ഒരു ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ നേരിടേണ്ടി അനുഭവത്തിലേക്ക്. പലപ്പോഴും കസ്റ്റമ്മർ പ്രിന്റു ചെയ്യാൻ കൊണ്ടുവരുന്ന ഫയലുകൾ വൈഡ്ഫോർമാറ്റ് പ്രിന്റിങ്ങിനു അനുയോജ്യമല്ലാത്തവയായിരിക്കും. ഉദാഹരണമായി, മൈക്രോസോഫ്റ്റ് വേർഡിലോ, പവർ പോയിന്റിലോ ചെയ്ത ഫയലുകൾ. A4 സൈസിൽ ചെയ്തു വരുന്ന ഈ ഫയൽ പ്രിന്റു ചെയ്യേണ്ടി വരുന്നതോ പത്തോ ഇരുപതോ മീറ്ററിലും. ഇനി ഈ ഫയൽ ഫോട്ടൊഷോപ്പിലോ മറ്റേതെങ്കിലും ഇമേജ് / വെക്ടർ എഡിറ്ററിൽ പുനർനിർമ്മിക്കമെന്നാൽത്തന്നെ അതിനു വേണ്ടിവരുന്ന സമയം വളരെ വലുതായിരിക്കും. മറ്റൊരു കാര്യം, ഡിസൈനിൽ കടുകിട വ്യത്യാസം വന്നാൽ, പവർപ്പോയിന്റു വിദ്വാൻ പിണങ്ങും. (കുറ്റം പറഞ്ഞതല്ല, ഈവക കസ്റ്റമ്മർ കരുതുന്നത് അവരാണ് ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനർ എന്ന്.) മികച്ച ഡിസൈനർമാരും ഉണ്ടാകാം കൂട്ടത്തിൽ. വളരെയധികം ടെക്സ്റ്റ് ഉള്ള ഡിസൈനുകൾ പുനർ നിർമ്മിക്കുകയെന്നതും സമയനഷ്ടം ഉണ്ടാക്കും. (ഒരു A4 സൈസ് ടൈപ്പു ചെയ്യാൻ എനിക്കു അര മണിക്കൂറെങ്കിലും വേണം ! പിന്നെ ലേ ഔട്ടിംഗ്, മറ്റു പണികൾ, ഹമ്മോ എന്റെ പട്ടി ചെയ്യും.:( )
ഇത്തരം അവസരത്തിൽ ഒരു കുഞ്ഞു വിദ്യയിലൂടെ എത്രവേണേലും വലുതാക്കാവുന്ന തരത്തിൽ ഈ ഡിസൈൻ മാറ്റിയെടുക്കാം. പി.ഡി.എഫ്. ഉണ്ടാക്കാവുന്ന ഏതെങ്കിലും സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക. കസ്റ്റമർ തന്ന ഫയലിനെ പി.ഡി.എഫ്. ഫയലാക്കി മാറ്റുക. ഇനി, കിട്ടിയ പി.ഡി.എഫ് ഫയലിനെ ഫോട്ടോഷോപ്പിൽ തുറക്കുക. ഇപ്പോൾ ഫോട്ടോഷോപ്പ്, ഫയലിന്റെ റെസല്യൂഷൻ, സൈസ് എന്നിവ ചോദിക്കും. ആവശ്യമുള്ള സൈസും റെസല്യൂഷനും കൊടുത്ത് ഫയൽ തുറക്കാം. ഇല്ലസ്ട്രേറ്ററിൽ തുറന്നാൽ അത്യാവശ്യം എഡിറ്റിങ്ങും ചെയ്യാം. ഞാൻ ഉപറ്റോഗിക്കുന്നത് Any to pdf995 ആണ്. ഇതു സൗജന്യമായി ഡൗൺ ലോഡു ചെയ്ത് ഉപയ്യോഗിക്കം. ചെറിയൊരു പരസ്യം വരുമെന്ന ഒറ്റ കുറവേ ഉള്ളൂ. ആ പരസ്യം വേണ്ടെങ്കിൽ സോഫ്റ്റ്വേർ കാശുകൊടുത്തു വാങ്ങണം.
Friday, May 15, 2009
Subscribe to:
Post Comments (Atom)
9 അഭിപ്രായ(ങ്ങള്):
അറിവ് പകർന്ന് തന്നതിന് നന്ദി.
വന്നതിനും, കമന്റിയതിനും നന്ദി വി.കെ.
നന്ദി..
നന്ദി.
ഈ വരികള്‍ക്ക്
നന്ദി.. ഞാൻ വീണ്ടും വന്ന് വായിക്കാം.
മൂര്‍ത്തി,അരുണ്‍,ബഷീര്‍, hAnLLaLaTh, ഇവിടെ വന്ന് ഇതു വായിക്കാൻ സമയം കണ്ടെത്തിയതിനു നന്ദി.
Good 1
നന്ദി പകൽകിനാവൻ
Post a Comment