Thursday, December 10, 2009

കവിത.

ഉണ്ണണമെന്നും മുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണില്‍ക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.

                                           (കുഞ്ചൻ നമ്പ്യാർ)

19 അഭിപ്രായ(ങ്ങള്‍):

Umesh Pilicode said...

ആശാനെ അത് സത്യമാ

ശ്രീ said...

:)

Anil cheleri kumaran said...

:)

sunil panikker said...
This comment has been removed by the author.
sunil panikker said...

:)

Unknown said...

ആരാ കുഞ്ചന്‍ നമ്പ്യാര്‍ ?
അതൊന്നു പറഞ്ഞു താ(കൊടുക്കൂ)
പിന്നെയല്ലേ "കവി" താ

ഉറുമ്പ്‌ /ANT said...

ഉമേഷ്, ഇതു സത്യമാണെന്നു തോന്നിത്തുടങ്ങിയത് ബൂലോകത്ത് ചുറ്റിക്കറങ്ങാൻ തുടങ്ങിയതിനു ശേഷമാവും. തീർച്ച.

ശ്രീ, കുമാരൻ, സുനിൽ,
സ്മൈലിക്കൊക്കെ ഇപ്പോ തീപിടിച്ച വിലയാ.....

കങ്കാരു,
നമ്പിയാരെന്നു ചോദിച്ചു,
നമ്പ്യാരെന്നു ചെല്ലിനേൻ,
നമ്പി കേട്ടത കോപിച്ചു,
തമ്പുരാനേ ക്ഷമിക്കണേ.

കണ്ണനുണ്ണി said...

ബൂലോകത്തില്‍ കുഞ്ഞന്‍ നമ്പ്യാര്‍ക്ക് ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നെങ്കില്‍ എന്തായേനെ കഥ ഇപ്പൊ .. ഉറുമ്പേ..

sunil panikker said...

കുഞ്ചൻ നമ്പ്യാർക്ക്‌ ബ്ലോഗുണ്ടായിരുന്നെങ്കിൽ ഇവരെല്ലാം ചേർന്ന്‌ അദ്ദേഹത്തെ റേപ്‌ ചെയ്ത്‌ കുഞ്ഞൻ നമ്പ്യാതിരിയോ, ഇഞ്ചിക്കുന്നൻ നമ്പ്യാതിരിയോ ആക്കിയേനെ..

sunil panikker said...

ഈ കാലത്ത്‌ ജനിക്കാതിരുന്നത്‌
അദ്ദ്യേത്തിന്റെ ഫാഗ്യം!

Anonymous said...

തുള്ളലിങ്ങനെ പലതും പറയും,
അതുകേട്ടാരും കോപിക്കരുത്.
കു.ന.

കാവാലം ജയകൃഷ്ണന്‍ said...

ഉറുമ്പേ കലക്കി...

ഉറുമ്പ്‌ /ANT said...

കണ്ണനുണ്ണി, അങ്ങിനൊന്ന് ആലോചിക്കാൻ തന്നെ ബഹുരസം. :)
കുഞ്ചൻ നമ്പ്യാരുടെ ബ്ലോഗിൽ പാഷാണം വിതറും പണിക്കരേ.
നാറാണത്തേ അപ്പോ ഇതിനാണ് തുള്ളൽ എന്നു പറയുന്നത് അല്ലിയോ. :)
ജയകൃഷ്ണൻ, പിന്നെ കലക്കാതെവിടെപ്പോകാനാ. കലക്കത്ത് കുഞ്ചൻ നമ്പ്യാരെന്നല്ലേ അദ്ദേഹത്തിന്റെ പേരുതന്നെ. :)

താരകൻ said...

പണ്ട് പനയോലയിൽ നാരായം കൊണ്ട് നിലവിളക്കിന്റെ വെളിച്ചത്തിലിരുന്നെഴുതി,കൂത്തമ്പലത്തിലെ കളിതട്ടിൽ പാടിതുള്ളി നാട്ടുകാരെ രസിപ്പിച്ച മഹാനുഭാവാ,താങ്കളെ ബ്ലൊഗിൽ കണ്ടു മുട്ടിയതിൽ സന്തോഷം..കാര്യങ്ങളൊക്കെ ഇപ്പ എത്ര എളുപ്പം അല്ലെ?

ഉറുമ്പ്‌ /ANT said...

താരകൻ,
കാര്യങ്ങളൊക്കെ ഇപ്പോ വളരെ സ്പീഡിലാ.
കമ്പ്യൂട്ടർ യുഗമല്ലേ :)

രാജേഷ്‌ ചിത്തിര said...

:)

ENNEYANO UDDESHICHATHU..?

കുരാക്കാരന്‍ ..! said...

അല്ല,,,,എന്നാലും ഇത് ആരെപ്പറ്റിയാവും ഉദ്ദേശിച്ചത്....?

ഉറുമ്പ്‌ /ANT said...

രാജേഷ് ചിത്തിര,
എന്തായാലും അതു താങ്കളെയല്ല. :)

കുരാക്കാരൻ,
എന്തിനേയും എന്തായും കാണാമെന്നാണല്ലോ കവി വചനം.

the man to walk with said...

shariyaanu aare pattiyaanennaanu aadhya samshayam ..nammal thammil parichayamonnumillallolle..?
ishttayi

Post a Comment