് ചിന്തിക്കാനുള്ള അവസരമാണിത്.

കെ.സി.എസ് മണിയുടെ വെട്ടേറ്റ് മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ആമനുഷ്യനെ പിന്നെ കാണുന്നത് ഇൻഡ്യയിലെത്തന്നെ മറ്റാരുടെയും വന്യമായ സ്വപ്നങ്ങളിൽ‌പോലും കടന്നു വരാത്ത ചില സ്ഥാനങ്ങളിൽ ഇരിക്കുന്നതാണ്.
സജിവോത്തമൻ സർ.സിപി. രാമസ്വാമി അയ്യർ എന്തുകൊണ്ട് ന്യായീകരിക്കപ്പെടണം ?
ദിവാൻ എന്ന നിലയിൽ തിരുവിതാംകൂറിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ സംഭാവനകളെ ഒന്നു വിശകലം ചെയ്യാം.

1. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ മുഖ്യ ശില്പി.
2 . എഫ്.എ.സി.ടി. ഇൻഡ്യൻ അലുമിനിയം കമ്പനി, ട്രവാങ്കൂർ റയോൺസ്, അലുമിനിയം കേബിൾ കമ്പനി കുണ്ടറ, ട്രവാൻ‌കൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ്, ട്രൻസ്പോർട്ട് കോർപറേഷൻ, പള്ളിവാസൽ വൈദ്യുത നിലയം, പേച്ചിപ്പാറ വൈദ്യുത നിലയം, തുടങ്ങിയ മറ്റനവധി പദ്ധതികൾ.
3. നദീജല സംയോജന പദ്ധതി വിഭാവനം ചെയ്തു.
4. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ പ്രവർത്തികളും കന്യാകുമാരി അതിഥിമന്ദിരവും.
5. പത്മനാഭപുരം കൊട്ടാരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ.
6. തിരുവനന്തപുരത്തെ ആർട്ട് ഗാലറിയുടെ വികസനം.
7. തിരുവിതാം‌കൂർ സർവകലാശാല ആരംഭിച്ചു. (ഇന്നത്തെ കേരളാ സർവകലാശാല.)
8. തിരുവനന്തപുരം മുതൽ കന്യാകുമാരിവരെ നീളുന്ന ആദ്യത്തെ സിമെന്റ് റോഡ് സ്ഥാപിച്ചു.
9. കുറ്റകൃത്യങ്ങൾക്കുള്ള അവസാന ശിക്ഷാനടപടിയായ തൂക്കുമരണം തിരുവിതാംകൂറിൽ നിന്നും എടുത്തുകളഞ്ഞു.
10. സ്കൂൾ കിട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുവാനായി വഞ്ചിപുവർ ഫണ്ട് സ്ഥാപിച്ചു.
11. ആദ്യമായി ഒരു വനിതയെ ജില്ലാ ജഡ്ജിയായി നിയമിച്ചു. (അന്നാ ചാണ്ടി).
12. കഴക്കൂട്ടം മുതൽ കോവളം വരെ തിരുവനന്തപുരം നഗരത്തിന്റെ വികസനം വിഭാവനം ചെയ്തു.
13. സൌജന്യ-നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കി.
14. ഇൻഡ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വിമാന സർവ്വീസ് നടപ്പിലാക്കി.( വിമാന സർവ്വീസ് നടപ്പിലാക്കുന്ന ആദ്യത്തെ നാട്ടുരാജ്യമാണ് തിരുവിതാംകൂർ)
മറ്റനവധി പരിഷ്കാരങ്ങൾ. പത്തുവർഷക്കാലത്തെ ദിവാൻ ഭരണത്തിന്റെ നേട്ടങ്ങൾ.
കേരളരൂപീകരണം കഴിഞ്ഞ് അമ്പതിലേറെ വർഷങ്ങളായിട്ടും സി.പി. തുടങ്ങിയടുത്തുതന്നെ നിൽക്കുന്നു നമ്മുടെ വികസനം.
ചുരുക്കത്തിൽ സർ സി.പി. നടപ്പിലാക്കിയതും വിഭാവനം ചെയ്തതുമായല്ലാതെ ആധുനിക കേരളം ഒന്നും നോടിയിട്ടില്ലാ എന്നു തന്നെ പറയാം.
“ദക്ഷിണകേരളം സി.പി.യുടെ കാലത്ത് നേടിയതല്ലാതെ മറ്റൊന്നും നേടിയിട്ടില്ല” എന്ന് ഉത്രാടം തിരുന്നാൾ മാർത്താണ്ട വർമ്മക്കു പിന്നീട് പറയേണ്ടി വന്നത് ചരിത്രത്തിന്റെ തിരിച്ചുപോക്കാണ്. തമസ്കരിക്കപ്പെട്ട സത്യത്തിന്റെ കുമ്പസാരം. സി.പി. ആക്രമിക്കപ്പെടാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയൊക്കെ ചെയ്തിട്ടും എന്തുകൊണ്ട് സി.പി. വെറുക്കപ്പെട്ടവനാകുന്നു. ?

മഹാരാജാവിന്റെ താല്പര്യങ്ങൾക്കൊത്ത് പ്രവർത്തിക്കണം ദിവാൻ. വെട്ടേറ്റു നാടുവിടേണ്ടി വരുന്നതിനു ഒരുവർഷം മുൻപ് ദിവാൻ പദം ഒഴിഞ്ഞ് രാജിക്കത്തു നൽകിയ സി.പി. രാജാവിന്റെ അഭ്യർഥനപ്രകാരം വീണ്ടും തൽ‌സ്ഥാനത്തു തുടരുകയായിരുന്നു എന്നത് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. തിരുവിതാം‌കൂറിലെ പ്രജ ഇന്നും മനസ്സിൽ ആരാധനയോടെ മാത്രം കാണുന്ന മഹാരാജാവിന്റെ അധികാരക്കൊതിയോടുള്ള എതിർപ്പു കാരണമല്ലേ സി.പി. സ്ഥാനമൊഴിയാൻ തീരുമാനിച്ചത്.? ആറ്റിരത്തിതൊള്ളായിരത്തി അമ്പത്താറ് ജനുവരി പതിനൊന്നാം തിയതി രാജിവിനെഴുതിയ കത്തിൽ സി.പി. പറയുന്നു “തിരുവിതാംകൂർ ഇൻഡ്യൻ യൂണിയനിൽ ചേരാതിരിക്കുകയും, സ്വതന്ത്രരാജ്യമെന്ന നിലയിൽ തുടരുകയും ചെയ്താൽ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൈനീകസഹായം തേടേണ്ടതായി വരും. എന്നാൽ, ബ്രിട്ടീഷുകാരുടെ പൊതുസ്വഭാവം വച്ചുകൊണ്ട് അവർ  ഒഴുക്കിനൊപ്പം നീന്തുന്നവരാണ്. അവരെ വിശ്വസിക്കാനാവില്ല.“
ഈ വാക്കുകളിലൂടെ മഹാരാജാവിന് ഇൻഡ്യയുടെ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും ഇൻഡ്യൻ യൂണിയനിൽ ചേരാൻ മഹാരാജാ‍വിനെ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. സ്വതന്ത്ര രാജ്യമെന്നരീതിയിൽ നിൽക്കേണ്ടി വന്നാൽ ഇൻഡ്യൻ പട്ടാളത്തോട് യുദ്ധംചെയ്തു ജയിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇൻഡ്യൻ യൂണിയൻ രൂപീകരണത്തിനു ശേഷം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ, അദ്ദേഹം ഒരു അധികാരക്കൊതിയനായിരുന്നില്ല എന്നു മനസ്സിലാക്കാനാകും. തിരുവിതാംകൂറിനെ, സ്വന്തം കാലിൽ നിൽക്കാ‍ൻ പ്രാപ്തമാകുകയായിരുന്നു സി.പി. എന്നു പറയാം. തിരുവിതാംകൂർ ദിവാനാകുന്നതിനു മുൻപും പിൻപുമുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക്, അധികാരഭ്രമം കയറിയ ഒരു സ്വേഛാധിപതിയുടേതല്ല, ദീർഘവീക്ഷണമുള്ള ഒരു ജനനായകന്റെ മുഖമാണുള്ളത്. ഇൻഡ്യയുടെ ചരിത്രത്തിലാദ്യമായി ഒരു ദളിതനെ തന്റ്റെ ജൂനിയർ വക്കീലായി നിയമിക്കുന്നതിലൂടെ അദ്ദേഹം ജാതിവ്യവസ്ഥയുടെ വേലിക്കെട്ടുകൾ തകർത്തെറിയുകയായിരുന്നു.

ചരിത്രത്തിന്റെ പകുത്തുവയ്ക്കൽ നിർവ്വഹിച്ച ആ മഹത് വ്യക്തിത്വത്തെക്കുറിച്ചുള്ള കുറിപ്പ് ഈ ലേഖനത്തിൽ അവസാനിക്കില്ല. കൂടുതൽ ചർച്ചയിലേക്ക് സകല ബൂലോകരെയും ക്ഷണിക്കുന്നു.

കാലം ഒരിക്കൽ തിരുവനന്തപുരത്തെ കെ.സി.എസ്. മണിയുടെ സ്മാരകം നിൽക്കുന്ന സ്ഥലത്തുനിന്നും അതു മാറ്റി, സി.പി.രാമസ്വാമി അയ്യരുടെ പ്രതിമ സ്ഥാപിക്കും.

29 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

“ദിവസം മുഴുവൻ വിഡ്ഡിത്തം കേൾക്കുന്നതിനേക്കാൽ, കുറച്ച് സമയം വിഡ്ഡിത്തം
പറയാനാണ് ഞാനിഷ്ടപ്പെടുന്നത് “
സർ. സി.പി. മദ്രാസ് ഹൈക്കോടതി
ജഡ്ജിയായുള്ള നിയമനത്തെ തിരസ്കരിച്ചുകൊണ്ട് പറഞ്ഞത്.

ചിന്തകന്‍ said...

ഈ പരിചയപെടുത്തലിന്ന് നന്ദി.. അവതരണം വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.... ചര്‍ച്ചയില്‍ ഇറങ്ങാന്‍ മാത്രമുള്ള അറിവ് എനിക്കിക്കാര്യത്തില്ലാതിനാല്‍ ... ഒരു കാണിയായി ഞാനിവിടെയുണ്ടാവും.

അങ്കിള്‍ said...

tracking:)

Dr. Prasanth Krishna said...
This comment has been removed by the author.
Dr. Prasanth Krishna said...

Track

Sabu Kottotty said...

“ദക്ഷിണകേരളം സി.പി.യുടെ കാലത്ത് നേടിയതല്ലാതെ മറ്റൊന്നും നേടിയിട്ടില്ല” ദക്ഷിണ കേരളമെന്നല്ല, കേരളസംസ്ഥാനം രൂപം കൊണ്ടതിനു ശേഷം ഇതുവരെയുള്ള കാലയളവു പരിശോധിച്ചാല്‍ മറ്റു സംസ്ഥാനങ്ങളുടെ ഏഴയലത്തുപോലും നമ്മുടെ സംസ്ഥാനം എത്തിയിട്ടുണ്ടാവില്ല (സംസ്ഥാനമെന്നല്ല രാജ്യം തന്നെ മറ്റു രാജ്യങ്ങള്‍ ഈ കാലയളവില്‍ വളര്‍ന്നതിന്റെ അടുത്തുപോലും എത്തിയിട്ടില്ല). മാറിമാറിവരുന്ന സര്‍ക്കാരുതന്നെയാണ് ഇതിനു കാരണക്കാര്‍. ആരെങ്കിലും വികസനത്തിന്റെ ഒരു തൈ നട്ട് വെള്ളം കോരി വളമിട്ടു വളര്‍ത്തി അഞ്ചുകൊല്ലം തികയുമ്പോള്‍ അടുത്തവന്‍ അധികാരം കയ്യാളും. അവന്‍ ആതൈ വേരുപോലും അവശേഷിപ്പിയ്ക്കാതെ പിഴുതുമാറ്റും. പുതിയ ഒരെണ്ണം നടും. ഇങ്ങനെ തകര്‍ത്ത പദ്ധതികള്‍ ധാരാലം നമുക്കു കാണാന്‍ കഴിയും. നമ്മുടെ നാടിന്റെ വികസനം പടവലങ്ങാപോലെ വളരുകയും ചെയ്യും.

ഇക്കാര്യത്തില്‍ അമേരിയ്ക്കയെ നമുക്കു മാതൃകയാകാം. ആര് അധികാരത്തില്‍ വന്നാലും അവര്‍ക്ക് പൊതുവായ ഒരു അജണ്ടയുണ്ട്. അതിലൂടെ മാത്രമേ അവര്‍ ചലിയ്ക്കുകയുള്ളൂ. അതുകൊണ്ടുതന്നെ അവര്‍ ലോകത്തിന്റെ നിറുകയില്‍ നില്‍ക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തോറ്റവനും ജയിച്ചവനും വേദിപങ്കിട്ട് ഒരുമിച്ചു പ്രവര്‍ത്തിയ്ക്കുന്നത് ഒരുപക്ഷേ അവിടെമാത്രമേ ഉണ്ടാവൂ എന്നാണു തോന്നുന്നത്. വികസനത്തിന്റെ പാത ആരു വെട്ടിത്തെളിച്ചാലും അതിനു പിന്തുണയുമായി അതു കുറവുകള്‍ തീര്‍ത്തു നടപ്പാക്കാന്‍ എന്നു നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറാവുന്നുവോ അതിനുവേണ്ടി പ്രയത്നിയ്ക്കുവാന്‍ ഉറങ്ങുന്ന ഉദ്യോഗസ്ഥര്‍ എന്ന് ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കുന്നുവോ അന്നുമുതലേ നമ്മുടെ നാടു മാറിത്തുടങ്ങൂ...

കുളക്കടക്കാലം said...

ചരിത്രം എന്നും ജയിച്ചവനോപ്പമാണ്. കാര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുക ഏറെ ശ്രമകരവും.വളരെക്കാലം തിരുവനന്തപുരത്ത്‌ ഉണ്ടായിരുന്ന ആള്‍ എന്ന നിലയില്‍ പലപ്പോഴും എന്റെ മനസ്സില്‍ ഉയര്‍ന്ന ഒരു ചോദ്യമുണ്ട്. ഇത്രയും സംവിധാനങ്ങള്‍ ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തിരുവനന്തപുരത്ത്‌ ഉണ്ടാക്കണമെങ്കില്‍ അദ്ദേഹം ഒരു ക്രാന്തദര്‍ശി ആയിരിക്കണം . തലസ്ഥാനത്തെ എണ്ണപ്പെട്ട എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളും വിശാലമായി പ്രവര്‍ത്തിക്കുന്നത് ഇദ്ദേഹത്തിന്റെ കാലത്ത്‌ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളിലാണ്. അതിനുശേഷം നടന്ന സര്‍ക്കാര്‍ നിര്‍മിതികളില്‍ എടുത്തുപറയാവുന്നവ നിയമസഭാമന്ദിരവും, പാളയത്തെ അടിപ്പാതയും മാത്രം.അതാകട്ടെ കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക ദുര്‍വിനിയോഗത്തിന്റെ മകുടോദാഹരണവുമായി .വെള്ളയംബലത്തെ വാട്ടര്‍വര്‍ക്സ് മുതല്‍ പബ്ലിക്‌ഹെല്‍ത്ത്‌ലാബുവരെ നീളുന്ന ഈ ദീര്‍ഘവീക്ഷണം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെട്ടില്ല എന്നത് ദുരൂഹമാണ്. എന്നാല്‍ കൊയിലോണ്‍ ബാങ്ക് തകര്‍ത്ത് അതിനെ ദേശ സാല്‍ക്കരിച്ചു(ദേശസാല്‍ക്കരണം എന്ന പദപ്രയോഗം പോലും ശ്രദ്ധേയം) എന്നത് ചര്‍ച്ചചെയ്യപ്പെട്ടു.ചരിത്രം അങ്ങനെയാനെല്ലോ,ദുരൂഹതകള്‍ ഈരെ അവശേഷിപ്പിച്ച് അതുനിലനില്‍ക്കും. വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍,കണ്ടെത്തല്‍ ഉണ്ടായാല്‍ ഉന്നയിക്കപ്പെടുന്നവന്‍ ദേശദ്രോഹി ആയി മുദ്രകുത്തപ്പെടും. ഒഴുക്കിനെതിരെ നീന്തുമെന്ന അവകാശവാദം മാത്രമുള്ള മലയാളി ഇത്തരം പല പുനര്‍വായനകളേയും ഭയപ്പെടുന്നു. മലയാളിയുടെ ഈ ഭയപ്പാടാണല്ലോ സ്ഥാപനവല്‍ക്കരിക്കപ്പെട്ട പലതിനെയും ഇന്നും നിലനിര്‍ത്തിപ്പോരുന്നത്. അതുകൊണ്ടുതന്നെ ഈ പുനര്‍വായന നന്നായി, ആരോഗ്യകരമായ ഒരു ചര്‍ച്ചക്കെങ്കിലും ഉപകരിക്കുമെങ്കില്‍

Siju | സിജു said...

നല്ല ലേഖനം
സിപിയുടെ ജീവിതത്തിലെ രണ്ടു ഇരുണ്ട അധ്യായങ്ങള്‍ തന്നെയാണ് പുന്നപ്ര വയലാര്‍ സമരവും ഇന്ത്യന്‍ യുനിയനില്‍ ചെരെന്ടെന്നെടുത്ത തീരുമാനവും. പക്ഷെ അതിനു തുല്യമോ അതിലേറെയോ ഉത്തരവാദിയായ ബാലരാമ വര്‍മ്മക്ക് ചരിത്രം നല്‍കിയത് സിപിയുടെ ദീര്‍ഘവീക്ഷണവും വിപ്ലവകരവുമായ തീരുമാനങ്ങള്‍ക്ക് കീഴില്‍ ഒപ്പിട്ടത് കൊണ്ടു ജനപ്രിയനായ രാജാവെന്ന ബഹുമതിയും. മഹാത്മാ ഗാന്ധി പോലും പ്രശംസിച്ചിരുന്ന സിപിക്ക് തിരുവിതാംക്‌ൂര്‍ ഇന്ത്യന്‍ യു‌നിയനില്‍ ചെരെന്ടെന്ന തീരുമാനത്ത്തിനോപ്പം നിന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്തരമൊരു ദുഷ്പേര് ഉണ്ടാകില്ലായിരുന്നു.

Siju | സിജു said...

CP was born before sunrise on November 13th 1879. So officially November 12 is considered as his birthday.

താരകൻ said...

നല്ല ലേഖനം..

സുനില്‍ കെ. ചെറിയാന്‍ said...

ബ്ളോഗ് പോസ്റ്റുകളില്‍ അപൂര്‍വം കാണാവുന്ന സാധനം തിരോന്തോരത്തുകാരനായതിനാലാവണം ഉറുമ്പ് വഹിച്ചത് നന്നായി. സിജുവെപ്പോലെ ചരിത്രത്തീയതികള്‍ കര്‍ക്കശമായി നോക്കുന്നവരുടെ കമന്‍റൂടെ ആയപ്പോള്‍ അതിനന്നായി. അധികാരപ്രമത്തനായ സിപി, ആനിമസ്ക്രീനെ ഗുണ്ടകളെ വിട്ട് പീഡിപ്പിച്ചുവെന്ന് കേട്ടിട്ടുണ്ട്. ദോഷമാവും കൂടുതല്‍ പരക്കുക. അല്ലാ, തിരോന്തോരത്ത് സിപി സത്രമോ അര്‍ദ്ധകായപ്രതിമയോ ഇല്ലേ?

ഉറുമ്പ്‌ /ANT said...

ചിന്തകൻ, തിരൂർക്കാരൻ, അങ്കിൾ, പ്രശാന്ത് കൃഷ്ണ, നന്ദി.
കൊട്ടോട്ടിക്കാരൻ, മഹാരാജാവ്‌ അങിനെ പറഞ്ഞത് തിരുവിതാംകൂറിനെ ഉദ്ദേശിച്ചു മാത്രമാണ്.
പിന്നെ വികസനം, അതിപ്പോൾ കട്ടു മുടിക്കാനുള്ള ഉപാധിമാത്രമാണ് നമ്മുടെ രാഷ്ട്രീയക്കാർക്ക്. അത് ഇടതായാലും വലതായാലും.നന്ദി കമെന്റിന്.

കുളക്കടക്കാലം, ക്വൊയിലോൺ ബാങ്കിന്റെ ദേശസാൽക്കരണവുമായി മറ്റുചില ചരിത്രങ്ങളുണ്ട്.

ഉറുമ്പ്‌ /ANT said...

സിജു, നന്ദി

ഉറുമ്പ്‌ /ANT said...

താരകൻ, നന്ദി.

ഉറുമ്പ്‌ /ANT said...

ഉണ്ട് സുനിൽ, സിപി സത്രം, ആരിക്കും വേണ്ടാതെ അവഗണപേറി നിൽ‌പ്പുണ്ട്. അവിടെ സി.പിയുടെ പ്രതിമയും. ആ പ്രതിമയാണ് ഒരുക്കൽ അക്രമികൾ തകർക്കുകയും സി.പി. ആ രാതി തന്നെ മൂത്താശാരിയെ കണ്ടുപിടിച്ച് ശരിയാക്കി വച്ചതും.

തറവാടി said...

നല്ല പോസ്റ്റ്.

ഉറുമ്പ്‌ /ANT said...

തറവാടി, മുക്തർ, നന്ദി.

ഉറുമ്പ്‌ /ANT said...

സി.പി. രാമസ്വാമി അയ്യരുടെ സംഭാവനകൾ

വെട്ടുകിളി said...

There are two purposefully misleading things about that post too

Alind, FACT, Titanium etc were not founded by travancore government,
these were private companies of Seshasayi, Nattuvar and other tamil
industrialists. CP did facilitate industrialization, effort was much
less than Achuthandan's efforts for Smart City.

Second is the hydro project- all key things were done and deals signed
during Diwan Habibullah, CP ofcourse ensured its completion.

Mid day meal project started in british madras and we copied it,
temple entry is a direct result of ezhava mass movement followed by
mass conversion, even the draft of temple entry proclamation was
rejected by the britrish resident a few t times because it had catches
and he wanted a full rights delcaration.

CP wanted public support to Rajah at the time of independence so that
kingship continues despite formation of rest of india.

Umesh Pilicode said...

:-)

poor-me/പാവം-ഞാന്‍ said...

ആരോഗ്യകരമായ സംവാദത്തിലേക്കു നയിച്ചതിനു നന്ദി...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

“ദക്ഷിണകേരളം സി.പി.യുടെ കാലത്ത് നേടിയതല്ലാതെ മറ്റൊന്നും നേടിയിട്ടില്ല”..

വാക്കുകള്‍ക്കു മൂര്‍ച്ച കൂടികൂടി വരികയാണല്ലോ..

വേണു venu said...

Tracking.

വീ.കെ.ബാല said...

തിരോംതോരത്ത് കാരനല്ലാത്തതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ല, സി. പി എന്ന പ്രയോഗം മാറ്റേണ്ടിവരുമല്ലോ, ഉറുമ്പ് പറഞ്ഞതുപോലാണെങ്കിൽ. പിന്നെ വെട്ടുകിളി പറഞ്ഞതിനെ കുറിച്ച് ഉറുമ്പ് എന്തുപറയുന്നു. “രാശാവാരാ മോൻ വെവരം ഇല്ലാത്തവനെപ്പിടിച്ച് ദിവാനാക്കുമോ” നല്ലത് ആര് ചെയ്താലും നല്ലതുതന്നെ മോശമായവയും അങ്ങനെ തന്നെ അവയൊക്കെ ഓർക്കപ്പെടുകയും വേണം,
നല്ല പോസ്റ്റ്, ആശംസകൾ.

റം ഗോപാല്‍ വര്‍മ്മ said...

സി പി എന്ന് വിളിക്കാനായി ശ്രീ. സി പി താങ്കളുടെ കൊച്ചുമോന്‍ ആണോ? സി പി എന്ന് വിളിച്ച് അപമാനിക്കരുതായിരുന്നു. താങ്കള്‍ മാപ്പ് പറയേണ്ടതാണ്.

വീ.കെ.ബാല said...

@ശ്രി. ശ്രി. ശ്രി റം ഗോപാൽ വർമ്മ അഥവ (വൃത്തികെട്ടവൻ About Me)
ഹ ഹ സ്വയമായി ഒരു തീരുമാനത്തിലെത്തിയത് നന്നായി. പിന്നെ വർമ്മാസെ കമന്റ് വായിക്കുമ്പോൾ മുഴുവൻ വായിക്കുക, അല്ലാതെ തറവാടിയുടെ പോസ്റ്റിലെ പ്രയോഗങ്ങൾ (ശ്രീ എന്നോ മിസ്റ്റര്‍ എന്നോ സംബോധന ചെയ്തില്ല.) അതുപോലെ ഛർദ്ദിക്കല്ലെ. ഞാൻ ശ്രീമാൻ. സി.പി. രാമസ്വാമി അയ്യർ എന്ന വ്യക്തിയെ എവിടെയും ക്വോട്ട് ചെയ്തിരുന്നില്ല. പിന്നെ സി.പി. എന്ന പ്രയോഗം മാറ്റേണ്ടിവരുമല്ലോ എന്ന് പറഞ്ഞത് അങ്ങനെ ഒരു പ്രയോഗം ഞങ്ങളുടെ നാട്ടിൽ നിലനിൽക്കുന്നതുകൊണ്ടാണ് ( ഇത് സി.പിയുടെ കാലമല്ല കേട്ടോ എന്നത്) അത് മാറ്റെണ്ടി വരുമല്ലോ എന്ന് പറഞ്ഞ്തും സദുദ്ദേശത്തോടെ ആണ്. പിന്നെ എന്റെ അഭിപ്രായം Riyad MR: എന്ന ബ്ലോഗർ “ഇവിടെ” പറഞ്ഞതുമായി വളരെ അടുത്ത് നിൽക്കുന്നതിനാൽ ആണ് വിണ്ടും ടൈപ്പി സമയം മെനക്കെടാതിരുന്നത്, ( അല്പം തിരക്കിലാണ്). പിന്നെ “മാപ്പിന്റെ “കാര്യത്തിൽ ആണെങ്കിൽ ഒരു ബാബാകല്ല്യാണി മോഡൽ ആണെന്ന് കൂട്ടിക്കോ. ദിവാൻ ജീയുടെ കാര്യത്തിൽ വളരെ അധികം തിന്മയുടെ കൂട്ടത്തിൽ കുറച്ച് നന്മയെന്നോ, വളരെ അധികം നന്മയുടെ കൂടെ കുറച്ച് തിന്മയെന്നോ താങ്കളുടെ ചിന്തയ്ക്കും ആഭിമുഖ്യത്തിനനുസരിച്ചും ചിന്തിക്കാം ഞാൻ തിരുവനന്തപുരം കാരനല്ലാത്തതിനാൽ ആദ്യപാതിയിൽ നിൽക്കുന്നു, ദിവാൻ എന്നും ഭരിക്കുന്നവന്റെ ഭാഗത്തായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.ഇനീ ആരെങ്കിലും തോറ്റവന്റെ ചരിത്രം എഴുതിയാൽ ഒന്നു വായിക്കണം…..
(ഉറുമ്പേ കടിക്കല്ലെ…. മുൻകൂർ ജാമ്യം)

Binoy said...

ഉറുമ്പേ കലക്കി എന്ന് പറഞ്ഞാല്‍ അധികമാവില്ല. രാജാവ്‌ നഗ്നനാണ് എന്ന് പറയാനുള്ള ധൈര്യം ഇഷ്ടപ്പെട്ടു. ഇങ്ങനെ കാമ്പുള്ള ബ്ലോഗ്‌ ആണ് നമ്മുക്ക് വേണ്ടത്.

Binoy said...

ഉറുമ്പേ കലക്കി എന്ന് പറഞ്ഞാല്‍ അധികമാവില്ല. രാജാവ്‌ നഗ്നനാണ് എന്ന് പറയാനുള്ള ധൈര്യം ഇഷ്ടപ്പെട്ടു. ഇങ്ങനെ കാമ്പുള്ള ബ്ലോഗ്‌ ആണ് നമ്മുക്ക് വേണ്ടത്.

Unknown said...

ശകലം ലേറ്റ് ആയിപ്പോയി. ലേഖനം നന്നായി എന്ന് പറയാനാണ് വന്നത്.

Post a Comment