Wednesday, July 4, 2007

വരമൊഴിക്കു ഒരു കവര്‍ ഡിസൈന്‍..


സ്വതന്ത്ര മലയാളം വരമൊഴി എന്ന പേര്‍ വല്ലാതെ നീണ്ടുപോയില്ലെ എന്ന സംശയം കാരണം ടൈറ്റില്‍ "വരമൊഴി" എന്നു മാത്രം ചേര്‍ത്തു......സബ് ടൈറ്റിലായി "തിരഞെടുത്ത മലയാളം ബ്ലോഗുകള്‍" എന്നും ചേര്‍ത്തിരിക്കുന്നു.എല്ലാ ബൂലോകരുടെയും പാരകള്‍ സവിനയം ക്ഷണിക്കുന്നു.... എന്നാലും സമ്മാനം എനിക്കുതന്നെ തരണേ......

13 അഭിപ്രായ(ങ്ങള്‍):

Cibu C J (സിബു) said...

കൊള്ളാലോ... എന്നാലും ഇത്രയ്ക്ക്‌ വരമൊഴി വേണോ

കരീം മാഷ്‌ said...

നന്നായിട്ടുണ്ട്.
ആ വരമൊഴി നൂറ്റൊന്നാവര്‍ത്തിച്ച പശ്ചാതലം ലളിതമായി അസ്തമയചെമപ്പോ, വെളുത്ത മേഘങ്ങള്‍ പാറിനടക്കുന്ന സ്കൈ ബ്ലൂ കളറാക്കിയാല്‍ എനിക്കും 100 വട്ടം സമ്മതം.
പിന്നെ എല്ലാം അവിടത്തെക്കു വിട്ടിരിക്കുന്നു.

Unknown said...

ഉറുമ്പേ,
ഏറ്റവും കൂടുതല്‍ നോട്ടം വീഴുന്ന മദ്ധ്യഭാഗം ശൂന്യം!

താഴെ മൊത്തം മരങ്ങളുടെ(?) ആ ചിത്രം ആ ലേ ഔട്ടിന് ഒട്ടും യോജിക്കുന്നില്ല, അതുമല്ല താഴെയുള്ള ഭാഗത്ത് സാധാരണരീതിയില്‍ എന്തെങ്കിലും ടെക്സ്റ്റ് വരും. ഈ കവര്‍ ചിത്രത്തില്‍ അവിടെ എന്തെങ്കിലും ടെക്സ്റ്റിനു സാധ്യതയില്ല.

അക്ഷരത്തെറ്റ് - 1

:)

Anonymous said...

ഉറുമ്പിനെ ഡി ഡി റ്റി ഇട്ട് ഓടിക്കും...

G.MANU said...

ithu kollaam......urumpe

അപ്പു ആദ്യാക്ഷരി said...

ഇഷ്ടായി!!

Mobchannel said...

ഉറുമ്പേ,
ഇതിന്റെ ഒറിജിനല്‍ ഫയല്‍ (ഫോട്ടോഷോപ്പിലാണു ചെയ്തതെങ്കില്‍ സെപ്പറേറ്റ് ലെയേഴ്സ് ഉള്ളത്) mobchannel@gmail.com ലേക്ക് ഒന്നയയ്ക്കാമോ? ഫൈനല്‍ ഡിസൈന്‍ പരിഗണിക്കുമ്പൊ ഉള്‍പ്പെടുത്താന്‍ എളുപ്പമാവും.

ശ്രീ said...

ഡിസൈന്‍‌ നന്നായി ഇഷ്ടപ്പെട്ടു
:)

ഉറുമ്പ്‌ /ANT said...

അഭിപ്രായം പറഞ എല്ലാ ചാത്തന്മാറ്ക്കും നന്ദി............................
കുഞാലി.........ഈ ഉറുമ്പിന് ഡി.ഡി.റ്റി. ഉണ്ടാക്കുന്ന കമ്പനി ഉണ്ട്. വേണമെങ്കില്‍ ഡീലര്‍ഷിപ്പു തരാം..........നൂറ്റി ഒന്നു രൂപ ട്രഷറയില്‍ അടച്ചു ചലാന്‍ അയച്ചു തരിക.........

Cartoonist said...

സാധനം ഇറക്കിയോ ?
കേരളത്തില്‍ എവിടെ കിട്ടും ?
‘ഉറുമ്പ്’- ഒരു മാസ്മരപ്പേര് തന്നെ!

സജ്ജീവ്

ഉറുമ്പ്‌ /ANT said...

സജ്ജീവ് ,
സാധനം ഇറങിയിട്ടില്ല. ഇറക്കുന്നതു ഉറുമ്പല്ല, ബൂലോകത്തെ പുലികളാ.
ബ്ലോഗ് ഡൈജസ്റ്റ് ടീമിനോടു ചോദിച്ചാല്‍ വിശദവിവരം കിട്ടും
തല്ലാണു കിട്ടുന്നതെങ്കില്‍ സദയം സഹിക്കണം

Aisibi said...

പോരാ പോരാ..ഒന്നും കൂടി മെനയാനുണ്ട്..ഒരു നയനാനന്ദം കിട്ടുന്നില്ല.

ജയകൃഷ്ണന്‍ said...

മൊനെ urub എന്നു എങ്ങനെയാ മലയാളത്തില്‍ എഴുതുകാ...

Post a Comment