Thursday, July 5, 2007

വരമൊഴി..കവര്‍ ഡിസൈന്‍...കമന്റ്റുകള്‍ക്കു മറുപടി.

ഇന്നു ബ്ലോഗ് എഴുതാന്‍ എന്തരടേയ് ഒരു വിഷയം എന്നോര്‍ത്തിരിക്കമ്പോഴാ നമ്മുടെ ബ്ലോഗിന്റെ പുറത്ത് ബൂലോകരെല്ലാം കമന്റ്റിയിരിക്കുന്നതു കണ്ടത്। എന്നാപ്പിന്നെ എല്ലാര്‍ക്കും കൂടെ ഒരു മറുപടി....ഈ കവര്‍ ചെയ്യുമ്പോള്‍ ഒന്നു മാത്രമെ ഉദ്ദേശം ഉണ്ടായിരുന്നുള്ളു.... അറബീ പയ്യന്മാര്‍ ചോദിക്കും പോലെ " ഇന്ത മലബാറി॥?" എന്നാരും ചോദിക്കരുത്।(സുഡാനി ആണോ എന്നു പലര്‍ക്കും സംശയം. പലരുടെയും മോണിറ്റര്‍ തീരെ തെളിച്ച്മില്ലാത്തത്കൊണ്ട് നേരെ കാണാന്‍ പറ്റിയില്ലെങ്കിലോ എന്നു കരുതി ബ്ലോഗിലും പടം ഇട്ടില്ല.)എതു വമ്പന്മാരുടെ കൂട്ടത്തിലിരുന്നാലും ഇതൊരു മലയാളം പൊത്തകമാണെന്നു ഏതു കണ്ണുപൊട്ടനും (ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല.) പറയണം. കണിക്കൊന്നയും തെങിന്‍ തലപ്പുകളും കൊണ്‍ട് അതല്ലതെ മറ്റു ദുരുദ്ദ്യേശ്യം ഒന്നും ഇല്ല. സപ്തവര്‍ണങള്‍........അതു മരമല്ല.....തെറ്റിധാരണ ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം. മലയാളതിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയുംകൂടെ പ്രതീകമാണു കണിക്കൊന്ന.പിന്നെ തെങു നമ്മുടെ ഉറവ വറ്റാത്ത സമ്പത്തിന്റെയും ആഡ്ഡ്യത്വത്തിന്റെയും.ഈ കവര്‍ കാണുന്നൊരാള്‍ റ്റൈറ്റില്‍ വായിക്കതെ തന്നെ ഇതൊരു മലയാളം പുസ്തകമാണെന്നു പറയുമെങ്കില്‍ എന്റെ ശ്രമം സഫലമായി.പിന്നെ കരീം മാഷിനോട്........ആഭിപ്രായപ്പെട്ടതുപൊലെ ബക് ഗ്രൗണ്ട് കളര്‍ മാറ്റി നോക്കി...... പക്ഷെ പണ്ടു അപ്പനെ പറ്റിക്കാന്‍ ഇടുപ്പിന്‍ താഴ്ത്തി വച്ചിട്ടും ഉന്തി നിന്ന ഓ.സി.ആറിന്റെ കുപ്പി പോലെ നീല പശ്ചാത്തലതില്‍ മഞ പൂക്കള്‍ ഉന്തി നില്‍കൂന്നതു കാരണം ആ ശ്രമം ഇവിടെ പോസ്റ്റു ചെയ്യുന്നില്ല.കമന്റു ചെയ്ത എല്ല ബൂലൊകര്‍ക്കും നന്ദി. ഏതു തരത്തിലുള്ള മാറ്റത്തിനും ഞാന്‍ തയ്യാര്‍.....

ടൈജസ്റ്റ് ടീമിനോട്......... ഫോട്ടോഷോപ്പ് ലെയെര്‍ഡ് ഫയല്‍ നാളെ അയക്കാം.......ആപ്പീസിലെ യന്ത്രത്തില്‍ കളിച്ചതാ..........

7 അഭിപ്രായ(ങ്ങള്‍):

Visala Manaskan said...
This comment has been removed by the author.
Visala Manaskan said...

"പണ്ടു അപ്പനെ പറ്റിക്കാന്‍ ഇടുപ്പിന്‍ താഴ്ത്തി വച്ചിട്ടും ഉന്തി നിന്ന ഓ.സി.ആറിന്റെ കുപ്പി പോലെ നീല പശ്ചാത്തലതില്‍ മഞ പൂക്കള്‍ ഉന്തി നില്‍കൂന്നതു കാരണം"

hahahaha..........

അടുത്ത് കേട്ട ഏറ്റവും നല്ല ഉപമ!!!

100/100 ഇതിന്.

കവറിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ഒരു കവറാച്ചനല്ല! അതിനാമ്പിള്ളേര്‍ വേറെയുണ്ട്.

പ്രിയംവദ-priyamvada said...

"സപ്തവര്‍ണങള്‍........അതു മരമല്ല.....തെറ്റിധാരണ ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം. മലയാളതിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയുംകൂടെ പ്രതീകമാണു കണിക്കൊന്ന"

Ant, Sapthante kanikonna patam onnu nOku..veruthe..:)

http://saptavarnangal.blogspot.com/2007/04/blog-post_09.html

Unknown said...

സുഹൃത്തെ,
ഞാന്‍ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കിയില്ലല്ലോ :(

കവര്‍ ചിത്രങ്ങളെക്കുറിച്ച് വായിച്ചതനുസരിച്ച് ഒരു അഭിപ്രായം പറഞ്ഞതെയൊള്ളൂ.

സാധാരണ മുഖചിത്രങ്ങളില്‍ വിഷയം എപ്പോഴും കവറിന്റെ മധ്യഭാഗത്തായിരിക്കും, ഏറ്റവും കൂടുതല്‍ ശ്രദ്ധകിട്ടുന്ന ഭാഗം അതായതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. പിന്നെ വശങ്ങളില്‍ മുകളിലോ അടിയിലോ plain colours വരുന്ന ഭാഗങ്ങള്‍ വന്നാല്‍ അവിടെ വരുന്ന എഴുത്തുകള്‍ക്ക് കൂടുതല്‍ visibility കിട്ടും.

The horizonal picture at the bottom in a Vertical layout doesn't fit for me, also it takes away the place to put some text as the background is not plain.

എന്നതാണ്
“താഴെ മൊത്തം മരങ്ങളുടെ(?) ആ ചിത്രം ആ ലേ ഔട്ടിന് ഒട്ടും യോജിക്കുന്നില്ല, അതുമല്ല താഴെയുള്ള ഭാഗത്ത് സാധാരണരീതിയില്‍ എന്തെങ്കിലും ടെക്സ്റ്റ് വരും. ഈ കവര്‍ ചിത്രത്തില്‍ അവിടെ എന്തെങ്കിലും ടെക്സ്റ്റിനു സാധ്യതയില്ല.“

എന്ന കമന്റുകൊണ്ട് ഉദ്ദേശിച്ചത്. മരം, അതു തെങ്ങാണോ, പനയാണൊ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തതുകൊണ്ടാണ് അവിടെ ഒരു ചോദ്യചിഹ്നം ഇട്ടത്.

തെങ്ങും കൊന്നയും കേരളവും തമ്മിലുള്ള ബന്ധവും അതുപയോഗിച്ച ഉദ്ദേശവുമൊന്നും ഞാന്‍ ചോദ്യം ചെയ്തില്ലെല്ലോ.

എന്തായാലും മറുപടിയുടെ ടോണ്‍ കൊള്ളാം! :)

Anuraj said...

സുഹ്രുത്തേ,
ഞാന്‍ ഒരു പുതിയ കാര്‍ട്ടൂണ്‍ ബ്ലൊഗ് തുടങിയിട്ടുണ്‍ട്.ദയവായി സന്ദര്‍ശിക്കുമല്ലോ....
അനുരാജ്.കെ.ആര്‍
തേജസ് ദിനപ്പത്രം
www.cartoonmal.blogspot.com

ഉറുമ്പ്‌ /ANT said...

പ്രിയ സപ്തവര്‍ണ്ണങള്‍,
ഞാന്‍ ഈ കവര്‍ ചിത്രം അയക്കുമ്പോള്‍, അതു ബൂലോകര്‍ക്കു ഇഷ്ടപ്പെടുമെന്നോ, ഇത്രയെങ്കിലും കമെന്റുകള്‍ എഴുതപ്പെടുമെന്നോ കരുതിയിരുന്നില്ല. ചിലര്‍ക്കെങ്കിലും അത് ഇഷ്ടപ്പെട്ടു എന്നറിഞതില്‍ വളരെ സന്തോഷം........പിന്നെ ഇത്രമാത്രം പരിഭവം പറയാന്‍ മാത്രം ബൗദ്ധീക രചന ഒന്നും അല്ല ആ ചിത്രം. കണ്ടാല്‍ നന്നായിരിക്കണം........ഒരു മലയാളിത്തം ഉണ്ടായിരിക്കണം......ഇത്രയേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.
സപ്തവര്‍ണങള്‍........അതു മരമല്ല.....തെറ്റിധാരണ ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കണം.
മലയാളതിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയുംകൂടെ പ്രതീകമാണു കണിക്കൊന്ന.

ഈ വരി ചില തെറ്റിധാരണകള്‍ ഉണ്ടാക്കിയതായി തോന്നുന്നു..........
അതൊരു വായനപ്പിശകാണ്. ആ രണ്ടു വരികളും ചേര്‍ത്തു വായിച്ചതുമൂലം ഉണ്ടായ ധാരണപ്പിശക്.
ഇനി ആ രണ്ടു വരികളും വെവ്വേറെ വായിച്ചാല്‍ എന്താണ് ഞാന്‍ ഉദ്ദേശിച്ച്തെന്നു മനസ്സിലാകും.

ഇനി സപ്തവര്‍ണ്ണങളുടെ ഒരു നിര്‍ദ്ദേശത്തെക്കുറിച്ച്,
ഏറ്റവും കൂടുതല്‍ നോട്ടം വീഴുന്ന മദ്ധ്യഭാഗം ശൂന്യം!
എന്റെ അഭിപ്രായത്തില്‍ അങിനെ "ഏറ്റവും കൂടുതല്‍ നോട്ടം വീഴുന്ന" ഒരു ഭാഗം എന്നൊന്നില്ല.
കാഴ്ചക്കാരന്റെ നോട്ടം എവിടെ വീഴണം എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്.
ഉദാഹരണത്തിന്, ഈ കവര്‍ പേജിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ഒരു അര ഇഞ്ചു വലിപ്പത്തില്‍ ഒരു വട്ടം വരച്ച്, അതിന് ചുവപ്പു നിറം കൊടുത്തു നോക്കു...........നിങളുടെ നോട്ടം വീഴുന്ന ഭാഗം എവിടെയായിരിക്കും..?
കഴിഞ കുറെ കൊല്ലമായീ ഫൊട്ടോഷോപ്പ് ഉപയോഗിക്കുന്നുവെങ്കിലും ഞനൊരു ക്രിയെറ്റീവ് ആര്‍ട്ടിസ്റ്റല്ല......അതിന്റെ അഹങ്കാരവും ഉറുമ്പിനില്ല കേട്ടൊ.......പിന്നെ ഒത്താല്‍ ഒരു ആനക്കിട്ടൊരു കടി.......അതെന്റെ ജീവിത ലക്ഷ്യമാണ്.........പറ്റില്ലെന്നു പറയരുത്..........

പിന്നെ കമെന്റിനു കമെന്റിയ എല്ലാപേര്‍ക്കും നന്ദി..........
വിശാലന്റെ കമെന്‍റ്റു കണ്ടാലറിയാം ചങാതി രമേശന്‍ കോണ്‍ട്രാക്റ്ററുടെ(തിരുവനന്തപുരത്തെ എല്ലാ മാന്യ കുടിയന്മാരുടെയും ട്രഷറര്‍.) ചങാതി ആണെന്ന്............

Anonymous said...

ഡിസൈന്‍ നന്നായിട്ടുണ്ട്.
ഉറുമ്പിന്റെ ഒരു കമന്റ് (ഇല്ലായ്മ) അപ്രത്യക്ഷമായി. മനഃപൂര്‍വ്വമല്ല. അബദ്ധം പറ്റിയതാണ്.

Post a Comment