Monday, June 15, 2009

സതയുടെ ലോകം

സത എന്ന ബ്ലോഗർക്കു വായിക്കനാണീ പോസ്റ്റ്.
സതയുടെ ബ്ലോഗു വായിക്കുവർക്ക് മനസ്സിലാക്കാവുന്നത് അദ്ദേഹം ഒരു കറകളഞ്ഞ R.S.S/B.J.P. അനുഭാവിയാണെന്നതാണ്.
അങ്ങനെ മറ്റുള്ളവർ കരുതുന്നതിൽ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. സംഘപരിവാറിന്റെ ഏക സനാതന ലോകം സത സ്വപ്നം കാണുന്നു. ലോകം മുഴുവൻ ഒന്നായിത്തീരണമെന്നും,അവിടെ മനുഷ്യരെല്ലാം ഒരുപോലെ ചിന്തിക്കണമെന്നും, എല്ലാ മനുഷ്യരും രാവിലെ എഴുന്നേറ്റ്‌ കുളിച്ച് സൂര്യഭഗവാനെ തൊഴുത് ജോലിക്കുപോകുന്നതിനു മുൻപ് കാളമൂത്രം നെറ്റിയിൽ ചാർത്തണമെന്നും അദ്ദേഹം സ്വപ്നം കാണുന്നതിൽ തെറ്റില്ലതന്നെ. പക്ഷേ ഒറ്റ പ്രശ്നം അതെവിടെ നടപ്പാക്കണം എന്നതാണ്. ജനിച്ചുവളർന്ന നാട്ടിൽ പറ്റിയില്ലെങ്കിൽ മറുനാട്ടിലെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതു മഹത്തായ കാര്യം തന്നെ. ഇൻഡ്യയെന്ന മഹാരാജ്യത്ത്‌ നടപ്പാക്കാൻ പറ്റിയില്ലെങ്കിൽ ദുബായിലോ, സൌദിയിലോ നടപ്പാക്കിയാലും മതി.അവിടാകുമ്പോൾ ഭേദപ്പെട്ട ശമ്പളം കിട്ടുന്ന തൊഴിലും ചെയ്യാം സനാതന ലോകം സ്രിഷ്ടിക്കുകയും ചെയ്യാം. അവിടെ ഒരേ ഒരു മതം മാത്രമേ ഉള്ളു. ഇസ്ലാം മതം..! മറ്റൊരു മതവും ഇല്ലാതിരുന്നിട്ടും ലവന്മാരെന്തിനാ അച്ചായന്മാർക്കു പള്ളികളും ഹിന്ദുക്കൾക്ക് അമ്പലവും കെട്ടാൻ അനുവാദം കൊടുത്തത്‌. ? ആർക്കറിയാം ?

സംഘ്പരിവാറിന്റെ ഏകസനാതനലോകം എന്ന സ്വപ്നത്തെക്കുറിച്ച് സത എഴുതിയത്‌ വായിച്ചപ്പോളാണ്, ഇതുതന്നെയല്ലേ ജർമ്മൻ‌കാരൻ ഹിറ്റ്ലറും പറഞ്ഞത്‌ എന്നു തോന്നിയത്‌. ഛെ, അയാൾ അത്ര ശരിയല്ലാത്തവനായിരുന്നു എന്നു തോന്നിയോ? എന്നാൽ ക്രിസ്തു പറഞ്ഞതും ഇതുതന്നെയല്ലേ? മുഹമ്മദ് പറഞ്ഞതും ഇതുതന്നെയല്ലേ. എന്തിനേറെ, വിഖ്യാതനായ പാട്ടുകാരൻ ജോൺ ലെന്നൻ “ഇമാജിൻ “ എന്ന പാട്ടിലൂടെ ആഹ്വാനം ചെയ്യുന്നതും ഇതുതന്നെ. ലോകം മുഴുവൻ തൊഴിലാളി-മുതലാളി, സമ്പന്നൻ-ദരിദ്രൻ എന്ന വ്യത്യാസമില്ലാതെ ഒന്നുപോലെ ജീവിക്കണമെന്ന് കാൾമാർക്സും പറയുന്നു. അങ്ങിനെ മനുഷ്യനെ വേർതിരിക്കുന്ന ഏതു തരം തത്വത്തെയും തള്ളിക്കളയണം. യുക്തിക്കുനിരക്കാത്ത എന്തിനെയും തള്ളിക്കളയണം. സത സ്വപ്നം കാണുന്നതും ഇതു തന്നെയാണ്. ലോകം മുഴുവൻ ഒരുപോലെ ചിന്തിക്കണം-രാമനെപ്പോലെ, ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കണം-കാവി മാത്രം. അതിൽ തെറ്റുണ്ടോ. ഇല്ല. പക്ഷേ, അതിനു തിരഞ്ഞെടുക്കുന്ന രീതി എന്താകണം? ക്രിസ്തു പറഞ്ഞതുപോലെ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഒരു കരണത്തടിക്കുന്നവന് മറുകരണവും കാട്ടിക്കൊടുക്കുക. ഇത്രയും അലൌകീകമായ ഒരു തത്വചിന്ത മറ്റൊരാളും പറഞ്ഞതായി അറിയില്ല. എന്നാൽ‌പ്പിന്നെ ലോകം മുഴുവൻ ക്രിസ്ത്യാനികളായാൽ പ്രശ്നം തീർന്നു. ആരും ആരെയും തല്ലില്ല. അഥവാ തല്ലിയാൽത്തന്നെ തിരിച്ചുതല്ലില്ല, തല്ലുകൊണ്ടവൻ.! ലോകത്തിനു മുഴുവൻ സമാധാനം നൽകുവാനായി ക്രൂശിൽ മരിച്ച, ചുങ്കക്കാരെ യഹോവയുടെ ആലയത്തിൽ നിന്നു ചാട്ടവാറിനടിച്ചു പുറത്താക്കിയ യേശുക്രിസ്തുവിന്റെ പേരിൽ ബ്ലേഡു കമ്പനികൾ നടത്തുന്നു. അയൽക്കാരന്റെ മുണ്ടുപറിക്കുന്നു. ഇനി രാമന്റെ വഴി എന്താണ് ? പ്രജാപതിയായ പുരുഷൻ ഉത്തമനായിരിക്കണമെന്നും, സ്വന്തം ഭാര്യയുടെ കാര്യത്തിലാണെങ്കിൽ‌പോലും ഒരു ആരോപണം ഉണ്ടായാൽ ആരോപണം ഇല്ലാതാക്കാൻ വേണ്ടതുചെയ്യാനുള്ള കടമ ഉത്തമനായ പ്രജാപതിക്ക് ഉണ്ടായിരിക്കണമെന്നും രാമൻ സ്വജീവിതത്തിലൂടെ കാണിച്ചുതരുന്നു. എന്നാൽ ഇവിടെ രാമന്റെ പേരിൽ അന്യസ്ത്രീയുടെ അടിവസ്ത്രം കീറുന്നു. കുഞ്ഞുങ്ങളെ കാലിൽതൂക്കി തറയിലടിക്കുന്നു.
ഒരു കാതലായ പ്രശ്നം ഉണ്ട്. രാമനും ക്രിസ്തുവും മിത്തുകളാണെന്നതുതന്നെ. മിത്തുകളെ പലപ്പോഴും വ്യാഖ്യാനിക്കുന്നത്‌ കാലികമായി അവനവന്റെ ഇഷ്ടത്തിനനുസരിച്ചാണ്. അപ്പോപ്പിന്നെ മിത്തുകളെ വിടാം. ജീവിച്ചിരുന്നവരെ ആധാരമാക്കാം. “ ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്.” എന്ന്‌ ശ്രീനാരായണഗുരു പറഞ്ഞപ്പോൾ, “ ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഹിന്ദുവിന്‌ “ എന്നാക്കി മാറ്റി നമ്മൾ. വിഗ്രഹങ്ങളെ എല്ലാം മാറ്റിവച്ച് കണ്ണാടിയെ പ്രതിഷ്ടിച്ച് അവനവന്റെ ഉള്ളിൽത്തന്നെയാണ് ദൈവം കുടികൊള്ളുന്നതെന്ന് ഗുരു പറഞ്ഞപ്പോൾ അതെന്താണെന്നു മനസ്സിലാക്കാൻപോലും നമുക്കായില്ല.

ഏക സനാതന ലോകം കെട്ടിപ്പടുക്കൻ ഇറങ്ങിത്തിരിച്ച സതയുടെ കൂട്ടുകാരും തിരഞ്ഞെടുത്തത്‌ ഒരു സവർണ്ണ ദൈവത്തെയാണെന്നത്
ഇവിടെ സൂചിപ്പിച്ചോട്ടെ. രാമനെയാണ്, ക്രിഷ്ണനെയല്ല. ശിവനെയുമല്ല. രാമക്ഷേത്രം നിർമ്മിക്കാൻ കല്ലുകളുമായി ഇവർ വണ്ടികയറിയ അതേ സമയത്തുതന്നെയാണ്, വലപ്പാട് ശ്രീരാമാ പോളീടെക്നിക് ഹോസ്റ്റലിനു പുറകിൽ സാമൂഹ്യവിരുദ്ധർക്കു താവളമായി ആരാലും പരിപാലിക്കപ്പെടാതെ ഒരു ശിവക്ഷേത്രം നിലകൊള്ളുന്നതും. ഇപ്പോഴും അതുതന്നെ അവസ്ഥ. ക്ഷേത്രക്കുളത്തിൽ പുലയർക്കു കുളിക്കാൻ പാടില്ലെന്നു ബോർഡെഴുതി വച്ചിരിക്കുന്നു ത്രിക്കണ്ടിയൂർ ശിവക്ഷേത്രത്തിൽ. സ്വന്തം അമ്മയുടെ ഭ്രാന്തിനു മരുന്നന്വോഷിക്കാതെ അയൽകാരന്റെ കാലിലെ മന്തിനു പരിഹാരം കണ്ടുപിടിക്കുന്നു കേരളത്തിലെ പരിവാരങ്ങൾ

സർക്കാരിന്റെ കണക്കനുസരിച്ച് ഒരു പൌരൻ എഞ്ചിനിയറോ ഡോക്റ്ററോ ആയിത്തീരാൻ ഏകദേശം അറുപതുലക്ഷം രൂപ സർക്കാരിനു ചിലവാകും. അങ്ങിനെ സർക്കാരിന്റെ ലക്ഷങ്ങൾ ചിലവാക്കി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം വിദേശത്തുപോയി നാലാംവേദക്കാരനുവേണ്ടി ജോലി ചെയ്യുന്നത്‌ ദേശവിരുദ്ദമാണ്. കറകളഞ്ഞ ദേശാഭിമാനിയായതുകൊണ്ടാണ് വിദേശത്തുപോകാതെ സത നാട്ടിൽത്തന്നെ ജോലിചെയ്ത്‌ രാജ്യത്തെ സേവിക്കുന്നത്‌.

74 അഭിപ്രായ(ങ്ങള്‍):

Baiju Elikkattoor said...

:)

വീ.കെ.ബാല said...

ഉറുമ്പേ. സത ഇതിനായി കാതോർത്തിരിക്കുകയായിരുന്നു…….രാജ്യസ്നേഹം പറയാനുള്ളതാ, നാടിനെ സേവിച്ചാൽ കഞ്ഞികുടി നടക്കുമോ അതുകൊണ്ടാ ഈ പാവം സത ഖത്തറിലേയ്ക്ക് കുടിയേറിയത്, ഇവിടാകുമ്പം സഖാക്കന്മാരില്ലല്ലോ.......ആവശ്യത്തിലെ ലേറേ രാജ്യസ്നേഹം ബ്ലോഗിലൂടെ വിളമ്പുകയും ചെയ്യാം

ചാണക്യന്‍ said...

:)

Anonymous said...

ഉറുമ്പ്,

ആദ്യമേ എന്നേ പോലെ ഒരു സവര്‍ണ്ണ-ഫാസ്സിസ്റ്റിനെ(അങ്ങനെ വിളിക്കുന്നവരെ കളിയാക്കാനാണ് ഞാന്‍ ഈ എപ്പോളും ചെല്ലപ്പെരുപയോഗിക്കുന്നത്..) കുറിച്ച് എഴുതാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം.. ചെറിയ തെറ്റിധാരണ തിരുത്തട്ടെ.. ഞാന്‍ ഒരു സവര്‍ണ്ണതയുടെയോ മതത്തിന്റെയോ ലേബലില്‍ ലോകത്തെ കാണുന്നില്ല. അങ്ങനെ ആണ് എന്ന് നിങ്ങള്‍ കരുതിയാല്‍ ഞാന്‍ നിസ്സഹായനാണ്. ലോകത്തിലെ എല്ലാ ജീവജാലങ്ങളും സുഖമായി, മനസ്സമാധാനത്തോടെ ജീവിക്കണം എന്നത് മാത്രമാണ് എന്റെ മതം. ഖത്തറില്‍ എത്തിയാല്‍ ഞാന്‍ ഒരു വളര്ത്തമ്മയോട് കാണിക്കേണ്ട സ്നേഹം കാണിക്കുന്നുണ്ട്. ഇവിടുത്തെ സംസ്കാരവും ഒക്കെ ഉള്‍ക്കൊണ്ടു ജീവിക്കുന്നു. അതിനൊക്കെ ജാതി-മത-ദേശ ലേബലുകള്‍ അന്യോഷിക്കാണോ, രാഷ്ട്രീയം പറയാനോ പോകുന്നില്ല.

എനിക്ക് കിട്ടുന്ന ഒരു ബഹുമതിയായി ഈ പോസ്റ്റിനെ കാണുന്നു. വിരോധം ഇല്ലെങ്കില്‍...

നന്ദി.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ഒന്നുകൂടി,

കൂതറ അവലോകനത്തില്‍ എന്റെ കമെന്റുകള്‍ ധാരാളം ഇട്ടിട്ടുണ്ട്.. അവിടെ ഒക്കെ സവര്‍ണ്ണ-അവര്‍ണ്ണ വത്യാസം ഇല്ലാതാക്കുക എന്ന ലക്ഷ്യതിനാണ് ശ്രമിച്ചിട്ടുള്ളത്.. അപ്പോള്‍ എന്നെ ഏതെങ്കിലും സവര്‍ണ്ണ തൊഴുത്തില്‍ കെട്ടുന്നത് ശരിയാണോ? എന്റെ ബ്ലോഗിലെ ബാനര്‍ ശ്രദ്ധിക്കുക.. അതാണെന്റെ ലക്‌ഷ്യം, എന്റെ മതം.. അവ സനാതന ധര്‍മ്മമാണ്.. അവിടെ ജാതി , മത ലേബലുകള്‍ ഇല്ല.. മനുഷ്യന്‍ എന്ന ഒരേ ഒരു ചിന്ത..
ആ ആദര്‍ശം ഞാന്‍ ആദ്യം പഠിച്ചത് സംഘത്തില്‍ നിന്നാണ്. എനിക്ക് നാല് വയസു മുതല്‍ അറിയാന്‍ തുടെങ്ങിയ ധര്‍മം.. അതുകൊണ്ട് തന്നെ എന്റെ രാജ്യത്തെ എന്റെ മാതാവിനെ പോലെ സ്നേഹിക്കാനും, ആ അമ്മയുടെ മക്കളെ സ്നേഹിക്കാനും സംഘം എന്നെ പഠിപ്പിക്കുന്നു..
അവ നല്ലതാണെന്ന് എന്റെ മനസ്സാക്ഷി എന്നോട് പറയുന്നടം കാലം ഞാന്‍ നെഞ്ചു വിരിച്ചു പറയും.. ഞാന്‍ സ്വയം സേവകന്‍ ആണെന്ന്... ഞാന്‍ ഭാരതാംബയുടെ മകനാണെന്ന്..

വീ.കെ.ബാല said...

പ്രിയമിത്രം സത,
താങ്കളുടെ പോസ്റ്റ് വായിച്ചപ്പോൾ ഉറുമ്പിന് അങ്ങനെ തോന്നിയിരിക്കാം, അല്ലെങ്കിൽ മറ്റ് പലർക്കും അങ്ങനെ തോന്നിയിരിക്കാം, ഒരു “സവർണ്ണ ഫാസിസ്റ്റ് “ എന്ന കുപ്പായം സത സ്വയം തുന്നിയതാണ്, മറ്റുള്ളവർ അത് വിളിച്ചുപറഞ്ഞു എന്ന് മാത്രം അപ്പോൾഈ കുപ്പായത്തിന്റെ പിന്നിൽ സതയുടെ പോസ്റ്റുകൾ തന്നെ, പൊസ്റ്റിൽ അല്ലെങ്കിൽ കമന്റിൽ ഒരു റിവ്യു നന്നായിരിക്കും. ഇതിനർത്ഥം താങ്കൾ കമ്മ്യൂണിസ്റ്റ് ആകണം എന്നല്ല കേട്ടോ, ബ്ലോഗിന്റെ ബാനറിൽ എന്ത് എഴുതി എന്നതിന് അമിത പ്രാധാനയം നൽകണോ ? അമേരിക്കയ്ക്കുള്ള(നേരിട്ടുള്ള) ഫ്ലൈറ്റിൽ കയറി ഖത്തറിന് പോകാൻ തുടങ്ങിയാൽ എങ്ങനെ എത്തും അതിന് ഖത്തറിലേയ്ക്കുള്ള ഫ്ലൈറ്റിൽ തന്നെ കയറണം.. ഏത് അത്!

Anonymous said...

ഉറുമ്പേ,

സമയം എടുത്തു മറുപടി തന്നേക്കാം എന്ന് കരുതി. നേരത്തെ ഈ പോസ്റ്റ്‌ കണ്ട ആവേശത്തില്‍ മറുപടി തരിക ആയിരുന്നു.. സമയവും കുറവായിരുന്നു..

~~~എല്ലാ മനുഷ്യരും രാവിലെ എഴുന്നേറ്റ്‌ കുളിച്ച് സൂര്യഭഗവാനെ തൊഴുത് ജോലിക്കുപോകുന്നതിനു മുൻപ് കാളമൂത്രം നെറ്റിയിൽ ചാർത്തണമെന്നും അദ്ദേഹം സ്വപ്നം കാണുന്നതിൽ തെറ്റില്ലതന്നെ~~~

കളിയാക്കിയതാണ് എന്ന് തോന്നുന്നു. ഇതൊക്കെ ഞാന്‍ സ്വപ്നം കാണാറുണ്ട്‌ എന്ന സത്യം ഭാര്യയോടു പോലും പറഞ്ഞിട്ടില്ല.. :-)

ഏകസനാതനലോകം എന്നതിനെ ഹിട്ട്ലെറുമായി ഉപമപ്പെടുത്തിയത് അറിവില്ലാത്തത്‌ കൊണ്ടാണെന്ന് കരുതുന്നു. ബാക്കി ഉപമ എല്ലാം ശരി തന്നെ. പ്രത്യേകിച്ച്, എന്റെ പ്രിയപ്പെട്ട സംഗീതമായ 'ഇമാജിന്‍' എടുത്തു പറഞ്ഞതില്‍ നന്ദി. അതിലെ വരികള്‍ നാം എന്ന് മനസ്സിലാക്കും?

ക്രിസ്തു പറഞ്ഞതും കാറല്‍ മാര്‍ക്സ് പറഞ്ഞതും ഒക്കെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന, ഉള്‍ക്കൊള്ളുന്ന ഒന്നാണ് സനാതന ധര്‍മ്മ. അപ്പോള്‍ എന്തിനു അങ്ങനെ ഒരു ചിന്ത? സനാതന ധര്‍മം പറയുന്നവന്‍ മതം മാറാനോ, ഇന്ന വേഷം ധരിക്കാനോ, ഇന്ന അമ്പലത്തില്‍ പൂജിക്കാണോ, ഇന്ന ദൈവത്തെ ആരാധിക്കാണോ പറയുന്നില്ല. ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞു കണ്ടിട്ടുണ്ടെങ്കില്‍ അതൊരു മാനസിക രോഗി ആയിരിക്കും. ധര്‍മ്മം ഉദാഹരിക്കുമ്പോള്‍ ഇവിടുത്തെ സംസ്കാരത്തിലുള്ള ദൈവങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. അവ തെറ്റാണോ? അത് മനസ്സിലാക്കുന്നവന്റെ മനസ്സിന്റെ വിശാലത പോലിരിക്കും.

രാമന്റെ പേരിലോ കൃഷ്ണന്റെ പേരിലോ സംഘം (ആര്‍ എസ് എസ്) ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ അത്തരക്കാര്‍ സംഘത്തിന്റെ ആദര്‍ശങ്ങള്‍ ലംഘിച്ചവര്‍ ആകും. കലാപങ്ങളില്‍ ഹിന്ദുക്കള്‍ മറ്റുള്ളവരെയും മറ്റുള്ളവര്‍ ഹിന്ദുക്കളെയും പല രീതിയിലും അക്ക്രമിച്ചിട്ടുണ്ടാവാം. അതൊക്കെ സംഘത്തിന്റെ അക്കൌണ്ടില്‍ വരവ് വക്കണോ? അങ്ങനെ ചെയ്യുന്ന രാഷ്ട്രീയക്കാര്‍ എന്ത് യുക്തി ആണ് ഉപയോഗിച്ചിട്ടുള്ളത്? സംഘത്തെ കുറിച്ച് മനസ്സിലാക്കാന്‍ താങ്കള്‍ സ്വയും തീരുമാനിക്കുക. കാരണം, സംഘം രാഷ്ട്രീയ വാദ-പ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു. തങ്ങള്‍കെതിരെ എത്ര അസത്യങ്ങള്‍ പ്രചരിപ്പിച്ചിട്ടും സംഘം കുലിങ്ങിയിട്ടില്ല. അതൊരു കണക്കില്‍ നല്ലത് തന്നെ എന്ന് 'ഇപ്പോള്‍' ഞാനും കരുതുന്നു. പരസ്പരം ചെളി വാരി എറിയുന്ന കലാ പ്രകടനത്തില്‍ എന്ത് ചെയ്താലും ചെളി പുരളും.

അക്ക്രമ പാത സ്വീകരിക്കുന്ന ചുരുക്കം ചില തീവ്ര ഹിന്ദുക്കള്‍ ഉണ്ട്.. അവരെയും സംഘം എതിര്‍ക്കുന്നു. അത്തരക്കാരെ, അതില്‍ നിന്നും പിന്മാറ്റം ചെയ്യാന്‍ ശ്രമിക്കുന്നു. അവര്‍ ചെയ്യുന്നത് ഹിന്ദു ധര്‍മ്മങ്ങള്‍ക്കും എതിരാണ്. മലെഗാവ് എടുത്തു പറയേണ്ടല്ലോ.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്" എന്നത് ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുക സംഘ ശാഖകളില്‍ മാത്രമാണ് എന്ന് പറയട്ടെ.. സവര്‍ണ്ണ ദൈവങ്ങളില്‍ കൃഷ്ണന്‍ കൂടി പെടുമോ? പുള്ളിക്കാരന്‍ ഓ ബി സി ആണ് കേട്ടോ! സംഘം ജാതീയമായ എല്ലാ വൃതികെടിനെയും അതിന്റെ തുടക്കം മുതല്‍ എതിര്‍ക്കുന്നതാണ്. ഒരു ക്ഷേത്രമല്ല, എല്ലാ ക്ഷേത്രങ്ങളിലും എല്ലാ തരത്തില്‍ പെട്ട വിശാസികളും കേറാന്‍ അനുവദിക്കണം എന്നതാണ് സംഘ ലക്‌ഷ്യം. പക്ഷെ, അതിനായി ധര്‍ണകള്‍, ഹര്‍ത്താലുകള്‍ ഒന്നും ആഹ്വാനം ചെയ്യാറില്ല. ജനങള്‍ക്കിടയില്‍ മാതൃകയായി പ്രവര്‍ത്തിച്ചു മാറ്റത്തിന് ശ്രമിക്കുന്നു.

എന്റെ ചിന്തകള്‍ കൂടുതലും യുക്തിവാദവും, നിരീശ്വരവാദവും ഓക്കെ കൂടുന്ന ഒന്നാണ്. സംഘമോ, സനാതന ധര്‍മ്മമോ എനിക്കൊരിക്കലും വിഘാതമായി നിന്നിട്ടില്ല. ഞാന്‍ നന്നായി പാശ്ചാത്യ രീതികളില്‍ ജീവിക്കുന്നവനും ആകുന്നു. ധാരാളം എഴുതാം, വായിക്കാനും മനസ്സിലാക്കാനും, വിമര്‍ശിക്കുവാനും തയ്യാരാകുമെങ്കില്‍..

Anonymous said...

ഉറുമ്പേ,
---------------------------------------------------------------------------------------
പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2)

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്പ്പിച്ചീടാന്‍ (2)
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള് തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
(പരമ പവിത്ര..)

ഭഗത്സിംഹനും ഝാന്യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര)

അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)
----------------------------------------------------------------------------------------------------------

സംഘത്തിന്റെ ശാഖകളില്‍ നിത്യവും പാടുന്ന ഗണഗീതങ്ങളില്‍ ഒന്നാണിത്. ഇതിലെ "ശ്രീനാരായണ-നരവിന്ദന്മാര്‍" എന്നതിലെ ശ്രീ നാരായണ ഗുരുവിനെ ദശാബ്ദങ്ങളായി സംഘത്തില്‍ പ്രകീര്‍ത്തിക്കുന്നു.. ഈ ഗണഗീതം ഒരിക്കലെങ്കിലും പാടാത്ത, അര്‍ഥം ഉള്‍ക്കൊള്ളാത്ത ഒരു മലയാളിയായ സ്വയം സേവകനും ഭൂമിയില്‍ ഇല്ല എന്ന് എന്ന് എനിക്ക് പറയാന്‍ സാധിക്കും.

Anonymous said...

സുഹൃത്തേ ബാല,

താങ്കളും ഉറുമ്പും ഞാനും ഒരു പക്ഷെ, ഒരേ സ്വപ്നം കാണുന്നവര്‍ ആണെന്ന് തോന്നുന്നു. വഴികള്‍ വത്യാസപ്പെട്ടിരിക്കാം.. അത്രതന്നെ. ഞാന്‍ കമ്യൂണിസം എന്ന ആശയത്തെ ഒരിക്കലും തള്ളിപ്പറയുന്നില്ല. അവയുടെ പ്രായോഗികതയും, ചരിത്രവും, ഇന്നത്തെ സ്ഥിതിയും കണ്ടിട്ട് അവലോകനം ചെയ്തിട്ടു പറയുന്നതാണ് എന്റെ ചില പോസ്റ്റുകള്‍.. എനിക്ക് രാഷ്ട്രീയ-മത-ജാതി-രാഷ്ട്ര വൈരാഗ്യങ്ങളോ ഒന്നും ഇല്ല..

ലേബലുകള്‍ ഉണ്ടാക്കുകയും പതിക്കുകയും ചെയ്യുന്നവര്‍ ധാരാളമില്ലെ ഇവിടെ? എന്ത് പറഞ്ഞു എന്ന് നോക്കാതെ ലേബല്‍ കൊടുക്കുന്നവര്‍? അവര്‍ എനിക്കും തന്നിട്ടുണ്ട് ഈ ലേബല്‍.. വളരെ മോശക്കാരായി ചിത്രീകരിക്കാനുള്ള ലേബല്‍.. പലപ്പോളും അതൊരു ജയിക്കാനുള്ള തന്ത്രമായി ആണവര്‍ ഉപയോഗിക്കുന്നത്.. അത്തരക്കാരോട് ഇത്തരം ഉമ്മാക്കി ഒന്നും കാട്ടെണ്ടാ.. വിശ്വസിക്കുന്നതിലും പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നല്ല ബോധം ഉണ്ട് എന്നൊന്ന് സൂചിപ്പിക്കാന്‍.. അത്രേ ഉള്ളൂ..

ഉറുമ്പ്‌ /ANT said...

പ്രിയ സത,
ഇവിടെ വന്ന് ഇതു വായിക്കാനും അതിനു മറുപടി എഴുതാനും കാണിച്ച സന്മനസ്സിനു നന്ദി.
സത ഒരു സവർണ്ണ-ഫാസിസ്റ്റ് ആണെന്നു ഞാൻ സ്വപ്നം കണ്ടതൊന്നുമല്ല. സതയുടെ തന്നെ ബ്ലോഗിൽ സത എഴുതിയത് വായിച്ചിട്ട്‌ വന്ന അഭിപ്രായമാണ്. അതു തിരുത്തണമെന്നു ഇതുവരെ സതക്കു തോന്നിയിട്ടുമില്ല. ഞാൻ എന്റെ ബ്ലോഗിൽ എന്തെഴുതുന്നു എന്നതുവച്ചുകൊണ്ടാണ് എന്റെ സാമൂഹിക-രാഷ്ട്രീയ വീക്ഷണത്തെക്കുറിച്ച് മറ്റു ബ്ലോഗർ മനസ്സിലാക്കുന്നത്‌. സംഘത്തിന്റെ സനാതന ലോക സങ്കല്പത്തെ ഹിറ്റ്ലറോട്‌ ഉപമിച്ചത്‌ അറിവില്ലായ്മകൊണ്ടല്ല. സംഘത്തിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാണ്. മാലെഗാവിൽ സ്പോടനം ഉണ്ടാക്കിയത് അതിന്റെ പഴി മുസ്ലീം സംഘടനകളിൽ ചാരി വീണ്ടും ഒരു വൻ കൂട്ടക്കൊല നടത്താനുള്ള പദ്ധതിയായിരുന്നു എന്നത് ഇന്ന് ഏതു കുഞ്ഞിനും അറിയാം. പക്ഷേ ധീരനായ ഒരു പോലീസ് ഓഫീസർ സത്യം പുറത്തുകൊണ്ടു വന്നാപ്പോൾ പരിവാറും പിണിയാളുകളും അതിൽ‌നിന്നും കൈകഴുകി. അതൊരു നാണംകെട്ട അടവായിരുന്നു. ഇതു തന്നെയാണ് ഗുജറാത്തിലും ഭരണയന്ത്രത്തിന്റെ സഹായത്തോടെ നടപ്പാക്കിയത്‌.
സത പറയുന്നു “രാമന്റെ പേരിലോ കൃഷ്ണന്റെ പേരിലോ സംഘം (ആര്‍ എസ് എസ്) ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല.“ എന്ന്. ഒരു കന്യാസ്ത്രീയെ പട്ടാപ്പകൽ പലർചേർന്നു മാനഭംഗപ്പെടുത്തിയത് ആരുടെ പേരിലായിരുന്നു? ക്രിസ്ത്യൻ മിഷനറിയെ ചുട്ടുകൊന്നത്‌ ആരുടെ പേരിലായിരുന്നു ? മതം മാറ്റുന്നു എന്നതായിരുന്നു എന്നതായിരുന്നു ആരോപണം. സതയ്ക്കറിയാമോ എന്നറിയില്ല, ഇന്നും ആരും ആരെ നിർബന്ധപൂർവ്വം മതം മാറ്റുന്നില്ല. മതം മാറുന്നവരിൽ ബഹുഭൂരിപക്ഷവും മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾക്കുവേണ്ടിയാണ് അതു ചെയ്യുന്നത്. സത ഖത്തറിൽ പോയതും മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾക്കുവേണ്ടിത്തന്നെയല്ലേ. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. അല്ലാതെ ആരും ആരെയും നിർബന്ധിച്ച് മതം മാറ്റാനുള്ള സാഹചര്യം ഇൻഡ്യാ മഹാരജ്യത്തില്ല. ഒരാൾ സ്വയം തീരുമാനിക്കണം മതം മാറണോ, പട്ടിയിറച്ചി തിന്നണോ, പന്നിയിറച്ചിതിന്നണോ എന്നൊക്കെ. അല്ലാതെ നിർബന്ധപൂർവ്വം അങ്ങിനെ ചെയ്യിക്കുന്നതിനെയാണ് ഹിറ്റ്ലറുടെ ചെയ്തികളോടുപമിക്കാവുന്നത്. അതിപ്പോൾ ഇവിടെ ചെയ്യുന്നത്‌ സംഘം മാത്രമാണ്. അസഹിഷ്ണുത മാത്രമാണ് അതിനുള്ള കാരണം.
കേരളത്തിൽ ഒരുപാട് ഹിന്ദുക്കൾ മതം മാറിയിട്ടുണ്ട്. അതിലൊരാൾപോലും നിർബന്ധിത മതം മാറ്റത്തിനു വിധേയമായതല്ല. ബ്രിട്ടീഷുകാന്റെ ജാതിയിൽചേർന്നാൽ ബ്രിട്ടീഷുകാരനെപ്പോലെ ജീവിക്കാം എന്ന അതിമോഹംകൊണ്ടാണ്. ഒരു രൂപകൊടുത്താൽ കോരന്റെ കടയിൽ കഞ്ഞിയും പുഴുക്കും കിട്ടും. അതേ ഒരു രൂപ കൊടുത്താൽ മമ്മതിന്റെ കടയിൽ നല്ല ചിക്കൻ ബിരിയാണി കിട്ടും. സ്വാഭാവികമായി ബിരിയാണി തിന്നാൻ കൊതിയുള്ളവൻ മമ്മതിന്റെ കടയിൽ കയറും. അതിൽ കോരൻ ചെന്നു വഴക്കുണ്ടാക്കുന്നത് നാറ്റക്കേസല്ലേ. പക്ഷേ ചിക്കൻ ബിരിയാണി തിന്നാൻ പോയവർക്കു കിട്ടിയത് സായിപ്പും കൂട്ടിക്കൊടുപ്പുകാരും തിന്നതിന്റെ എച്ചിലാണെന്നത് തിരിച്ചറിയുന്നത് വളരെ പിന്നീടാണെന്നതു സത്യം. അതു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാതെ മറ്റുള്ളവന്റെ ഭാര്യയെയും മക്കളെയും ചുട്ടുകൊല്ലുകയാണ് സംഘത്തിന്റെ രീതി. സാമാന്യവിദ്യാഭ്യാസം ലഭിച്ചിട്ടും സതയെപ്പോലെ ചിലർ അവർക്കു ചൂട്ടുപിടിക്കുന്നു എന്നതാണ് ദൌർഭാഗ്യകരം. സത പറയുന്നു- ഒരു ക്ഷേത്രമല്ല, എല്ലാ ക്ഷേത്രങ്ങളിലും എല്ലാ തരത്തില്‍ പെട്ട വിശാസികളും കേറാന്‍
അനുവദിക്കണം എന്നതാണ് സംഘ ലക്‌ഷ്യം.- അതേ സംഘം തന്നെ ശബരിമലയിൽ സ്ത്രീകൾക്കു കയറാനുള്ള അനുവാദം കൊടുക്കുന്നതിനെ ശക്തിയുക്തം എതിർത്തു. ഗുരുവായൂരിൽ സ്ത്രീകൾ ചുരിദാറിട്ടു പോകണോ, സാരിയുടുത്ത് പോകണോ എന്നു തീരുമാനിക്കുന്നതും സംഘം...!. ഹിന്ദുസ്ത്രീയെ നസ്രാണി വിവാഹം ചെയ്താൽ അവനെ കശാപ്പുചെയ്യാൻ ഗുണ്ടാപ്പടയെ വിടും. അതും മതം മാറ്റാനാണത്രേ. അവന്റെ വീട്ടിലേക്കുള്ള പൈപ്പുലൈൻ മുറിക്കും. അവനു തൊഴിൽ നൽകുന്നവനെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തും, സനാതന ലോകം സ്രിഷ്ടിക്കലിന്റെ ഭാഗമാണത്രേ ഇതെല്ലാം. എങ്ങനെ കഴിയുന്നു സതേ ഇതിനെയൊക്കെ ന്യായീകരിക്കാൻ? ഇതെല്ലാം ചെയ്ത്, കലപ്രസംഗവും കേട്ട് വീട്ടിൽചെന്ന് “ഇമാജിൻ” കേട്ട് ആത്മനിർവ്രതിയടയുന്നതിനെ എന്തുപേരിൽ വിളിക്കണം. ഒരുപാടുണ്ട് എഴുതാൻ, പക്ഷേ സമയം അനുവദിക്കുന്നില്ല. ഇതൊന്നും സത എന്ന വ്യക്തിയെ ഉദ്ദേശിച്ചു എഴുതിയതല്ല. സതയുടെ ഉള്ളിലുള്ള ആ ഫാസിസ്റ്റിനെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. മുറിവേൽക്കാൻ തന്നെ എഴുതിയതാണ്. സതക്കല്ല, സതയുടെ സംഘമനസ്സിന്. ഇഷ്ടപ്പെട്ട പെണ്ണിന്റെ ജാതി നോക്കതെ വിവാഹം ചെയ്തതിന്റെ പേരിൽ പാലായനം ചെയ്യേണ്ടിവന്നവന്റെ വേദനയോളം വരില്ല അത്‌.

ഉറുമ്പ്‌ /ANT said...

ബൈജു, ബാല, ചാണക്യൻ, വളരെ നന്ദി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വലപ്പാട് ശ്രീരാമാ പോളീടെക്നിക് ഹോസ്റ്റലിനു പുറകിൽ സാമൂഹ്യവിരുദ്ധർക്കു താവളമായി ആരാലും പരിപാലിക്കപ്പെടാതെ ഒരു ശിവക്ഷേത്രം നിലകൊള്ളുന്നതും. ഇപ്പോഴും അതുതന്നെ അവസ്ഥ.. ക്ഷേത്രക്കുളത്തിൽ പുലയർക്കു കുളിക്കാൻ പാടില്ലെന്നു ബോർഡെഴുതി വച്ചിരിക്കുന്നു ത്രിക്കണ്ടിയൂർ ശിവക്ഷേത്രത്തിൽ.
-----------------------------------------
സംഘപരിവാരത്തിനെ തെറി പറയാന്‍ അങ്ങക്കുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതോടോപ്പം ഒന്ന് ചോദിച്ചോട്ടെ? അങ്ങയുടെ ചിന്താഗതികളെ ന്യായീകരിക്കാന്‍ പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിക്കുന്നതെന്തിനു?

1. വല്ലപ്പാട് ശ്രീരാമ പോളിടെക്നിക്കിന്ടെ സമീപത്തുള്ള അമ്പലം "മേല്‍ തൃക്കോവില്‍ ശിവക്ഷേത്രം " ആണ് . തൃക്കണ്ടിയൂര്‍ ശിവ ക്ഷേത്രം എവിടെയാണാവോ?

2. ആ അമ്പലത്തില്‍ കഴിഞ്ഞ 10 കൊല്ലമായി സ്ഥിരം സന്ദര്‍ശകനാണ് ഞാന്‍ . ഈ കഴിഞ്ഞ ഞായര്‍ ആഴ്ചയും അവിടെ പോയിരുന്നു.. അങ്ങ് ഈ പറഞ്ഞ ബോര്‍ഡ്‌ എവിടെയാണാവോ? ഇനി ആ കാലഘട്ടത്തിനും മുന്നിലായി ഉണ്ടാവുമോ എന്നറിയില്ല..അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ അമ്പലത്തിന്റെ ഭരണസമിതിയെ ബന്ധപ്പെട്ടു..ആരുടെയും ഓര്‍മ്മകളില്‍ അങ്ങിനെ ഒരു ബോര്‍ഡ്‌ ഇല്ല..മാത്രമല്ല ഇന്ന് ആ അമ്പലക്കുളം ഉപയോഗിക്കുന്നത് തൊട്ടടുത്ത കോളനി നിവാസികളാണ്..ഈയടുത്ത വര്‍ഷങ്ങളില്‍ നടന്ന കുളം ശുചിയാക്കല്‍ പ്രവര്‍ത്തനത്തില്‍ പങ്കു ചേരാന്‍ ഈയുള്ളവനും ഭാഗ്യം ലഭിച്ചിരുന്നു

3. മേല്‍ തൃക്കോവില്‍ അമ്പലത്തിന്റെ പുരോഗതി അങ്ങ് വന്നു നേരിട്ട് നോക്കണം..വളരെ വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭരണസമിതി അവിടെ ഉണ്ട്..സംഘപരിവാറിന്റെ വ്യക്തമായ പ്രചോദനത്തില്‍ തന്നെയാണ് അവിടെ ഈ ഒരു ഉന്നമനത്തിനു നിദാനമായ പ്രവര്‍ത്തനങ്ങള്‍ നടന്നത്..

4. സമയം കിട്ടുമ്പോള്‍ മറ്റൊരു കാരുഅം കൂടി ചെയ്യണം..അവിടെ ഒരു കാലത്ത് സാമൂഹ്യവിരുദ്ധര്‍ നടമാടിയിരുന്നു എന്നത് സത്യം തന്നെയാണ്..അത് ആരായിരുന്നു എന്ന് കൂടി അന്വേഷിച്ചാല്‍ ബഹു രസമായിരിക്കും..അവരെ "വേണ്ട വിധത്തില്‍ " നേരിട്ട് ആ അമ്പലത്തിനെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ താങ്കളീ പറഞ്ഞ RSS കാര്‍ തന്നെ വേണ്ടി വന്നു..

അങ്ങ് തെറ്റ് തിരുത്തുമെന്നോ, ഇതേപോലെയുള്ള കള്ളപ്രചരണം അവസാനിപ്പിക്ക്കുമെന്നോ പ്രതീക്ഷ എനിക്കില്ല....
(കൂടുതല്‍ ചിത്രങ്ങളോ ഇപ്പോഴത്തെ അമ്പല കമ്മിറ്റി ഭാരവാഹികളുടേയൊ ഡീറ്റൈല്‍സോ മറ്റോ വേണമെങ്കില്‍ അയച്ചു തരാം..)

സ്നേഹപൂര്‍വ്വം
ഒരു തൃപ്രയാറുകാരന്‍

Anonymous said...

ഉറുമ്പേ,

താങ്കള്‍ ഇതെഴുതുന്നത് തെറ്റിധാരനകളുടെ പുറത്താണെന്ന് ഉറപ്പിച്ചു പറയാം.. അവ ശരിയാണെന്ന് ചിന്തിച്ചാല്‍ ഞാന്‍ താങ്കള്‍ക്കൊപ്പം ഉണ്ടാവും. പക്ഷെ, താങ്കള്‍ സത്യം എന്നത് മനസ്സിലാക്കുന്നുണ്ടോ? അറിയാന്‍ ആഗ്രഹിക്കുന്നുവോ? അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ധാരാളം അബദ്ധങ്ങള്‍ സത്യമെന്ന് വിശ്വസിക്കില്ലായിരുന്നു താങ്കള്‍.

വിശദമായി പിന്നീട് എഴുതാം.. ഒന്ന്- രണ്ടു കാര്യത്തിനു ആ നാട്ടുകാരന്‍ തന്നെ മറുപടി തന്നുവല്ലോ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"അതേ സംഘം തന്നെ ശബരിമലയിൽ സ്ത്രീകൾക്കു കയറാനുള്ള അനുവാദം കൊടുക്കുന്നതിനെ ശക്തിയുക്തം എതിർത്തു. "

ഇവിടെ ഒരു രസകരമായ ദൌത്യം ഉണ്ട് "സത്രീ" എന്ന വാക്കിനു...ശബരിമലയില്‍ സത്രീ പ്രവേശനം വിലക്കിയിട്ടില്ല.. ലക്ഷക്കണക്കിന്‌ മാളികപ്പുറങ്ങള്‍ (വ്രതമെടുത്ത സ്‌ത്രീകള്‍ ) എല്ലാവര്‍ഷവും മല കയറുന്നു..ശബരിമലയില്‍ യുവതീ പ്രവേശനം ആണ് വിലക്കിയിട്ടുള്ളത്..

അങ്ങയുടേത് ആ ബോധപൂര്‍വ്വമായ ഒരു ശ്രമം ആണെന്നൊന്നും എനിക്കഭിപ്രായമില്ല
ചര്‍ച്ചകള്‍ ആ വഴിക്ക് നടക്കുക എന്നത് ക്രിയാത്മക സമീപനം..അല്ലാതെ...

ഇനി ഗുരുവായൂര്‍..അവിടെ എതിര്‍ക്കപ്പെട്ടിട്ടുള്ളത് കമ്മ്യുണിസ്റ്റ്‌ ആജ്ഞാനുവര്‍ത്തികളുടെ ചില മര്‍ക്കട മുഷ്ടികളാണ്.. അല്ലാതെ വസ്‌ത്ര ധാരണ രീതികളല്ല..കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ എറണാകുളം പാവക്കുളം ശിവക്ഷേത്രത്തില്‍ പറ്റുമെങ്കില്‍ വരണം..അവിടെ ഇതു മതത്തില്‍ പെട്ടവര്‍ക്കും പ്രവേശിക്കാം..ഇതു വസ്ത്രവും ധരിച്ചു പ്രാര്‍ത്ഥന നടത്താം..സംഘപരിവാറായ കേരള ക്ഷേത്ര സംരക്ഷണ സമിതി നടത്തുന്ന എല്ലാ അമ്പലങ്ങളിലും ഇങ്ങനെ തന്നെ

വസ്തു നിഷ്ടമായ എതിര്‍പ്പുകള്‍ സ്വാഗതം ചെയ്യേണ്ടതാണ്..അതിനെല്ലാവര്‍ക്ക്കും സ്വാതന്ത്ര്യം ഉണ്ട് താനും.ഭഗവദ്‌ ഗിത മുഴുവനും ഉപദേശിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാര്‍ത്ഥനോട് പറഞ്ഞത്, വിമര്‍ശനാത്മകമായി വിലയിരുത്ത്തികൊണ്ട് നിന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തികാനാണ് (വിമര്‍ശൈശതശേഷേണ യദേച്ഛസി തഥാ കുരു )..ഈ ഒരു സ്വാതന്ത്ര്യം നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ്..പിന്നെ തെറ്റ് ചെയ്യുന്നവന്‍ സംഘപരിവാറായാലും മാനവികതയുടെ മുഖം മൂടിയണിയുന്ന മത മൌലികവാദിയായലും ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണ്..

വിജയലക്ഷ്മി said...

:)

ഉറുമ്പ്‌ /ANT said...

പ്രവീൺ, ഞാൻ സൂചിപ്പിച്ച വലപ്പാടുള്ള ക്ഷേത്രം പുനദ്ധരിച്ച്, ഉത്സവം കെങ്കേമമായി നടത്തപ്പെടുന്നു എന്നറിഞ്ഞു. അറിവ്, സന്തോഷം പകരേണ്ടതാണ്. നിർഭാഗ്യവശാൽ ഈ അറിവുകൾ എനിക്കു നിരാശയാണു നൽകുന്നത്‌. കാരണം പള്ളീകളും അമ്പലങ്ങളും സാമൂഹ്യനന്മയ്ക്കല്ല, വരേണ്യ വർഗ്ഗത്തിന്റെ വളർച്ചക്കാണ് ഉപകരിക്കുന്നതെന്നതുതന്നെ. ത്രിക്കണ്ടിയൂർ ശിവക്ഷേത്രത്തെക്കുറിച്ച് അറിയാത്തത്‌ എന്റെ തെറ്റല്ല. അവിടത്തെ അമ്പലക്കുളത്തിന്റെ വടക്കുഭാഗത്തെ കടവിലാണ് ഞാൻ പറഞ്ഞ ബോർഡു കണ്ടത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ ഭണ്ഡാരം കൊള്ളയടിക്കപ്പെട്ട ചരിത്രമുണ്ട് ത്രിക്കണ്ടിയൂർ ക്ഷേത്രത്തിന്. മലപ്പുറം, തിരൂരിൽ, -തിരൂർ-പഞ്ചമി റൂട്ടിൽ ആണ് ത്രിക്കണ്ടിയൂർ ക്ഷേത്രം. തിരൂർ തുഞ്ചൻ പറമ്പ്, ഇതിനടുത്തായി വരും.
സത, സത്യം പലപ്പോഴും കള്ളങ്ങളെക്കാൾ അവിശ്വസനീയമാകാം. അന്വോഷണം തുടരാം...

ഉറുമ്പ്‌ /ANT said...

വിജലക്ഷ്മി ആന്റി, സ്വാഗതം... :)

ഉറുമ്പ്‌ /ANT said...

പ്രവീൺ, ഞാൻ സംഘത്തെ തെറി പറഞ്ഞുവോ? സംഘം ചെയ്തുകൂട്ടിയ ചില നല്ലകാര്യങ്ങൾ ചൂണ്ടിക്കാട്ടിയതല്ലേ ഉള്ളൂ.

പിന്നെ, തീണ്ടാരി മാറാത്ത സ്ത്രീകളെ, സ്ത്രീകൾ എന്നല്ലാതെ മറ്റെന്തെങ്കിലും പേരിലാണോ സംഘപരിവാരങ്ങൾ വിളിക്കുന്നത്‌ ?

Anonymous said...

ഉറുമ്പ്,

സംഘപരിവാറിന്റെ ഏതു പ്രവര്‍ത്തനം, ആദര്‍ശം ആണ് ഹിറ്റ്ലെര്‍-മായി താരതമ്യം ഉള്ളത്?
മലെഗാവ് സ്ഫോടനം ഹിന്ദു തീവ്രവാദികള്‍ നടത്തി എന്ന് തുടക്കത്തില്‍ ഒരു പക്ഷെ സംഘം വിശ്വസിച്ചു കാണില്ല. അന്നേവരെ ഹിന്ദുക്കള്‍ ഇത്തരത്തില്‍ ഒരു ബോംബ്‌ സ്ഫോടനം നടത്തിയിട്ടില്ല. എന്നാല്‍ വിശ്വസനീയ തെളിവുകള്‍ കിട്ടിയ/പുറത്തുവന്ന അപ്പോള്‍ തന്നെ സംഘം ആ സ്ഫോടനം നടത്തിയവരെ തള്ളിപ്പറയുകയും ചെയ്തു. അതിനെ കുറ്റപ്പെടുത്തേണ്ട കാര്യം ഉണ്ടോ? അതൊക്കെ നാണം കെട്ട അടവാണെന്ന് പറയുന്നത് എത്രമാത്രം യുക്തിയുള്ളതാണ് സുഹൃത്തേ? രാഷ്ട്രീയ വിരോധം എന്ന കണ്ണട വച്ചാല്‍ അങ്ങനെ തോന്നും. അതിനു ഒരു പ്രധിവിധിയും ഇല്ല.
കന്യാസ്ത്രീയെ/മിഷനറിയെ ചുട്ടുകൊന്നതും എങ്ങനാണ് സുഹൃത്തേ സംഘത്തിന്റെ തലയില്‍ വരുന്നത്? ഇത്ര അപരാധങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒരിക്കലെങ്കിലും എന്തെ സംഘം പിടിക്കപ്പെടുന്നില്ല? അമേരിക്കയും ഇസ്രയേലും(:D) കൂടെ ഉള്ളത് കൊണ്ടോ? നിര്‍ബന്ധിത,പ്രലോഭിത,സംഘടിത മത പരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് കൊണ്ടോ? അവ എന്താണെന്നും അതിന്റെ കുഴപ്പങ്ങള്‍ എന്താണെന്നും ദയവായി കണ്ണട മാറ്റി നിരീക്ഷിക്കുക. മതം സ്വയം മാറുന്നതിന് ആരും ഒരിക്കലും എതിര് പറഞ്ഞിട്ടില്ല..

ബിരിയാണിയുടെ കഥ ഇഷ്ടപ്പെട്ടു. അതൊക്കെ വലിയ വിഷയം ആകുന്നതു ചിലരുടെ ചെറിയ വിശ്വാസങ്ങളെ അവഹെളിക്കണം എന്ന് തോന്നുമ്പോള്‍ ആണ്. ഗോവധം എന്നത് കേരളം വിട്ടുള്ള എല്ലാ ഹിന്ദുക്കളും പാപമായി കാണുന്നു. അതുകൊണ്ട് അവയെ ഇല്ലാതാക്കണം എന്ന് ആവശ്യപ്പെടുന്നു. അതിനെ സഹിഷ്ണുതയോടെ സമീപിച്ചാല്‍ ഒരു കുഴപ്പവും ഇല്ല. മുസ്ലിങ്ങള്‍ നോയമ്പ് സമയത്ത് മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നത്‌ കാണാന്‍ ഇഷ്ടപ്പെടില്ല. അപ്പോള്‍ നമ്മള്‍ വിവേകത്തോടെ അത് അവോഇഡ് ചെയ്യുന്നതല്ലേ നല്ലത്? എനിക്ക് അങ്ങനെ വലിയ വിശ്വാസമില്ലാത്തതിനാല്‍ ഗോവധതിനെകുറിച്ച് സംഘത്തിന്റെ നിലപാടില്‍ അത്ര യോജിപ്പില്ല. പക്ഷെ, അവ ഉണ്ട് എന്ന് വച്ചും കുഴപ്പമില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ പന്നി ഇറച്ചിയാണ് എനിക്ക് ഇഷ്ടം എന്ന് വാശി പിടിക്കുന്നത്‌ ഉചിതമാണോ?

~~~ഹിന്ദുസ്ത്രീയെ നസ്രാണി വിവാഹം ചെയ്താൽ അവനെ കശാപ്പുചെയ്യാൻ ഗുണ്ടാപ്പടയെ വിടും~~~
എന്റെ സഖാവേ, ആ പെണ്ണിന്റെ വീട്ടുകാര്‍ വല്ലതും ചെയ്താലും സംഘത്തിന്റെ പെടലിക്കിട്ടു വക്കണോ കത്തി? മനുഷ്യന്റെ മനശാസ്ത്രം പഠിക്കൂ, മനുഷ്യന്റെ ചിന്തകള്‍ പഠിക്കൂ, അവന്റെ വികാരവും, വിശ്വാസവും പഠിക്കൂ... എന്നിട്ട് പോരേ ഈ സംഘപരിവാറിന് ചാപ്പ കുത്തുന്നത്?

വിപ്ലവം ഒക്കെ വല്ല ഭരണം പിടിച്ചെടുക്കാനും കൊള്ളാം.. മനുഷ്യന്റെ മനസ് പിടിച്ചെടുക്കാന്‍ സാധിക്കില്ല, അവന്റെ മനസ്സിനെയും ചിന്തകളെയും സ്വിച്ച് ഇട്ടപോലെ മാറ്റാനും സാധിക്കില്ല..

പക്വതയോടെ ചിന്തിക്കുകയും സമീപിക്കുകയും ചെയ്യൂ.. ആടിനെ പട്ടിയാക്കിയാലോ, ലക്‌ഷ്യം സാധിക്കാന്‍ അസത്യം, അധാര്‍മികത ഒക്കെ എടുത്തു കളിച്ചാലോ വല്ല പ്രയോജനവും ഉണ്ടോ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പേര് തെറ്റായി ധരിച്ചു എന്ന് വിചാരിച്ചു..പക്ഷെ ഇവിടെ പോസ്റ്റില്‍ അതിന്റെ ശോചനീയാവസ്ഥയില്‍ പരിതപിക്കുന്ന അങ്ങേക്ക് അതിന്റെ ഉയര്‍ച്ചയിലും സങ്കടമാണ്..കാലം മാറി..ഇന്ന് ഒരു നേരത്തെ ഭക്ഷണമെങ്കിലും മറ്റുള്ളവര്‍ക്കു കൊടുക്കുന്ന എത്രയോ ക്ഷേത്രങ്ങളില്ലേ ? ഗുണകരമായ മാറ്റങ്ങളെ നമുകൊന്നു appreciate ചെയ്തൂടേ ? തെറ്റിനെ നമുക്കൊന്നിച്ച്‌ എതിര്‍ക്കുകയും ചെയ്യാം?


"പിന്നെ, തീണ്ടാരി മാറാത്ത സ്ത്രീകളെ, സ്ത്രീകൾ എന്നല്ലാതെ മറ്റെന്തെങ്കിലും പേരിലാണോ സംഘപരിവാരങ്ങൾ വിളിക്കുന്നത്‌ ? "

അങ്ങയുടെ ഈ വാചകം കൊണ്ട് അങ്ങേന്താണ് ഉദ്ദേശിക്കുന്നതു ? സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കുന്നില്ല എന്ന് വിലപിക്കുമ്പോള്‍ അവിടെ വര്‍ഷാവര്‍ഷം തോഴുതുമാടങ്ങുന്നത് ലക്ഷക്കണക്കിനു സ്ത്രീകള്‍ തന്നെയാണ്.. അപ്പൊ "തരംതിരിക്കല്‍ " വേണ്ടേ(common and exceptions) ?

അങ്ങ് പറഞ്ഞ നിലവാരത്തിലുള്ള ഒരു ഉദാഹരണം പറയാം..

രാജീവ്‌ ഗാന്ധിയെ LTTE വധിച്ചു എന്നാണ് പറയുക..അല്ലാതെ തമിഴര്‍ വധിച്ചു എന്നോ തമിഴ്‌ വംശജര്‍ വധിച്ചു എന്നോ അല്ല. അതെന്താ അങ്ങിനെ? ശിവരശനും കൂട്ടരും തമിഴരല്ലേ? തമിഴ്‌ വംശജര്‍ എന്ന "കോമണ്‍" ന്റെ ഒരു ഘടകം മാത്രമാണ് LTTE.

അതുപോലെ തെന്നെ സ്ത്രീകള്‍ എന്ന കോമ്മണിന്ടെ "ഒരു വിഭാഗം " മാത്രമാണ് അങ്ങ് പറഞ്ഞ "തീണ്ടാരി മാറാത്ത സ്ത്രീകള്‍" .അപ്പോള്‍ ഒരു ഘടകത്തിന്റെ പേരില്‍ "ബഹു" വിഭാഗത്തിന്റെ നേരെ തലതിരിക്കുന്നതിനു കറുത്ത ലക്ഷ്യങ്ങളില്ലേ? പിന്നെ അങ്ങിനെയേ പറയൂ , ഇതിനെ തെറ്റിദ്ധരിപ്പിക്കേണ്ടതു എന്റെ കടമായാണ് എന്ന വാശിയെന്തിനു?

(ഉദാഹരണം കടന്നു പോയെങ്കില്‍ മാപ്പ് )

Anonymous said...

സുഹൃത്തേ,

ശബരിമലയില്‍ കേറാന്‍ അനുവദിക്കാത്തതില്‍ വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ക്ക് കുഴപ്പമില്ലല്ലോ? ഇനി നിങ്ങള്‍ പറയുന്നപോലെ കേറാന്‍ അനുവദിച്ചാല്‍ ആ സ്ത്രീകള്‍ എതിര്‍ക്കുകയും ചെയ്യും..
വിശ്വാസികളെ അവരുടെ പാട്ടിനു വിടുന്നതല്ലേ നല്ലത്? എന്തിനു വിപ്ലവവും വാശിയുമായി അനാവശ്യ പ്രശ്നത്തില്‍ ഇടപെടണം? പ്രശ്നം ഉണ്ടാക്കണം? ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി ഉള്ളതല്ലേ? കോടതിയോ പോലീസ് സ്റ്റെഷണോ ഒന്നും അല്ലല്ലോ..

ഭാസ്‌കരപട്ടേലർ said...

congrats urumbu.... well said.....

ഉറുമ്പ്‌ /ANT said...

Thanks pattelare.

Key man not working well

ഉറുമ്പ്‌ /ANT said...

സത,
സത പറയുന്നു- “വിപ്ലവം ഒക്കെ വല്ല ഭരണം പിടിച്ചെടുക്കാനും കൊള്ളാം.. മനുഷ്യന്റെ മനസ് പിടിച്ചെടുക്കാന്‍ സാധിക്കില്ല, അവന്റെ മനസ്സിനെയും ചിന്തകളെയും സ്വിച്ച് ഇട്ടപോലെ മാറ്റാനും സാധിക്കില്ല “

ഒറ്റ ദിവസംകൊണ്ട്, രാജ്യത്തെ മുഴുവൻ മതമൌലീകവാദികളെയും തിരുത്തി നന്നാക്കിക്കളയാം എന്ന് എനിക്കും ചിന്തയില്ല. കാലങ്ങളായി നടക്കുന്ന മസ്തിഷ്കപ്രക്ഷാളനത്തെ ഒറ്റദിവസംകൊണ്ട്‌ തിരുത്താനാവില്ല.

പിന്നെ ഹിറ്റ്ലർ- അത്രയും ആത്മബലവും അധികാരവും ഉണ്ടായിരുന്നെങ്കിൽ സംഘപരിവാർ എന്നേ ഇൻഡ്യയെ തുടച്ചുവ്രിത്തിയാക്കി വയ്ക്കുമായിരുന്നു. ഒന്നു ജാതിയും മറ്റൊന്ന് വംശവും എന്ന അന്തരം മാത്രമേ ഉള്ളു.
സത ആവർത്തിച്ചു പറയുന്ന ഒരു കാര്യം- നിർബന്ധിത-പ്രലോഭിത മതപരിവർത്തനം. എവിടാണു സുഹ്രുത്തേ നിർബന്ധിത മതപരിവർത്തനം നടക്കുന്നത്‌. വിശക്കുന്നവന് ഭക്ഷണവും വസ്ത്രവും നൽകിയാൽ അത്‌ പ്രലോഭിത മതപരിവർത്തനമാകുമോ ? അങ്ങിനെയെങ്കിൽ മദർ തെരേസയാകണം ഇൻഡ്യ കണ്ട ഏറ്റവും വല്യ മതപരിവർത്തക. കഷ്ടം..!
എവിടെയും തൊടാതെയുള്ള ഈ ധാരണയാണ് തിരുത്തപ്പെടേണ്ടത്‌. ചൂണ്ടിക്കാണിക്കാൻ ഒരു ഉദാഹരണം ഉണ്ടാകുമോ സതയുടെ കൈയ്യിൽ?

ഗോവധത്തെക്കുറിച്ച്-- ഞാൻ പട്ടിയിറച്ചി തിന്നണോ, പന്നിയിറച്ചി തിന്നണോ എന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കുമാത്രമുള്ളതാകണം. സത തിന്നുന്നില്ലെങ്കിൽ വേണ്ട, എന്നെ ശല്യപ്പെടുത്തുന്നതെന്തിന് ? അതിനുവേണ്ടി ഗുണ്ടായിസം കാണിക്കണോ. ശരിയായ സാമൂഹിക ബോധവൽക്കരണമാണു വേണ്ടത് ഇത്തരം കാര്യങ്ങളിൽ, അല്ലാതെ ഗുണ്ടായിസമല്ല.

മുസ്ലീംങ്ങൾ നോൻപു സമയത്ത് ഭക്ഷണം കഴിക്കുന്നതു കാണാൻ ഇഷ്ടപ്പെടുന്നില്ല എന്നു സത പറയുന്നു. അല്ല സതേ, അവിടെയാണ് സതയുടെ മുസ്ലീം-ഹിന്ദു ധാരണകളുടെ പൂച്ചു പുറത്താകുന്നത്. ഉദാഹരണത്തിന്, ഞാൻ ആദ്യമായി ഷാർജയിൽ ജോലി ആരംഭിച്ചത് ഒരു നോമ്പു കാലത്താണ്. വൈകുന്നേരം വരെ ഒന്നും കഴിക്കാതെ തളർന്നിരിക്കുന്ന എന്നെ ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ചു എന്റെ ബോസ്സ് ( നമ്മൾ “പച്ച” എന്നു പുശ്ചത്തോടെ വിളിക്കുന്ന പാക്കിസ്താനി) . നോമ്പു സമയമല്ലെ, ഭക്ഷണം കഴിക്കാമോ എന്ന എന്റെ ചോദ്യത്തിന് ആ വല്യ മനുഷ്യന്റെ ഉത്തരം “ നോമ്പ് എനിക്കാണ് - എന്റെ നോമ്പു കാരണം മറ്റൊരാൾ വിശന്നിരുന്നാൽ അത് എനിക്ക് ഹറാമാണ് “ എന്നായിരുന്നു. സതേ ഇതാണ് ശരിയായ ഈശ്വരവിശ്വാസി. അവരെ ഞാൻ ബഹുമാനിക്കുന്നു. മനസ്സുനിറഞ്ഞുതന്നെ. അല്ലാതെ ഗീതയും ബൈബിളും ഖുറാനും അരച്ചുകലക്കി കുടിച്ചിട്ട് അന്യജാതിക്കാരന്റെ അന്നം മുട്ടിക്കുന്നവനല്ല.

സത ചോദിക്കുന്നു--~~~ഹിന്ദുസ്ത്രീയെ നസ്രാണി വിവാഹം ചെയ്താൽ അവനെ കശാപ്പുചെയ്യാൻ ഗുണ്ടാപ്പടയെ വിടും~~~
എന്റെ സഖാവേ, ആ പെണ്ണിന്റെ വീട്ടുകാര്‍ വല്ലതും ചെയ്താലും സംഘത്തിന്റെ പെടലിക്കിട്ടു വക്കണോ കത്തി?
സതേ, സത ചെയ്യുന്നതുപോലെ അതൊരു കാടടച്ചു വെടിവയ്ക്കലായിരുന്നില്ല. എന്റെ പ്രൊഫൈൽ ചിത്രം കണ്ടോ. എന്റെ മകൻ ആദിത്തിന്റെ ചിത്രമാണത്. അവനു ജാതിയില്ല. അവന്റെ അമ്മ ഹിന്ദുവും അച്ചൻ ക്രിസ്ത്യാനിയുമാണ്. ഞങ്ങളുടെ വിവാഹം തിരുവനന്തപുരത്ത്, തിരുവല്ലം രജിസ്റ്ററാപ്പീസിൽ വച്ച് അവളുടെ വീട്ടുകരുടെ സന്നിധ്യത്തിൽ നടന്നു. പക്ഷേ അതിഷടപ്പെടാത്തവരുണ്ടായിരുന്നു നാട്ടിൽ. ആരാണെന്നല്ലേ ? സംഘപരിവാരങ്ങൾ. എന്റെ ജോലി സ്ഥലത്തു തന്നെയാണ് ഫോണിൽ വിളിച്ച് , എന്നെ ജോലിക്കു വച്ചാൽ തന്നെയും അവനെയും തട്ടിക്കളയുമെന്ന് മുതലാളിയോട് പറഞ്ഞത്‌. എന്റെ വീട്ടിലേക്കുള്ള പൈപ്പുലൈൻ തന്നെയാണ് വെട്ടിമുറിച്ചത്‌.
നട്ടെല്ലുള്ള ഒരു തൊഴിലുടമ ഉണ്ടായിരുന്നതിനാൽ എനിക്കു ജോലി നഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞത് “ പ്രഭാകരൻ പിള്ളയുടെ സ്ഥാപനത്തിൽ ആരെ ജോലിക്കു വയ്ക്കണം എന്നു തീരുമാനിക്കാൻ പ്രഭാകരൻ പിള്ള ഉണ്ട്. നിന്നെപ്പോലെയുള്ള പൂ................... മക്കളല്ല” എന്നാണ്.
കൂടുതൽ പറയുന്നില്ല. പലപ്പോഴും അതു സ്വകാര്യതയുടെ അതിർവരമ്പുകൾ മുറിക്കും. ഒന്നുകൂടെ പറയാതിരുന്നാൽ മോശമാകും. അന്ന് എന്നെ ഉപദ്രവിച്ചവർ എല്ലാം ഇന്ന് എന്റെ സുഹ്രുത്തുക്കളാണ്.

ഉറുമ്പ്‌ /ANT said...

സത,
സത പറയുന്നു- ശബരിമലയില്‍ കേറാന്‍ അനുവദിക്കാത്തതില്‍ വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ക്ക് കുഴപ്പമില്ലല്ലോ?
ആരു പറഞ്ഞു ഈ വിഡ്ഡിത്തം ? ഹിന്ദു സ്ത്രീകൾക്കു കുഴപ്പമില്ലത്രേ. അതു തീരുമാനിക്കുന്നത്‌ സംഘത്തിന്റെ ഗുണ്ടാപ്പടയാണോ.
വീണ്ടും സത- ഇനി നിങ്ങള്‍ പറയുന്നപോലെ കേറാന്‍ അനുവദിച്ചാല്‍ ആ സ്ത്രീകള്‍ എതിര്‍ക്കുകയും ചെയ്യും..
എന്റെ ഭാര്യസഹിതം ലക്ഷക്കണക്കിനുപേർപോകും ശാസ്താവിനടുത്തേക്ക്. ആ പുണ്യദർശനത്തിനായി.

ഉറുമ്പ്‌ /ANT said...

പ്രവീൺ,
എന്തിനാ സ്ത്രീകൾക്കു മാത്രമായി ഒരു "common and expectations"
പുരുഷന്മാർക്കും വേണ്ടേ ഈ "common and expectations"

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അത് ന്യായം ;) ചര്‍ച്ച നടക്കെന്ടതും ആ വഴിക്കാണ്..അതാണ്‌ ഞാനും പറഞ്ഞതും..അല്ലാതെ നമ്മുടെ സ്ത്രീകളെ കേറ്റില്ല എന്ന നുണ പ്രചരണമല്ല.. ;)

===

ഹിന്ദു സ്ത്രീകൾക്കു കുഴപ്പമില്ലത്രേ. അതു തീരുമാനിക്കുന്നത്‌ സംഘത്തിന്റെ ഗുണ്ടാപ്പടയാണോ.

അതെനിക്കങ്ങു ഇഷ്ടപ്പെട്ടു... നമുക്കൊരു ഹിത പരിശോധന നടത്തിയാലോ? (ഞാനില്ല, സംഘപരിവാരത്തിന്റെ ഗുണ്ടാപടക്കാരാ അതിനു പെര്മിസ്സഷന്‍ തരാ) . തീര്‍ച്ചയായും ശബരിമല ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ ആണ്..പക്ഷെ ചര്‍ച്ച ചെയ്യേണ്ടത് വിശ്വാസികളാണ്.. തെറ്റുകള്‍ ഉണ്ടെകില്‍ തിരുത്തുകയും വേണം..എനികിഷ്ടപ്പെട്ട ഒരു വചനമുണ്ട്..(ശ്ലോകം ആണ് )..അര്‍ത്ഥമിപ്രകാരമാണ്.."എന്റെ അച്ഛന്‍ കുഴിച്ച കിണറാണ്..ആ കിണറില്‍ ഇപ്പോള്‍ ഉപ്പു വെള്ളമാണ്..അച്ഛനോട് എനിക്ക് ബഹുമാനവുമുണ്ട്..അത് കൊണ്ട്‌ ഞാന്‍ ഉപ്പു വെള്ളം കുടിക്കേണ്ട ആവശ്യമില്ലല്ലോ? "

ഇവിടെ തെറ്റുകള്‍ തിരുത്താനും മുന്നോട് പോവാനും അവസരമുണ്ട്..പക്ഷെ നിലക്കലെ കുരിശുകൃഷിയും കന്യാകുമാരി കന്യകാമേരിയാക്കാനുള്ള ദുഷ്ടബുദ്ധിയും മനസ്സില്‍ വച്ചാവരുത്‌ വിലയിരുത്തലുകള്‍.. ഇവിടെ അനാചാരങ്ങളില്ല. അനീതിയില്ല എന്നൊന്നും ആരും അവകാശങ്ങളില്ല..മറിച്ച് ഇത് തിരുത്തേണ്ടതും പകര്‍ന്നുകൊടുക്കെന്ടതും നമ്മള്‍ തന്നെയാണ് ..ഒരു വലിയ സമൂഹത്തിന്റെ വിശ്വാസങ്ങളെ തെറി പറയുമ്പോള്‍ കിട്ടുന്ന ഒരു നേരത്തെ സുഖ:നിദ്രക്കു വേണ്ടി (തീര്‍ച്ചയായും അങ്ങയെ ഉദ്ദേശിച്ചല്ല) ബ്ലോഗെഴുതി ആനന്ദ നിര്വ്രിതിയടയുന്നവരുണ്ടാവാം.. പക്ഷെ, തര്‍ക്കിക്കാനും ജയിക്കാനുമല്ല,മറിച്ച് അറിയാനും അറിയിക്കാനുമാവണം ,..

Anonymous said...

ഉറുമ്പേ,

താങ്കളുടെ പല മറുപടിയും കാടാടച്ചു വെടി വക്കല്‍ തന്നെ ആണ് എന്ന് പറയട്ടെ..
ഞാന്‍ സാമൂഹികമായ ചലനങ്ങളും മനുഷ്യ ചിന്തകളും ചേര്‍ത്താണ് ചിന്തിക്കുന്നത്. മത പരിവര്‍ത്തനം സംഘടിതമായി നടത്തുന്നതില്‍ നിന്നും സമൂഹത്തില്‍ ഉണ്ടാകുന്ന വിദ്വോഷങ്ങളും വെറുപ്പുകളും അതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും ഒക്കെ നല്ലതാണെന്ന് വാദിച്ചാല്‍ ഞാന്‍ തോറ്റു തരിക ചെയ്യും. കാരണം യുക്തിപരമായി ചിന്തിക്കാതെ തര്‍ക്കിക്കുന്നതില്‍ കാര്യമില്ലാത്തത് കൊണ്ട്.

ഗോവധവും അതേ പഴയ പറച്ചില്‍ തന്നെ. ഞാന്‍ എന്ത് തിന്നണം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ് എന്നൊക്കെ ഉള്ള വാദം എനിക്ക് സ്വീകാര്യമല്ല. ഞാന്‍ എന്ത് ചെയ്താലും അവ സമൂഹത്തില്‍ മോശപ്പെട്ട എന്തെങ്കിലും ഉണ്ടാവുമോ എന്ന് നോക്കിയാണ്. താങ്കളുടെ ബോസ്സ് വിശാല ചിന്താഗതിക്കാരനാണ്. എല്ലാവരും അങ്ങനെ ആണ് എന്നത് മുന്‍‌വിധി ആയിരിക്കും. അതുകൊണ്ട് തന്നെ എനിക്ക് പരിചയം ഇല്ലാത്ത മുസ്ലിമിന്റെ മുന്‍പില്‍ ഞാന്‍ ആഹാരം കഴിക്കാതെ മാറി ഇരുന്നു കഴിക്കും. അവര്‍ ഉമിനീര്‍ പോലും ഇറക്കാതെ ആണ് നോമ്പ് പാലിക്കുന്നത് എന്നറിയാമല്ലോ. അവരുടെ വിശ്വാസത്തെ ബഹുമാനിക്കുക മാത്രമാണ് ഞാന്‍ ചെയ്യുക.

താങ്കളുടെ വിശാലമാനസ്സിനെ ഞാന്‍ ബഹുമാനിക്കുന്നു. ഈ കാര്യത്തില്‍ താങ്കളുടെ അത്രയും വിശാല മനസ്സില്ല എനിക്കില്ല എങ്കിലും താങ്കള്‍ ചെയ്തതില്‍ സന്തോഷം മാത്രം. പിന്നെ, സംഘം ജാതി-മതം മാറി കല്യാണം കഴിക്കുന്നവര്‍ക്കെതിരെ ആണ് എന്ന് തോന്നും താങ്കള്‍ എഴുതിയത് വായിച്ചാല്‍. എന്റെ സുഹൃത്ത്‌ ഒരു പെണ്ണിനെ സ്നേഹിച്ചു വീട്ടുകാരുടെ സമ്മതമില്ലാതെ കെട്ടി. രണ്ടു പേരും ക്രിസ്ത്യാനികള്‍, പക്ഷെ, പെണ്ണിന്റെ വീട്ടുകാര്‍ അവരുടെ ആളുകളെ വിട്ടു അവന്റെ കൂട്ടുകാരെ വരെ തള്ളി ചതച്ചു. അതിനു പള്ളീലച്ചനെ കുറ്റപ്പെടുത്തണോ? അതുപോലെ അല്ലെ താങ്കള്‍ സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നത്?

എന്ത് ചെയ്യാം, എനിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാനെ സാധിക്കുന്നുള്ളൂ. താങ്കള്‍ ഒരു വിപ്ലവകാരിയായിരിക്കാം.. പക്ഷെ, എല്ലാവരും അങ്ങനെ ആയിരിക്കും എന്നോ ആകണം എന്നോ ചിന്തിക്കുന്നതോ വാശി പിടിക്കുന്നതോ ഒക്കെ ശരിയാണോ? ശബരിമല പ്രശ്നം കൂടി ചേര്‍ത്ത് വായിക്കുക..

Anonymous said...

ബാലയുടെ ബ്ലോഗില്‍ ഞാനിട്ട കമെന്റാണ്.. താങ്കളുടെ പ്രതികരണം കൂടി പ്രതീക്ഷിക്കുന്നു..

എന്തുകൊണ്ടാണ് സഖാക്കള്‍ പാര്‍ട്ടി പറയുന്നത് മാത്രം ചിന്തിക്കുന്നത്? അല്ലെങ്കില്‍ അതേ ലൈനില്‍ മാത്രം ചിന്തിക്കുന്നത്? സ്വതന്ത്രമായി ഒരു വ്യക്തി ചിന്തിക്കുകയും നിലപാടെടുക്കുകയും ചെയ്താലല്ലേ അതൊരു നല്ല ചിന്ത ആകൂ? എല്ലാം പാര്‍ട്ടി നയങ്ങളെ അനുകൂലിക്കാന്‍ മാത്രമായി ചിന്തിക്കുക എന്നത് വിഡ്ഢിത്തം അല്ലെ? അങ്ങനെ വരുന്നത് കൊണ്ടല്ലേ മറ്റു പാര്‍ട്ടിയുടെ/ആശയത്തിന്റെ നല്ല വശങ്ങള്‍ പോലും അംഗീകരിക്കാതെ സഖാക്കള്‍ ഉരുണ്ടു കളിക്കുന്നതും, 'തന്ത്രപരമായി' അത്തരം ചോദ്യങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നത്‌?
പാര്‍ട്ടി, സംഘം(ആര്‍ എസ്‌ എസ്) എതിര്ക്കപ്പെടെണ്ടതാനെന്നു നിലപാടെടുത്തു.... പിന്നെ എല്ലാ സഖാക്കളും സംഘത്തിനെ എതിര്‍ക്കുന്നു. അതില്‍ വേറെ ചോദ്യമോ പറച്ചിലോ ആവശ്യമില്ല. സംഘം നല്ല ആശയങ്ങള്‍ വല്ലതും ഉയര്‍ത്തി പിടിക്കുന്നുടോ എന്ന ചോദ്യത്തിന്, ഉത്തരം സഖാക്കള്‍ക്ക് ഇല്ല, ഉള്ളവര്‍ മിണ്ടില്ല, മറ്റു ചിലര്‍ ഒഴിഞ്ഞു മാറും, മറ്റു ചിലര്‍ സംഘം ചെയ്യുന്നത് ഒരെണ്ണം എങ്കിലും നല്ലതാണെന്ന് സമ്മതിച്ചാല്‍ പിന്നെ, അവരെ സമൂഹത്തില്‍ വെള്ള പൂശാല്‍ ആകും അതുകൊണ്ട് കണ്ണുമടച്ചു എതിര്‍ത്തോ..എന്നൊക്കെ വാദിക്കും... അപ്പോള്‍ സഖാവേ, നമ്മള്‍ സംവദിക്കുന്നതിന്റെ യുക്തി എന്താണ്? ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ?

മറ്റൊരു സംഗതി, സഖാക്കള്‍ എതിര്‍ക്കാന്‍ തീരുമാനിച്ചാല്‍ അതിനായി, ഏത് മാര്‍ഗം സ്വീകരിക്കാനും മടിക്കുന്നില്ല. അതായത്.. പ്രത്യയ ശാസ്ത്രത്തിനു വേണ്ടി, പാര്‍ട്ടിക്ക് വേണ്ടി, എത്ര നുണ പ്രചാരണങ്ങളും നടത്താന്‍ അവര്‍ മടിക്കുന്നില്ല. അവര്‍ അതിനായി ചിന്തിക്കുന്നത്, സമൂഹത്തില്‍ ദോഷം ആണെന്നും 'പാര്‍ട്ടി' പറയുന്ന എന്തിനേയും എങ്ങനെയും ഇല്ലാതാക്കുക. അത് അവനവന്റെ കടമ ആയി പോലും കണ്ടു കല്ലുവച്ച നുണകളും, അര്‍ദ്ധ സത്യങ്ങളും ഒക്കെ പൊതിഞ്ഞു നിറങ്ങള്‍ പിടിപ്പിച്ചു, കലാപങ്ങളിലെ കഥകള്‍ പോലും പൊടിപ്പും തൊങ്ങലും പിടിപ്പിച്ചു സമൂഹത്തില്‍ വാരി വിതറുന്ന സഖാക്കള്‍ക്ക് മനസ്സാക്ഷി എന്ന ഒരു സാധനം ഉണ്ടോ എന്ന് തോന്നിപ്പോകും! അസത്യം, അധര്‍മ്മം ഇവയിലൂടെ പാലും തേനും ഒഴുക്കിയാലും അവ വെറും വിഷമാകും എന്ന് മനസ്സിലാക്കുക. സംഘത്തിനെ എതിര്‍ക്കാന്‍ എന്ന ന്യായത്തില്‍ സമൂഹത്തില്‍ എത്ര വിപത്താണ് ഈ സഖാക്കള്‍ ഉണ്ടാക്കുന്നത്‌? ആ കഥകള്‍ അസത്യമാണെന്ന് തിരിച്ചറിയുന്ന മനുഷ്യനും, സത്യമാണെന്ന് ചിന്തിക്കുന്ന മനുഷ്യനും സമൂഹത്തില്‍ തീവ്ര ചിന്താഗതികള്‍ക്ക് ഇരയാകില്ലേ?

ഇവ ഒക്കെ മനസ്സില്‍ ഇങ്ങനെ നീറി ഇരിക്കുന്നത് കൊണ്ട് ചോദിച്ചു പോകുന്നതാണ് സുഹൃത്തേ.. ജാതി-മത-വര്‍ഗ-വര്‍ണ്ണ-വംശ വത്യാസത്തില്‍ അതീതമായ നല്ല കുടുംബവും,സമൂഹവും,രാജ്യവും എന്നതാണ് എന്റെ ആശയം. ആ ആശയം ഞാന്‍ കടമെടുത്തത് നിങ്ങള്‍ ഫാസ്സിസ്ട്ടു എന്ന് വിളിച്ചു കരി വാരി തേക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്... അത് കൊണ്ട് തന്നെ ഞാന്‍ സ്വയം സേവകന്‍ ആണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു..

ഉറുമ്പ്‌ /ANT said...

സത, ഞാൻ ഒരു വിപ്ലവകാരിയോ, വിശാലമനസ്കനോ അല്ല. ഇഷ്ടപ്പെട്ട പെണ്ണിനെ മറ്റെല്ലാ എതിർപ്പുകളും അവഗണിച്ച് വിവാഹം കഴിക്കുന്നതും കൂടെപൊറുപ്പിക്കുന്നതും വിശാലമനസ്സുകൊണ്ടല്ല. സ്വാർത്ഥതകൊണ്ടു മാത്രമാണ്. “ഈ പെണ്ണിനെ എനിക്കു വേണം” എന്നതിലെ “എനിക്ക്” എന്ന വാക്കാണ് പ്രാധാന്യം. അല്ലാതെ അതിലൊരു വിപ്ലവവും ഇല്ല. അങ്ങിനെ പറയുന്നവർ കപടവിപ്ലവകാരികളാണ് എന്നാണ് എന്റെ അഭിപ്രായം. ഇഷ്ടപ്പെട്ടുപോയത്‌ ഒരു നസ്രാണി റബ്ബറിന്റെ മകളെയാണെങ്കിലും അവളെ വിവാഹം കഴിച്ചേനെ. അവിടെ തടസ്സം നിൽക്കുന്നത് മതമാണെങ്കിൽ മതത്തെ വേണ്ടെന്നു വയ്ക്കും. റബ്ബറാണെങ്കിൽ റബ്ബറിനെ വേണ്ടെന്നുവയ്ക്കും അത്രതന്നെ. അല്ലാതെ അതിൽ വിപ്ലവമോ സന്മനസ്സോ ഒന്നുമില്ല.

ഉറുമ്പ്‌ /ANT said...

സത, സമയം തീരെ കുറവാണ്. എങ്കിലും ബാലയുടെ ബ്ലോഗിൽ സതയിട്ട കമെന്റിനെക്കുറിച്ച്.
ആധികാരികമായി പറയാൻ ഞാനാളല്ല. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യനെ മനുഷ്യനായി കാണുന്ന, വിശക്കുന്നന്റെ വിശപ്പടക്കാൻ സഹായിക്കുന്ന, അടിമയുടെ മോചനത്തിനായി വർത്തമാനകാലത്തിൽ ജീവിക്കുന്ന ഒരു തത്വസംഹിതയാണ് കമ്മൂണിസം. അല്ലാതെ മിത്തുകളിലെ അബദ്ധങ്ങളെ ശാസ്ത്രസത്യങ്ങളാണെന്നു വാദിക്കുകയും അതു നടപ്പാക്കാൻ ശ്രമിക്കുകയുമല്ല. ഉദാഹരണത്തിന് രാമസേതു എന്ന മിത്ത്‌. അത് ഒരു വിശാലമായ ചർച്ചക്കു വകനൽകുന്ന വിഷയമാണ്. അത് മറ്റൊരു ബ്ലോഗിൽ എഴുതാം.

ഉറുമ്പ്‌ /ANT said...

പ്രവീൺ,
"എന്റെ അച്ഛന്‍ കുഴിച്ച കിണറാണ്..ആ കിണറില്‍ ഇപ്പോള്‍ ഉപ്പു വെള്ളമാണ്..അച്ഛനോട് എനിക്ക് ബഹുമാനവുമുണ്ട്..അത് കൊണ്ട്‌ ഞാന്‍ ഉപ്പു വെള്ളം കുടിക്കേണ്ട ആവശ്യമില്ലല്ലോ? "

അതെനിക്കിഷ്ടപ്പെട്ടു.
അതു തന്നെയാണ് എന്റെ ചോദ്യവും.
പുരുഷന്മാർക്കില്ലാത്ത common and expectations
എന്തിനാണ് സ്ത്രീകൾക്ക് ?

Anonymous said...

~~~പുരുഷന്മാർക്കില്ലാത്ത common and expectations
എന്തിനാണ് സ്ത്രീകൾക്ക് ?~~~~

എന്റെ ഉത്തരം.
ആ ചോദ്യം വിശ്വാസികള്‍ക്ക് അപ്പ്രസക്തമാണ്. ക്ഷേത്രവിശ്വാസങ്ങള്‍ എന്തെന്ന് അറിയാവുന്നവരും അവയെ ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക്‌ അറിയാം എന്താണ് ആ കാരണങ്ങള്‍ എന്ന്!! ക്ഷേത്രത്തില്‍ പോകുന്നവര്‍ അവ മനസ്സിലാക്കുന്നവര്‍ മാത്രമാണ്. ആ വിശ്വാസം ഇല്ലാത്തവര്‍ അങ്ങോട്ട്‌ പോകേണ്ടാ എന്നതാണ് എന്റെ അഭിപ്രായം. അവിടെ പോകുന്നവര്‍ റേഷന്‍ അരി വാങ്ങാന്‍ പോകുന്നവര്‍ അല്ലല്ലോ.. വിശ്വാസത്തിന്റെ അടിത്തറയില്‍ ഉള്ള മനസ്സമാധാനം കിട്ടാനാണ്‌. ഇതൊന്നും ഇല്ലാത്തവര്‍ അവിടെ എന്തിനു പോകണം? വിനോദത്തിനോ? പോകണം എന്ന് എന്തിനു വാശി പിടിക്കണം? അതിനെ ഒരു സാമൂഹിക കാഴ്ച്ചപ്പാടിലോ അവിശ്വാസ കാഴ്ച്ചപ്പാടിലോ ഒക്കെ വിശകലനം ചെയ്യുക എത്ര അര്‍ദ്ധശൂന്യമാണ്? അതുകൊണ്ടാണ് താങ്കള്‍ ആ ചോദ്യം വീണ്ടും ചോദിക്കുന്നത്!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മാപ്പ്.. എന്നോടു തന്നെ...
മുന്‍വിധികളുടെ വേലിക്കെട്ടുകളില്‍ നിന്ന് അങ്ങ് പുറത്തു വന്നു ചിന്തികാനും ചര്‍ച്ച ചെയ്യാനും തയ്യാറാവും എന്ന് കരുതിയതിനു.. അവിടത്തെ ആചാര അനുഷ്ട്ടാനങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കുകയും അതിലെ തെറ്റുകളിന്മേല്‍ ഒരു ചര്‍ച്ച നടത്തുകയും ചെയ്യാന്‍ തയ്യാറാവാതെ, ഒരുപാട് മാറി നിന്ന് കുറ്റം പറയാന്‍ എളുപ്പമാണ്.. ഞാന്‍ പറഞ്ഞല്ലോ, അനാചാരങ്ങള്‍ ഉണ്ടെന്നു..മാറ്റേണ്ടത് നമ്മളൊക്കെ

1. "വലപ്പാട് ശ്രീരാമാ പോളീടെക്നിക് ഹോസ്റ്റലിനു പുറകിൽ സാമൂഹ്യവിരുദ്ധർക്കു താവളമായി ആരാലും പരിപാലിക്കപ്പെടാതെ ഒരു ശിവക്ഷേത്രം നിലകൊള്ളുന്നതും. ഇപ്പോഴും അതുതന്നെ അവസ്ഥ."

ഇവിടെ ഇപ്പോഴും ഇത് തന്നെ അവസ്ഥ എന്നതില്‍ നിന്ന് തന്നെ അങ്ങ് എത്ര മാത്രം അപവാദ പ്രചാരണങ്ങള്‍ക്ക്‌ തയ്യാറാവുന്നു എന്ന് വ്യക്തമാണ് ..അതിലും രസകരം, അത് നന്നാക്കാന്‍ സംഘപരിവാരങ്ങള്‍ എവിടെപ്പോയി എന്ന് ചോദിച്ച താങ്കള്‍ , ഞാന്‍ അതിന്റെ ഇപ്പോഴത്തെ അവസ്ഥയും അവിടെ സംഘ പരിവാരങ്ങള്‍ നടത്തിയ പ്രവര്‍ത്തനവും വിശദീകരിച്ചപ്പോള് അതിലും ദു:ഖം രേഖപ്പെടുത്തി.. ( ഇവിടെ എന്താണ് വേണ്ടിയിരുന്നത്? )

2. ഇൻഡ്യാ മഹാരജ്യത്തില്ല. ഒരാൾ സ്വയം തീരുമാനിക്കണം മതം മാറണോ, പട്ടിയിറച്ചി തിന്നണോ, പന്നിയിറച്ചിതിന്നണോ എന്നൊക്കെ. അല്ലാതെ നിർബന്ധപൂർവ്വം അങ്ങിനെ ചെയ്യിക്കുന്നതിനെയാണ് ഹിറ്റ്ലറുടെ ചെയ്തികളോടുപമിക്കാവുന്നത്. അതിപ്പോൾ ഇവിടെ ചെയ്യുന്നത്‌ സംഘം മാത്രമാണ്.

ഒരു തുറന്ന ചര്‍ച്ചയുടെ സാധ്യത അങ്ങ് ആ "മാത്രമാണ്" എന്നതിലൂടെ ഇല്ലാതാക്കി കളഞ്ഞു . അന്ധമായ സംഘവിരോധം മാത്രമായി മാറി പിന്നെടങ്ങോട്ടു..

3."കേരളത്തിൽ ഒരുപാട് ഹിന്ദുക്കൾ മതം മാറിയിട്ടുണ്ട്. അതിലൊരാൾപോലും നിർബന്ധിത മതം മാറ്റത്തിനു വിധേയമായതല്ല."

അങ്ങ് തന്നെ വേറൊരു സ്ഥലത്ത് പറയുന്നു "ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ ഭണ്ഡാരം കൊള്ളയടിക്കപ്പെട്ട ചരിത്രമുണ്ട് ത്രിക്കണ്ടിയൂർ ക്ഷേത്രത്തിന്"

ടിപ്പു സുല്‍ത്താന്ടെ പടയോട്ടവും മാപിള ലഹളയും ഒക്കെ നമുക്ക് മറക്കാം..വാളിന്റെ പിന്‍ബലത്തില്‍ മതം മാടപ്പെട്ട അനേകം കുടുംബങ്ങളും തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും നമ്മുടെ കണ്മുന്നില്‍ തന്നെ ഉണ്ട് ...

4. ശബരിമല വിഷയത്തിലെ അങ്ങയുടെ കമന്റ്‌ ഇതാണ്..അരിയെത്ര എന്ന് ചോദിച്ചപ്പോള്‍ പയര് നാഴി എന്ന രീതിയില്‍?
(എന്റെ കമന്റ്‌ :ഇവിടെ ഒരു രസകരമായ ദൌത്യം ഉണ്ട് "സത്രീ" എന്ന വാക്കിനു...ശബരിമലയില്‍ സത്രീ പ്രവേശനം വിലക്കിയിട്ടില്ല.. ലക്ഷക്കണക്കിന്‌ മാളികപ്പുറങ്ങള്‍ (വ്രതമെടുത്ത സ്‌ത്രീകള്‍ ) എല്ലാവര്‍ഷവും മല കയറുന്നു..ശബരിമലയില്‍ യുവതീ പ്രവേശനം ആണ് വിലക്കിയിട്ടുള്ളത്..)

പിന്നെ, തീണ്ടാരി മാറാത്ത സ്ത്രീകളെ, സ്ത്രീകൾ എന്നല്ലാതെ മറ്റെന്തെങ്കിലും പേരിലാണോ സംഘപരിവാരങ്ങൾ വിളിക്കുന്നത്‌ ?
ഈ ചോദ്യത്തിലൂടെ അങ്ങ് വീണ്ടും .........

5."സ്ത്രീകൾ ചുരിദാറിട്ടു പോകണോ, സാരിയുടുത്ത് പോകണോ എന്നു തീരുമാനിക്കുന്നതും സംഘം...!."

എന്റെ കമന്റ്‌ :
കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ എറണാകുളം പാവക്കുളം ശിവക്ഷേത്രത്തില്‍ പറ്റുമെങ്കില്‍ വരണം..അവിടെ ഇതു മതത്തില്‍ പെട്ടവര്‍ക്കും പ്രവേശിക്കാം..ഇതു വസ്ത്രവും ധരിച്ചു പ്രാര്‍ത്ഥന നടത്താം..സംഘപരിവാറായ കേരള ക്ഷേത്ര സംരക്ഷണ സമിതി നടത്തുന്ന എല്ലാ അമ്പലങ്ങളിലും ഇങ്ങനെ തന്നെ

വേറൊന്നും പിന്നെ കണ്ടില്ല..ഗുരുവായൂര്‍ എന്ത് സംഭവിച്ചു എന്നതിനെ പറ്റി ശരിയായ ധാരണകളില്ലാതെ മുന്‍വിധികളുടെ പുറത്തു പ്രതികരിക്കുന്നതിന്റെ കുഴപ്പം..

6. "രാമനും ക്രിസ്തുവും മിത്തുകളാണെന്നതുതന്നെ. ".. മാത്രമല്ല..ക്ഷേത്രങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് ആകുലപ്പെടുന്ന അങ്ങേക്ക് ശബരിമല ദര്‍ശനം പുന്യദര്‍ശനം ആണെന്നറിയാം ..അയ്യപ്പസ്വാമി രക്ഷപ്പെട്ടു..
"എന്റെ ഭാര്യസഹിതം ലക്ഷക്കണക്കിനുപേർപോകും ശാസ്താവിനടുത്തേക്ക്. ആ പുണ്യദർശനത്തിനായി."

7. സ്നേഹിച്ച പെണ്ണിനെ സ്വന്തമാകാന്‍ അങ്ങ് കാണിച്ച ചന്കൂറ്റത്തെ ഒരു അവിവാഹിതന്‍ എന്ന നിലയില്‍ അഭിനന്ദിക്കട്ടെ..അതോടോപ്പം ചില വിവരദോഷികള്‍ പെരുമാറിയ രീതിയെ (അതും ഒരു മിത്തല്ലോ അല്ലെ ?) എതിര്‍ക്കുകയും ചെയ്യുന്നു...(അത്യന്തം അപലപനീയവും മൃഗീയവും )
8. താങ്കള്‍ സതയുമായി നടത്തുന്ന ചര്‍ച്ച ഈയുള്ളവനും നിരീക്ഷിക്കാരുണ്ട്
ഞാന്‍ അങ്ങയോടു ചര്‍ച്ച ചെയ്തത് എന്തിനാണെന്ന് വളരെ വ്യക്തമാകിയതാണ്..പക്ഷെ, മുന്‍വിധികളെ മാറി നിര്‍ത്താനോ , ഗുണപരമായ ഒരു ചര്‍ച്ചക്കോ അങ്ങ് തയ്യാറാവുന്നത് കാണുന്നില്ല..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒരു കുഞ്ഞു കഥ കൂടി പറഞ്ഞു കൊണ്ട്‌ വിട വാങ്ങുന്നു ..

"ഒരു ജ്യോതി ശാസ്ത്രജ്ഞന്‍ ഗവേഷണം നടത്തുകയാണ്..അവിടെ ഒരു കുഞ്ഞു ബാലന്‍ ചെന്നു .. എന്നിട്ട് ചോദിച്ചു..എന്താ ചെയ്യുന്നേ എന്ന്.? പുലി പറഞ്ഞു..ഞാന്‍ ഗവേഷണം നടത്തുകയാണ്..പുതിയ ഗാല്‍ക്സികളെ കുറിച്ച്, ഗ്രഹങ്ങളെ കുറിച്ച്..കുട്ടി ചോദിച്ചു.."ഇതില്‍ നിന്ന് ഇഞ്ചി മുട്ടായി കിട്ടുമോ ?" എന്ന് . പുലി പറഞ്ഞു "ഇല്ല" . കുട്ടി പറഞ്ഞു "എന്നാ പിന്നെ ഇത് കൊണ്ട് ഒരു കാര്യവുമില്ല".....

എന്നും നന്മകള്‍ മാത്രം സംഭവിക്കട്ടെ... ആദിത്തിനോട് അന്വേഷണം പറയണം..
=====================================

തെറ്റ് ചെയ്യുന്നവന്‍ സംഘപരിവാറായാലും മാനവികതയുടെ മുഖം മൂടിയണിയുന്ന മത മൌലികവാദിയായലും ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണ്..

ഗുണകരമായ മാറ്റങ്ങളെ നമുകൊന്നു appreciate ചെയ്തൂടേ ? തെറ്റിനെ നമുക്കൊന്നിച്ച്‌ എതിര്‍ക്കുകയും ചെയ്യാം?

തിരുത്തേണ്ടതും പകര്‍ന്നുകൊടുക്കെന്ടതും നമ്മള്‍ തന്നെയാണ്

തര്‍ക്കിക്കാനും ജയിക്കാനുമല്ല,മറിച്ച് അറിയാനും അറിയിക്കാനുമാവണം ,..

എന്റെ അച്ഛന്‍ കുഴിച്ച കിണറാണ്..ആ കിണറില്‍ ഇപ്പോള്‍ ഉപ്പു വെള്ളമാണ്..അച്ഛനോട് എനിക്ക് ബഹുമാനവുമുണ്ട്..അത് കൊണ്ട്‌ ഞാന്‍ ഉപ്പു വെള്ളം കുടിക്കേണ്ട ആവശ്യമില്ലല്ലോ? "

ഉറുമ്പ്‌ /ANT said...

ഞാൻ ഒരു വ്യക്തിപരമായി ഒരു മതവിശ്വാസത്തിനും എതിരല്ല. എനിക്കു പള്ളിയിൽ പോകാൻ ഇഷ്ടമില്ലാത്തതിനാൽ എന്റെ ഭാര്യ അമ്പലത്തിൽ പോകുന്നതിനെ തടയാറുമില്ല. പലപ്പോഴും കൂടെ പോയിട്ടുമുണ്ട്‌. എന്നാൽ അമ്പലത്തിന്റെയും പള്ളിയുടെയും പേരിൽ പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ കൈയ്യിട്ടുവാരുന്നവരെ നമുക്കാവശ്യമില്ല. അത് പള്ളീലച്ചനായാലും പൂജാരി ആയാലും. അത്രമാത്രമേ സതയുടെ പേരിൽ ഒരു പോസ്റ്റിട്ടുകൊണ്ട് ഒരു ചർച്ച തുടങ്ങിയതുകൊണ്ട് ഉദ്ദേശിച്ചുള്ളു.
സംഘപരിവാർ ചെയ്യുന്ന നല്ല കാര്യങ്ങളെ കാണുന്നില്ല, കുറ്റം മാത്രമേ കാണുന്നുള്ളൂ എന്നു പറയുന്നു നിങ്ങൾ. അത് കാണുന്നുണ്ട്. ഉദാഹരണത്തിന് സൌജന്യ ആംബുലൻസ് സർവീസ്. പക്ഷേ അതിലുമേറെ വലുതാണ് സംഘം വളർത്തിയെടുക്കുന്ന അരക്ഷിതാവസ്ഥ. അതിനുള്ളിൽ നിന്നു പുറത്തേക്കു നോക്കുന്നവർക്ക് അതു മനസ്സിലാവില്ല. ഞാൻ നന്നാവില്ല പ്രവീൺ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"എന്നാൽ അമ്പലത്തിന്റെയും പള്ളിയുടെയും പേരിൽ പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ കൈയ്യിട്ടുവാരുന്നവരെ നമുക്കാവശ്യമില്ല. അത് പള്ളീലച്ചനായാലും പൂജാരി ആയാലും"

ഈ ഒരു പോയിന്റില്‍ നമ്മളുടെ ചിന്താഗതികള്‍ക്കു സാമ്യമുണ്ട്‌ ..

"സംഘപരിവാർ ചെയ്യുന്ന നല്ല കാര്യങ്ങളെ കാണുന്നില്ല, കുറ്റം മാത്രമേ കാണുന്നുള്ളൂ എന്നു പറയുന്നു നിങ്ങൾ. "

അങ്ങിനെ ഒരു സൂചന ഞാനെവിടെയെങ്കിലും പറഞ്ഞോ ? മറിച്ച്

"ഇന്ന് ഒരു നേരത്തെ ഭക്ഷണമെങ്കിലും മറ്റുള്ളവര്‍ക്കു കൊടുക്കുന്ന എത്രയോ ക്ഷേത്രങ്ങളില്ലേ ? ഗുണകരമായ മാറ്റങ്ങളെ നമുകൊന്നു appreciate ചെയ്തൂടേ ? തെറ്റിനെ നമുക്കൊന്നിച്ച്‌ എതിര്‍ക്കുകയും ചെയ്യാം?"

യോജികാവുന്ന മേഖലകളുണ്ടെന്കില്‍ യോജിക്കുകയും, വിയോജിക്കാവുന്ന മേഖലകളില്‍ എതിര്‍ക്കുകയും ചെയ്യണമെന്നല്ലേ ഞാന്‍ ഉദ്ദേശിച്ചത്?

"അതിനുള്ളിൽ നിന്നു പുറത്തേക്കു നോക്കുന്നവർക്ക് അതു മനസ്സിലാവില്ല. ഞാൻ നന്നാവില്ല പ്രവീൺ."

അവിടെയും തെറ്റുണ്ട്.. ഒരു വ്യക്തമായ ഐഡന്റിറ്റി -യോടെ ബ്ലോഗ്‌ ചെയ്യുന്നതിന് കാരണങ്ങലുണ്ട്..ഞാന്‍ ചിന്തിച്ചതും പ്രവര്‍ത്തനം ആരംഭിച്ചതും എല്ലാം ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിലാണ്..വായനയും സമ്പര്‍ക്കവും ഒക്കെ മൂലം ആശയപരമായി യോജിക്കുന്ന ഒരു പ്രസ്ഥാനത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു ..പൂര്‍ണമായും ഒരു സ്വയംസേവകായി തന്നെ (ഇപ്പോള്‍ കുറെ കാലമായി സമയം പ്രശ്നമാണ്) എങ്കിലും സേവനപരമായ കാര്യങ്ങളില്‍ എന്റെ ചെറിയ പങ്കു വ്നിയോഗിക്കുന്നു..എന്റെ തൃപ്രയാര്‍ മേഖലയില്‍ RSS ന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 3 അനാഥാലയങ്ങളുണ്ട്..അതിന്റെ പ്രവര്‍ത്തനങളുമായി സഹകരിക്കുന്നു..

അതിനുള്ളില്‍ നിന്ന് പുറത്തേക്കു നോകിയാല്‍ മനസ്സിലാവില്ല......എന്റെ കമന്റില്‍ എവിടെയെങ്കിലും , ആരെയെങ്കിലും അടച്ചാക്ഷേപിക്കുന്ന ഒരു സംസാരം ഉണ്ടായോ? നയതന്ത്രപരമായ സമീപനങ്ങളാണ് മനുഷ്യരുടെ ഹൃദയങ്ങളെ തമ്മില്‍ അകറ്റുന്ന ഏറ്റവും വല്യ ശക്തി എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ ..

ഉറുമ്പ്‌ /ANT said...

"അതിലുമേറെ വലുതാണ് സംഘം വളർത്തിയെടുക്കുന്ന അരക്ഷിതാവസ്ഥ. അതിനുള്ളിൽ നിന്നു പുറത്തേക്കു നോക്കുന്നവർക്ക് അതു മനസ്സിലാവില്ല."


വരികളെ വെട്ടിമുറിക്കുമ്പോൾ, എതിന്റെ അർഥം തന്നെ മാറിപ്പോകും.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഞാനും നന്നാവില്ല ;)

ഉറുമ്പ്‌ /ANT said...

പ്രവീൺ. ഞാൻ പഠിച്ചത് വലപ്പാട് ശ്രീ രാമ പോളീടെക്നിക്കിളാണ്. തൊണ്ണൂറ്റി ഒന്നിൽ. ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ‌വച്ച് ഏറ്റവും നല്ല കാമ്പസ്‌. ആ ഓർമ്മകൾ പോലും നനുത്ത ഒരനുഭൂതിയാണ്. പോളിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ത്രിപ്പായാറിന്റെ മറ്റു വിശേഷങ്ങളും അറിയാൻ താല്പര്യമുണ്ട്‌. ഒരു “ എന്റെ സ്വന്തം ത്രിപ്പയാർ” എന്ന ബ്ലോഗു തുടങ്ങാമോ? മനോഹരമായ ആ സ്ഥലത്തെ ചിത്രങ്ങളും വിശേഷങ്ങളും അടങ്ങുന്ന ഒരു ബ്ലോഗ്. സമയം അനുവദിക്കുമെങ്കിൽ മാത്രം.

അപ്പൂട്ടന്‍ said...

സത.... (പോസ്റ്റ്‌ തന്നെ സതയ്ക്കുള്ളതാണല്ലോ, അതിനാലാണ് അദ്ദേഹത്തെ സംബോധന ചെയ്യുന്നത്)
എന്റെ കൂടെ പഠിച്ചിരുന്ന ഒരു നല്ല ചങ്ങാതിയുടെ ഒരു കമന്റ് ഇവിടെ പറഞ്ഞു കൊണ്ടു തുടങ്ങട്ടെ. ഈ വ്യക്തി പ്രീഡിഗ്രിക്ക് പഠിക്കുന്പോള്‍ എബിവിപിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, എഞ്ചിനീയറിംഗ് ആയപ്പോള്‍ എന്തുകൊണ്ടോ രാഷ്ട്രീയം ഒന്നും പ്രവര്‍ത്തിച്ചുകണ്ടില്ല.
ഒരിക്കല്‍ ബസില്‍ പോകുന്പോള്‍ പറഞ്ഞ കമന്റാണ്.

നോക്കെടാ.. ഇവിടെ ചെല ആള്‍ക്കാരുണ്ട്. ഇവറ്റോള്‍ക്ക് ശ്രീകൃഷ്ണപുരം എന്ന് പറയാന്‍ പറ്റില്ലാത്രെ, അതോണ്ട് അവര് ഈ സ്ഥലത്തിനിട്ട പേരാണ് മറിയപുരം.
---

പാലക്കാട്ടെ ശ്രീകൃഷ്ണപുരത്തിനടുത്ത് മറിയപുരം എന്ന ബോര്‍ഡ് കണ്ടാല്‍ ഈ സുഹൃത്ത് പറഞ്ഞതില്‍ കാര്യമില്ലാതില്ല. പറയുന്നത് അപ്പടി തെറ്റാകാന്‍ സാധ്യതയുമില്ല, അവനെ സംബന്ധിച്ചിടത്തോളം ഇത് നൂറു ശതമാനം ശരിയായ നിരീക്ഷണവുമാണ്.
എന്റെ ഈ സുഹൃത്ത് ഒരു level-headed ആയ വ്യക്തി തന്നെയാണ്. അനാവശ്യമായി ഒരു തര്‍ക്കത്തിനും അവന്‍ പങ്കുചേരുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അറിയാനും ചിന്തിക്കാനും ഉള്ള സന്നദ്ധത ഉള്ളവനുമാണ്, സമാധാനപ്രേമിയുമാണ്. അതിനാല്‍ തന്നെ ഇത്തരമൊരു കാര്യം അവന്‍ വലിയ വിഷയമാക്കി കോലാഹലം ഉണ്ടാക്കിയിട്ടില്ല.

എന്നെ അലട്ടിയത് പക്ഷെ ഇവറ്റ എന്ന പ്രയോഗമാണ്. വേണമെങ്കില്‍ ഭാഷാപരമായ ഒരു പ്രയോഗം മാത്രമായി ഇതിനെ കാണാം, പക്ഷെ അതില്‍ അടങ്ങിയിരിക്കുന്ന "ഞങ്ങളും മറ്റുള്ളവരും" അത്രപെട്ടെന്നു വിട്ടുകളയാനാവില്ലല്ലോ.

ഒരു ജനറലൈസേഷന് മുതിരുന്നില്ല.

അറിഞ്ഞോ അറിയാതെയോ കുറച്ചു ആളുകളെങ്കിലും ഇത്തരമൊരു വേര്‍തിരിവ് മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ്. ഇത് ശാഖകളില്‍ നിശ്ചയമായും ഔദ്യോഗികമായി പ്രചരിപ്പിക്കണമെന്നില്ല, പക്ഷെ പല അനൌപചാരിക സംസാരങ്ങളിലും ഇത്തരം ഒരു ധ്വനി കണ്ടേക്കും.

ഇപ്പറഞ്ഞ വ്യക്തികള്‍ ഒരു ഇവറ്റ മെന്റാലിറ്റിയോടെയാണു മറുപക്ഷത്തെ കാണുന്നത്. ഇവര്‍ക്ക്‌ ഇതരമതങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം, പക്ഷെ പുതിയ ഏതൊരു വ്യക്തിയെയും ഒരു സന്ദേഹത്തോടെ മാത്രമേ ഇവര്‍ക്ക്‌ വീക്ഷിക്കാനാവൂ.

ഇവരില്‍ പലരും ഇത്തരം ചിന്തകള്‍ പൊട്ടിത്തെറിയാകാതെ സൂക്ഷിക്കുന്നുമുണ്ടാകാം.

പക്ഷെ എല്ലാവരും അങ്ങിനെ ആയിക്കൊള്ളണമെന്നില്ലല്ലോ. പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷത്തില്‍ ഇത്തരം ഒരു പാസീവ് കമന്റ് മതി സാമൂഹ്യവിരുദ്ധര്‍ക്ക്. കൂടെ ഒരു മോബ് സൈക്കോളജി കൂടി പ്രവര്‍ത്തിച്ചാല്‍ കാര്യം ഗംഭീരം.

പറഞ്ഞു വരുന്നത് ബിജെപി ടെ അല്ലെങ്കില്‍ സംഘത്തിന്റെ അനൌദ്യോഗിക പ്രവര്‍ത്തനത്തെക്കുറിച്ചാണ്. ഔദ്യോഗികമായി ഇവരൊന്നും പറയുന്നില്ലെങ്കിലും ഇവയില്‍ ആകൃഷ്ടരായി വരുന്ന ചിലരെങ്കിലും ഇത്തരം ഒരു "ഇവറ്റ" മെന്റാലിറ്റി വെച്ചുപുലര്‍ത്തുന്നുണ്ട്. അത് അപകടകരമാകാം എന്ന് പറയുക മാത്രമാണ് ഞാനിവിടെ.

കുറച്ചുകൂടി എഴുതണമെന്നുണ്ട്, പിന്നീടാവട്ടെ.

ഉറുമ്പ്‌ /ANT said...

അപ്പുക്കുട്ടൻ,
ഇവിടെ വന്നു നോക്കുവാനും നല്ലൊരു നിരീക്ഷണം പങ്കുവയ്ക്കുവാനും തോന്നിയതിന് നന്ദി,
സതയുടെ ലോകം എന്ന് പോസ്സ്റ്റിനു പേരുനൽകിയത്‌ സതയെ അപമാനിക്കാനല്ല. അതു സതയ്ക്കും ബോദ്ധ്യമാണെന്നുകരുതുന്നു. സതയുടെ ബ്ലോഗിൽ പറഞ്ഞിരിക്കുന്ന ചില നിരീക്ഷണങ്ങളോട് വിയോജുപ്പുള്ളത് പ്രകടിപ്പിക്കുവാനാൺ ഈ പോസ്റ്റിട്ടത്. എന്റെഅനുഭവത്തിൽ നിന്നും എനിക്കുപറയാനാകും, സംഘത്തിൽ പ്രവർത്തിക്കുന്ന ഒരുപാട് സുഹ്രുത്തുക്കളുള്ള ഒരുവനാണെന്ന നിലക്ക് വ്യക്തിപരമായി അവരെല്ലാം വളരെ ഉയർന്ന ചിന്താഗതി ഉൾലവരാണ്. തീരെ വിദ്യാഭ്യാസം ഇല്ലാത്തവ്വർ മാത്രമേ സങ്കുചിതമായ ജാതി--മത വേർതിരിവുകൾ കാത്തുസൂക്ഷിക്കുന്നുള്ളു, തങ്കൾ പറഞ്ഞ സുഹ്രുത്ത്തിന്റെ കാര്യത്തിൽ അദ്ദേഹം വ്യക്തമായ വീക്ഷണങ്ങൾ ഉള്ളയാളാണ്. പക്ഷേ വളരെ കുഞ്ഞുനാളിലേ മനസ്സിലുറഞ്ഞുപോയ ചില കാശ്ച്പ്പാടുകളെ മാറ്റുക എന്നത്‌ദുഷ്കരമാണ്.

വീ.കെ.ബാല said...

ഈ ചർച്ചയിൽ ഞാനും ഇടയ്ക്ക് ഒന്നു വന്നിരുന്നു, രണ്ട് വാക്കിൽ പറഞ്ഞ അവസാനിപ്പിക്കവുന്ന ഒന്നല്ല ഇത് എന്ന് നന്നായറിയാം അതുകൊണ്ടാണ് കമന്റാതിരുന്നത്, കുറേ പെന്റിംഗ് വർക്ക് കിടക്കുന്നത് മറ്റൊരു കാരണം (കഞ്ഞികുടി മുട്ടരുതല്ലോ) എങ്കിലും സതയുടെ ചില കമന്റുകൾ ബാലിശമായി തോന്നുന്നു അതിൽ ചിലത് ഞാനിവിടെ പേസ്റ്റാം.

1. ഗോവധം എന്നത് കേരളം വിട്ടുള്ള എല്ലാ ഹിന്ദുക്കളും പാപമായി കാണുന്നു. അതുകൊണ്ട് അവയെ ഇല്ലാതാക്കണം എന്ന് ആവശ്യപ്പെടുന്നു. അതിനെ സഹിഷ്ണുതയോടെ സമീപിച്ചാല്‍ ഒരു കുഴപ്പവും ഇല്ല. മുസ്ലിങ്ങള്‍ നോയമ്പ് സമയത്ത് മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നത്‌ കാണാന്‍ ഇഷ്ടപ്പെടില്ല. അപ്പോള്‍ നമ്മള്‍ വിവേകത്തോടെ അത് അവോഇഡ് ചെയ്യുന്നതല്ലേ നല്ലത്? എനിക്ക് അങ്ങനെ വലിയ വിശ്വാസമില്ലാത്തതിനാല്‍ ഗോവധതിനെകുറിച്ച് സംഘത്തിന്റെ നിലപാടില്‍ അത്ര യോജിപ്പില്ല. പക്ഷെ, അവ ഉണ്ട് എന്ന് വച്ചും കുഴപ്പമില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ പന്നി ഇറച്ചിയാണ് എനിക്ക് ഇഷ്ടം എന്ന് വാശി പിടിക്കുന്നത്‌ ഉചിതമാണോ?

ഒരു സഖാവ് സംസാരിക്കുന്നു എന്ന് കാണുമ്പോൾ ആണല്ലോ സതയ്ക്ക് ദഹനക്കേട് വരുന്നത് അതുകൊണ്ട് ഒരു സാധാരണക്കാരൻ പറയുന്നു, ജാതിയോ, മതമോ, വർണ്ണമോ ഇല്ലാത്തവൻ, ഓക്കെ, ഇപ്പോൾ ഞാൻ ചുവന്ന കണ്ണട ഊരി വച്ചിരിക്കുകയാണ്. എതെങ്കിലും ഒരു പാർട്ടിയുടെ മെമ്പർ അല്ലാത്തതിനാൽ യാതെരു സങ്കോചവുമില്ലാതെ കാര്യം തുറന്നു പറയാൻ എനിക്ക് മടിക്കേണ്ട കാര്യമില്ല ( കഴിഞ്ഞ പോസ്റ്റ് കാണുക) സതയുടെ ഈ ഒരു പാരക്കകത്തുതന്നെ നിരവധി പ്രശ്നങ്ങൾ (പരിവാരികളുടെ നിറം) കാണുന്നുണ്ട്, പക്ഷേ സത എന്ന പരിവാരി ( പരിവാരി എന്ന് വിളിക്കുന്നതിൽ നാണക്കേട് ഇല്ല എന്ന് കരുതട്ടെ അല്ലെങ്കിൽ മുതലാളി പ്രയോഗം പോലെ ഇതും പിൻവലിക്കാം, എഴുത്തിന്റെ ഒരു ചായ്വിന് വിളിച്ചന്നെ ഉള്ളു), സത സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കുറെ അർത്ഥങ്ങൾ ഇതിലുണ്ട് അത് എന്താണെന്ന് നോക്കാം.

ഭാരതാംബ എന്നാൽ ശംങ്ക്ചക്രഗഥാ ധാരിണി ആയ ഒരു സ്ത്രീരൂപമല്ല എന്ന് തിരിച്ചറിയുക എന്നതാണ് ആദ്യപടി , മതത്തിന്റെ കണ്ണുകളിലൂടെയാണ് സത നോക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ആ രൂപത്തിൽ “ശംങ്ക്ചക്രഗഥ, പിന്നെ ചന്ദ്രക്കലയും നക്ഷത്രവും, കുരിശും“ ,അങ്ങനെ നിരവധി സാധനങ്ങൾ കാണും അതല്ല രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ആണ് കാണുന്നതെങ്കിൽ അതിൽ അതിൽ പല നിറത്തിലുള്ള കൊടികൾ കാണാം നക്സൽ പ്രസ്ഥാനങ്ങളുടെ വരെ. അതല്ല ഒരു ഇന്ത്യൻ പൌരൻ ആയിട്ടാണ് കാണുന്നതെങ്കിൽ ഇന്ത്യ എന്താണെന്നറിയണം. അതിന്റെ നാനാത്വം എന്താണെന്നറിയണം “ രഞ്ചിപ്പണിക്കരുടെ ദി. കിംഗ് എന്ന പടത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് കോപ്പി പേസ്റ്റ് ” അപ്പോൾ സതയ്ക്ക് മനസ്സിലാകും എന്താണ് ഇന്ത്യ ! പണിക്കർ രണ്ട് ലാർജ്ജിന്റെ ഹാങോവറിൽ എഴുതിയതല്ലെ അത്, അതാണ് യാഥാർത്ഥ്യം.

ഒരുപക്ഷേ സതയ്ക്ക് ഇപ്പോൾ മനസ്സിലായിക്കാണും എന്താണ് ഞാൻ പറഞ്ഞുവരുന്നതെന്ന്. മുസ്ലീം രാജ്യത്ത് ചെല്ലുമ്പോൾ പന്നിയിറച്ചിയാണ് എനിക്കിഷ്ടം എന്ന് വാശിപിടിക്കണോ ? ഒരു ശരാശരി പരിവാരി മാത്രം പറയുന്ന ഒരു ഉദാഹരണം. ഇന്ത്യ എന്നത് ഒരു മുസ്ലീം രാജ്യമോ, ഹിന്ദുരാജ്യമോ,കൃസ്ത്യൻ രാജ്യമോ സിഖ്…….. 1008 മതരാജ്യമോ അല്ല. ഈ സത്യം ഉൾക്കൊള്ളാൻ പരിവാരികൾ തയ്യാറാവുന്നില്ല അതിന്റെ സാരസ്യങ്ങൾ ആണ് പലപ്പോഴും പൊട്ടിപ്പുറത്ത് വരുന്നത്, മത സൌഹാർത്തത്തെക്കുറിച്ച് താങ്കൾ അല്പം എങ്കിലും ചിന്തിക്കുന്നു എങ്കിൽ അത് താങ്കളിൽ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്തകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ മനുഷ്യത്വം എന്ന ഗുണംകൊണ്ടാണ്. അവരവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിൽ ഉണ്ട് ഹിന്ദുവിന് ഗോഹത്യ പാപമാണെങ്കിൽ ഹന്ദവരായുട്ടുള്ള “ അറവുകാർ” അത് ചെയ്യാതിരിക്കട്ടെ, ഭക്ഷിക്കാതിരിക്കട്ടെ, അല്ലാതെ ഒരു വിശ്വാസം (നന്ധമോ/അല്ലാത്തതോ) മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണോ എന്ന് സത തീരുമാനിക്കുക.

ഒരു കാര്യം കൂടെ സത മനസ്സിലാക്കുക, മുസ്ലീം രാജ്യങ്ങളിൽ അമേരിക്ക, അല്ലെങ്കിൽ യൂറോപ്യൻ മാർക്ക് പന്നി ഇറച്ചി ധാരാളമായി കിട്ടുന്നുണ്ട്, അതിന്റെ രാഷ്ട്രീയം ഞാൻ പറയാതെ തന്നെ സത മനസ്സിലാക്കി കാണും എന്നു കരുതുന്നു. ഈ പാരഗ്രാഫിൽ സത പറയുന്ന സംഘപരിവാർ ഉയർത്തുന്ന വീക്ഷണത്തിന്റെ അർത്ഥ ശൂന്യത താങ്കൾക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഒരു ശരശരി മനുഷ്യൻ എന്ന നിലയിൽ ആണ് ഈ അഭിപ്രായം ഞാൻ പറഞ്ഞത് അത് അങ്ങനെ അല്ല എന്ന് താങ്കൾക്ക് തോന്നുന്നെങ്കിൽ എനിക്കൊന്നും പറയാനില്ല പിന്നെ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വിഷയം ആണ് ഗോഹത്യ പാപമാണോ ? ആണെങ്കിൽ എന്ത് ആധാരത്തിലാണ് ഗോഹത്യ പാപമാകുന്നത് ? ഒരവസരത്തിൽ പാലും പാൽ ഉല്പന്നത്തിനും, മറ്റൊരവസരത്തിൽ പ്രാണൻ ത്യജിച്ച് സ്വയം ഭക്ഷണമായി തീരുന്ന ഈ മിണ്ടപ്രാണിയോടുള്ള സംഘപരിവാറിന്റെ സമീപനം എന്താണ് ? ഈ വിഷയം നമുക്ക് ചർച്ചചെയ്യാം.സനാധന ധർമ്മ പ്രകാരമാണോ, ഹൈന്ദവ ധർമ്മ പ്രകാരമോ ആണോ എന്നും അറിയാൻ താത്പര്യമുണ്ട്……

വീ.കെ.ബാല said...

2. ഗോവധവും അതേ പഴയ പറച്ചില്‍ തന്നെ. ഞാന്‍ എന്ത് തിന്നണം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ് എന്നൊക്കെ ഉള്ള വാദം എനിക്ക് സ്വീകാര്യമല്ല.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ആണ് ഞാൻ തീരുമാനിക്കുന്നതെങ്കിൽ സതയുടെ അല്ലെങ്കിൽ സംഘപരിവാറിന്റെ സ്വീകര്യത ആർക്കെ വേണം സത. (ഒരു ഇന്ത്യൻ പൌരൻ സമൂഹത്തിൽ എങ്ങനെ ജീവിക്കണം, ജനറൽ ആയുള്ളകാര്യങ്ങൾ ഉദ: പൊതു സ്ഥലങ്ങളിൽ നഗ്നത പ്രദർശനം പണിഷബിൽ ഒഫൻസാണ്, എങ്ങനെ നിസ്ക്കരിക്കണം അല്ലെങ്കിൽ എങ്ങനെ തൊഴണം എന്നല്ല ഉദ്ദേശിച്ചത്. അതുപോലെ ആരാധനാലയങ്ങളിൽ ജീവജാലങ്ങളെ കുരുതികൊടുക്കുന്നത് നിയമം മൂലം ഇന്ത്യയിൽ (മിക്കവാറും സംസ്ഥാനങ്ങളിൽ) നിരോധിച്ചിരിക്കുന്നത് തുടങ്ങിയവ ഓർക്കുക)
ഇവിടെ ഉറുമ്പ് എന്ത് തിന്നണം എന്നത് ഉറുമ്പ് തീരുമാനിക്കുന്നു പക്ഷേ അത് ഇന്ത്യ വിഭാവനം ചെയ്തിരിക്കുന്ന നിയമങ്ങൾക്ക് വിധേയമായാണ് എന്ന് സത് ഓർക്കുന്നത് നന്നായിരിക്കും ഒപ്പം സംഘവും. ഈ ഒറ്റക്കാര്യം പോരെ സത് താങ്കളും താങ്കൾക്ക് വിജ്ഞാനത്തിന്റെ കലവറതുറന്നുതന്ന സംഘവും , ഫാസിസ്റ്റ് ചിന്താഗതിക്കാരനാണെന്ന് അടിവരയിട്ട് പറയാൻ. ഇനി ഞാൻ സതയെ ഒരു കൂട്ടം ശവംതീനികളെ കാണിച്ചുതരാം ഇത് കണ്ട് കഴിഞ്ഞ് നമുക്ക് ഇതിലും സംസാരിക്കാം. എന്നിട്ട് വിശധമാക്കുക ഇവർ ആരെ പ്രതിനിധാനം ചെയ്യുന്നു എന്ന്. കുരിശിൽ മരിക്കേണ്ടിവന്നാലും ഒരു സനാധന ധർമ്മത്തിൽ വിശ്വസിക്കുന്ന ഹിന്ദുവായി മരിക്കണം എന്ന് ആഗ്രഹിച്ചിരുന്നവനാണ് ഞാൻ

വീ.കെ.ബാല said...

പക്ഷേ ഈ നേർക്കാഴ്ച എന്റെ ജീവിതത്തിൽ ദർശിക്കേണ്ടി വന്നിരുന്നു, വാരണാസിയിൽ…. ത്രിവേണി സംഗമത്തിൽ…. ഇന്ന് ഞാൻ ഗംഗയിൽ തൊടാൻ അറയ്ക്കുന്നു…, മൂഠന്മാരായ ഒരു പറ്റം വിശ്വാസികളുടെ തമോഗുണങ്ങൾ കണ്ടിട്ട്. നാണം കെട്ടകാര്യം ഇതിനൊക്കെ സംഘത്തിനെ നിർലോഭ സകരണം ഉണ്ട് എന്നതാണ്. ആത്മാർത്ഥമായി പറയുക സത ഈ മുകളിലെ വിഷ്വലിൽ കണ്ട സംസ്കാരത്തെ ഉൾക്കൊള്ളുന്നില്ലെന്ന്. ഇത് മാനുപ്പുലേറ്റഡ് വീഡിയോ അല്ല… ജീവിത യാഥാർത്ഥ്യങ്ങൾ…….( സി.പി.എം ഓ മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളോ ഇതുവച്ച്, അമിത രാഷ്ട്രീയ വൽക്കരണം ഒന്നും നടത്തുന്നില്ല സുഹൃത്തേ) ഇതു കൂടെ കാണൂ

വീ.കെ.ബാല said...

ഇങ്ങനെ സതയുടെ ഓരോ പാരഗ്രാഫിലും എന്തെല്ലാം കാര്യങ്ങൾ ചർച്ചയ്ക്ക് വിഷയീഭവിച്ച് കിടക്കുന്നു സമയം അനുവദിക്കുന്നില്ല എന്നതിനാൽ തൽക്കാലം വിട…. നമുക്ക് സംസാരിക്കം ക്ഷോഭിക്കാതെ ആത്മസംയമനത്തോടെ…..ഒരു നല്ല ദിവസം നേരുന്നു

Anonymous said...

ബാല,

ആദ്യമേ ബാലയുടെ മൂഢന്‍മാരുടെ പ്രവൃത്തികളെക്കുറിച്ച് പറയാം. സംഘം ഇതിനൊക്കെ എങ്ങനെ ഉത്തരവാദികള്‍ ആകുന്നു സുഹൃത്തേ..? ആ വീഡിയോ സാങ്കേതിക കാരണത്താല്‍ കാണാന്‍ സാധിച്ചില്ല. പിന്നീട് കണ്ടു അതില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വീണ്ടും വരാം. നമ്മുടെ നാട്ടില്‍ പല ആചാരങ്ങള്‍ ഉണ്ട്. പ്രാകൃതം എന്ന് നമ്മുക്ക് തോന്നുന്ന പലതും നമ്മുടെ സംസ്കാരത്തില്‍ ഉണ്ട്. മോശപ്പെട്ടവ ഇല്ലാതാക്കാന്‍ ശ്രമിക്കുക. അതിനു ഞാനും ബാലയോടൊപ്പം ഉണ്ട്. പക്ഷെ, എന്തിനും ഏതിനും സംഘം സമാധാനം പറയണം എങ്കില്‍, ലാല്ഗഡ് സംഭവത്തില്‍ സി പി എം സമാധാനം പറയണം എന്ന് വാദിക്കുന്ന പോലെ ഒന്നാകും. പക്ഷെ, താങ്കള്‍ മാത്രമല്ല പലരും ഇത്തരം ലോജിക് ആണ് ഉപയോഗിക്കുന്നത്.

ഗോവധം.. ഞാന്‍ പറഞ്ഞു കഴിഞ്ഞു.. പരസ്പര ബഹുമാനത്തില്‍ മാത്രം തീര്‍ക്കാവുന്ന ഒന്ന്. വിശ്വാസ പ്രശ്നമായതിനാല്‍ ന്യായ-അന്യായ തിരിവുകള്‍ ചികഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. വിശ്വാസം എന്നത് ഇടതു ചിന്തകളില്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് ഉത്തരം ഈസി ആണ്.. അത്രേ ഉള്ളൂ..

Anonymous said...

അപ്പൂട്ടന്‍,

താങ്കളുടെ വാദങളോട് ഞാന്‍ യോജിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ എന്ന തിരിവ് മനപ്പൂര്‍വമല്ലെങ്കിലും ഉണ്ടാകുന്നു. അതിനു ഒരു പ്രസ്ഥാനതിനെയോ സംഭവതിനെയോ കുറ്റം പറയുക സാധ്യമല്ല. ലോകം മുഴുവന്‍ ഉണ്ടായിക്കൊനിരിക്കുന്ന ഒന്നാണത്.
പക്വതയോടെ സമീപിക്കുക എന്ന് മാത്രമാണ് അതിനുള്ള പ്രതിവിധി. പക്ഷെ, ഫലം ...?

എന്റെ പുതിയ പോസ്റ്റ്‌ വായിക്കുമല്ലോ..

Anonymous said...

ആ വീഡിയോ കണ്ടു. ആശ്ചര്യമായി ഒന്നും തോന്നിയില്ല. ഇത്തരം ധാരാളം സംഭവങ്ങള്‍ ലോകത്തുണ്ട്. മനുഷ്യരെ കൊന്നു തിന്നുന്നവര്‍ വരെ ഉണ്ട്. ഗള്‍ഫില്‍ അത്തരക്കാരെ പോലീസ് പിടിച്ചത് വാര്‍ത്ത ആയിട്ടുണ്ട്‌..
നമ്മളുടെ പൂര്‍വികര്‍, അതായത് എന്റെയും ബാലയുടെയും ഉറുമ്ബിന്റെയും അപ്പൂട്ടന്റെയും ഒക്കെ പൂര്‍വികര്‍ ഭക്ഷണത്തിനായി ശവശരീരങ്ങള്‍ തിന്നുട്ടുണ്ടാവനം. ആ കാലഘട്ടത്തില്‍ കഴിക്കാന്‍ ചോറും കറികളും ഇല്ലാതിരിക്കുകയും കിഴങ്ങുകള്‍ അല്ലാതെ ഉള്ള മനുഷ്യമാംസം ഇഷ്ട്ടപ്പെടുന്നവരും ഉണ്ടായിരുന്നിരിക്കണം. നമ്മുടെ രാജ്യത്ത് ഇപ്പോളും ധാരാളം ആദിവാസികള്‍ കാടിന് വെളിയില്‍ ഇറങ്ങാതെ ജീവിക്കുന്നുണ്ട്. എന്താണ് അല്ഭുതപ്പെടാന്‍ മാത്രം? ഓസ്ട്രേലിയയില്‍ വരെ ഉണ്ട് അത്തരക്കാര്‍..

പ്രാകൃതരായ അത്തരക്കാര്‍ കൂടി ഉള്‍പ്പെടുന്നതാണ് നമ്മുടെ സമൂഹം, സംസ്കാരം.. നല്ലത് നിലനിര്‍ത്തൂ.. മോശപ്പെട്ടവ ഇല്ലാതാക്കൂ.. പക്ഷെ, നമ്മുടെ സംസ്കാരം ഇത്ര മോശപ്പെട്ടതാനെന്നു സ്വയം എങ്കിലും വിശ്വസിക്കാതിരിക്കൂ.. കാരണം നല്ലവ ധാരാളം ഉണ്ട് നമ്മുക്ക്.. യാധാര്ധ്യ ബോധത്തോടെ ചിന്തിക്കൂ..

Anonymous said...

ക്ഷമിക്കണം ബാല,

താങ്കളോട് സംവാദത്തിനു ഇല്ല. താങ്കള്‍ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തരുന്നില്ല. സംഘത്തിനെ താറടിക്കാനുള്ള കുറെ കെട്ടുകഥകള്‍ക്ക് ഞാന്‍ മറുപടി തരണം എന്ന് വാദിക്കുന്നു.

താങ്കളുടെ ബ്ലോഗ്‌ കൂടി വായിച്ച ശേഷമാണ് തീരുമാനം.

നന്ദി.

വീ.കെ.ബാല said...

സത ചില കാര്യങ്ങൾ കൂടെ പറഞ്ഞിട്ട് ഞാനിതിൽ നിന്നും പിൻവാങ്ങുന്നു. സത ഇതിൽ ഉന്നയിക്കുന്ന (എന്റെ കമന്റ് വായിച്ച ശേഷം) ഒരു ചോദ്യം വളരെ പ്രസ്ക്തമാണ്. ഇതിൽ സംഘം എന്ത് സമാധാനം ആണ് പറയേണ്ടതെന്ന്. മറ്റാരേക്കാളും ഈ പ്രശ്നം ( ശവം തീനികളുടെ കാര്യത്തിൽ) സമാധാനം പറയാൻ ബാധ്യസ്ഥർ സംഘം തന്നെയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തന്നെ ഈ “സാദു” സംഘത്തെ പ്രതിനിധീകരിക്കുന്നില്ല. അവർക്ക് സംരക്ഷകരായി വർത്തിക്കുന്നത് സംഘമാണ് കേരളത്തിലെ വ്യാജന്മാരെ തുരത്താൻ ശ്രമിച്ചപ്പോൾ കാവിപ്പട തീർത്ത കോലാഹലങ്ങൾ ആരും മറന്നിരിക്കില്ല.
സംഘത്തിന്റെ നേർ ആരോപിക്കപ്പെട്ടിട്ടുള്ള ഏറ്റവും ഗുരുതരമായ ആരോപണം ചാതുർവർണ്ണ്യവും, അനാചാരങ്ങളും അന്ധവിശ്വാസ്ങ്ങളും തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നതാണ്, ഒളിഞ്ഞും തെളിഞ്ഞും അതൊക്കെ ശരിയാണ് എന്ന് സ്ഥാപിക്കുന്നവയാണ് സംഘത്തിന്റെ പ്രവർത്തികളും പ്രഭാഷണങ്ങളും ( സംഘത്തിന് പിന്തുണ നൽകുന്ന മോദി യെ പോലുള്ളവർ ഉയർത്തിക്കാട്ടുന്നത്) മോദി തന്റെ പുസ്തകത്തിൽ പറയുന്നു സവർണ്ണന്റെ കക്കൂസ്സ് കഴുകുന്ന അവർണ്ണന്, ശൂദ്രന് പുണ്ണ്യം കിട്ടുമെന്ന്. എന്താണ് ഹെ അതിന്റെ സാരം ? സവർണ്ണന്റെ കക്കൂസ്സ് സവർണ്ണൻ കഴുകിയാൽ അത് വൃത്തിയാകില്ലെ, സവർണ്ണന് പുണ്ണ്യം കിട്ടില്ലെ….ഈ പ്രക്രീയ ജോലിയായി സ്വീകരിച്ചവർ ഉണ്ട് അവർ അത് ചെയ്യട്ടെ അതിനിടയിൽ ഈ ഒരു “പുണ്ണ്യ” പ്രയോഗത്തിന്റെ ആവശ്യം ? ഈ പുണ്ണ്യം ചാതുർ വർണ്ണ്യത്തിന്റെ സന്തതിയാണ്. പുണ്ണ്യം എന്നത് ദൈവികമായതാണ്, സൽപ്രവർത്തിയുടെ ആത്മീയ പ്രതിഫലമാണ് പുണ്ണ്യം, അപ്പോൾ സവർണ്ണന്റെ കക്കൂസ്സ് കഴുകുന്നതും ഒരു സൽപ്രവർത്തി അതിന് ഹിന്ദുയിസം ഓഫർ ചെയ്യുന്നതാവട്ടെ പുണ്ണ്യം എന്ന മെഗാ സമ്മാനവും. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ കക്കൂസ്സ് കഴുകുന്നത് ഒരു സൽപ്രവർത്തിയാണ് അതിൽ നിന്നും രോഗങ്ങൾ സമൂഹത്തിൽ എത്താതിരിക്കും!

വീ.കെ.ബാല said...

ഗുരുവായുർ ദേവപ്രശ്നത്തിൽ തെളിഞ്ഞു ഗുരുവായൂരപ്പന് സ്ത്രീകൾ ചുരിദാർ ധരിച്ച് വരുന്നത് ഇഷ്ടമല്ലത്രെ, ഭഗവാന് ഇഷ്ടം സ്ത്രീജനം പാരമ്പര്യ വേഷമായ സാരിയോ, സെറ്റുമുണ്ടോ ഒക്കെ ആണത്രെ (ദേവപ്രശ്നത്തിന്റെ യധാർത്ഥ ഫലം എന്താണ് എന്ന് കൃത്യമായി അറിയില്ല, മാധ്യമങ്ങളിലൂടെ ഇപ്രകാരമാണ് അറിഞ്ഞത്) പരമ്പരാഗത വസ്ത്രം അന്വേഷിച്ച് നാംപോകുന്നത് വർത്തമാനത്തിലേയ്ക്കല്ലല്ലോ ഭൂതകാലത്തിലേയക്കല്ലെ, അങ്ങനെ ഭൂതകലത്തിലേയ്ക്ക് പോകുമ്പോൾ ഈഴവ സ്ത്രീകളും, ദളിതസ്ത്രീകലും ഒക്കെ മാറ് മറയ്ക്കാത്ത കാലത്ത് എത്തില്ലെ, അതൊക്കെ വേണോ മാഷെ! അവരൊക്കെ മാറ് മറച്ച് തന്നെ നടക്കട്ടെ അതല്ലെ അതിന്റെ ശരി, ദ്വാപരയുഗത്തിലെ കൃഷ്ണന് ചുരിദാറിനെ കുറിച്ച് എന്തറിയാം അല്ലെ? ഈ ഐഡിയ ഏത് കൃഷ്ണന്റെ ആണ് എന്നതിലാണ് സംശയം. കൃഷ്ണാ നീ തന്നെ തുണ.
മനുഷ്യമാംസം ഭക്ഷിക്കുന്നവരെ കണ്ടിട്ട് സദയ്ക്കോ സംഘത്തിനോ, മനോവിഷമമോ, നാണക്കേടോ ഇല്ല കാരണം ഇവരുടെ ഈ പ്രവർത്തികൾ ഹൈന്ദവ ചിന്താ ധാരയുടെ ഭാഗമാണ്, ഇവർ ഭജിക്കുന്നത് സംഹാരമൂർത്തിയായ കൈലാസനാഥനെ, അഴുകി ജീർണ്ണിച്ച മനുഷ്യമാംസം കടിച്ചുകീറി തിന്നുന്ന സാദു വിനെ കണ്ടിട്ട് സതയ്ക്ക് അത്ഭുതമൊന്നും തോന്നിയില്ല, സതയ്ക്കെന്നല്ലെ ഒരു സംഘപരിവാരിക്കും അത്ഭുതം തോന്നില്ല, കാരണം ഈ ശവതീനികൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്, കഷ്ടം!! പാവം ഉറുമ്പ് ഒരു പശുവിന്റെ ഇറച്ചി (ജീർണ്ണിക്കാത്തത്) ഭക്ഷിച്ചപ്പോൾ അത് പ്രശ്നമായി. കാഴ്ച്ചയുടെ വ്യത്യാസം. സതയ്ക്കറിയാമോ, മനുഷ്യമാംസം ഭക്ഷിക്കുന്നതും, വിതരണം ചെയ്യുന്നതും ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ക്രിമിനൽ കുറ്റമാണ്, കുറെ കാലം മുൻപ് ബറോഡയിലെ ഒരു ഹോട്ടലിൽ മനുഷ്യമാംസം വിറ്റു അതിന്റെ പ്രതികളൊക്കെ ഇപ്പോൾ ജയിലിൽ ആണ്. പക്ഷെ ഇവിടെ ഈ “സാദു“ ക്കളെ ആരും ഒന്നും ചെയ്യുന്നില്ല കാരണം ഇവരുടെ സംരക്ഷകരായി സ്വയം സെവാ സംഘം നിലനിൽക്കുന്നു. അങ്ങനെ അല്ല എന്നാണ് സത പറയുന്നതെങ്കിൽ താങ്കൾ ഏതോ മൂഠസ്വർഗ്ഗത്തിൽ ആണ്. ഇത്തരം നാണം കെട്ട, സംസ്കാരമില്ലാത്ത അനാചാരങ്ങളും ജീവിത ചര്യയും നിലനിൽക്കുന്നു എങ്കിൽ അതിന് സംഘത്തെ അല്ലാതെ ആരെ കുറ്റം പറയും ? സി.പി.എം –നെയോ, ? ഇത്തരം അനാചാരങ്ങൾ കേരളത്തിൽ സതയ്ക്ക് കാണാൻ പറ്റാതിരിക്കുന്ന കാര്യം ഇവിടെ സി.പി.എം എന്ന ജനകീയ പ്രസ്ഥാനം നിലനിൽക്കുന്നതുകൊണ്ടാണ്. അതാണ് അർ.എസ്.എസ്സിനെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്നത്.

വീ.കെ.ബാല said...

മനുഷ്യമാംസം അതും അഴുകിയ അവസ്ഥയിലുള്ളത്, ഭക്ഷിക്കുന്നത് തെറ്റാണ് എന്ന് പറയുന്നതിന് പകരം എന്റെ മുത്തച്ഛന് പറഞ്ഞു അവരും തിന്നിട്ടില്ലെ ? അറേബ്യയിലും തിന്നിട്ടില്ലെ, കാനഡയിൽ തിന്നിട്ടില്ലെ ? എന്നൊക്കെപ്പറഞ്ഞ് ന്യായികരിക്കാനാണ് താങ്കൾ ശ്രമിച്ചത്, ഇത് ഒരു നിഷ്പക്ഷന്റെ ലക്ഷണമല്ല, അല്ലെങ്കിൽ ഒരു മനുഷ്യസ്നേഹിയുടെ ലക്ഷണമല്ല, സുഹൃത്തെ താങ്കൾ നാളെ ഇത് ചെയ്താലും എനിക്ക് അത്ഭുതമൊന്നും വരില്ല, ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ പൌരന്മാർ!!!!!

താങ്കൾ ചൂണ്ടിക്കാണിച്ച മനുഷ്യമാംസതീനികൾ മാനസ്സിക രോഗികൾ ആയിരുന്നു, അല്ലെങ്കിൽ പ്രത്യേക ഒരു മാനസ്സിക അവസ്ഥയിലാണ് അവരൊക്കെ അത്തരം കൃത്യം നിർവ്വഹിച്ചത്. പക്ഷെ വാരണാസിയിലെ സംഭവം അതല്ല, അവിടെ അന്ധവിശ്വാസത്തിന്റെ, അനാചാരത്തിന്റെ സൃഷ്ടികൾ ആണ് ഈ സാദുക്കൾ. ഹിന്ദുമതത്തിന്റെ ദുഷിച്ച ഏഡുകൾക്ക് താങ്കളെ പോലുള്ളവർ കാക്കി ട്രൌസർ ഇടുവിച്ച് സംരക്ഷിച്ച് നിലനിർത്തുന്നു എന്നതാണ് ഖേദകരം.

നല്ലത് നിലനിര്ത്തൂല.. മോശപ്പെട്ടവ ഇല്ലാതാക്കൂ.. പക്ഷെ, നമ്മുടെ സംസ്കാരം ഇത്ര മോശപ്പെട്ടതാനെന്നു സ്വയം എങ്കിലും വിശ്വസിക്കാതിരിക്കൂ……………………………………….

സത മേൽപ്പറഞ്ഞ വരികൾ താങ്കൾ തന്നെ എഴുതിയതാണോ അതോ മോഷ്ടിച്ചതാണോ….? രണ്ടാവർത്തികൂടെ അത് വായിക്കുക, ഇനിയും തെറ്റുതിരുത്താൻ സമയമുണ്ട്…. ആഗ്രഹിക്കുന്നു എങ്കിൽ. ലോകത്തെ ഏത് സംസ്കാരവുമായി തുലനം ചെയ്താലും നമ്മുടെ സംസ്കാരം ഒരു പിടി മുന്നിലാണ്. അതുകൊണ്ടാണ് ഇവിടെ ഹിന്ദുവും, മുസൽമാനും, കൃസ്ത്യനും, സിഖ്കാരനും ഒക്കെ ജീവിക്കുന്നത്. ആ സംസ്കാരത്തെ മലീമസമാക്കുന്ന സംസ്കാരമില്ലായ്മ തുടച്ചു നീക്കപ്പെടേണ്ടതാണ് അതാണ് സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്, വി.ടി. ഭട്ടതരിപ്പാടും, ഇ.എം.എസ്സ് ഉം മറ്റ് പല സാംസ്കാരിക പരിഷ്ക്കർത്താക്കളും. അതിന് മുൻപ് കമ്മ്യൂണിസ്റ്റ്പാർട്ടിക്കാരല്ലായിരുന്ന ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും ചെയ്തിട്ടുള്ളതും….
ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കുന്നു “നല്ലത് നിലനിര്ത്തൂം.. മോശപ്പെട്ടവ ഇല്ലാതാക്കൂ “

സഖാവ് സതയ്ക്ക്
ഒരു ലാൽ സലാം
ഒരു നല്ല ദിവസം നേരുന്നു

Anonymous said...

ബാല,

വളരെ പരിഹാസ്യമായ നിലപാടുകള്‍ ആണ് താങ്കളുടെത്!!

ഉദാഹരണത്തിന്, സംഘത്തിന് അമേരിക്കയും ഇസ്രായേലും ഒക്കെ പണം നല്‍കുന്നു എന്നൊക്കെ നിങ്ങള്‍ ഇവിടെ ഒരു ഉളിപ്പും ഇല്ലാതെ വിളിച്ചു കൂവുന്നു!! അതിനൊക്കെ എന്ത് ഉത്തരം നല്‍കണം??
ഇല്ലാത്ത ഒരു സംഗതി എന്ത് പറഞ്ഞു നേരിടും?? ചിരി വരിക മാത്രമാണ്..ഇങ്ങനെ ഒക്കെ ഓരോ വാദങ്ങളുമായി വന്നാല്‍!!
ഇവിടെ നടക്കുന്ന എല്ലാ അനാചാരങ്ങള്‍ക്കും സംഘം ഉത്തരം പറയണം എന്ന് താങ്കള്‍ വാദിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു!! ഏത് നുണ പറഞ്ഞാലും കയ്യൂക്ക് കാണിച്ചാലും സംഘം ഇല്ലാതാകണം എന്ന് വാദിക്കുന്നത് വെറും സംഘവിരോധം കാരണം മാത്രം!!

ഇവിടെ നമ്മള്‍ ചര്‍ച്ച എന്ന് പറയുന്നത് ഇത്തിരി എങ്കിലും യുക്തി ബോധം ഉള്ളതിനാണ്! ഞാന്‍ പിടിച്ച മുയലിനു ആറു കൊമ്പുണ്ടായിരുന്നു എന്ന് താങ്കള്‍ പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരും..അത്ര തന്നെ..

ഇടതു പ്രവര്‍ത്തകര്‍ ഇത്തരം സങ്കുചിതമായ കാഴ്ചപ്പാടുകളും അസഹിഷ്ണുതയും കൊണ്ട് നടക്കുന്നത് തന്നെയാണ് നാടിനു ശാപം!! ഇടതു പാര്‍ട്ടികളെ ഇല്ലാതാക്കണം എന്ന് സംഘം പറയില്ലല്ലോ? അതിനായി പ്രവര്തിക്കില്ലല്ലോ? ഇത് ജനാധിപധ്യ രാജ്യമാണ് ബാലാ.. ഇവിടെ തെറ്റും ശരിയും തീരുമാനിക്കുന്നത് സി പി എം അല്ല എന്ന് മാത്രം മനസ്സിലാക്കുക. സി പി എമ്മിന് ഇഷ്ടപ്പെടാത്തവര്‍ ഒക്കെ ഫാസിഇസ്റ്റ് ആണെന്ന് പറഞ്ഞു കരിവാരിത്തേക്കാന്‍ നടക്കുന്ന താങ്കളോട് എന്ത് പറയാന്‍!!

ഗുഡ് ബൈ..

ഉറുമ്പ്‌ /ANT said...

സത,
ഇവിടെ ഞാൻ സതയും ബാലയും പറയുന്ന കാര്യങ്ങൾ വായിക്കുന്നുണ്ട്‌. പക്ഷേ ഖേദകരമെന്നു പറയട്ടെ, സത പലപ്പോഴും ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണു ചെയ്യുന്നത്. അഴുകിയ മനുഷ്യമാംസം തിന്നുന്നവരെക്കുറിച്ചു ചോദിച്ചാൽ, സത ഇസ്രായേലിന്റെ കാര്യം പറയും.
ഇതൊരു ജനാധിപത്യ രജ്യമാണെന്നു പറയുന്നു സത. മറ്റൊന്നു സത മനസ്സിലാക്കണം. ഇതൊരു മതേതര രാഷ്ട്രമാണ്. അംഗീകരിക്കപ്പെട്ട ഇരുപത്തിനാലിലേറെ ഭാഷകളും അതിലേറെ സംസ്കാരങ്ങളും ഇടകലർന്നു ജീവിക്കുന്ന മഹത്തായ ഒരു രാജ്യം. ലോകത്തിൽ മറ്റൊരിടത്തും കാണാൻ കഴിയാത്ത വൈവിധ്യം നിറഞ്ഞ ഒരു രാജ്യം. ഈ രാജ്യത്ത് പിറക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ സതയുടെ മനസ്സിൽ ഇൻഡ്യയെന്നത് ഒരു ഹിന്ദുരാഷ്ട്രം ആണ്. ആ തെറ്റു തിരുത്താതെ സതക്ക് ഞങ്ങൾ പറയുന്നത് മനസ്സിലാക്കനാവില്ല. സത ആറു കൊമ്പുള്ള കുതിരയെ വളർത്തുന്നു മനസ്സിൽ.. ലാൽ‌സലാം സത.

അപ്പൂട്ടന്‍ said...

സത, ബാല,
രണ്ടു പക്ഷത്തായി നിന്ന് സംസാരിക്കുന്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കുന്നതിനു ക്ഷമിക്കുക. ചെറിയൊരു ഓഫ് ടോപിക്‌ ആണ്.
ഏതൊരു വ്യക്തിയേയും ഒരു സംഘടനയുടെയോ ചേരിയുടേയോ വക്താവ് എന്ന നിലയില്‍ കാണാന്‍ എനിക്ക് വലിയ താല്പര്യമില്ല, അത് സ്വയം അവരോധിച്ചതാണെങ്കിലും ആരോപിക്കപ്പെട്ടതാണെങ്കിലും. അവിടെ വന്നു ചേരുന്ന ഒരു അപകടം എന്തെന്ന് വെച്ചാല്‍ ആ പക്ഷത്തിന്റെ എല്ലാ ചെയ്തികളെയും ഈ വ്യക്തിക്ക് ന്യായീകരിക്കേണ്ടിവരും, അഥവാ സമാധാനം പറയേണ്ടിവരും. ചിന്തിയ്ക്കാന്‍ കഴിവുള്ള വ്യക്തികളെന്ന നിലയ്ക്ക് സ്വതന്ത്രമായി ചിന്തിച്ചു ഏതു ശരി ഏതു തെറ്റു എന്ന് സ്വയം തീരുമാനിക്കുന്ന രീതി അല്ലെ വേണ്ടത്.
ഇവിടെ ആഘോരികളുടെ കാര്യത്തില്‍ സത അല്പം പ്രതിരോധത്തിലായോ എന്നൊരു സംശയം (അങ്ങിനെയല്ലെങ്കില്‍ സത, തിരുത്തുമല്ലോ). അത് തെറ്റാണെന്നു തോന്നുന്നുവെങ്കില്‍ ധൈര്യമായി പറയാം, സംഘത്തിന്റെ നിലപാട് അവിടെ പ്രസക്തമാക്കേണ്ടതില്ല. സംഘത്തിന്റെ എല്ലാ നിലപാടുകളും സത ഒറ്റയ്ക്കു ശരിയാക്കണമെന്നു പറയാനാവില്ലല്ലോ.
ഈ പോസ്റ്റ്‌ തന്നെ സത എന്ന സംഘപരിവാറുകാരനെ കുറിച്ചുള്ളതായതിനാല്‍ ഞാന്‍ ഇത് ഇവിടെ പറയുന്നത് എത്രമാത്രം ശരിയാണെന്ന് എനിക്ക് സംശയമുണ്ട്, എന്നാല്‍ എന്തെങ്കിലും ഒരു ടേക്-എവേ ഇതില്‍ നിന്നുണ്ടാകുമെങ്കില്‍, സന്തോഷം.

സത,
താങ്കളുടെ ബ്ലോഗില്‍ തന്നെ എന്റെ മുന്‍ അഭിപ്രായം പറയണമെന്ന് കരുതിയിരുന്നതാണ്, സമയവും സന്ദര്‍ഭവും വിഷയവും ഒത്തു വന്നില്ല. ഉറുന്പ് കാര്യങ്ങള്‍ ക്രോഡീകരിച്ചു ഇവിടെ ഇട്ടപ്പോള്‍ എഴുതാം എന്ന് കരുതി.
ഞാന്‍ പറഞ്ഞ തരാം വേര്‍തിരിവിനു സംഘത്തെ കുറ്റം പറയേണ്ടതില്ല എന്നത് ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷെ പുറമേ നിന്നൊരാള്‍ നോക്കുന്പോള്‍ ശാഖയില്‍ പോകുന്ന പലരും ഇത്തരം ഒരു ചിന്താഗതി വെച്ച് പുലര്‍ത്തുന്നവരാണെന്ന് കണ്ടാല്‍ ശാഖ എന്നത് തന്നെ അങ്ങിനെ ഉള്ളതാണെന്ന് കരുതിയാല്‍ അതിലും തെറ്റു പറയാനാവില്ല. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി ആയിട്ടും ബിജെപി പോലും എതിര്‍ക്കേണ്ട ചില സംഭവങ്ങളെ വളരെ അവ്യക്തമായി ആണ് എതിര്‍ത്തിട്ടുള്ളത്. ഉദാഹരണത്തിന് ഗ്രഹാം സ്റ്റെയിനിനേയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവം വന്നപ്പോള്‍ ഒരു നേതാവ് (ആരാണെന്ന് ഓര്‍മയില്ല) പറഞ്ഞത് "സംഭവം അപലപനീയമാണ്, പക്ഷെ മതം മാറ്റം എന്ന വിഷയം ഒന്ന് പുനരാലോചിക്കാനുള്ള അവസരം കൂടിയാണിത്" എന്ന രീതിയിലാണ്. ഇവിടെ വായിക്കേണ്ടവര്‍ക്കു എന്ത് രീതിയിലും വായിക്കാം, ദാരാസിങ്ങിനും. ഇതിന്റെ രണ്ടാം ഭാഗം ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രസക്തമായ കാര്യമായിരിക്കാം, പക്ഷെ ഈ സാഹചര്യത്തില്‍ ഒരേ ശ്വാസത്തില്‍ രണ്ടു കാര്യങ്ങള്‍ പറയുന്പോള്‍ ആദ്യവാചകത്തിനു പ്രസക്തി നഷ്ടപ്പെട്ടേക്കാം. സിപിഎമ്മും ഇത്തരത്തില്‍ (ചിലപ്പോള്‍ ഇതിലും ബാലിശമായി) പ്രതികരിക്കാറുണ്ട് എന്നതും സത്യം തന്നെ.

വിശ്വാസങ്ങളില്‍ സംസാരിക്കേണ്ടത് വിശ്വാസികള്‍ ആണെന്ന രീതിയില്‍ താങ്കളുടെ കമന്റ് കണ്ടു. ദേവപ്രശ്നം പോലുള്ള കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് പ്രധാനമാണ് എന്നതും കണ്ടു. പക്ഷെ ചരിത്രപരമായി നോക്കിയാല്‍ പല ആചാരങ്ങളും ഇല്ലാതായത് അത്തരം വിശ്വാസങ്ങള്‍ ഇല്ലാത്ത വ്യക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് കാണാം. വിശ്വാസികളുടെ കയ്യില്‍ പരിപൂര്‍ണമായും എല്പിക്കുകയാണെങ്കില്‍ സതി പോലുള്ള ആചാരങ്ങള്‍ പോലും ഇപ്പോഴും തുടര്‍ന്നേനെ. രാജസ്ഥാനിലെ ചില ഗ്രാമങ്ങളില്‍ ശൈശവവിവാഹം ഇപ്പോഴും നടക്കുന്നുണ്ട് എന്ന് ന്യു‌സ് കാണാറുണ്ട്, ചില മന്ത്രിമാര്‍ വരെ ഇത്തരം ആഘോഷങ്ങളില്‍ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്താറുണ്ടെന്നും. എളവൂര്‍ തൂക്കം, ജല്ലിക്കെട്ട് പോലുള്ള ആചാരങ്ങള്‍ എന്തെങ്കിലും രീതിയില്‍ മാറിയിട്ടുണ്ടെങ്കില്‍ അതിനു ഭരണകൂടത്തിന്റെ, നിയമവ്യവസ്ഥയുടെ ഇടപെടല്‍ കൂടി ഉണ്ട് എന്നതും ഓര്‍ക്കേണ്ടതാണ്.

ഇവയെല്ലാം താങ്കള്‍ ന്യായീകരിക്കുന്നുണ്ടോ എന്ന് ചോദിക്കുക അല്ല എന്റെ ലക്ഷ്യം. ഇത്തരം കാര്യങ്ങളില്‍ താങ്കളുടെ നിലപാടുകള്‍ പറയണമെന്നുമില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, എന്തെങ്കിലും ഒരു ടേക്-എവേ ഉണ്ടെങ്കില്‍....... സന്തോഷം, അത്രമാത്രം.
നമുക്ക് ചേരിയില്‍ പെടാതെ, പെടുത്താതെ സംവദിക്കാം.

ഉറുമ്പ്‌ /ANT said...

അപ്പൂട്ടന്‍,
കമെന്റിനു നന്ദി.
ഇതു ഓഫ് ടോപ്പിക്കല്ല. ഇതു തന്നെയാൺ ഞാൻ ചർച്ച ചെയ്യനുദ്ദേശിച്ച വിഷയം.
വളരെ നന്നായി പറഞ്ഞിരിക്കുന്നു.

വീ.കെ.ബാല said...

പ്രീയമിത്രം സത,
താങ്കളുടെ പ്രതികരണത്തിന്റെ ടോൺ മാറുന്നത് എഴുത്തിൽ നിന്നും വായിക്കാം, താങ്കളെ പ്രകോപിപ്പിക്കാനായ് ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞ്തുമില്ല. എന്തുകൊണ്ട് ഞാൻ സി.പി.എം പ്രവർത്തികളെ ആശയങ്ങളെ (എല്ലാം ഇല്ല കേട്ടോ) ന്യായികരിക്കുന്നു എന്ന് ഞാൻ പലകമന്റിലും വ്യക്ത്മാക്കിയിരുന്നു .
1. വളരെ പരിഹാസ്യമായ നിലപാടുകള്‍ ആണ് താങ്കളുടെത്!!
എന്റെ ഏത് നിലപാടാണ് താങ്കൾക്ക് പരിഹാസ്യമായി തോന്നിയത് ? അതോ എല്ലാ നിലപാടുകളും പരിഹാസ്യമാണോ ???? താങ്കളുടെ അഭിപ്രായം പറയുക

വീ.കെ.ബാല said...

2. ഉദാഹരണത്തിന്, സംഘത്തിന് അമേരിക്കയും ഇസ്രായേലും ഒക്കെ പണം നല്കുമന്നു എന്നൊക്കെ നിങ്ങള്‍ ഇവിടെ ഒരു ഉളിപ്പും ഇല്ലാതെ വിളിച്ചു കൂവുന്നു..
ഈ വെളിപാട് സതയ്ക്ക് എവിടുന്നു കിട്ടി ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടിട്ടുമില്ല, ഇതിന്റെ പിതൃത്വം എനിക്ക് വേണ്ടേം താനും അത് എഴുതിയവർക്ക് കൊടുക്കുക. പിന്നെ ചോദിച്ചവർക്ക് എന്തെങ്കിലും ഉത്തരം ഉണ്ടെങ്കിൽ കൊടുക്കുക. അല്ലെങ്കിൽ ചുമ്മ ഒരു ചി ചിരിച്ചേര് സൈബർ ചിരി സെമികോളൻ ക്ലോസ്സ് ബ്രാക്കറ്റ് ഏത്!! അത്

വീ.കെ.ബാല said...

3. ഇവിടെ നടക്കുന്ന എല്ലാ അനാചാരങ്ങള്ക്കും സംഘം ഉത്തരം പറയണം എന്ന് താങ്കള്‍ വാദിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു!
സത, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായതല്ല. അതിന്റെ പിന്നിൽ വളരെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ ഉണ്ട്, അത് ചരിത്രം. സംഘത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല അതുകൊണ്ട് ചോദിക്കട്ടെ എന്താണ് അർ.എസ്.എസ് ന്റെ ലക്ഷ്യം, മാർഗ്ഗം എന്നിവ. കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യവും മാർഗ്ഗവും എല്ല്ലാം ഞാൻ എന്റെ പോസ്റ്റിലും കമന്റിലുമായി പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇനി താങ്കൾ പറയുക, താങ്കൾ വാദിക്കുന്ന ഈ അതുല്ല്യ സംഘടനയുടെ ലക്ഷ്യം എന്താണ്.? ഞാനൊരു കമന്റിൽ പറഞ്ഞിരുന്നു പൊതുജനങ്ങൾക്കിടയിൽ (ഒരു വിഭാഗത്തിനിടയിൽ) അർ.എസ്.എസ്സിനുള്ള മുഖം എന്താണെന്ന്. സകല അനാചാരങ്ങൾക്കും കുടപിടിക്കുമ്പോൾ ( ഉദാഹരണം ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്) ഞങ്ങൾ (ജനം) എന്തു ധരിക്കണം ?. സംഘടനകളുടെ ലക്ഷ്യം അധോഗമനം ആകരുത് എന്ന പൊതു തത്വം മാനിക്കുക. വാരണാസിയിലെ ശവം തീനി സാദുക്കളെ സംരക്ഷിക്കുന്നത് സംഘം തന്നെയാണ് സതയ്ക്ക് വിശ്വാസം വരുന്നില്ലങ്കിൽ അവിടെ ചെന്ന് ഈ “സാദു“ ക്കളെ ഒന്ന് വിരട്ടി നോക്ക് അപ്പോൾ അറിയാം സംഘത്തിന്റെ അഹിംസാ പാഠവം. ഇത്തരം അനാചാരങ്ങൾ സംഘം ആർജ്ജവം കൊണ്ട് ഇല്ലാതക്കട്ടെ അല്ലാതെ മറ്റുള്ളവരെ ഓർത്ത് സഹതപിച്ചിട്ടെന്തുകാര്യം ? ഇതൊക്കെ തെറ്റാണെന്നും, അന്ധവിശ്വാസവും അനാചാരമാണെന്നും ചൂണ്ടിക്കാണിക്കുന്ന ഞങ്ങളെ ഓർത്ത് സഹതപിക്ക അതാണ് സനാധന ധർമ്മം, കഷ്ടം!!

വീ.കെ.ബാല said...

സത ഒന്നോർത്തു നോക്കു ഗംഗ എന്ന നദി എത്രശുദ്ധവും വൃത്തിയുള്ളതും ആയിരുന്നു ഒരു കാലഘട്ടത്തിൽ. അതിനെ ശവം അഴുകാനുള്ള തടാകമാക്കി മാറ്റിയതിൽ സംഘത്തിന് പങ്കില്ലെ? ഇപ്പോഴും വൈകിയിട്ടില്ല തെറ്റ് തിരുത്താൻ, ഗംഗയെ വീണ്ടെടുക്കേണ്ടത് ഹിന്ദുവിശ്വാസത്തിന്റെ ആവശ്യകതയാണ് അതിനായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് സംഘത്തിന് മാത്രമാണ്. ഗംഗാ ജലത്തിൽ അഴുകി ജീർണ്ണിച്ച് ഇല്ലാതാകുന്ന ശരീരത്തിനെ മോക്ഷം കിട്ടു എന്ന് സനാധന ധർമ്മത്തിൽ, ഹിന്ദു ധർമ്മത്തിൽ എവിടെ പറയുന്നു സത. ഇന്ത്യയിലുള്ള മുഴുവൻ ഹിന്ദുക്കളുടേയും ജഡം ഇങ്ങനെ സംസ്കരിച്ചാൽ പുണ്യനദിയായ ഗംഗയുടെ ഗതി എന്താവും ആ ഭീകരതയെകുറിച്ച് സത ആലോചിച്ചു നോക്കു.
ഗംഗാതീരത്ത് വൃത്തിയിലും വെടുപ്പിലും സ്മശാനങ്ങൾ ഉണ്ടാക്കി അത് കൃത്യമായി പരിപാലിക്കുകയും, അസ്ഥി നിമഞ്ജനം ചെയ്യാൻ പ്രത്യേഗ സംവിധാനവും ഉണ്ടാക്കി, ഒരു കാരണവശാലും നദിയിൽ ജഡസംസ്കാരത്തിനുള്ള അനുമതി നൽകാതിക്കുകയും , ഈ പാവം സാദുക്കളെ മാനസിക ആരോഗ്യകേന്ദ്രത്തിൽ ചിക്ത്സിച്ച് ഭേദമാക്കി, ഗംഗാതീരത്തെ ഈ സാംസ്കാരിക ശോഷണത്തെ നിർമ്മാർജ്ജനം ചെയ്യാൻ സംഘം തയ്യാറാവണം എന്നാണ് എന്റെ പക്ഷം, അല്ലാതെ അപ്പൂപ്പന്മാർ മനുഷ്യനെ തിന്നിരുന്നു എന്ന അല്പത്തം നിറഞ്ഞ ന്യായികരണമാണോ സത കരണീയം.

വീ.കെ.ബാല said...

4. വിടെ നമ്മള്‍ ചര്ച്ച് എന്ന് പറയുന്നത് ഇത്തിരി എങ്കിലും യുക്തി ബോധം ഉള്ളതിനാണ്! ഞാന്‍ പിടിച്ച മുയലിനു ആറു കൊമ്പുണ്ടായിരുന്നു എന്ന് താങ്കള്‍ പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചു തരും
സത, ഞാൻ ഇവിടെ നിങ്ങളുമായി സംവാദിക്കുന്നത് ജയിക്കനൊന്നുമല്ല. അല്ലെങ്കിൽ ഇതിൽ വിജയ്ച്ച് ഫ്ലാറ്റ് വാങ്ങാൻ എന്ന അതിമോഹവുമില്ല. ഒരു സാധാരണ വർത്തമാനം, അതിൽ താങ്കളുടെ നല്ല ആശയങ്ങൾ ഉൾക്കൊൾലും അല്ലാത്തവ അങ്ങനെ അല്ല എന്ന് താങ്കളെ ധരിപ്പിക്കാൻ ശ്രമിക്കും ഇതൊക്കെ സാധാരണ ചർച്ചകളുടെ ഭാഗമാണ് താങ്കളെ ചെറുതാക്കിയിട്ടോ ഏതെങ്കിലും ആനമണ്ടത്തരം അങ്ങനെ അല്ല എന്ന് താങ്കളെ കൊണ്ട് സമ്മതിപ്പിക്കാനോ ഇവിടാരും ശ്രമിക്കുന്നില്ല ( കുറഞ്ഞ പക്ഷം ഞാൻ) ഇവിടെ ഈ മുയൽ ഉദാഹരണത്തിന് എന്തെങ്കിലും പ്രസക്തി ഉണ്ട് എന്ന് ഞാൻ കരുതുന്നുമില്ല. താങ്കൾക്ക് തുടരാൻ തത്പര്യമില്ലെങ്കിൽ തുടരേണ്ട…. ഒരു വിരോധവും ഇല്ല മാഷെ.

വീ.കെ.ബാല said...

5.സി പി എമ്മിന് ഇഷ്ടപ്പെടാത്തവര്‍ ഒക്കെ ഫാസിഇസ്റ്റ് ആണെന്ന് പറഞ്ഞു കരിവാരിത്തേക്കാന്‍ നടക്കുന്ന താങ്കളോട് എന്ത് പറയാന്‍!!
ഇതിപ്പോൾ വാദി പ്രതി ആയ പോലെ ആണല്ലോ, താങ്കളെ ഫാസിസ്റ്റ് ആണെന്ന് സ്ഥാപിച്ചിട്ട്, എനിക്കോ, ഉറുമ്പിനോ, അല്ലെങ്കിൽ ഇവിടെ കമന്റിട്ട ആർക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടോ സത ? താങ്കൾ എഴുതിക്കൂട്ടിയതിന്റെ അകെതുകയാണ് അത്, അത് ഞാനോ ഉറുമ്പോ വിചാരിച്ചാൽ മാറ്റാവുന്നവയുമല്ല, പിന്നെ ഫാസിസ്റ്റ് എന്ന് വിളിച്ച് താങ്കളെ മൂലക്കിരുത്തണം എന്ന ആഗ്രഹ്ം എനിക്ക് തെല്ലുമില്ലതാനും. എല്ലാവരും നല്ല മനുഷ്യരായ് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, ജതി, മത ഭാഷ, രാഷ്ട്രീയ ഭേദമന്യേ…..

വീ.കെ.ബാല said...

സതയ്ക്ക് താത്പര്യമില്ലാത്തതിനാൽ ഞാനും വിടവാങ്ങുന്നു
ലാൽ സലാം

Anonymous said...

ഉറുമ്പ്,
നോക്കൂ.. മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ സന്ഘവുമായി ബന്ധപ്പെടുത്തി ബാല ചിത്രീകരിക്കുന്നത് കൊണ്ടാണ് ഞാന്‍ മറുപടി കൊടുക്കാത്തത്! എന്റെ വ്യക്തിപരമായ ചിന്തകള്‍ ഞാന്‍ എഴുതുകയും ചെയ്തു! ഇനി ഞാന്‍ സംഘം ഇതിനി അനുകൂലിക്കുന്നു, പക്ഷെ ഞാന്‍ എതിര്‍ക്കുന്നു എന്നാ ഉത്തരം ആണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?? അങ്ങനെ ഉള്ള അടിസ്ഥാനപരമായ തെറ്റുകള്‍ക്ക് എനിക്ക് മറുപടി പറയാന്‍ സാധിക്കില്ല. ഇത്തരം ആരോപണങ്ങള്‍ ധാരാളം ഉണ്ടാക്കുന്നുണ്ട്, മനപ്പൂര്‍വം..മറുപടി അര്‍ഹിക്കാതവ! എന്റെ പുതിയ പോസ്റ്റ് വായിക്കൂ.. അതില്‍ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്.

Anonymous said...

അപ്പൂട്ടന്‍,

അഘോരികളുടെ കാര്യത്തില്‍ ഞാന്‍ എന്തിനു പ്രതിരോധത്തില്‍ ആകണം? അത് ആദ്യം പറയൂ.. ഇതൊക്കെ ഭാരതത്തില്‍ നടക്കുന്നുണ്ട്. ഇല്ലാതാവേണ്ടത് തന്നെ. പക്ഷെ, അവയെ ഞാന്‍ ഇന്നത്തെ സാമൂഹിക സ്ഥിതിയില്‍ ജീവിക്കാത്ത മനുഷ്യരെ, അവരുടെ രീതിയെ നാം കാണുന്നതിലെ മറു ചിന്തകള്‍ പറഞ്ഞു എന്ന് മാത്രം!!

താങ്കള്‍ മറുപടി പ്രതീക്ഷിക്കുന്നില്ല എന്നുണ്ടോ? അറിയില്ല.

സുഹൃത്തേ, ആദ്യം ഗ്രഹാം സ്റ്റെയിനിനേ പറ്റി,
കൊലപാതകത്തെ ആരും അനുകൂലിച്ചിട്ടില്ലല്ലോ. പക്ഷെ, അതിനു വഴിവച്ചത് സംഘടിത മത പരിവര്‍ത്തനം ആണ്. അത് എതിര്‍ക്കപ്പടെണ്ടത് തന്നെ. അവ ഇല്ലാതായാല്‍ ഇത്തരം കാര്യങ്ങള്‍ ഇല്ലാതാക്കാം. സംഘടിത മതപരിവര്‍ത്തനം എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്ന് ചിന്തിക്കണം. വലിയ ഒരു സബ്ജെക്ട് ആയതിനാല്‍ നിര്ത്തുന്നു.

അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ സംഘം എന്നും മുന്നോട്ടു വന്നിട്ടുണ്ട്. പക്ഷെ, ഗുരുവായൂരിലെ കാര്യം ഒന്നും അനാചാരം ആണെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ നോക്കിയാല്‍ എല്ലാം അനാചാരം ആയി വരും! മറ്റുള്ളവര്‍ക്കും അവനവനും ദോഷങ്ങള്‍ ഉണ്ടാക്കുന്നത്‌ മാത്രമാണ് അനാചാരങ്ങള്‍. മറ്റുള്ളവ വിശ്വാസങ്ങളുടെ ലേബലില്‍ ഞാന്‍ കാണുന്നു.

Anonymous said...

സുഹൃത്തുക്കളെ,

നിങ്ങള്‍ എന്നോട് ചര്‍ച്ച ചെയ്യുമ്പോള്‍ മുന്‍വിധിയോടു കൂടി സമീപിക്കുന്നു എന്ന് തോന്നുന്നു. അനാചാരങ്ങളെ, അക്ക്രമങ്ങളെ ഞാന്‍ അനുകൂലിക്കുന്നു. എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കേണ്ട.. സംഘ ബന്ധം തന്നെ. ആദ്യമേ തെറ്റിധാരണകള്‍ മാറ്റുക. അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ ആരോപിക്കുന്നതിനു മറുപടി പറഞ്ഞു മടുക്കും!! കാരണം ആരോപണത്തിന് പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നും ഇല്ലല്ലോ!!

സത്യത്തില്‍ നിങ്ങള്‍ എന്നോട് അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതൊക്കെ ഞാനും സംഘവും ശക്തമായി എതിര്‍ക്കുന്നതാണ്!! പക്ഷെ, സത ഇതിനൊക്കെ ഉത്തരം പറഞ്ഞെ തീരൂ എന്ന് പറഞ്ഞു ചോദിക്കുന്നതോ?- ഗംഗ മലിനമാക്കുന്നത്, മനുഷ്യമാംസം ഭക്ഷിക്കുന്നത്, സ്ടയിന്‍സ്‌ കൊലപാതകം, ശൈശവ വിവാഹം തുടെങ്ങിയവ. ഇതിലൊക്കെ നിങ്ങളുമായി എനിക്ക് അഭിപ്രായവത്യാസം ഉണ്ട് എന്ന് നിങ്ങള്‍ക്കെങ്ങനെ തോന്നുന്നു?

ഹിന്ദു രാഷ്ട്രം- ഹിന്ദു എന്നാല്‍ എന്താണ്? എന്റെ പോസ്റ്റ്‌ വായിക്കൂ.. കാരണം സമയം ഇല്ലാ.. ഹിന്ദു എന്നത് മതത്തിന്റെ ലേബലില്‍ കാണാതിരിക്കൂ..

പലതും തന്നേം പിന്നേം ചോദിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ല. മനസ്സിലുള്ള മുന്‍വിധികള്‍ മുറുകെ പിടിച്ചാല്‍ ഞാന്‍ നിങ്ങള്ക്ക് മറുപടി എഴുതി പിരാന്തനായി മാറും!! അത്രതന്നെ..

ഇവിടുത്തെ സാരോപദേശം ഇവിടെ നിര്ത്തുന്നു.. ലാല്‍ സലാം..

Anonymous said...

ഈ ചര്‍ച്ചയില്‍ നിന്നും എനിക്ക് ഫീല്‍ ചെയ്ത ചിലതിനെ ഞാന്‍ രസകരമായി ചിന്തിച്ചു..

സുഹൃത്ത്‌-ഈ മൃഗം ആടാനെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
സത- അതെയല്ലോ.. അതാടാണ്.
സുഹൃത്ത്‌- ഹി.. നിങ്ങള്‍ ഇത് പട്ടിയാണെന്നു കരുതുന്നില്ലേ?
സത- ഹെയീ... അതാടാണ്.. ആട് തന്നെ..
സുഹൃത്ത്‌- അങ്ങനെ വരാന്‍ വഴിയില്ലല്ലോ.. നിങ്ങള്‍ ഇതിനെ പട്ടിയാണെന്നു വിശ്വസിക്കുന്നു.
സത- ആട് ആണ് എന്നാണു ഞാന്‍ വാദിക്കുന്നത്.
സുഹൃത്ത്‌-നിങ്ങള്‍ തന്ത്രം പയറ്റുന്നു..
സത- ആട് ആണ്...ആണ്..
(തുടരുന്നു..)

എന്ത് ചെയ്യാം..എനിക്ക് ഞാന്‍ വിശ്വസിക്കുന്നതല്ലേ പറയാന്‍ പറ്റൂ..(കളിയാക്കിയതായി കരുതരുതേ.. ചുമ്മാ മനസ്സില്‍ തോന്നിയതാണ്.. മുന്‍വിധികള്‍ ചിന്തകളെയും ചര്‍ച്ചകളേയും മാറ്റി മറിക്കുന്നത് എങ്ങനെ എന്ന് എനിക്കിവിടെ ചിലപ്പോള്‍ തോന്നിയതു..)

വീ.കെ.ബാല said...

എങ്ങനെ ആടിനെ പട്ടിയാക്കാം എന്ന് സത കാട്ടിത്തരുന്നു ഗിവ് അ ബിഗ് ഹാൻഡ്…..

ഉറുമ്പ്‌ /ANT said...

പോസ്റ്റിന്റെ പേര് “സതയുടെ മുൻ‌വിധികൾ “ എന്നാക്കി മാറ്റണോ ? :)

Anonymous said...

:)

അപ്പൂട്ടന്‍ said...

സത,
താങ്കളില്‍ നിന്നും ഉത്തരം പ്രതീക്ഷിക്കുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍. സ്റ്റെയിന്‍സ് കൊലപാതകം, രാജസ്ഥാനിലെ ശൈശവവിവാഹം തുടങ്ങിയ വിഷയങ്ങളില്‍ താങ്കളുടെ നിലപാടുകള്‍ അറിയുക എന്നതല്ല എന്റെ കമന്റിന്റെ ഉദ്ദേശ്യം എന്ന് പറയുക മാത്രമാണ് ഞാന്‍ ആ വരികളിലൂടെ പറഞ്ഞത്. ഈ ഉദാഹരണങ്ങള്‍ ഞാന്‍ ഉപയോഗിച്ചതിന് പ്രത്യേകമായ കാരണങ്ങള്‍ ഉണ്ട്, ആ സാഹചര്യങ്ങള്‍ മനസിലാക്കിത്തരാന്‍ മാത്രമായി ഉപയോഗിച്ചതാണ് അവ. എന്നിട്ടും താങ്കള്‍ എഴുതിക്കണ്ടു, "പക്ഷെ, സത ഇതിനൊക്കെ ഉത്തരം പറഞ്ഞെ തീരൂ എന്ന് പറഞ്ഞു ചോദിക്കുന്നതോ?- ഗംഗ മലിനമാക്കുന്നത്, മനുഷ്യമാംസം ഭക്ഷിക്കുന്നത്, സ്ടയിന്‍സ്‌ കൊലപാതകം, ശൈശവ വിവാഹം തുടെങ്ങിയവ" ഞാന്‍ പറഞ്ഞതിന്റെ നേര്‍ വിപരീതം.

അഘോരികളുടെ കാര്യത്തില്‍ താങ്കള്‍ പ്രതിരോധത്തില്‍ ആയോ എന്ന് എനിക്ക് സംശയം തോന്നി എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. അങ്ങിനെയല്ലെങ്കില്‍ ഞാന്‍ പ്രതിരോധത്തിലായില്ല എന്ന് താങ്കള്‍ക്കു നേരിട്ടുതന്നെ പറയാം, you can refute my analysis. ആ വിഷയം ഇവിടെ വരണമായിരുന്നോ എന്നെനിക്കറിയില്ല, പക്ഷെ വന്ന സ്ഥിതിയ്ക്കു, അനുകൂലിക്കേണ്ടതല്ലെന്നു തോന്നിയാല്‍ അത് തന്നെ പറയുന്നതല്ലേ നല്ലത്, അല്ലാതെ ഓസ്ട്രേലിയയില്‍ ഉണ്ടല്ലോ ദുബായില്‍ ഉണ്ടല്ലോ എന്നൊക്കെ പറയുന്നത്, എന്റെ കാഴ്ചപ്പാടില്‍ ചോദ്യത്തെ മറുചോദ്യം കൊണ്ടു നേരിടലാണ്, അഥവാ പ്രതിരോധത്തിലേക്ക് നീങ്ങലാണ്.

സ്റ്റെയിന്‍സ് കൊലപാതകത്തെ ന്യായീകരിച്ചു എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്, ഒരു രാഷ്ട്രീയനേതൃത്വം ഇത്തരമൊരു വിഷയത്തില്‍ അവിടെയും ഇവിടെയും തൊടുന്നതരത്തില്‍ പറയുന്നു എന്നല്ലേ ഞാന്‍ പറഞ്ഞത്. ഇത് പലപ്പോഴും ശരിയായ സിഗ്നല്‍ അല്ല കൊടുക്കുനത്, അണികള്‍ക്കും എതിരാളികള്‍ക്കും. വീണ്ടും പറയട്ടെ, സ്റ്റെയിന്‍സ് വധമോ മതപരിവര്‍ത്തനമോ പോലുള്ള വിഷയങ്ങളില്‍ താങ്കളുടെ അഭിപ്രായം എന്ത് എന്ന് ഞാന്‍ ചോദിക്കുകയല്ല ഞാന്‍ ഇവിടെ ചെയ്തത്. അപലപിക്കേണ്ട കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ അപലപിക്കുക തന്നെ വേണം, അല്ലാതെ അതില്‍ ഭാഗമായവരെ തങ്ങളുടെ മറ്റു രാഷ്ട്രീയനിലപാടുകള്‍ അറിയിക്കുക അല്ല വേണ്ടത്.

താങ്കളുടെ അവസാന ഖണ്ഡികയില്‍ പറഞ്ഞതിനോട്.....
ഇവിടെയും ഞാന്‍ ഗുരുവായൂര്‍ ദേവപ്രശ്നം എന്ന് എടുത്തു പറഞ്ഞിട്ടില്ല. വിശ്വാസങ്ങളില്‍ അഭിപ്രായം പറയേണ്ടത് വിശ്വാസികളല്ലേ എന്ന താങ്കളുടെ ചിന്തയ്ക്ക് ഒരു മറുവശം പറഞ്ഞു എന്നേയുള്ളു. അങ്ങിനെ വിശ്വാസികള്‍ക്ക് വിട്ടാല്‍ അത് സമൂഹത്തിന്റെ പുരോഗതി ഉറപ്പുവരുത്തണമെന്നില്ല എന്നെ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുള്ളു. എളവൂര്‍ തൂക്കം, ജല്ലിക്കെട്ട് തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോഴും വി എച്ച് പിയ്ക്ക് യാഥാസ്ഥിതിക നിലപാടാണെന്നാണു എന്റെ അറിവ്.
അനാചാരങ്ങളെ സംഘം എതിര്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതിലുപരി അനുകൂലിക്കാതിരിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ എന്നതാണ് ചിന്ത്യം. അതിലേക്കായി തന്നെയാണ് ഞാന്‍ ശൈശവവിവാത്തെക്കുറിച്ചു പറഞ്ഞത്.

Sorry, just to sum up, ഒരിക്കല്‍ക്കൂടി പറയട്ടെ, സംഭവങ്ങളില്‍ താങ്കളുടെ പ്രതികരണം എന്തെന്ന് അറിയുക എന്റെ ഉദ്ദേശ്യമല്ല, (മനുഷ്യത്വത്തോടെ ചിന്തിയ്ക്കാന്‍ കഴിവുള്ള ഒരാളോട് "... വധത്തില്‍ എന്തുണ്ട് പറയാന്‍" എന്ന് ചോദിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല, and I'm no fool to do that). എഴുതിയതോരോന്നും ഓരോ വിഷയങ്ങളും അവയ്ക്ക് യുക്തമെന്നു എനിക്ക് തോന്നിയ ഉദാഹരണങ്ങളുമാണ്. അതിനാല്‍ തന്നെ ഉദാഹരണങ്ങളില്‍ ആവശ്യത്തിലധികം ശ്രദ്ധിക്കരുതെന്നപേക്ഷ.

Anonymous said...

അപ്പൂട്ടന്‍,

ഞാന്‍ താങ്കളുടെ ചിന്തകള്‍ അടിവരയിട്ടു ചിന്തിക്കുന്നവനാണ്.

നന്ദി.

Post a Comment