ലോകം നയതന്ത്ര സമവാക്യങ്ങളിൽ വലിയൊരു മാറ്റത്തിനു കാത്തിരിക്കുകയാണ്. 2011 സെപ്തംബർ 23ന് വെള്ളീയാഴ്ച ഫലസ്തീൻ നാഷണൽ അതോറിറ്റി നേതാവ് മഹമ്മൂദ് അബ്ബാസ് യൂ.എന്നിൽ നടത്തുന്ന പ്രസംഗത്തോടുകൂടെ ഫലസ്തീനെ അംഗമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കും. നിരന്തരം അതിർത്തികൾ ലംഘിക്കപ്പെട്ട, പാലായനം ചെയ്യപ്പെട്ട ഒരു ജനതയുടെ സ്വതന്ത്ര രാജ്യം എന്ന സ്വപ്നത്തിലേക്കുള്ള ശ്രമം എന്ന നിലക്കല്ലാതെ ഇത്രയധികം പ്രാധാന്യം അർഹിക്കുന്നതെന്തുകൊണ്ടാണ് ? ഫലസ്തീന്റെ യൂ. എൻ അസംബ്ലിയിലേക്കുള്ള അംഗത്വ ശ്രമങ്ങളെ ആദ്യം സൂചിപ്പിച്ച "ലോകം നയതന്ത്ര സമവാക്യങ്ങളിൽ വലിയൊരു മാറ്റത്തിനു കാത്തിരിക്കുകയാണ് " എന്ന തരം പ്രസ്ഥാവനകൾ അതി വൈകാരികത നിറഞ്ഞതും അതിശയോക്തിയുമായികരവുമായി തോന്നാം. എന്നാൽ ഈ മേഖലയിലെ രാഷ്ട്രീയത്തിൽ അല്പമെങ്കിലും താല്പര്യമുള്ളവർക്ക് അതൊരിക്കലും അതിശയോക്തികരമായി തോന്നാനിടയില്ല. ഇസ്രായേലിന്റെ അധിനിവേഷങ്ങൾക്ക് എന്നും ധനവും ആയുധവും നല്കി സഹായിച്ചിരുന്ന അമേരിക്കക്ക് മനം മാറ്റം ഉണ്ടാകാനിടയുണ്ട് എന്ന് അറബ് ലോകം സ്വപ്നം കാണുന്നു.
ഒരു രാജ്യത്തെലെ ജനങ്ങൾ മുഴുവൻ അനധികൃത താമസക്കാരായി മുദ്രകുത്തപ്പെടുക, ഇന്നലെവരെ ജീവിച്ച, തങ്ങൾ ജനിച്ചു വളർന്ന മണ്ണ് ഒരു സുപ്രഭാതത്തിൽ വൈദേശികരുടെ ആക്രമണത്താൽ എല്ലാക്കാലത്തേക്കുമായി ഉപേക്ഷിച്ചു പേകേണ്ടി വരിക, എന്നെങ്കിലും തങ്ങൾക്ക് തിരികെ എത്താനാകും എന്ന വിശ്വാസത്തിൽ താല്‍ക്കാലിക കൂടാരങ്ങളിൽ ജീവിച്ചു മണ്ണടിയേണ്ടി വരിക, ഇതെല്ലാം ലോകത്തിന്റെ മറ്റൊരു ദിക്കിലും കേൾക്കാനാവാത്തവിധം പരിചിതമാണ് ഫലസ്തീൻ ജനതക്ക്.
ലോകത്തിലെ ഒട്ടുമുക്കാൽ വരുന്ന രാജ്യങ്ങളും എതിർപ്പില്ലാതെ അംഗീകരിക്കുന്നതാണ് അതവരുടെ മണ്ണു തന്നെയാണ്, അതവർക്ക് തിരികെ ഏല്‍പ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നത്. പക്ഷേ, എതിർപക്ഷത്ത് ശത്രു പ്രബലനായതുകൊണ്ടുമാത്രം വായ്മൂടിക്കെട്ട സഹോദരങ്ങൾ ഉള്ളതുകൊണ്ട് മാത്രം പൊടിമണ്ണ് തിന്നു ജീവിക്കേണ്ടി വരുന്നതാണ് ഫലസ്തീൻ ജനതയുടെ ഗതികേട്.
ഇസ്രായേലിന്റെ രൂപീകരണം മുതൽ പുകയുന്ന ഒന്നാണ് ഫലസ്തീൻ-ഇസ്രായേൽ അതിർത്തി തർക്കം. സായുധമായും അല്ലാതെയുമുള്ള സമരങ്ങൾ ഒരിക്കലും ഒഴിഞ്ഞിട്ടില്ലാത്ത മേഖല. ഒരർഥത്തിൽ ലോകം രണ്ടായി വെട്ടി മുറിക്കുന്ന അതിർത്തി രേഖ. പിന്നെ അധിനിവേശത്തിന്റെ തുടർക്കഥകൾ.. നിരന്തരം ലംഘിക്കപ്പെടുന്ന അതിർത്തികൾ. പാഴ്രേഖകളായി മാറുന്ന ഉടമ്പടികൾ. അതിൽ അവസാനത്തേതാണ് 1967ലെ അറബ് യുദ്ധശേഷമുണ്ടാക്കിയ ഉടമ്പടി. അതിർത്തികൾ വീണ്ടും ലംഘിക്കപ്പെട്ടു. 67നു ശേഷം മാത്രം ഇസ്രായേലിൽ നിന്നും വെസ്റ്റ് ബാങ്കിലേക്കും ഗാസയിലേക്കും കുടിയിരുത്തപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെ വരും. അന്താരാഷ്ട്ര ഉടമ്പടിപ്രകാരം നിശ്ചയിക്കപ്പെട്ട അതിർത്തിയിൽ നിന്നും ഇസ്രായേൽ പിടിച്ചടക്കിയത് ഫലസ്തീന്റെ 22 ശതമാനത്തിലേറെ ഭൂപ്രദേശം.
സത്യത്തിൽ യൂ.എൻ അംഗത്വം ലഭിക്കുന്നതോടുകൂടെ തങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും എന്ന മിഥ്യാധാരണയൊന്നും വച്ചുപുലർത്തുന്നില്ല ഫലസ്തീൻ നേതാവ് മഹമ്മൂദ് അബ്ബാസ് . ഒരംഗരാജ്യത്തിന്റെ അതിർത്തികൾ മറ്റൊരംഗരാജ്യം ലംഘിക്കുന്നു എന്നു പരാതി ഉയർത്താൻ ഒരു വേദി എങ്കിലും ഉണ്ടാകും എന്നു മാത്രമേ അദ്ദേഹം സ്വപ്നം കാണുന്നുള്ളൂ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ജീവൻ പകരാൻ ചില കാരണങ്ങളുണ്ട്. അതിൽ പ്രധാനം അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ചില പ്രസ്ഥാവനകളാണ്.
ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരത്തിനായി 1967 ലെ കരാർ പ്രകാരമുള്ള അതിർത്തികൾ അംഗീകരിച്ച് സമാധാനം സ്ഥാപിക്കണം എന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടിരിക്കുന്നു എന്നതാണ് വാർത്ത. ഈ മേഖലയിലെ രാഷ്ട്രീയത്തിൽ താല്പര്യമുള്ളവർക്ക് ഞെട്ടലും ആഹ്ലാദവുമുളവാക്കാൻ പോന്നതു തന്നെയാണ് ആ പ്രസ്ഥാവന. പറഞ്ഞത് അമേരിക്കൻ പ്രസിഡന്റ് തന്നെയാണോ എന്നുപോലും സംശയം ഉളവാക്കുന്നതരത്തിലുള്ളതാണ് ആ പ്രസ്ഥാവന. 43 മൂന്നു തവണ യൂ. എന്നിൽ അമേരിക്ക ഇസ്രായേലിനെ അനുകൂലിച്ചുകൊണ്ട് ഫലസ്തീന്റെയോ അറബ് രാജ്യങ്ങളുടെയോ പ്രമേയങ്ങൾ വീറ്റോ ചെയ്തു. അതേ അമേരിക്കയുടെ പ്രസിഡന്റ് അത്തരത്തിൽ ഒരു ഒത്തു തീർപ്പിനെക്കുറിച്ച് സംസാരിക്കുന്നത് ആദ്യമായാണ്. കടുത്ത ആക്രമണങ്ങൾക്കും വന്യമായ നരഹത്യകൾക്കും കളമൊരുക്കുമ്പോഴൊക്കെ സയണിസ്റ്റുകൾക്ക് വിളക്കു പിടിക്കാൻ മാത്രം നാവുയർത്തിയിട്ടുള്ള അമേരിക്കൻ പ്രസിഡന്റുമാരിൽ നിന്നും വേറിട്ട് ഒബാമയിൽ നിന്നും ലോക ജനത മറ്റു ചിലതു പ്രതീക്ഷിച്ചിരുന്നു, പ്രത്യേകിച്ച് മുസ്ലീം ലോകം. പക്ഷേ തിരഞ്ഞെടുക്കപ്പെട്ട് വളരെ ക്കുറച്ചു നാളുകൾക്കകം യൂ.എന്നിൽ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെയുള്ള പ്രമേയം വീറ്റോ ചെയ്തതിലൂടെ ഒബാമ വെറും ഷോ-ബാമ ആണെന്ന് തെളിയിക്കപ്പെട്ടു, .
ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. ഇസ്രായേലും അമേരിക്കൻ സാമന്തന്മാരും ഒഴിച്ചുള്ള എല്ലാ രാജ്യങ്ങളും ഈ പ്രമേയത്തെ പിന്താങ്ങുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ബരാൿ ഒബാമയുടെ മേൽ പറഞ്ഞ പ്രസ്താവനയുടെ പ്രാധാന്യം. ജർമ്മനി ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, യൂ.എൻ, യൂറോപ്യൻ യൂണിയൻ എന്നിങ്ങനെ ലോകം മുഴുവൻ ഒബാമയുടെ ആവശ്യത്തെ പ്രകീർത്തിച്ചപ്പോൾ (ഇൻഡ്യക്കാർ ഇതൊന്നും കാണുന്നില്ല. കണ്ടില്ല കേട്ടില്ല, മിണ്ടിയില്ല) നാല്പതിലേറെ വർഷങ്ങൾക്ക് മുൻപ് അംഗീകരിക്കപ്പെട്ട അതിർത്തികൾ അംഗീകരിച്ച് സമാധാനം നടപ്പിലാക്കണം എന്നത് സ്വീകാര്യമല്ലെന്നും ഒബാമ സ്വപ്നങ്ങളിൽ ജീവിക്കുകയാണെന്നും യാദാർഥ്യത്തെ കാണുന്നില്ലായെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിരിച്ചടിച്ചു.
എന്തുകൊണ്ടാണ് ബരാക്ക് ഒബാമയുടെ ഈ പ്രസ്താവന രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നത് ? ഇസ്രായേലിന്റെ രൂപീകരണത്തിനു ശേഷം അമേരിക്കയുടെ രാഷ്ട്രീയ നയരൂപീകരണത്തിനു കടകവിരുദ്ധമാണ് ഇപ്പോൾ ഒബാമ പ്രഖ്യാപിക്കുന്ന പുതിയ നയം. ഒരു പക്ഷേ ഇപ്പോൾ നടക്കുന്ന അറബ് വസന്തം എന്ന് ഓമനപ്പേട്ടു വിളിക്കുന്ന പരിവർത്തനങ്ങളിൽ പോലും ഇസ്രായേലിന്റെ സംരക്ഷണം എന്ന അജണ്ടയാണുള്ളത്. സത്യത്തിൽ അമേരിക്കൻ ആഗ്രഹത്തിനു വിരുദ്ധമായി ടുണീഷ്യയിലും ഈജിപ്തിലും നടന്ന അട്ടിമറികൾ പ്രസിഡന്റ് ഒബാമയെ ഒരു പുനർ വിചിന്തനത്തിനു പേരിപ്പിച്ചതാകാനാണു സാധ്യത. ഇസ്രായേലിന്റെ ഫലസ്ഥീൻ അധിനിവേശത്തെയും കോളനിവല്ക്കരണത്തെയും എല്ലാക്കാലത്തെയും ആയുധ-സാമ്പത്തിക സഹായം നല്കി പരിപോഷിപ്പിച്ച അമേരിക്കയുടെ ആദ്യമായ നയവ്യതിയാനം. അമേരിക്കൻ ജനത ഒടുക്കുന്ന നികുതി എങ്ങനെ ചിലവാക്കപ്പെടണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആർക്കായിരിക്കണം എന്നതുകൂടെ തീരുമാനിക്കാനുള്ള ഒരു നടപടിയാണ് ഒബാമയുടെ ഈ തീരുമാനത്തിലൂടെ പുറത്തുവരുന്നത്. അതിർത്തി തർക്കങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെങ്കിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവച്ചൊഴിയണമെന്ന് ഒരു മുഴം നീട്ടിയെറിഞ്ഞു മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ. മിഡിൽ ഈസ്റ്റിലെ ബന്ധങ്ങൾ നല്ലരീതിയിൽ തുടരണമെങ്കിൽ അമേരിക്ക ഫലസ്ഥീനിന്റെ പ്രമേയത്തെ പിന്താങ്ങണമെന്ന് സൌദിയും പറയാതെ പറഞ്ഞുകഴിഞ്ഞു. എന്നാൽ വീണ്ടും ഒരു വീറ്റോ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഫലസ്തീനിന്റെ പ്രമേയം മതിയായ വോട്ടു ലഭിക്കാതെ തള്ളിക്കളയാനുള്ള തന്ത്രത്തിനു ഒരുക്കൂട്ടുകയാണ് ഇസ്രായേൽ-അമേരിക്കൻ ലോബി. എന്നാൽ അറബ് സമൂഹത്തിന് ഇപ്പോഴും ശുഭപ്രതീക്ഷയാണുള്ളത്. അമേരിക്ക മറ്റൊരു വീറ്റോ പ്രയോഗിക്കുകയാണെങ്കിൽ സൌദി അടക്കമുള്ള പ്രബല അറബ് സുഹൃത്തുക്കളുടെ എതിർപ്പിനും ക്രമേണ അറബ് ലോകത്ത് അമേരിക്കയുടെ സ്വാധീനത്തിൽ വൻ ഇടിവ് സംഭവിക്കാനിടയുണ്ടെന്നും അഭിപ്രായപ്പെടുന്നു മേഖലയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ.
ഇസ്രായേലിനോട് 1967 ലെ ഉടമ്പടി പ്രകാരം സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെടുകയും അതേ സമയം യൂ.എന്നിലെ ഫലസ്തീനിന്റെ പ്രവേശനത്തെ തടയാൻ അനുനയത്തിന്റെയും ഭീഷണിയുടെയും സ്വരം ഉയർത്തുകയും ചെയ്യുന്നത്, സമാധാന ചർച്ചകൾ എന്ന പേരിലുള്ള പ്രഘസനത്തിലേക്ക് വീണ്ടും ഫലസ്തീനിനെ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം. യൂ. എൻ. പ്രവേശനം സാധ്യമായാൽ ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഫലസ്തീൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്നും അങ്ങിനെ സംഭവിച്ചാൽ ഇസ്രായേലിനെ താങ്ങി നിർത്തുന്ന അമേരിക്കക്ക് കൂടുതൽ കാലം പിടിച്ചു നില്‍ക്കാനാവില്ലെന്നും ഇസ്രായേൽ-അമേരിക്കൻ അച്ചുതണ്ട് ശക്തികൾ ഭയപ്പെടുന്നുണ്ട്. എന്നാൽ മുൻ കാലങ്ങളിലെ അനുഭവങ്ങൾ വച്ചുകൊണ്ട് വീണ്ടും ഒരു ചർച്ചക്ക് പ്രസക്തിയില്ലാ എന്നാണ് ഫലസ്തീൻ അനുഭാവികൾ വിശ്വസിക്കുന്നത്.
ലോകം മുഴുവൻ കാല്കീഴിലെത്തിക്കുന്ന ലോകപോലീസായ അമേരിക്കക്ക് താങ്കളുടെ പ്രസിഡന്റിന്റെ ആവശ്യം നടപ്പിലാക്കാനുള്ള ത്രാണീയുണ്ടോ ? സാഹചര്യങ്ങൾ ഒബാമക്ക് അനുകൂലമല്ലെന്നു പറയേണ്ടിവരും. രാജ്യത്തെ നിയന്ത്രിക്കുന്ന ഒട്ടുമുക്കാലും ധനകാര്യ-മാധ്യമ സ്ഥാപനങ്ങളും സയണിസ്റ്റ് നിയന്ത്രണത്തിലാണ്. പലപ്പോഴും അമേരിക്കയുടെ നയതന്ത്ര തീരുമാനങ്ങളുടെ ചുക്കാൻ പിടിക്കുന്നതുപോലും സയണിസ്റ്റ് ലോബികളാണെന്നിരിക്കേ (ഇസ്രായേലിനെ അനുകൂലിക്കുന്നവർ മിത്രങ്ങളും മറ്റെല്ലാം ശത്രുക്കളും) ഇക്കണ്ട കാലമത്രയും കൊണ്ട് അവർ നേടിയെടുത്ത മണ്ണ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു നീക്കത്തിനും സയണിസ്റ്റുകൾ തയ്യാറാകുമെന്നു കരുതാനാവില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സയണിസ്റ്റുകളാൽ ഹൈജാക്ക് ചെയ്യപ്പെട്ട ഒരു പാവ ഗവൺമെന്റ് മാത്രമാണ് അമേരിക്കയുടേത്. ആ പാവ ഗവൺമെന്റിന്റെ തലവനായ ബറാക്ക് ഒബാമക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൽ വലുതാണ് ഇപ്പോൾ അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ഫലസ്തീൻ ദൌത്യം. രണ്ടാമതൊരു അവസരത്തിനായി മത്സരിക്കാനൊരുങ്ങുന്ന ഒബാമ പിടിച്ചിരിക്കുന്നത് ഒരു പുലിവാലാണ് എന്നത് നിസ്സംശയം പറയാം. ഇനിയതല്ല, ഈ ദൌത്യം അദ്ദേഹം വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ ലേകം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായി കണക്കാക്കപ്പെടും ഒബാമ. കാത്തിരുന്നു കാണേണ്ടതാണ് അത്. ഇപ്പോൾ തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ഒബാമയെ പരാജയപ്പെടുത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കികഴിഞ്ഞു അമേരിക്കൻ മാധ്യമ ലോകം. (സ്റ്റാൻഡേർഡ് ആന്റ് പുവറിന്റെ ക്രൈഡിറ്റ് റേറ്റിങ്ങ് താഴ്ത്തൽ, അമേരിക്കൻ ജനതയുടെ 25 ശതമാനത്തിലേറെ വരുന്നവർ ദാരിദ്ര്യ രേഖക്കു താഴെയാണെന്നുള്ള പഠന റിപ്പോർട്ടുകൾ, തൊഴിലില്ലായ്മ, ആരോഗ്യ ഇൻഷുറൻസ് പരിപാടി, എന്നിങ്ങനെ പൊലിപ്പിച്ചെടുക്കാൻ വാർത്തകൾ ഏറെയാണ്. സമീപ ഭാവിയിൽ ഒബാമയുടെ മകൾ ഡ്രൈവിങ്ങ് നിയമം തെറ്റിച്ചു, മിഷേൽ ഒബാമ വിലകൂടിയ ചെരുപ്പുകൾ ഉപയോഗിക്കുന്നു എന്നിങ്ങനെ “നിർദ്ദോഷകരമായ” പല വാർത്തകളും വെളിച്ചം കാണും.
വാല്‍ക്കഷണം. സുഹൃത്തേ ഇനിയും പാവം അമേരിക്കൻ ജനതയെ പഴിക്കരുത്. അവർ നികുതി കൊടുക്കുന്നത് ഇസ്രായേലിന്റെ സംരക്ഷണത്തിനു മാത്രമാണെന്നറിയാത്ത ജനതയെ നിങ്ങളെന്തിനു പഴിക്കുന്നു?.
ഇൻഡ്യൻ ഭരണാധികാരികളോട് : നിങ്ങൾക്ക് ഒരു വിദേശനയം ഉണ്ടോ? അതോ ടെൽ അവീവിൽ നിന്നും കത്തു കിട്ടുന്നതുവരെ കാത്തിരിക്കുകയാണോ ? (ഈ അടുത്ത കാലത്ത് വിദേശവിചാരം എന്ന ടെലിവിഷൻ പരിപാടിയിൽ "ചേരിചേരാ നയത്തിനു അന്ത്യമായി" എന്ന് ശ്രീ. ടി.പി. ശ്രീനിവാസൻ പറയുന്നതുകേട്ടു. കൂട്ടിക്കൊടുപ്പ് ഉപജീവനമാക്കുന്നവരെ സഹിക്കാം; പക്ഷേ സ്വന്തം മകളെ കൂട്ടിക്കൊടുപ്പുകാരന്റെ കൂടെ പറഞ്ഞയക്കുന്ന മാതാപിതാക്കളെ സഹിക്കാനാവില്ല.
7 അഭിപ്രായ(ങ്ങള്):
എല്ലാ കാര്യങ്ങളിലും സ്വന്തമായി അഭിപ്രായം പറയാതെ മറ്റുള്ളവരെ പ്രീണിപ്പിക്കുന്ന ഇന്ത്യ യാണ് ഇത് പോലെ ഒരു കാര്യം വന്നപ്പോള്‍ അവരെ അനുകൂലിച്ചു ആദ്യം മുനോട്ടു വന്നത് എന്നത് സന്തോഷമുള്ള കാര്യം ആണ്
നല്ല പോസ്റ്റ്, ഉറുമ്പേ.
ഇന്ത്യയുടെ മൗനം ലജ്ജാവഹമാണെന്ന് പറയാതെ വയ്യ.
മൌനം വിദ്വാനു ഭൂഷണം എന്ന വചനം തിരുത്തല്‍ ആവശ്യപ്പെടുന്നുവോ.....?
നല്ല പോസ്റ്റ്.. ശേഷം കാത്തിരുന്ന് കാണാം
നാട്ടു രാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഒരു ജനപഥം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നൊരുക്കങ്ങളിലൂടെ ഇന്ത്യയായി മാറിയെങ്കിലും , വീണ്ടും പ്രാദേശിക രാഷ്ടീയ സംവിധാനമായി നാം തിരിച്ചു പോയി. ഇന്ത്യ ഇപ്പോള്‍ ചിന്തിക്കുന്നത് രാജയെ എങ്ങിനെ രക്ഷിക്കാമെന്നാണ്. എന്ടോസള്ഫാന് എങ്ങിനെ കയറ്റുമതി ചെയ്യാമെന്നാണ്. ഭരണത്തില്‍ ഇനിയുമേറെ നാള് എങ്ങിനെ അള്ളിപ്പിടിചിരിക്കാമെന്നാണ്.
ഈയ്യിടെ എസ്. എം . കൃഷണ യു എന്‍ സമിതിയില്‍ അടുത്തിരിക്കുന്ന പോര്ച്ചുഗേസ്സുകാരന്റെ പ്രസംഗം എടുത്തു വായിച്ചത് അറിഞ്ഞിരുന്നോ? പ്രസംഗം പാതിയിലെത്തിയിട്ടും ആ മൂങ്ങ മോറന് അറിഞ്ഞില്ല. പിറകില്നിന്നിം പിയൂണ്‍ ഓടിയെത്തിയാണ് ആ കടലാസ് പിടിച്ചുവാങ്ങി നമ്മുടേതായ കടലാസ് തിരുകിക്കൊടുത്തത്. "ഞങ്ങള്‍ പോര്ചിഗീസ്സുകാര്" എന്ന് സഭയെ അഭിസംബോധന ചെയ്തിട്ടും അതിയാന് കാര്യം പിടികിട്ടിയില്ല. സിക്രട്ടറിമാര്‍ എഴുതിക്കൊടുക്കുന്ന പ്രസംഗങ്ങള്‍ ഫ്ലൈറ്റിലിരുന്നെങ്കിലും അതിയാന് വായിച്ചുനോക്കമായിരുന്നു. ഈ ദ്വിഗംബര രാശികളെ ചോരയില്‍ മുക്കി കൊല്ലാത്ത കാലത്തോളം നമുക്ക് രക്ഷയില്ല.
ഉറുമ്പേ, കുറിപ്പ് സമയോചിതമായി. അക്ഷര പിശകിനാല്‍ വല്ലാതെ കല്ലുകടിച്ചു. നന്മകള്
ഈ പ്രമേയം പസ്സാവുന്നത്തോടെ ഫലസ്തിന് എന്ന രാജ്യം യഥാര്ത്ഥമാവുമോ?വീണ്ടും എന്തൊക്കെ കടമ്പകളുണ്ട്?
ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.
ഇക്കാര്യത്തിൽ ഇന്ത്യ പുലർത്തുന്ന ഒട്ടകപ്പക്ഷിനയം ആത്മവഞ്ചനാപരം, അപലപനീയം.
Post a Comment