Thursday, August 16, 2007

എന്തേ ഞാന്‍ ഇന്നും വൈകി?

എനിക്കയാളോടു പ്രണയമുണ്ടോ?ഇല്ല,
നീ പറഞ്ഞപോലെ, പ്രണയം മാംസാനുരാഗമാണങ്കില്‍ ഇല്ല തന്നെ.

രാഹുല്‍ ഇന്നും ചോദിച്ചു എന്തെ താമസിച്ചൂവെന്ന്‌ ?
ഞാനെന്താ പറയേണ്ടത്‌.?

അയാള്‍ക്കെന്താ ഒന്നുനേരത്തെ വന്നാല്‍?

ഇന്നു നീ പറഞ്ഞപോലെ ഞാന്‍ അയാളെ പ്രേമിക്കുന്നുണ്ടോ?

ഡാ ,എനിക്കൊരു സംശയം
വിവാഹത്തിനു മുന്പ്‌ പ്രണയം ഉണ്ടാകുമെങ്കില്‍
അതിനുശേഷം ഒരാളോടു പ്രണയം തോന്നിക്കൂടെ?

പലപ്പോഴും അയാളെ കാണാനായി മാത്രം ഞാന്‍ ഓഫീസില്‍ നേരം വൈകി എത്തുന്നു.

അയാള്‍ക്കെന്താ ഒന്നുനേരത്തെ വന്നാല്‍?

ഒരു പക്ഷെ അയ്യാള്‍ എന്നെ ഒഴിവാക്കുന്നതാവുമോ?
ഒരിക്കലും സംസാരിച്ചിട്ടില്ലത്ത അയ്യാള്‍ക്കുവേണ്ടി ഇന്നു ഞാന്‍...

വീട്ടിലെത്തുമ്പോള്‍, രാഹുല്‍ പതിവിലും നേരത്തെ എത്തിയിരിക്കുന്നു.
മോനും ചോദിച്ചു എന്താ മമ്മി താമസിച്ചതെന്ന്‌, കള്ളം പറയാതിരിക്കനായി നിശബ്ദത പാലിച്ചു.

നിന്റെ വിശകലനത്തില്‍ മതിയാവാത്ത രതിയാണോ പരസ്ത്രീ/പരപുരുഷ ഗമനത്തിനിടയാക്കുന്നത്‌?അല്ല,
രാഹുല്‍ എന്നെ സ്നേഹിക്കുന്നുന്നപോലെ ഒരാള്‍ക്കും എന്നെ സ്നേഹിക്കാനാവില്ല.
എന്നിട്ടുമെന്തിനാ ഞാന്‍ അയാളെ കാത്തു മണിക്കൂറുകളോളം നിന്നത്‌?

31 അഭിപ്രായ(ങ്ങള്‍):

ഉറുമ്പ്‌ /ANT said...

വിവാഹത്തിനു മുന്പ്‌ പ്രണയം ഉണ്ടാകുമെങ്കില്‍
അതിനുശേഷം ഒരാളോടു പ്രണയം തോന്നിക്കൂടെ?

SUNISH THOMAS said...

സംശയം നല്ലതു തന്നെ.

അവനവനാത്മസുഖത്തിനായചരിക്കുന്നവ
അപരനുകൂടി സുഖത്തിനുവരുമെങ്കില്‍ ഒകെ. ഇല്ലേല്‍ വിട്ടുപിടി.
:)

ഏ.ആര്‍. നജീം said...

മുടക്കം ..ഒരുക്കം ഇതു പ്രണയ കഥയുടെ തുടക്കം ....

നന്നായിട്ടുണ്ട് കേട്ടോ..

G.MANU said...

urumpe........ aalu 'urump' allennu manasilayi

അഭിലാഷങ്ങള്‍ said...

ഉറുമ്പിന്റെ ചോദ്യം മോശമില്ല. .

പക്ഷെ, ഈ കഥയിലെ ‘ഞാന്‍’ എന്ന കഥാപാത്രത്തിന് എന്തോ ഒരു അപാകതയില്ലേ? :-)

ഞന്‍ അയാളെ പ്രേമിക്കുന്നുണ്ടോ?
ഞന്‍ ഓഫീസില്‍ നേരം വൈകി എത്തുന്നു.
എന്നിട്ടുമെന്തിനാ ഞന്‍ അയാളെ കാത്തു ...

കണ്ടോ.. കണ്ടോ.. ‘ഞാന്‍‘ എന്നതിന് ഒരു എല്ലിന്റെ കുറവുണ്ട്..

സോ, ഉത്തരം ‘യെസ്സ്’ എന്ന് പറയുന്നില്ല. കാരണം ഒരു എല്ല് കൂടുതലുള്ളവര്‍ക്കാണ് വിവാഹ ശേഷം മറ്റ് പ്രണയങ്ങളുമായി മുന്നോട്ട് പോവാന്‍ കഴിയുക... (എന്റെ ഒരു ഒപ്പീനിയന്‍ പറഞ്ഞതാണേ .. !)

:-)

SHAN ALPY said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

ഉറുമ്പ്‌ /ANT said...

സുനീഷ്, മനു, നജീം, അഭിലാഷ്, എല്ലാപേര്‍ക്കും നന്ദി.
അഭിലാഷ്, അതൊരു അക്ഷരത്തെറ്റു മാത്രമാണ്. ക്ഷമിക്കണം.
പൊള്ളുന്ന മനസ്സോടെ എന്‍റ്റെ ഒരു വനിതാ സുഹ്രുത്തു ചോദിച്ചതാണാ ചോദ്യം.
മറുപടി എന്താകണം എന്നു തീരുമാനിക്കനാവാതെ ഊഴറിയപ്പോള്‍ തോന്നിയതാണ്‌ ഇവിടെ ഒരു പോസ്റ്റാക്കിയാല്‍ ഒരു പക്ഷെ മറുപടി കിട്ടിയാലോ എന്ന്.
അക്ഷരത്തെറ്റ് തിരുത്താന്‍ ശ്രമിക്കാം.

സുനീസിനോട്‌, മൊട്ടേന്നു വിരിഞ്ഞില്ലല്ലോ, വലിയവായില്‍ വര്‍ത്തമാനം! മേലില്‍ ആവര്‍ത്തിച്ചാല്‍ കമ്യൂണിസ്റ്റ്‌ പച്ച വെട്ടി നല്ല പെട തരും. ഹാ. :)

Unknown said...

അക്ഷരത്തെറ്റാണെന്നു് കേട്ടപ്പോള്‍ ശ്വാസം നേരെ വീണു!
ആശംസകള്‍!

Anonymous said...

നല്ല എഴുത്ത്.
പക്ഷേ, ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.

സഹയാത്രികന്‍ said...

തീര്‍ച്ചയായും തോന്നിയേക്കാം... പക്ഷേ വിവാഹത്തിനു ശേഷം നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ലല്ലോ...
ഒന്നു തിരിച്ചു ചിന്തിച്ചു നോക്കൂ.... ആ ഭാര്യയുടെ ഭര്‍ത്താവ് ഇതേ ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും ഭാര്യയുടെ മറുപടി... അതു തന്നെയാണു അവര്‍ക്കുള്ള മറുപടി...

"ഉള്ളതു കൊണ്ട് ഓണം പോലെ... "

ബാജി ഓടംവേലി said...

ഇന്ന്‌ എന്തൊന്ന്‌ പ്രേമം
അതെല്ലാം ഞങ്ങളുടെ ആയകാലത്തായിരുന്നു
എല്ലാ വയസ്സന്മാരുടേയും അഭിപ്രായം പറഞ്ഞതാ
കഥ കൊള്ളാം

Sandeep said...

vallare nanni urumpe.

കെ said...

നാം ആഗ്രഹിക്കുന്ന പെരുമാറ്റമാണ് പ്രണയം,
നാം ആഗ്രഹിക്കുന്ന സ്നേഹമാണ് പ്രണയം,
നാം ആഗ്രഹിക്കുന്ന പ്രതികരണങ്ങളാണ് പ്രണയം,
നാം ആഗ്രഹിക്കുന്ന വാക്കുകളും നോട്ടങ്ങളുമാണ് പ്രണയം,
നാം കൊതിക്കുന്ന സ്പര്‍ശനമാണ് പ്രണയം,
നമ്മുടെ ഉളളറിയുന്ന രതിയാണ് പ്രണയം.

അതുകൊണ്ട് ഓര്‍ക്കുക....
ഒരു താലി ഇതെല്ലാം എപ്പോഴും കൊണ്ടുവരണമെന്നില്ല, ആണിനും പെണ്ണിനും...
പ്രണയം ഒരു ഭാഗ്യമാണ്. കാമുകന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ആവാത്ത കാലത്തോളം....

മന്‍സുര്‍ said...

പ്രണയം എത്ര പറഞലും തീരത്ത ഒരു വിഷയം
പക്ഷേ വ്യത്യസ്തങ്ങളായ പ്രണയങ്ങള്‍ ധാരാളം
ഇവിടെ പ്രണയികുന്നവര്‍ മറ്റൊന്നിലേക്ക് പറിച്ചു നടുന്നത് പ്രണയത്തില്‍ ഉണരാത്ത ....സ്നേഹത്തില്‍ നിറയാത്ത......ഒരു ലഹരിയുടെ അനുഭൂതിയിലേക്കാണ്‌.....അവിടെ അവന്‍ എല്ലം മറക്കുന്നു....

ഒരു നിമിഷത്തിന്‍ സുഖമല്ലോ....ദാബത്യം .... അവിടെ സുഖമില്ലെങ്കില്‍ പിറക്കുന്നു കലഹത്യം ...


നന്‍മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

ഉപാസന || Upasana said...

ഇതിലും നല്ലത് ഉറുമ്പ് കടി തന്നെ ആണ്...
Keep it up
പൊട്ടന്‍

വിഷ്ണു പ്രസാദ് said...

ഉറുമ്പേ അസ്സലായി.പ്രണയം വിവാഹത്തോടെ അവസാനിക്കുമെന്ന് ആരു പറഞ്ഞാലും പച്ചക്കള്ളമാവും.എന്നുവെച്ച് പ്രണയിക്കണോ വേണ്ടയോ എന്നൊക്കെ അവനവന് തീരുമാനിക്കാവുന്നതേയുള്ളല്ലോ....

ഉറുമ്പ്‌ /ANT said...

വായിച്ച്‌ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
ഖേദപൂര്‍വ്വം പറയട്ടെ, ബ്ലോഗ്‌ വായന സാമാന്യം ഗൌരവത്തിലെടുക്കുന്നവര്‍ വളരെ കുറവ്‌. പലര്‍ക്കും ബ്ലോഗ് വായന ഒരു നേരംപോക്കു മാത്രമോ, പുറം ചൊറിയലോ മാത്രമാണെന്നു സംശയിക്കേണ്ടിവരുന്നതില്‍ അതിയായ വിഷമമുണ്ട്‌.
ബെര്‍ളി തോമസ്സിന്റെ "ബ്ലോഗെഴുത്തിന്റെ തത്വശാസ്ത്രങ്ങള് " എന്ന ബ്ലോഗിലും സമാനമായ ഒരു പരാതി ഉണ്ടെന്നാണു വിശ്വാസം.
അല്ലെങ്കില്‍ ബെര്‍ളി ക്ഷമിക്കണം.)
ഒരു കഥയുടെ അല്ലെങ്കില്‍ ലേഖനതിന്റെ സ്വത്വത്തിലേക്കല്ല, പലപ്പോഴും പരസ്പരം കീ ജയ്‌ വിളികളിലേക്കാണു കമെന്റുകള്‍ പോകുന്നത്‌. താനെഴുതുന്നതു നന്നാണെന്നു കേള്‍ക്കന്‍ ഇഷ്ടപ്പെടത്തവരില്ല പക്ഷെ, എഴുത്തിന്റെ കുറവുകള്‍ പൊതുവായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുന്നിടത്താണ്‌ ഇതുപോലുള്ള ഒരു മാധ്യമത്തിന്റെ ശക്തിയും സ്വാധീനവും വെളിവാകുന്നത്.

വളരെക്കാലാം മനസ്സില്‍ കൊണ്ടു നടക്കുകയും കാച്ചിക്കുറുക്കലില്‍ പൊറുക്കാനാവാത്ത വിട്ടുപോകല്‍ എന്നു തോന്നിയ രണ്ടു വരികള്‍ ചേര്‍ത്ത്‌ വീന്ടും പോസ്റ്റുന്നു.

Typist | എഴുത്തുകാരി said...

ഞാനും അതു തന്നെ ചോദിക്കുന്നു, എന്തേ ഞാന്‍ ഇന്നും വൈകി, ഇവിടെ എത്താന്‍.

വ്യക്തമായ അഭിപ്രായം പറയാന്‍ അറിയില്ല, അതു കൊണ്ടു് പറയുന്നില്ല.

അക്ഷരത്തെറ്റുകളുണ്ടല്ലോ. ഒന്നു ശ്രദ്ധിക്കുമല്ലോ.

ശ്രീ said...

ഞാനും എത്തിപ്പെടാന്‍ വൈകി (ഈ പോസ്റ്റ് വായിക്കാനാണ്‍ കേട്ടോ)

അഭിലാഷിന്റെ ഉത്തരം ഇഷ്ടമായി. ഒരെല്ലു കൂടുതല്‍ ഉള്ളവര്‍‌ക്ക് പോരേ അങ്ങനൊരു തോന്നല്‍?

വെറുമൊരു ബാച്ചിയായ ഞാന്‍ ഇതിനെല്ലാം വല്യ ഉത്തരങ്ങള്‍ കാച്ചുന്നില്ല... വിവാഹിതരേ, ഇതിലേ ഇതിലേ വന്ന് ഒരു അഭിപ്രായം പറഞ്ഞിട്ടു പോ...
:)

Sathees Makkoth | Asha Revamma said...

ഉത്തര്‍ം കിട്ടാത്ത ചോദ്യം.

Irshad said...

കഥയും കമ്മന്റും വായിച്ചു കഴിഞപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍. എന്നാലും അവള്‍ക്കു അവനോടു പ്രേമം ഉണ്ടൊ?

സ്നേഹ സമ്പന്നനായ ഒരു ഭര്‍ത്താവുണ്ടെങ്കില്‍ അപരനെ ഒരു നല്ല കൂട്ടുകാരനായി കൂടെ നിര്‍ത്താം. മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്നതിലും പ്രശ്നമില്ല.

പക്ഷെ അതൊക്കെ ഉറുമ്പിനോടു ചോദിക്കുകയും പുള്ളി അതു കഥയാക്കി വിഷയം ബാക്കിയുള്ളവര്‍ക്കായി നീക്കി വെച്ചു സ്വസ്ഥനായിരിക്കുകയും, വായനക്കാരന്റെ മനസ്സില്‍ ഇതൊരു ഉറുമ്പു കടിയുടേ അസ്വസ്ഥതയോടെ നീറുകയും ചെയ്യുമ്പോഴാണ് പ്രശ്നം.

കഥ നന്നായിരിക്കുന്നു. കുറഞ വാക്കുകളില്‍ ഒരുപാടു പറഞതു പോലെ....

മുക്കുവന്‍ said...

കഥ നന്നായിരിക്കുന്നു. വെറുതെ ഒരു കുടുംബം കുളം തോണ്ടണോ?

വേണു venu said...

:))

Areekkodan | അരീക്കോടന്‍ said...

സംശയം നല്ലതു തന്നെ.

സാജന്‍| SAJAN said...

നന്നായിരിക്കുന്നു ആശയവും എഴുത്തും,
കീപ് ഇറ്റ് അപ്!!!

അപ്പു ആദ്യാക്ഷരി said...

ഡാ ,എനിക്കൊരു സംശയം
വിവാഹത്തിനു മുന്പ്‌ പ്രണയം ഉണ്ടാകുമെങ്കില്‍
അതിനുശേഷം ഒരാളോടു പ്രണയം തോന്നിക്കൂടെ?

:-)

സഹയാത്രികന്‍ said...

പൊന്നിന്‍ ചിങ്ങപ്പുലരിയില്‍ എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍....

simy nazareth said...

ഉറുമ്പേ സംശയങ്ങള്‍:

വിവാഹം എന്നുപറയുന്നതുതന്നെ നല്ല ഒരു സ്വാര്‍ത്ഥതയല്ലേ.. പ്രകൃതി കല്‍പ്പിച്ചുനല്‍കിയ സ്വാര്‍ത്ഥത. മറ്റൊരാള്‍ തന്റെ ഭാര്യയെ തൊടുന്നത് ആരെങ്കിലും സഹിക്കുമോ?

അതിലും കൂടുതല്‍ തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് ആരെങ്കിലും സഹിക്കുമോ?

കാലം മാറി, വിവാഹശേഷവും പ്രണയമുണ്ടാകാം. കമലിന്റെ മേഖ മല്‍ഹാറിന്റെ കഥ ഇങ്ങനെ എന്തോ ആണെനു തോന്നുന്നു. കണ്ടിട്ടില്ല. എന്നാലും ഈ സ്ത്രീ സുഹൃത്തിന്റെ ഭര്‍ത്താവിനായിരുന്നു മറ്റൊരു പെണ്ണിനോട് കലശലായ പ്രണയം എങ്കില്‍ ഈ സ്ത്രീ സുഹൃത്ത് സഹിക്കുമായിരുന്നോ? ഒരു സമയത്ത് ഒന്നില്‍ക്കൂടുതല്‍ പേരെ പ്രണയിക്കുന്ന വിദ്യ അറിയാമെങ്കില്‍ തന്നെയും ത്രാസ് ആരുടെ എങ്കിലും വശത്തോട്ട് കൂടുതല്‍ ചായില്ലേ?

എല്ലാം ഒരു സ്വാ‍ര്‍ത്ഥതയല്ലേ. ഒരു ബാച്ചിലറിന്റെ സന്ദേഹങ്ങള്‍ മാത്രം :-)

സാബു ജോസഫ്. said...

എന്റെ ഉറുബ്‌‌ കുട്ടാ....

പ്രണയം എപ്പോള്‍ വേണമെങ്കിലും, കുഴിയിലേക്ക്‌ കാലുനീട്ടി ഇരിക്കുബോള്‍ പോലും കടന്നു വരാം... പ്രണയം മനസ്സിന്റെ ദാഹം അല്ലേ കുട്ടീ...?

അവിടെ രതി കടന്നുവരണം എന്നു നിര്‍ബെന്ധം ഇല്ല...കേര്രിട്ടില്ലേ...’മാംസ നിബിദ്ധമല്ല രാഗം...’

ഏറനാടന്‍ said...

പ്രണയം പണയം വെക്കാന്‍ വരെ പറ്റുന്ന പബ്ലിക്‌ ബാങ്ക്‌ (ക്ലിപ്‌തം) ശാഖയായിമാറികൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ഉറുമ്പിന്റെ ഈ പോസ്‌റ്റ്‌ ചിലര്‍ക്കെങ്കിലും ഒരു നീറ്റലുള്ള കടിയാവാം..

ഓ:ടോ:- എസ്‌.എസ്‌.എം. തിരൂര്‍ പോളിടെക്‌നിക്കില്‍ ഉണ്ടായിരുന്നല്ലേ? 1991-ല്‍ ഞാന്‍ അവിടെ വരാറുണ്ടായിരുന്നു. അന്നവിടെ ഉണ്ടായിരുന്ന എന്റെ ഏട്ടനെ കാണുവാന്‍..

വാണി said...

“വിവാഹത്തിനു മുന്പ്‌ പ്രണയം ഉണ്ടാകുമെങ്കില്‍
അതിനുശേഷം ഒരാളോടു പ്രണയം തോന്നിക്കൂടെ?“

തീര്‍ത്തും ന്യായമായ ചോദ്യം.
എന്നാല്‍..
വിവാഹം ചെയ്ത് പുരുഷനോട്/ സ്ത്രീയോട് പ്രണയം തോന്നില്ല എന്നുണ്ടോ??:)

Post a Comment