Thursday, December 17, 2009

ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.

ഭാഗം ഒന്ന് ഇവിടെ.
ലേഖനം മുഴുവൻ വായിച്ച മാത്തുക്കുട്ടിച്ചായൻ അന്ധാളിപ്പോടെ ചോദിച്ചു
കുര്യച്ചാ ഇതൊക്കെ ഒള്ളതാണോ? നമ്മുടെ പെങ്കൊച്ചുങ്ങളൊക്കെ ബാംഗ്ലൂരിൽ
പോകുന്നത് പ്രശ്നമാകുമല്ലോ.

ചോദ്യം ഇഷ്ടപ്പെട്ടെങ്കിലും “കുര്യച്ചാ” എന്ന വിളി പത്രമുതലാളിക്ക് തീരെ
ഇഷ്ടപ്പെട്ടില്ല. നസ്രാണിയാണെങ്കിലും, പത്തുനൂറുകൊല്ലമായി പത്രം
നടത്തുന്ന തന്റെ കുടുംബത്തിന്റെ പാരമ്പര്യമൊന്നും അടക്കാ കച്ചവടം
ചെയ്യുന്ന കുര്യച്ചനില്ലാ എന്നതുതന്നെ കാരണം.  തികട്ടിവന്ന ക്ഷോഭം
മനസ്സിലടക്കാനാവതെ കുര്യച്ചൻ,
എടോ താനൊക്കെ അടക്കാകച്ചവടം ചെയ്തങ്ങു കാലം കഴിക്കുന്നതായിരുന്നു നല്ലത്. തന്റെ കോളേജിൽ പിള്ളാരില്ല. അതിനാളുവേണം. ഇവിടത്തെ പെങ്കൊച്ചുങ്ങളൊക്കെ ബാംഗ്ലൂരിനു പോയാൽ തന്റെ കോളേജിൽ ഈച്ച അരിക്കും. പെണ്ണൊള്ളീടത്തേ ആണും കാണു. താനിപ്പോ പോ.
മാത്തുക്കുട്ടീ,  തന്റെ ഇടവകയിലെങ്ങാനുമല്ലേ കാടക്കോഴി വളർത്തുന്ന ഒരു ഫാമുള്ളത്?
താനതീന്നു കുറച്ച് കൊടുത്ത് വിട്. സാറാമ്മക്ക് കാട വല്യ ഇഷ്ടമാ.
“ഓ“ മാത്തുക്കുട്ടിച്ചായൻ ഏറ്റു.

കുര്യച്ചൻ  ജോണിനോട്,
എടോ താനിത് മാർഗ്രറ്റിനോട് കൊണ്ടക്കൊടുക്ക്. ഞാൻ വിളിച്ചു പറയാം.

ഒന്നിച്ച് വെളിയിലേക്കിറങ്ങുമ്പോൾ, ആകാംഷ അടക്കാനാവാതെ
മാത്തുക്കുട്ടിച്ചായൻ ജോണിനോട് വീണ്ടും ചോദിച്ചു
ജോണേ  ഇതൊക്കെ ഒള്ളതാണോ?
കുറച്ചൊക്കെ. ജോൺ അലസമായി പറഞ്ഞു.

അടുത്ത വാരത്തിലെ വനിതാപ്രസിദ്ധീകരണം ഇറങ്ങിയത് തിരുവനന്തപുരത്തുനിന്നും
കോഴിക്കോട്ടുനിന്നും പുറപ്പെടുന്ന ബാംഗ്ലൂരിലേക്കുള്ള ഏയർകണ്ടീഷൻ ചെയ്ത
ഡീലക്സ് ബസ്സുകളുടെ പടവുമായിട്ടായിരുന്നു. കോട്ടയത്തൂന്നും
എറണാകുളത്തൂന്നും പുറപ്പെടുന്ന ബസ്സുകളുടെ പടം എന്തുകൊണ്ടോ കിട്ടിയില്ല.
റിപ്പോർട്ടും കെങ്കേമമായി. വാരികയുടെ വിൽ‌പ്പന സാരമായി വർധിച്ചത് ഏറെ
സന്തോഷം ഉണ്ടാക്കിയത് കുര്യച്ചനെക്കാളേറെ മാത്തുക്കുട്ടിച്ചായനാണ്.
കോളേജിൽ ആളനക്കം വയ്ക്കുന്നുണ്ട്. റേറ്റും ഒന്നു മെച്ചപ്പെട്ടു.
സീറ്റൊഴിവുണ്ടോ എന്ന അന്വോഷണം തകൃതിയായി നടക്കുന്നു. മേമ്പൊടിക്കായി
തുടർവാർത്ത മുത്തശ്ശിപ്പത്രത്തിലും വന്നു.

ഇതിനിടയിൽ അഡ്മിനിസ്ട്ര്റ്ററഛനോട് ഒന്നു കയർക്കേണ്ടി വന്നു മാത്തുക്കുട്ടിക്ക്.
കോളേജിലേക്ക് സീറ്റൊഴിവുണ്ടോ എന്നു ചോദിച്ച് വിളിച്ചവരോടെല്ലാം അച്ചന്റെ
മറുപടി ഒഴിവില്ല എന്നതായിരുന്നു. മാത്തുക്കുട്ടിച്ചായന്റെ ഹാലിളകി.
അഛനെ ക്യാബിനിലേക്കു വിളിപ്പിച്ചു.
അഛനെന്തുട്ടു കോപ്പിനാ സീറ്റൊഴിവില്ല എന്നു കൂവുന്നത്?
സീറ്റൊഴിവുണ്ട്. പക്ഷേ എൻ.ആർ.ഐ സീറ്റു മാത്രം.
ന്നാപ്പിന്നെ ബാക്കി സീറ്റൊക്കെ ആരെക്കൊണ്ടിരുത്ത്വോടോ ?
ആരെയും ഇരുത്താം, നാല്പതുലക്ഷമാകും.
അഛന്റെ സാമ്പത്തികശാസ്ത്രം ഒരുവിധം ബോധിച്ച മാത്തുക്കുട്ടിച്ചായൻ ഒന്നടങ്ങി.
അഡ്മിനിസ്ട്രേറ്ററച്ചൻ പുശ്ചം മനസ്സിലൊതുക്കി വെളിയിലേക്കു പോയി.

അന്നു വൈകുന്നേരം കുര്യച്ചൻ ജോണിനെ ബംഗ്ലാവിലേക്കു വിളിപ്പിച്ചു.
എങ്ങിനുണ്ടെടോ തന്റെ റിപ്പോർട്ട്?
അതിപ്പം പത്രത്തിലല്യോ.
ങ്ങാ. ഇനി പത്രത്തിൽ വേണ്ട. തന്റെ സുഹൃത്തുക്കളില്ലേ മറ്റു പത്രങ്ങളിൽ?
ഉണ്ട്. ജോൺ വിനയാന്വീതനായി.
വിശ്വസ്തരാരെങ്കിലും?
ഉണ്ട് .
ഇനി ഈ വാർത്ത നമ്മുടെ പത്രത്തിൽ വേണ്ട. മറ്റുള്ളവർ ചെയ്യട്ടെ. തൽക്കാലം
ഞാൻ തന്നെ തിരുവനന്തപുരത്തേക്കു മാറ്റുന്നു. ശമ്പളം 200 രൂപ കൂട്ടിത്തരാൻ
ഏർപ്പാടാക്കിയിട്ടുണ്ട്.  എല്ലാം തിരുവനന്തപുരത്ത് ശരിയാക്കാൻ ഞാൻ
വിളിച്ചു പറഞ്ഞിട്ടുണ്ട്. താനാ ഫിലിപ്പിനെ ചെന്നു കണ്ടാൽ മതി.
“ആയ്ക്കോട്ടെ.“ 200 രൂപയുടെ വർദ്ധനവിന്റെയും മാസികയിൽനിന്നും
പത്രത്തിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന്റെയും അർമാദത്തോടെ ജോൺ ഇറങ്ങി.

19 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

ഉടൻ തീർക്കാം എന്ന വാഗ്ദാനം ആവർത്തിക്കുന്നു.
തീർന്നാൽ തീർന്നു എന്നു പറയാം :)

Joker said...

ഹ ഹ ഹ, കുറച്ചു കൂടെ പ്രതീക്ക്ഷിച്ചും അടുത്ത ലക്കം വേഗം പോരട്ടെ.

കുളക്കടക്കാലം said...

മാത്തുക്കുട്ടിച്ചായനോടാ പുതുമൊടിയുടെ അടക്കാകച്ചവടം.നമ്മുടെ മുത്തശ്ശിക്കടലാസ്സിന്റെ തലസ്ഥാനത്തെ ആപ്പീസിന്റെ മുമ്പീന്ന് രാത്രി പുറപ്പെടുന്ന അടിപൊളിബസ്സില്‍ മാതാപിതാക്കള്‍ കൊണ്ടുവന്നുകയറ്റിവിട്ട മക്കളോടൊപ്പം കോയമ്പത്തൂരിനു പോയിട്ടുണ്ട് 3,4 തവണ ഞാനും...പുള്ളേ സംഗതി ബഹുജോറാ....

Unknown said...

ആദ്യമായിട്ടാണിവിടെ, രണ്ടു ഭാഗവും വായിച്ചു, രസകരം.
അടുത്തതിനായി കാത്തുനില്‍ക്കുന്നു

ഷിബു ഫിലിപ്പ് said...

:)

Typist | എഴുത്തുകാരി said...

ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുമിച്ചു വായിച്ചു. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു. എന്തിനാ വേഗം തീര്‍ക്കണേ, എത്ര ഭാഗം വേണമെങ്കിലുമായ്ക്കോട്ടെ, ഞങ്ങളു വായിച്ചോളാം. സംഭവം നല്ല രസമുണ്ടേയ്.

ചിന്തകന്‍ said...

മാത്തുകുട്ടി പുരാണം ബാക്കി കൂടി പോരട്ടെ.

വീകെ said...

സംഗതി തീർക്കാൻ വേണ്ടി വേഗം തീർക്കണ്ടാട്ടൊ.. അതിന്റെ ആസ്വാദ്യതയോടെ ഇങ്ങു പോന്നോട്ടെ...
ഇനിയും വരാം...

ആശംസകൾ...

mukthaRionism said...

ഇഷ്ടായി...
ബാക്കി എന്നാ..

വിജയലക്ഷ്മി said...

kollaam rasakaramaaya post..
puthuvalsaraashamsakal!!

ശാന്ത കാവുമ്പായി said...

അപ്പോ ഇങ്ങനൊക്കെയാണല്ലേ?

വിജയലക്ഷ്മി said...

puthuvalsaraashamsakal!!

Sabu Kottotty said...

വെയിറ്റിംഗ്....

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു തുടരൂ‍..

Sapna Anu B.George said...

കണ്ടതിലും വായിച്ചതിലും സന്തോഷം

കാട്ടിപ്പരുത്തി said...

ഉറുമ്പ് കടി കൊള്ളാലോ

ഹംസ said...

നന്നായിരിക്കുന്നു

ആശംസകള്‍

വിജയലക്ഷ്മി said...

rasakaram..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജീവനോടെ ഉണ്ടോ മാഷേ

Post a Comment