കഴിഞ്ഞ എന്റെ പോസ്റ്റിൽ, പി.ഡി.എഫ്. എങ്ങിനെ ഉണ്ടാക്കാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നില്ല.
എനി ടു പി.ഡി.എഫ് എങ്ങിനെ പ്രവർത്തിക്കുന്നു എന്നു വിവരിക്കാനാണ് ഈ പോസ്റ്റ്.
രണ്ടു ഭാഗങ്ങളായാണ് ഇതു പ്രവർത്തിക്കുന്നത്. പി.ഡി.എഫ്. നിർമ്മിക്കുന്ന സോഫ്റ്റുവെയറും, മറ്റൊരു പ്രിന്റർ ഡ്രൈവറും.
ഇതു രണ്ടും ഡൌൺലോഡു ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. ഇതൊരു വിർചുവൽ പ്രിന്ററായിട്ടാണ് പ്രവർത്തിക്കുന്നത്.
പി.ഡി.എഫ്. നിർമ്മിക്കാനുദ്ദേശിക്കുന്ന ഫയൽ തുറന്ന്,(വേർഡോ, പവർപോയിന്റോ, എന്തായാലും.) പ്രിന്റു ഓപ്ഷൻ കൊടുക്കുക. പ്രിന്റ് മെനുവിൽ, സെലെക്റ്റ് പ്രിന്റർ എന്ന മെനുവിൽ, പി.ഡ്,എഫ്. സെലക്റ്റു ചെയ്ത് പ്രിന്റു കെടുക്കാം.
ഇപ്പോൾ നിങ്ങൾക്ക് അഡോബ് അക്രോബാറ്റിൽ ഫയൽ തുറന്നു വരുന്നതു കാണാനാകും. ഇതിനോടൊപ്പം വരുന്ന പരസ്യം ഒഴിവാക്കാൻ, കണ്ടിന്യു വിത്ത് സ്പോൺസേർഡ് വെർഷൻ ക്ലിക്ക് ചെയ്യാം.
ഇനി ഈ പരസ്യം ഒരു ശല്യമാണെന്നു തോന്നുന്നെങ്കിൽ, സോഫ്റ്റുവെയർ പണം കൊടുത്തു വാങ്ങേണ്ടി വരും.
ബ്ലോഗു വായിക്കുന്നവർക്കും ഇതു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ ഞാൻ വിശാലന്റെയൊന്നും
ബ്ലോഗു വായിക്കാൻ ജോലി സമയം ഉപയോഗിക്കാറില്ല. പി.ഡി.എഫ്. ആക്കി വച്ച് പിന്നീടു വായിക്കാം.ഇനി നമുക്കെന്തിനാ ഓഫീസിലും വീട്ടിലും ഇന്റെർനെറ്റ് കണക്ഷൻ ? ഒന്നു പോരെ.
പിന്നെ വിശാലൻ ബ്ലോഗു ഡിലീറ്റ് ചെയ്താലെന്താ അല്ലെങ്കിലെന്താ, ഒരു പി.ഡി.എഫ്. കോപ്പി നമുക്കു സ്വന്തം...!
ഹാപ്പി ബ്ലോഗിങ്ങ്...!
Sunday, May 17, 2009
Subscribe to:
Post Comments (Atom)
7 അഭിപ്രായ(ങ്ങള്‍):
സമാധാനം ഇപ്പോഴെങ്കിലും നാട്ടിൽ പ്രിന്റ് മീഡിയത്തിൽ ജോലി ചെയ്യുന്ന ഒരാളെ കണ്ടല്ലോ.
ഒരുപാട് കാലമായി എം.എൽടിടി കാർത്തിക ഫോണ്ടിൽ ടൈപ്പ് ചെയ്യുന്ന ഫയലുകൾ പേജ്‌മേക്കർ 7, ഇൻഡിസൈൻ എന്നിവയിൽ “ണ്ടാ” എന്നക്ഷരം കാണുന്നില്ല. പേജ്‌മെക്കറിൽ അത് പി.ഡി.എഫ് ആക്കുമ്പോഴേ ഉള്ളൊ, ഇൻഡിസൈനിൽ കാണുകയേ ഇല്ല.
എന്താണ് സാധാരണ നാട്ടിലെ ഡി.ടി.പിക്കാർ ഇതിനെ മറികടക്കാൻ ചെയ്യുന്ന സൂത്രപ്പണി?
അതുപോലെ ജസ്റ്റിഫൈ,ഹൈഫണേറ്റ് എന്നിവ ചെയ്യുവാൻ എന്താണ് സൂത്രപ്പണി?
-സു-
സു, ചോദ്യം ശരിയായി മനസ്സിലായില്ല.
ഇവിടെ കുറച്ചു കൂടെ വിശദമായി ഉണ്ട്.
-സു-
ഈ ബ്ലോഗ് ഫോളോ ചെയ്യാനുള്ള ഗാഡ്ജെറ്റ് ചേര്‍ക്കാമോ..?...പ്ലീസ്
സു/Sunil, പരിഹാരം പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്.
hAnLLaLaTh,
ഫോളോ ലിങ്ക് കൊടുത്തിട്ടുണ്ട്.
Post a Comment