ചാരായനിരോധനത്തിൽ ശ്രീ. ഏ.കെ. ആന്റ്ണിയുടെ സ്വപ്നങ്ങളും അതിന്റെ വികാസപരിണാമവും ഇതിനു മുൻപിലത്തെ പോസ്റ്റിൽ ചർച്ചചെയ്തിരുന്നു. അടുത്തത് സ്വാശ്രയ കോളേജുകളാണ്.
ഉദ്ദേശലക്ഷ്യങ്ങൾ-
1. കേരളത്തിലെ കുട്ടികൾക്ക് എഞ്ചിനിയറിഗിനോ മെഡിസിനോ മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കോ അന്യസംസ്ഥാനത്തു പോകാതെ കേരളത്തിൽത്തന്നെ പഠിക്കാൻ കഴിയുമാറ്, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക.
2. നമ്മുടെ കുട്ടികൾ അന്യസംസ്ഥാനത്തു പഠിക്കുന്നതുവഴി ഒഴുകിപ്പോകുന്ന കോടിക്കണക്കിനു രൂപ കേരളത്തിൽതന്നെ ഉത്പാദനക്ഷമമായി വിനിയോഗിക്കുക.
3. അന്യസംഥാനത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾ റാഗിംഗ് പോലുള്ള പീഠനങ്ങൾക്കു വിധേയരാകുന്നത് ഒഴിവാക്കുക.
4. നമ്മുടെ കുട്ടികൾ ദൂരദേശത്തുപഠിക്കുന്നതുമൂലം മാതാപിതാക്കൾക്കുള്ള ഉത്കണ്ഠ ഇല്ലാതാക്കുക.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഭംഗിയായി നടപ്പാക്കണമെങ്കിൽ വേണ്ടത്ര പ്രൊഫഷണൽ കോളേജുകൾ കേരളത്തിൽത്തന്നെ ഉണ്ടാകണം. റവന്യൂ വരുമാനത്തിന്റെ നല്ലൊരുപങ്കും വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കുന്ന നമ്മുടെ സംസ്ഥാനത്തിന് കൂടുതൽ പ്രൊഫഷനൽ കോളേജുകൾ തുടങ്ങാനുള്ള ശേഷിയില്ല. എന്നാൽ സ്വകാര്യ മാനേജുമെന്റിൻകീഴിൽ ഉയർന്ന ഫീസ് കൊടുത്തു പഠിക്കാൻ കെൽപ്പുള്ളവർക്കായി സ്വാശ്രയകോളേജുകൾ തുടങ്ങുമ്പോൾ, മിടുക്കന്മാരായ വിദ്യാർഥികൾക്ക് കഴിവുണ്ടായിട്ടും സാമ്പത്തിക പരാധീനതമൂലം പഠിക്കാൻ കഴിയാത്ത അവസ്ഥ ഒഴിവാക്കണം. അതിനായി സ്വാശ്രയ കോളേജുകൾ തുടങ്ങാൻ അനുവാദം നൽകുമ്പോൾ അൻപതുശതമാനം സീറ്റുകളിലെ പ്രവേശനം മെറിറ്റടിസ്ഥാനത്തിൽ നടത്തണം. ബാക്കി അൻപതുശതമാനം മാനേജുമെന്റിന്റെ ഇഷ്ടപ്രകാരമുള്ളവർക്കു കൊടുക്കാം, അതും നിശ്ചിതയോഗ്യതയുള്ളാവർക്കുമാത്രം. മാത്രമല്ല, ഇനിമുതൽ കാശുള്ള മലയാളികൾ പ്രൊഫഷണൽ കോളേജുതുടങ്ങാൻ മണിപ്പാലിലോ മൈസൂറിലോ പോകില്ല. കോടികളുടെ ഇൻവെസ്റ്റ്മെന്റാണ് കേരളത്തിൽ വരിക.
ഇത്രയും കാര്യങ്ങളിൽ ശ്രീ. ആന്റണിയുടെ ഉദ്ദേശശുദ്ധി പ്രശംസനീയമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഭരണാധികാരിയുടെ മുഖം. ഇനിമുതൽ മണിപ്പാലിലോ മൈസൂറിലോ പോയി ലക്ഷങ്ങൾ കോഴകൊടുത്ത് സീറ്റുനേടണ്ട. മക്കൾ അന്യദേശത്തു പഠിക്കാൻ പോയി വഴിതെറ്റില്ല. മലയാളിയുടെ പണം നമ്മുടെ നാട്ടിൽത്തന്നെ നിന്നുകറങ്ങും. നമ്മുടെ പണംകൊണ്ട് പള്ളവീർപ്പിക്കാൻ ഇനി ഗോസായിമാർക്കാവില്ല. അതിലേറെ ഏറ്റവും മഹത്തായ കാര്യം, രണ്ടു സ്വാശ്രയ കോളേജുകൾ തുടങ്ങുമ്പോൾ ഫലത്തിൽ ഒരു കോളേജ് സർക്കാരിനു സ്വന്തം..! ആ സീറ്റെല്ലാം പാവപ്പെട്ടവന്റെ കുട്ടികൾക്കു പഠിക്കാനായി..! ഓർക്കുമ്പോൾത്തന്നെ രോമാഞ്ചം വരുന്നു. ഇത്രയും പൊതുജനസ്നേഹമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ളവർ ചുരുക്കം. അങ്ങിനെ നമ്മുടെ നാട്ടിലും സ്വാശ്രയ കോളേജുകൾ ആരംഭിച്ചു. എല്ലാം ഭംഗിയായി. ഇനിയാർക്കുവേണം ബാംഗ്ലൂരും മണിപ്പാലും. കോട്ടത്തുകാരന് കോട്ടയത്തുതന്നെ എഞ്ചിനിയറിങ് പഠിക്കാം, തിരുവനന്തപുരത്തുകാരന് തിരുവനന്തപുരത്തും.
പക്ഷേ കാര്യങ്ങൾ നടപ്പിലാക്കി വന്നപ്പോഴാണ് എന്തെക്കെയോ എവിടെക്കെയോ കുഴപ്പങ്ങൾ. എഞ്ചിനിയറിംഗ് കോളേജിലും മെഡിക്കൽ കോളേജിലും അഡ്മിഷൻ തേടിച്ചെന്ന ഉയർന്ന മെറിറ്റുകാരനും സീറ്റില്ല. എന്താ കാരണം? ആർക്കുമറിയില്ല.
പൊതുജനം ചോദിച്ചതൊന്നുമാത്രം, അമ്പതുശതമാനം സീറ്റ് മെരിറ്റിലല്ലേ?
അച്ചന്മാരുടെ മറുപടി “ഏതു മെറിറ്റ്, എന്തു മെറിറ്റ് ? “
അപ്പോ കോളെജ് തുടങ്ങുമ്പോൾ പറഞ്ഞതോ ?
ആരു പറഞ്ഞു, എന്തു പറഞ്ഞു ? ആരോടു പറഞ്ഞു ?
അന്തോണിച്ചൻ പറഞ്ഞ അമ്പതു ശതമാനം ?
അന്തോണിച്ചൻ അങ്ങിനെ പറഞ്ഞോ, ഞങ്ങൾക്കറിയില്ല.
“കോടതിയിൽ പോകും” - ജനം
പൊയ്ക്കോ, അതിനു ഞങ്ങളെന്തു ചെയ്യണം ? അല്ലെങ്കിൽത്തന്നെ അതിനു നിങ്ങളുടെ കൈയ്യിൽ തെളിവുണ്ടോ?
ഇല്ല. ഒരു തെളിവും ഇല്ല. വട്ടപ്പൂജ്യം. കോടതിയിൽ പോയാൽ കോടതിച്ചിലവ് നഷ്ടം.
അന്തോണിച്ചൻ കോളെജിന് അനുമതികൊടുക്കുമ്പോൾ പറഞ്ഞ അമ്പതുശതമാനത്തിന്റെ കാര്യം നാലണയുടെ വെള്ളക്കടലാസിൽപോലും എഴുതിവാങ്ങിയിട്ടില്ല.
ഞങ്ങളുടെ പണംകൊണ്ട് ഞങ്ങൾ ഉണ്ടാക്കിയ കോളെജിൽ ഞങ്ങൾക്കിഷ്ടമുള്ളവരെ പഠിപ്പിക്കും, അതിൽ സർക്കാരിനോ, എച്ചിൽതെണ്ടികളായ ജനത്തിനോ ഒരു കാര്യവുമില്ല. പിന്നെ മെറിറ്റ്. അതിനു ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ളപോലെ ഒരു പ്രവേശനപ്പരീക്ഷ നടത്തും. അതിൽനിന്നും ഞങ്ങൾ ഇഷ്ടമുള്ളവരെ (മടിശ്ശീലയുടെ കനം) പഠിപ്പിക്കും. വേണേൽ നിങ്ങൾ കോടതിയിൽ പൊയ്ക്കോ, ഞങ്ങൾക്കു മൈ.. അല്ല. പുല്ലാ....
ഒന്നാലോചിച്ചു നോക്കൂ, കേരളത്തിലെന്നല്ല, ഇൻഡ്യയിൽത്തന്നെ മറ്റേതൊരു ഭരണാധികാരി ഇത്തരം ഒരു നടപടി സ്വീകരിച്ചാലും കോടികളുടെ അഴിമതി ആരോപണം വരും. പക്ഷേ ആന്തപ്പൻ കക്കൂല..കട്ടവനു കൂട്ടുനിൽക്കുമോ? അതിപ്പൊ പറയാൻ പറ്റില്ല. തത്വത്തിനായി ആന്റണി കട്ടിട്ടില്ലാ എന്നു പറഞ്ഞാലും ഇവിടെ കോടികൾ മറിയുന്ന അഴിമതി നടന്നിട്ടുണ്ട്. പക്ഷേ ആര് ? എന്റെ ചൂണ്ടുവിരൽ കുഞ്ഞൂഞ്ഞിന്റെ നേരെ നീണ്ടാൽ തെറ്റുണ്ടാവുമോ. അതൊരു ശിഖണ്ഠിയെ മുൻപിൽനിർത്തിയുള്ള യുദ്ധമായിരുന്നോ ? അല്ലെന്നു പറയുന്നവർ കാരണം കൂടെ പറയണം.
കേരളത്തിലെ വിദ്യാഭ്യാസമേഖലയെ തകിടം മറിച്ച ആ പരിഷ്കാരത്തിന് പ്രതിഫലം പറ്റിയതാരൊക്കെ. അന്തോണിച്ചന്റെ കൈകൾ നമ്മൾ ഘോഷിക്കുന്നതുപോലെ സംശുദ്ധമാണോ. അതോ നസ്രാണി മുഖ്യൻ നസ്രാണികൾക്കു ചെയ്തുകൊടുത്ത സൌജന്യമോ. ആരുത്തരം പറയും ?
വീണ്ടും ദാ കുഞ്ഞൂഞ്ഞ് വിമോചനസമരത്തിനു പച്ചക്കൊടി കാണിച്ചിരിക്കുന്നു............എന്തു മനസ്സിലാക്കണം പൊതുജനം എന്ന കഴുതകൾ ?
Thursday, June 25, 2009
Subscribe to:
Post Comments (Atom)
42 അഭിപ്രായ(ങ്ങള്‍):
ഒരബദ്ധം ഏത് ആന്റപ്പനും പറ്റും, പാതിരിമാർ പറ്റിക്കും എന്ന് ആന്റപ്പൻ നിനച്ചിരിക്കില്ല, ഒരു മൈ ഒഴിവാക്കിയാൽ ശുദ്ധാമായ ഭാഷ്യിൽ തന്നെ ഉറുമ്പ് പറഞ്ഞു, അഭിനന്ദനങ്ങൾ. ഉറുമ്പേ സ്വന്തം കാശിൽ പണിതു എന്ന് പറയുന്നവർ ആദ്യ അഞ്ചുവർഷം കൊണ്ട്തന്നെ ഇൻവെസ്റ്റ്മെന്റ് തിരിച്ചുപിടിക്കും പിന്നെ അങ്ങോട്ട് ലാഭകൊയിത്തല്ലെ.....(B.O.T) അടിസ്ഥാനത്തിൽ ആണെങ്കിൽ പിന്നെ ഈ സ്ഥാപനങ്ങൾ പൊതുജനത്തിനല്ലെ അവകാശം...പക്ഷേ സഭയെ പിണക്കാൻ പറ്റുമോ, ചെത്തിക്കളയത്തില്ലെ...മൂക്ക്.
ബാല,
ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്പോൾ എനിക്കെപ്പോഴും ഒ.വി. വിജയന്റെ “ധർമ്മപുരാണം “ ഓർമ്മവരും. ചിലതൊക്കെ എത്ര നന്നായി ചിന്തിച്ചാലും ചില മൈ ഒക്കെ കേറി വരും. ക്ഷമിക്കണം.
ഇവിടെ ഒരു ബി.ഓ.ടി.യും ഇല്ല. അതുകൊണ്ടു തന്നെ നൂറുകണക്കിനു കോടിയുടെ അഴിമതി സാധ്യതയുള്ള ഒന്നാണ് സ്വാശ്രയ കോളെജ് അനുമതി. ആർക്കു കിട്ടി അത് ? ചോദ്യം എത്ര അടക്കിവച്ചിട്ടും പുറകേവരുന്നു.
മതിലുകൾ എന്ന സിനിമയിലെ മരക്കൊമ്പു പോലെ. പിന്നെ പാതിരിമാർ പറ്റിക്കില്ല എന്നു കരുതാൻമാത്രം മണ്ടനാണോ അന്തപ്പൻ ? അതൊരു നിസ്സാരവൽക്കരണമല്ലേ? എന്നാൽ അദ്ദേഹം ഇത്രയൊക്കെ വല്യ നിലയിൽ എത്തുമായിരുന്നോ ?
കമെന്റിനു നന്ദി.
കുമാരൻ നന്ദി.
ഉറുമ്പേ,
അന്തോണി സഹികെട്ടാ പറഞ്ഞത്- ഇവിടത്തെ ന്യൂനപക്ഷങ്ങള്‍...അനര്‍ഹമായത് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു എന്ന്:):):)
ചാണക്യൻ, അന്തോണിച്ചൻ പറഞ്ഞതു സത്യം. തർക്കമില്ല. പക്ഷേ അപ്പോഴും അവശേഷിക്കുന്നൂ ഒരു ചോദ്യം, അദ്ദേഹം അത്ര നീരുപദ്രവകാരി ആണോ. ശുദ്ധൻ ദുഷ്ടന്റെ ഗുണം ചെയ്തോ?
ഹിഹിഹിഹിഹിഹിഹിഹിഹി..
യൂ സെഡ് ഇറ്റ്....:):):)
എന്നിട്ടും അന്തോണിച്ചൻ അഴിമതിക്കാരനാനെന്നു വിശ്വസിക്കാനാവുന്നില്ല നമുക്ക്. അതൊരു ശിഖണ്ഠിയെ മുൻപിൽനിർത്തിയുള്ള യുദ്ധമായിരുന്നോ ?
ഇല്ലാത്ത സമയമുന്ടാക്കി ഇവിടെ ഒരു കമന്റിടുന്നത് പോസ്റ്റ് ഒന്നുകില്‍ തെറ്റിദ്ധരിപ്പിയ്ക്കാനായി അല്ലെങ്കില്‍ രചയിതാവ് തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ടു എന്ന തോന്നലുള്ളതുതൊണ്ടാണ്. ഉറുമ്പിന്റെ രാഷ്ട്രീയ ചായ്വു വച്ച് ഇതില്‍ നിന്നു വ്യത്യസ്തമായ ഒരു നിലപാടെടുക്കും എന്നു പ്രതീക്ഷിയ്ക്കുന്നില്ല.
"ആ സീറ്റെല്ലാം പാവപ്പെട്ടവന്റെ കുട്ടികൾക്കു പഠിക്കാനായി..! "
വളരെ തെറ്റിദ്ധാരണാജനകമായ പരാമാര്‍ശമാണിത്. ഫിഫ്ടി ഫിഫ്ടി അനുപാതത്തില്‍ സീറ്റുവിഭജനം സാധ്യമായാല്‍ ഫീസിളവുള്ള അന്പതു ശതമാനത്തില്‍ പാവപ്പെട്ടവര്‍ പഠിയ്ക്കുമെന്നും കൂടിയ ഫീസുള്ള അന്പതു ശതമാനത്തില്‍ സമ്പന്നര്‍പഠിയ്ക്കുമെന്നും എന്താണുറപ്പ്. ഒരുറപ്പുമില്ല. എന്നു തന്നെയല്ല വിശകലനങ്ങള്‍ കാണിയ്ക്കുന്നതു അങ്ങനെയല്ലെന്നാണ്. മെറിറ്റി സീറ്റില്‍ വരുന്ന 80% അധികവും സമ്പന്നരാണ്, ബഹുഭൂരിപക്ഷവും നഗരങ്ങളില്‍ നിന്നു വരുന്നവരാണ്, ഉയര്‍ന്ന ഫീസുകൊടുത്ത് കോച്ചിംഗിനു പോയിട്ടൂള്ളവരാണ്.
Please try to read the following links.
http://njjoju.blogspot.com/2009/02/blog-post.html
http://njjoju.blogspot.com/2008/04/5050-by.html
കത്തോലിയ്ക്കാ സഭയുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ എന്‍ട്രന്സ് പരീക്ഷയുടെ ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടക്കുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് കാലത്തും അങ്ങിനെ തന്നെയായിരുന്നു. പക്ഷേ 50% ല്‍ ഫീസിളവ് അനുവദിച്ചിരുന്നില്ല
കാശുമുടക്കില്ലാതെ കയ്യടി നേടുവാനുള്ള കൌശലങ്ങളാണ് ഇടതുമുന്നണി വിദ്യാഭ്യാസരംഗത്ത് കാട്ടിക്കൂട്ടിയത്. കോടികള്‍ മുടക്കി സ്വകാരവ്യക്തികളോ സമൂഹങ്ങളോ കോളേജു തുടങ്ങണം, കാശുമുടക്കി ജീവനക്കാരെ നിയമിയ്ക്കണം, വൈദ്യുതിയ്ക്ക് ഉയര്‍ന്ന റേറ്റില്‍ പണമടയ്ക്കണം. എന്നിട്ട് കുട്ടികളെ ഫ്രീയായി പഠിപ്പിയ്ക്കുകയും വേണം. എന്തൊരു മനോഹരമായ ആശയം. എന്തൊരു സാമൂഹിക പ്രതിബദ്ധത.
ഫിഫ്ടി ഫിഫ്ടി. എന്തു സാമൂഹിക പ്രതിബദ്ധതയാണ് അതിനുള്ളത്. ഒരാളുടെ പണം കൊന്ട് മറ്റെയാളെ പഠിപ്പിയ്ക്കുക. അവരുടെ സാമ്പത്തിക നിലവാരം പോലും പരിഗണിയ്ക്കാതെ. അതുകൊന്ടൂ തന്നെയാണ് കോടതി അതിനെ എതിര്‍ത്തതും. ഒരു സാമൂഹിക നീതിയും അതിലില്ല. ഉണ്ടെന്നു സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ആടിനെ പട്ടിയാക്കുന്ന കമ്യൂണിശ്റ്റു പാര്‍ട്ടിയുടെ സ്ഥിരം പരിപാടി മാത്രമാണ്.
കുറഞ്ഞ ഫീസിനു വേണ്ടി വാദിച്ച ശ്രീമതിയും സുധാകരനും തങ്ങളുടെ കീഴിലുള്ള കേളേജുകളില്‍ ഫീസുയര്‍ത്താന്‍ വേണ്ടീ വാദിച്ചു എന്നത് വൈരുധ്യാത്മക അവസരവാദമായിരിയ്ക്കും.
കത്തോലിയ്ക്കാ സഭയുടെ സ്വാശ്രയ പ്രവേശന രീതികള്‍ സുതാര്യമാണ്. ഫീസ് ഘടന വ്യക്തമാണ്. സംശയമുള്ളവര്‍ ഈ ലിങ്കുകള്‍ പരിശോധിയ്ക്കുക. പ്രവേശന രീതികളും ഫീസും മനസിലാക്കുക. രാഷ്ട്രീയലാഭത്തിനു വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കാതിരിയ്ക്കുക.
http://www.cengineeringkerala.org/index.asp
http://www.kcpcmf.org/
അമല, ജൂബിലി, പുഷ്പഗിരി, കോലന്ചേരി എന്നീ കേരളാ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജു മാനേജുമെന്റ് ഫെഡറേഷന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10% വരെ സ്കോളര്‍ഷിപ്പുണ്ട്.
കേരള കത്തോലിയ്ക്കാ എന്‍ജിനീയറിംഗ് കോളേജു മാനേജുമെന്റിന്റെ കീഴിലുള്ള 10 കേളേജുകളില്‍ ഒരു കോളേജില്‍ പരമാവധി 10 എന്ന കണക്കില്‍ ദാരിദ്രരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 100% ഫീസിളവുണ്ട്.
പ്രിയ ജോജൂ, ഇല്ലാത്താ സമയം ഉണ്ടാക്കി ഇവിടെ വന്ന് ഇതു വായിക്കാൻ തോന്നിയതിനു നന്ദി.
ഒരു നന്ദി പറഞ്ഞാൽ തീരില്ലല്ലോ, ചില ഉത്തരങ്ങളും പറയണം. ജോജൂ തന്ന ലിങ്കുകൾക്കു നന്ദി. അതു വായിക്കാനെടുത്ത സമയം മാത്രമേ എടുത്തിട്ടുള്ളു മറുപടി പറയാൻ. അതുകൊണ്ട് ഞാൻ ഇവിടെ പണിയൊന്നും ഇല്ലാതിരിക്കുകയാണെന്നും അർഥമില്ല. എന്റെ രാഷ്ട്രീയ വീക്ഷണം വ്യക്തമാണ്. അല്ലാതെ തോൽക്കുമ്പോൾ തെറിവിളിക്കുന്നവന്റെയല്ല, പിന്നെ ഈ വിഷയത്തിൽ അച്ചന്മാർ പോത്തിറച്ചി വിൽക്കുകയോ അതു ലാഭകരമല്ലെങ്കിൽ മെഡിക്കൽ കോളെജ് നടത്തുകയോ ചെയ്യട്ടെ. കാശുള്ളവൻ അതിരട്ടിപ്പിക്കാൻ എന്തുചെയ്യണം എന്ന് അവനവൻ തീരുമാനിച്ചോട്ടെ,
എന്റെ വിഷയം ശ്രീ. എ.കെ.ആന്റണി അതെങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്.
ജോജൂ തന്ന ലിങ്കുകൾ രണ്ടും വളരെ വിശദമായി സ്വശ്രയ കോളെജ് പ്രശ്നം ചർച്ച ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ അവയിൽനിന്നും ചില സംശയങ്ങൾ ചോദിച്ചൊട്ടെ,
“സ്വാശ്രയം - വാതില്‍ തുറക്കുന്നു“ എന്ന പോസ്റ്റിൽ നിന്നും.
1. “മുഖ്യമന്തി ഇ.കെ നയനാര്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് അനുകൂല നിലപാടാണ് കൈക്കൊണ്ടിരുന്നത്. എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന അച്യുതാനന്ദന്‍ മൃദു സമീപനമാണ് കൈക്കൊണ്ടിരുന്നത്.
എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഇങ്ങനൊരു നിഗമനത്തിലെത്തിച്ചേർന്നത് ?
2. 2001 മേയില്‍ ആന്റണി ഗവര്‍മെന്റ് അധികാരമേറ്റതിനു തൊട്ടുപിന്നലെ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെപറ്റി ധവളപത്രമിറക്കി. അധികം വൈകാതെ തന്നെ സ്വാശ്രയപ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് മന്തിസഭ അനുമതി നല്‍കുകയും ചെയ്തു.
ഇതു തന്നെയല്ലെ ഞാൻ പറഞ്ഞ ആന്റണിയുടെ പിടിപ്പുകേടും ?
3. 15 ശതമാനം മാനേജുമെന്റു ക്വാട്ടായും 15 ശതമാനം NRI കോട്ടയും മാത്രമേ മാനേജുമെന്റിനുള്ളൂ എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് NOC നല്‍കിയത് എന്നാണ് സംസ്ഥാന ഗവര്‍മെന്റ് അവകാസപ്പെടുന്നത്. മാനേജുമെന്റുകളുമായുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ഈ സീറ്റുവിഭജനം 50-50 നിലയിലേയ്ക്ക് പിന്നീടുമാറി. രണ്ടു സ്വാശ്രയകോളേജ് സമം ഒരു ഗവര്‍മെന്റ് കോളേജ് എന്ന ധാരണ മാനേജുമന്റുകളുമായി ഉണ്ടാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു.
ഈ “സർക്കാർ അവകാശപ്പെടുകയും ചെയ്തു.“ എന്നു പറയുന്നത് നാലണയുടെ വെള്ളാപ്പേപ്പറിൽപോലും എഴുതി വാങ്ങിയില്ല എന്നുതന്നെയാണ് ഞാൻ പറഞ്ഞതും.
4. ഗവര്‍മെന്റ് 50% വിദ്യാര്‍ത്ഥീപ്രവേശനം സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് ആയിരിയ്ക്കണമെന്നും ഫീസ് Rs.28,750 ആയിരിയ്ക്കണമെന്നും നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് പുഷ്പഗിരിയും കോലഞ്ചേരിയും ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി എ.കെ ആന്റണി ഇതിനെ വിശ്വാസവഞ്ചനയായിട്ടാണ് ചിത്രീകരിച്ചത്
ആര് ആരോട് വിശ്വാസ വഞ്ചന കാണിച്ചു ? മാനേജുമെന്റുകൾ സർക്കാരിനോടോ ആന്റണി ജനങ്ങളോടോ ?
5. അണ്‍എയിഡഡ് സ്ഥാപനങ്ങളിലെ ഫീസ് നിശ്ചയിയ്ക്കാന്‍ ഗവര്‍മെന്റിനിനു അവകാശമില്ല എന്നതായിരുന്നു കോടതിയുടെ നിലപാട്. ഇതേത്തുടര്‍ന്ന് ഗവര്‍മെന്റ് ഉണ്ട് എന്നവകാശപ്പെട്ടിരുന്ന 50-50 ധാരണ ഈ രണ്ടു മാനേജുമെന്റുകളും തള്ളിക്കളഞ്ഞു.
എന്നാൽ മാനേജുമെന്റിനു കീഴിലുള്ള സ്കൂളുകളിൽ ശമ്പളം സർക്കാർ തന്നെ കൊടുക്കണം. അതിലെ നിയമനവും പ്രവേശനവും മാനേജ്മെന്റ് നടത്തിക്കോളാം. അതാണോ ശരി ?
6. 2004 ജൂലൈ 29 നു ഉണ്ടായ ഇടക്കാലവിധിയില്‍ സുപ്രീംകോടതി 50-50 ക്വോട്ടാ സ്റ്റേ ചെയ്യുവാന്‍ മടിച്ചു.
മടിച്ചു എന്ന വാക്കിനു പകരം “ വിസമ്മതിച്ചു “ എന്നാക്കുന്നതല്ലേ ശരി ?
7. ചുരുക്കത്തില്‍ 2006 മേയില്‍ എല്‍.ഡി.എഫ് ഗവര്‍മെന്റ് അധികാരത്തിലെത്തുന്നതിനു മുന്‍പേതന്നെ സുപ്രധാനമായ പല കോടതി വിധികളും വന്നിരുന്നു
അതായത് കേസ് നടത്താൻ മിടുക്കനായ ഒരു വക്കീലിനെ വയ്ക്കാൻ ഉമ്മൻചാണ്ടിക്കായില്ല എന്നും അർഥമില്ലേ ?
“50:50 യുടെ രാഷ്ട്രീയം By മാര്‍ ജോസഫ് പൌവത്തില്‍ “ എന്ന പോസ്റ്റിൽ നിന്നും (പിതാവിന്റെ വാചകങ്ങൾ)
1. അടുത്ത കാലത്തായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥിരമായി ആവര്‍ത്തിയ്ക്കുന്ന മന്ത്രമാണ് ‘50-50 അനുപാതത്തിലാകണം കലാലയ പ്രവേശനം ’ എന്നത്.സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഈ മന്ത്രം ഉയര്‍ന്നു വന്നത്.സ്വാശ്രയസ്ഥാപനങ്ങളില്‍ 50% സൌജന്യസീറ്റുകള്‍ കൂടുതല്‍ ഫീസടയ്ക്കുന്നവര്‍ക്കായി മാറ്റിവയ്ക്കണം എന്നു പറഞ്ഞാണു തുടങ്ങിയത്. അതിനോട് ചേര്‍ന്ന് രണ്ടു സ്വാശ്രയസ്ഥാപനങ്ങള്‍ = ഒരു ഗവര്‍മെന്റ് കോളേജ് എന്ന മുദ്രാവാക്യവുമുണ്ടായി. സാമൂഹിക നീതി പാലിയ്ക്കാന്‍ ഇതു കൂടിയേ തീരൂ എന്നതായിരുന്നു വാദഗതി.യു.ഡി.എഫ് സര്‍ക്കാര്‍ ഇതുപറഞ്ഞപ്പോള്‍ ഇടതുപക്ഷത്തെ ഭയന്ന് സ്വയം നീതീകരിയ്ക്കുവാനുള്ള ഒരു ശ്രമം മാത്രമാണെന്നാണു മിക്കവരും കരുതിയത്.കാരണം ഇത് ഒരിടത്തും നടപ്പിലില്ലാതിരുന്ന കാര്യമാണ്.
ഇതു അനുമതി കിട്ടുന്നതിനു മുൻപ് തോന്നിയിരുന്നില്ലേ, അഥവാ തോന്നിയിരുന്നെങ്കിൽ അതു പറഞ്ഞിരുന്നോ ?
2. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. അതാണു പിന്നീട് പലരും മാനദണ്ഢമായി എടൂത്തത്. സര്‍ക്കാരുകള്‍ ഇങ്ങനെയൊരു അനുപാതം നടപ്പിലാക്കാന്‍ ചിലയിടത്തു ശ്രമിച്ചു. പക്ഷേ ന്യൂനപക്ഷങ്ങള്‍ ഇങ്ങനെയുള്ള നീക്കങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു.
അപ്പോൾ 50:50 കൊണ്ട് കോളെജ് നടത്താമെന്നു പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ കോളേജുകാർ തന്നെയല്ലെ ? അതോ നിങ്ങൾ പറയുന്നതുപോലെ എ.ഡി.എഫ്. കാരാണോ?, പിന്നെന്തിനതിനെ കോടതിയിൽ ചോദ്യം ചെയ്തു ?
3. ഉണ്ണികൃഷ്ണന്‍ കേസിലെ തീര്‍പ്പുവച്ചുകൊണ്ടാവണം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സാമൂഹിക നീതിയുടെ പുതിയ പ്രമാണം കണ്ടെത്തിയത്. അതൊരു ആയുധമാക്കി സര്‍ക്കാരിനു യാതൊരു മുതല്‍ മുടക്കുമില്ലാതെ പകുതിപ്പേരെ സൌജന്യമായി പഠിപ്പിച്ചാല്‍ തങ്ങള്‍ക്കു വലിയ നേട്ടമായിരിയ്ക്കുമെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കി. ശക്തമായ പ്രചാരണം നടത്തി 50% സൌജന്യമാക്കാന്‍ സ്വാശ്രയസ്ഥാപനങ്ങളുടേ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അത്തരം സ്ഥാപനങ്ങള്‍ അനുവദിയ്ക്കണമെങ്കില്‍ ഈ വ്യവസ്ഥ സമ്മതിച്ചേ പറ്റൂ എന്നു ചില മാനേജുമെന്റുകളുമായി സര്‍ക്കാര്‍ വ്യവസ്ഥ വച്ചു. ഏതാനും പേര്‍ കോളേജിനുള്ള അപേക്ഷാ ഫോറത്തില്‍ ഈ വ്യവസ്ഥ വെട്ടിക്കളയാതെ ഒപ്പിട്ടിരിയ്ക്കാം. ചിലര്‍ സബ്ജക്ട് ടു മൈനോറിറ്റി റൈറ്റ്സ് എന്നു കൂടി ചേര്‍ത്ത് ഒപ്പിട്ടു. കാരണം അന്നു ന്യൂനപക്ഷ വിഭാഗത്തിനുള്ള പലരും ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്കെതിരെ അപ്പീലിനു പോയിരിയ്ക്കുകയായിരുന്നു.
3.1, യാതൊരു മുതൽമുടക്കില്ലതെ തന്നെയല്ലേ ആദ്യകാലങ്ങളിൽ ക്രിസ്തീയ സഭ വളർന്നതും ഇന്നു കാണുന്ന ആർജ്ജിതസ്വത്തുകൾക്കധിപരായതും ?
3.2 വെട്ടികളയാതെ ഒപിട്ടവർ മണ്ടാന്മാരാവുമോ പിതാവിന്റെ വീക്ഷണത്തിൽ ?
3.3. “ സബ്ജക്റ്റ് റ്റു മൈനോറിറ്റി റൈറ്റ്സ് “ എന്നു ചേർത്തതുതന്നെ പിന്നീട് അതു കോടതിയിൽ ചോദ്യം ചെയ്യാനല്ലേ
3.4 ഈ തിരുത്തലുകൾ എതിർകക്ഷിയെ (സർക്കാരിനെ ബോധ്യ്പ്പെടുത്തിയിരുന്നോ ?
3.5 തിരുത്തലുകൾ കാണാതെയാണൊ ആന്റണി അനുമതി നൽകിയത് ?
4. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ സ്ഥാപിയ്ക്കാനും നടത്താനുമുള്ള മൌലീകാവകാശമുണ്ട്.
ആ വിദ്യാലയങ്ങളിൽ സർക്കാർ ശമ്പളം നൽകേണ്ടതുണ്ടോ ? പെട്ടെന്നൊരുദിവസം സ്ഥാപനം നഷ്ടത്തിലാണെന്നു പറഞ്ഞ് അതു പൂട്ടിപ്പോയാൽ അവിടെ പഠിക്കുന്ന വിദ്യാർഥികളുടെ ഭാവിയുടെ മേലുള്ള ഉത്തരവാദിത്വം ആർക്കാണ് ?
5, സ്വാശ്രയസ്ഥാപനങ്ങള്‍ തന്നെ 50% വരെ വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിയ്ക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇരട്ടി ഫീസുകൊടുത്ത് മറ്റുള്ളവരെ പഠിപ്പിയ്ക്കണമെന്നു പറയുന്നത് ശരിയാകുമോ?
ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യമനുസരിച്ച് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായ ഹസ്തം നീട്ടാതെ പറ്റില്ല.
ആരുടെ കീശയിൽ നിന്നെടുത്താണ് സർക്കാർ സഹായിക്കേണ്ടത് ? ഞാനടക്കമുള്ളവർ ഒടുക്കുന്ന നികുതികൊണ്ടുതന്നെയല്ലേ ? അപ്പോൾ ആ സഹായം കൊണ്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നികുതിദായകർക്കു ചെയ്തുകൊടുക്കേണ്ട ചില മിനിമം സേവനങ്ങൾ ഉണ്ടാകണ്ടേ . സർക്കാർ സഹായം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളിൽ സർക്കാരിന് യതൊരുവിധ നിയന്ത്രണവും പാടില്ലെന്നുണ്ടോ ?
6, 1957 ലെ കേരളാ വിദ്യാഭ്യാസ ബില്ലിന്റെ വിധിതീര്‍പ്പില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രായോഗികമായി സര്‍ക്കാര്‍ സഹായം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവില്ല.അത് അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ അടിയറവു വയ്ക്കാതെ പറ്റിയില്ലെങ്കില്‍ സാമ്പത്തികമായ അത്യാവശ്യത്തിനു വേണ്ടി 30(1) വകുപ്പില്‍ പറയുന്ന അവകാശം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായേക്കും(59). ഇത് തീര്‍ച്ചയായും അസാധുവാണെന്നാണ് സെന്റ് സേവ്യേര്‍സ് കോളേജ് കേസില്‍ സുപ്രീം കോടതി പറഞ്ഞു വയ്ക്കുന്നത്(ലെല 189).
ഒരിടത്ത് സെന്റ് സേവ്യ്യേഴ്സ് കോളേജ് വിധിയെ ചോദ്യം ചെയ്യുകയും മറ്റൊരിടത്ത് അതേ വിധിയെ അനുകൂലിക്കുകയും ചെയ്യുനതെന്തിന്
7. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്ഥലകാലവ്യത്യാസമനുസരിച്ചും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യമനുസരിച്ചും മുന്‍ഗണന നല്‍കാതിരിയ്ക്കാനാവില്ല. കേരളത്തില്‍ തമിഴ് ന്യൂനപക്ഷ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവിടെ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കണമല്ലോ. അതിനാല്‍ വിദ്യാര്‍ത്ഥീ പ്രവേശനം നല്‍കാനുള്ള അധികാരം അവര്‍ക്ക് സുപ്രധാനമാണ്. അത് അത്തരം വിദ്യാലയങ്ങളുടെ പ്രധാന ലക്ഷ്യവുമാണല്ലോ. എങ്കിലും കഴിയുന്നിടത്തോളം മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലായിടത്തും എന്നും പ്രവേശനം നല്‍കുകയും ചെയ്യും.
അതിനു ഒരു പ്രത്യേക മാനദണ്ഡം ഉണ്ടാകാൻ പാടില്ലെന്നു പറയുന്നതെന്തിനുവേണ്ടിണ് ?
അതേ പോസ്റ്റിൽ ജോജു പറയുന്നു
പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ചിലവ് 108 കോടിയോളമാണ്. ഇത് വിശ്വാസികളുടെ സംഭാവനയാണ്.
വിശ്വാസീകൾ എന്നതിന്റെ നിർവചനം എന്താണ് ? ഞാനടക്കമുള്ള ക്രിസ്ത്യാനികൾ അക്കൂട്ടത്തിൽ വരുമോ ? സംഭാവനയുടെ കൂടെ നേർച്ചപ്പണവും ചേരുന്നില്ലെ ? ഉണ്ടെങ്കിൽ ആ നേർച്ചപ്പണം നൽകിയ വിശ്വാസിക്ക് സഭ എന്താണു തിരിച്ചു നൽകുന്നത് ?
ചോദ്യങ്ങൾ അവസാനിക്കുന്നില്ല. സമയം തീരെ പോര.
കമെന്റിനു നന്ദി ജോജു.
1)ഇടതുപക്ഷ ആഭിമുഖ്യമുള്ള ഹിന്ദുവിന്റെ പഴയ ലക്കങ്ങള്‍ ഇപ്പോഴും കിട്ടും.
2) അതിലെന്താണു പിടിപ്പുകേട്?
3) "നാലണയുടെ വെള്ളാപ്പേപ്പറിൽപോലും എഴുതി വാങ്ങിയില്ല എന്നുതന്നെയാണ് ഞാൻ പറഞ്ഞതും."
താങ്കള്‍ ഒരു കാര്യം മനസിലാക്കണം. ഭരണഘടനാ വിരുദ്ധമായ ഒരു കരാറില്‍ ഒപ്പിട്ടു നല്കിയാല്‍ പോലും അതിനെ കോടതിയില്‍ ചോദ്യം ചെയ്യാം. ന്യൂനപക്ഷാവകാശം ആവശ്യപ്പെടും എന്ന കാരണത്താല്‍ എന്‍.ഓ.സി. നല്കാതിരുന്നാലും കോടതിയില്‍ ചോദ്യം ചെയ്യാം. ഇതുവരെയുള്ള കോടതി വിധികളുടെയും ഭരണഘടയുടെയും വെളിച്ചത്തില്‍ ഈ രണ്ടു വിഷയത്തിലും കോടതിവിധി മാനേജുമെന്റിന് അനുകൂലമായിരിയ്ക്കും. അതായത് രാഷ്ട്രീയ ആരോപണമെന്ന നിലയില്‍ "ഒപ്പിട്ടു മേടിച്ചില്ല" എന്നതിനെ ഉപയോഗിയ്ക്കാമെങ്കിലും സാങ്കേതികമായി അതിനു പ്രസക്തിയില്ല. ഭരണഘടനാ വിരുദ്ധമെന്നോ ഏതെങ്കിലും കോടതി വിധിയ്ക്കു വിരുദ്ധമെന്നോ പറയാവുന്ന ഒരു കരാര്‍ അതിനു ഉഭയകക്ഷി സമ്മതമുണ്ടായാല്‍ പോലും അസാധുവാക്കപ്പെടാം.
4) ആന്റണിയ്ക്ക് അങ്ങനെയല്ലാതെ എന്തു പറയാന്‍ കഴിയും. പക്ഷേ 50-50 അസധുവാകുന്നത് ക്രോസ് സബ്‌സിഡി പാടില്ല എന്ന കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്. ഇവിടെ വിശ്വാസവന്ചനയുടെ പ്രശ്നം ഉദിയ്ക്കുന്നില്ല. ന്യൂനപക്ഷാവകാശം മൌലീകാവകാശമാണ്.
5. താങ്കള്‍ ഇപ്പറയുന്നത് അണ്‍ എയിഡഡ് സ്കൂളുകളെക്കുറിച്ചായിരിയ്ക്കും. നിയമനവും പ്രവേശനവും ഭരണഘടനാപരമായി മാനേജുമെന്റിന്റെ അവകാശമാണ്. സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസവശ്യം നിറവേറ്റുന്നതിന്റെ പശ്ചത്തലത്തില്‍ ശമ്പളം കൊടുക്കുന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കയായിരുന്നു. കേരളസംസ്ഥാനമോ ഇന്ത്യാരാജ്യമോ ഉന്ടാവുന്നതിനു മുന്പേ സ്ഥാപനമുന്ടാക്കിയത് സര്‍ക്കാര്‍ ശമ്പളം കൊടുത്തുകൊള്ളും എന്ന സാധ്യത മുന്നില്‍ കണ്ടു കൊണ്ടല്ല.
6.മടിച്ചതാണെങ്കിലും വിസമ്മതിച്ചതാണെങ്കിലും ഫലത്തില്‍ ഒന്നു തന്നെ. വലിയബന്ചിന്റെ തീരുമാനം വരുന്നതുവരെ നിലവിലുള്ള രീതി തുടരുക എന്ന നയമാണ് കോടതി സ്വീകരിച്ചത്.
7. മനസിലായില്ല.
"പിതാവിന്റെ വാചകങ്ങൾ" -ളെക്കുറിച്ചുള്ള ആദ്യ കമന്റിന്‍ പ്രത്യേകിച്ചു മറുപടി പറയാനുണ്ടെന്നു തോന്നുന്നില്ല.
രണ്ടാമത്തേതില്‍
- സർക്കാർ സഹായം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളിൽ സർക്കാരിന് യതൊരുവിധ നിയന്ത്രണവും പാടില്ലെന്നുണ്ടോ ?
സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെടുന്നില്ല. സാമൂഹിക നീതിയുടെ ബാധ്യത മാനേജുമെന്റിനേക്കാള്‍ നികുതിവരുമാനം ലഭിയ്ക്കുന്ന സര്‍ക്കാരിനുണ്ട് എന്നു പറയുകയായിരുന്നു.
തീര്‍ച്ചയായും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കു പ്രസക്തിയുണ്ട്. അത് അതിന്റെ അധ്യാപക നിലവാരം, സൌകര്യങ്ങള്‍ ഇവയൊക്കെ ഉറപ്പുവരുത്താനും നിയമവിരുദ്ധമായ ഒന്നും(തലവരി, റാഗിങ്ങ്) നടക്കുന്നില്ല എന്നുറപ്പുവരുത്താനുമായിരിയ്ക്കണം.
"ഒരിടത്ത് സെന്റ് സേവ്യ്യേഴ്സ് കോളേജ് വിധിയെ ചോദ്യം ചെയ്യുകയും മറ്റൊരിടത്ത് അതേ വിധിയെ അനുകൂലിക്കുകയും ചെയ്യുനതെന്തിന്"
ഒരിടത്തും സെന്റ് സേവ്യ്യേഴ്സ് കോളേജ് വിധിയെ ചോദ്യം ചെയ്തിട്ടില്ല. 50-50 വരാനുണ്ടായ സാഹചര്യം പറയുകയായിരുന്നു. 5% ന്യൂനപക്ഷത്തിനു ആവശ്യവാവുന്ന സീറ്റുകളുടെ എണ്ണവും 20% ന്യൂനപക്ഷത്തിനു ആവശ്യുമായ സീറ്റുകളുടെ എണ്ണവും ഒന്നാവില്ലല്ലോ.
"അതിനു ഒരു പ്രത്യേക മാനദണ്ഡം ഉണ്ടാകാൻ പാടില്ലെന്നു പറയുന്നതെന്തിനുവേണ്ടിണ് ?"
ക്രിയാത്മകമായ മാനദന്ഢങ്ങളോട് സഹകരിയ്ക്കണം.
"വിശ്വാസീകൾ എന്നതിന്റെ നിർവചനം എന്താണ് ? ഞാനടക്കമുള്ള ക്രിസ്ത്യാനികൾ അക്കൂട്ടത്തിൽ വരുമോ ? സംഭാവനയുടെ കൂടെ നേർച്ചപ്പണവും ചേരുന്നില്ലെ ? ഉണ്ടെങ്കിൽ ആ നേർച്ചപ്പണം നൽകിയ വിശ്വാസിക്ക് സഭ എന്താണു തിരിച്ചു നൽകുന്നത് ?"
നേര്‍ച്ചപ്പണം എന്തു ചെയ്തു എന്നത് പള്ളിക്കണക്കില്‍ കാണും. പരിശോധിയ്ക്കുമല്ലോ?
നേര്‍ച്ചയിട്ടാലും ഇല്ലെങ്കിലും അതതു കോളേജുകളില്‍ മാനേജുമെന്റ് സീറ്റില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനത്തിനു യോഗ്യതയുണ്ട്. അവിടുത്തെ നിയമനങ്ങളില്‍ സമുദായാംഗങ്ങള്ക്കു മുന്‍ഗണനയുണ്ട്. ദാരിദ്രരേഖയ്ക്കു താഴെ ഫീസിളവു ലഭിയ്ക്കും.
yeaa...
catholic organisation has got some money. there are thousands of priests/nuns are working free so they dont have much expense.. so they will have to give free education to everyone :) NJ Joju.. you said it right.
come on Mr Ant! if the education is so attractive bussiness, LDF would have started colleages instead of FIVE star hotels and Vismaya park!
colleage is a bussinees. they run it according to their wish. its mean for RICH people... think how govt can make money and have education for poor...
please read :
http://mukkuvan.blogspot.com/2007/11/blog-post_22.html
മുക്കുവൻ,
ജോജൂ തന്ന ലിങ്കുകൾ വായിച്ചപ്പോൾത്തന്നെ താങ്കളുടെ പോസ്റ്റും വായിച്ചിരുന്നു. അതിനു മറുപടിയോ അതിലൊരു കമെന്റോ ഇടാത്തത്, അത് അർഹിക്കത്തതാണെന്നതുകൊണ്ടാണ്. അല്ലാതെ ഒന്നും പറയാനില്ലാത്തതുകൊണ്ടല്ല. കാരണം പോത്തുകച്ചവടവും വിദ്യാഭാസവും ഒരേ തരത്തിൽ കാണുന്ന താങ്കളോട് എന്തു പറയാൻ ! മാത്രമല്ല എനിക്കു പറയാനുള്ളത് :മിനീസ്” പറഞ്ഞിരുന്നു
പിന്നെ മറ്റൊരു കാര്യം, ഞാനാദ്യമേ പറഞ്ഞിരുന്നു, - ഈ വിഷയത്തിൽ അച്ചന്മാർ പോത്തിറച്ചി വിൽക്കുകയോ അതു ലാഭകരമല്ലെങ്കിൽ മെഡിക്കൽ കോളെജ് നടത്തുകയോ ചെയ്യട്ടെ. കാശുള്ളവൻ അതിരട്ടിപ്പിക്കാൻ എന്തുചെയ്യണം എന്ന് അവനവൻ തീരുമാനിച്ചോട്ടെ,
എന്റെ വിഷയം ശ്രീ. എ.കെ.ആന്റണി അതെങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്.
Mukkuvan,
come on Mr Ant! if the education is so attractive bussiness, LDF would have started colleages instead of FIVE star hotels and Vismaya park!
If the the education is NOT so attractive, why these priests are runing behind it ?
yeaa... you are right. you compare meat business and education are two type of bussines.. for me everything is business..
if you really want to give some helping hand for poor kids, you work towards to it. not looting from some else pocket :) you are trying to loot money from some organisation...
as I said earlier, if the education is so much money making busines... why the govt cant make non profit org to start few colleages?
yeaa... party only need few comrades for strike :)
priest doesnt want to start a liquor store or vismaya park thats why :)
അപ്പോൾ മുക്കുവൻ സർക്കാർ നടത്തുന്ന കോളെജുകളെക്കുറിച്ചൊന്നും കേട്ടിട്ടില്ലാ എന്നുണ്ടോ?
Why leaving liqour shops? thats also a profitable bussiness. rt?
Even they had a license to produce it too.
yea... start more and make a feasible fees structure to survive itself. so that priest will bend their knees..
by making 50:50 rule the rich kids will go over the stateline and ended up only merit students... I have given my personal experience in comment.
after the higher studies govt/colleages are not getting any money from their students.. so everyone has to pay for their heigher studies.. I dont see anything wrong in that...
and the plus is no one will go for strike to release mandela or support saddam :)
മുക്കുവന് അറിയുമോ എന്നറിയില്ല, പള്ളിക്കാരുടെ ഇന്നു കാണുന്ന സ്വത്തിന്റെ സിംഹഭാഗവും ദാനം കിട്ടിയവയാണ്.
എന്റെ ചോദ്യം ആവർത്തിക്കുന്നു-
തത്വത്തിനായി ആന്റണി കട്ടിട്ടില്ലാ എന്നു പറഞ്ഞാലും ഇവിടെ കോടികൾ മറിയുന്ന അഴിമതി നടന്നിട്ടുണ്ട്. പക്ഷേ ആര് ? എന്റെ ചൂണ്ടുവിരൽ കുഞ്ഞൂഞ്ഞിന്റെ നേരെ നീണ്ടാൽ തെറ്റുണ്ടാവുമോ. അതൊരു ശിഖണ്ഠിയെ മുൻപിൽനിർത്തിയുള്ള യുദ്ധമായിരുന്നോ ?
കേരള ക്രൈസ്തവ ചരിത്രം:ജോസഫ് പുലിക്കുന്നേല്‍ :
മുക്കുവൻ ഈ പുസ്തകം ഒന്നു വായിക്കുന്നതു നന്നായിരിക്കും
യേശുക്രിസ്തു കച്ചവടക്കാരെ പള്ളിയിൽ നിന്നു പുറത്താക്കിയത് പള്ളിക്കകത്തു കച്ചവടം നടത്തിയതുകൊണ്ടു മാത്രമല്ല, യഹോവയുടെ പേരും പറഞ്ഞ് കച്ചവടം നടത്തിയതിനാണ്. എന്നാണാവോ ഈ പരീശന്മാരെ പുറത്താക്കാൻ മറ്റൊരു യേശു വരുന്നത് ?
ഇനി കാശുള്ളവല്ലവരെല്ലാം മുന്തിയ ലാഭം കിട്ടുന്ന കച്ചവടം നടത്തിക്കോട്ടെ. പക്ഷേ അതിനെന്തിനാണ് ഒരു ന്യൂനപക്ഷ ആനുകൂല്യം ?
"if the education is so much money making busines... why the govt cant make non profit org to start few colleages?"
"അപ്പോൾ മുക്കുവൻ സർക്കാർ നടത്തുന്ന കോളെജുകളെക്കുറിച്ചൊന്നും കേട്ടിട്ടില്ലാ എന്നുണ്ടോ?"
ജനങ്ങളുടെ നികുതിവരുമാനമെടുത്ത് സര്‍ക്കാരിനു അങ്ങിനെ ചെയ്യാനാവും. സര്‍ക്കാരിന്റെ കോളേജുകളില്‍ സര്‍ക്കാര്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കു ചിലവിടുന്ന തുക എത്രയാണെന്നു താങ്കള്‍ക്കറിയുമോ എന്നറിയില്ല.
തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.
ഇതൊക്കെ ഔദ്യോഗിക കണക്കാണ്.
നികുതിവരുമാനമെടുത്ത് സര്‍ക്കാരിനു ഫ്രീയായി പഠിപ്പിയ്ക്കാന്‍ കഴിയുന്നതു പോലെ സ്വാശ്രയ കോളെജുകള്‍ക്കു ചെയ്യാനാവില്ല. വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്നു വേണം വിദ്യാര്‍ത്ഥിയുടെ പഠനച്ചിലവു നിര്‍വ്വഹിയ്ക്കുവാന്‍. ആ നിലയ്ക്ക് ന്യായമായ ഫീസുവങ്ങിയേ പറ്റൂ.
കത്തോലിയ്ക്കാ സഭയുടെ എന്‍ജിനീയറിംഗ് കോളേജില്‍ 49000/- രൂ യാണു ഫീസ്.
ഇന്നലെ മറ്റു സ്വാശ്രയ കോളേജുകളുമായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന സമവായം ശ്രദ്ധിയ്ക്കുക. മെറിറ്റ് സീറ്റില്‍ 35000/- രൂപയും മാനേജുമെന്റ് സീറ്റില്‍ 50000/- മുതല്‍ 90000/- വരെയാണു ഫീസ്.
അതായത് 63000/- രൂപയില്‍ കൂടുതല്‍ മാനേജുമെന്റ് സീറ്റില്‍ ഈടാക്കിയാല്‍ ശരാശരി 49000/- കവിയും. അതായത് സാമ്പത്തികമായി ലാഭം സര്‍ക്കാരിന്റെ കരാറുതന്നെയാണ്. അതിനു പോകാതെ മുഴുവന്‍ സീറ്റിലും 49000/- എന്ന വ്യക്തമായ നിലപാടു കൈക്കൊള്ളൂന്ന കത്തോലിയ്ക്കാ സഭയുടെ നിലപാടു മനസിലാവാതെ പോവുന്നത് ചുവന്ന കണ്ണട വച്ചിരിയ്ക്കുന്നതു കൊണ്ടൂ മാത്രമാണ്.
അതിനും പുറമേയാണ് ഒരു കോളേജില്‍ പരമാവധി 10സീറ്റില്‍ എന്ന കണക്കില്‍ 100% ഫീസിളവില്‍ പഠിപ്പിയ്ക്കാന്‍ കത്തോലിയ്ക്കാ സഭ തയ്യാറായിരിയ്ക്കുന്നത്. കണ്ണുണ്ടായാല്‍ മാത്രം പോര സഖാവേ കാണണം.
എന്തൊക്കെയാണെങ്കിലും നാലായിരം രൂപയ്ക്കും അയ്യായിരം രൂപയ്ക്കുമൊക്കെ കുട്ടികളെ പഠിപ്പിയ്ക്കണമെന്ന് വാദിച്ചിരുന്നവര്‍ കുറച്ചുകൂടി യുക്തിസഹമായ ഫീസ് ഘടനയിലേയ്ക്കു വരുന്നത് സ്വാഗതാര്‍ഹമാണ്.
ജോജൂ,
കേരളം ഒരു മാത്രുകയാണ്. ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട “കേരള മോഡൽ” എന്ന മാത്രുക. ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള, ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനം. അതിൽ ഒരു മലയാളി എന്ന നിലയിൽ ജോജുവിനും അഭിമാനിക്കാം. പക്ഷേ അതെങ്ങനെ ഉണ്ടായി എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. കേരളം വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും റവന്യൂ വരുമാനത്തിന്റെ നല്ലൊരുപങ്കും ചിലവാക്കിയതുകൊണ്ടു തന്നെയാണ് അതുണ്ടായത്. ജോജുവിന്റെ കമെന്റു വായിച്ചപ്പോൾ തോന്നിയത് സർക്കാർ എന്നതിന്റെ അർഥം പോലും ജോജുവിന് അറിയില്ലെന്നാണ്. സർക്കാർ പൊതുജന നന്മക്കായി ചെയ്യുന്ന സേവനങ്ങൾ “ അതവർക്കങ്ങനെ ആകാം “ എന്നുപറയുമ്പോൾ, പൊതുജനവും സർക്കാരും രണ്ടാകും. പക്ഷേ ജോജു കരുതുന്നതുപോലെ സർക്കാർ എന്നത് ഉന്നതങ്ങളിലിരിക്കുന്ന ഏതോ ചിലരും പൊതുജനം മറ്റൊന്നും അല്ല. അത് പൊതുജനത്തിന്റെ ഒരു ഭാഗം തന്നെയാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗം. അവസരം കിട്ടുമെങ്കിൽ എന്നെങ്കിലും ബാംഗ്ലൂർ വിധാൻ സഭ സന്ദർശിക്കണം. അവിടെ വിധാൻസഭയുടെ പ്രധാന കവാടത്തിൽ എഴുതിവച്ചിരിക്കുന്ന ഒരു വാചകമുണ്ട് “സർക്കാരിന്റെ പ്രവർത്തികൾ ദൈവത്തിന്റെ ജോലികളാണ് “ എന്ന്. വിവർത്തനം ശരിയാണോ എന്നറിയില്ല. ഞാനിതുവരെ അറിഞ്ഞ സർക്കാരിന്റെ നിർവ്വചനങ്ങളിൽ ഏറ്റവും മികച്ചത്. ഒരുപക്ഷേ ആ വാചകം ഏറ്റവും നന്നായി നടപ്പിലാക്കുന്നതും കേരളത്തിൽ തന്നെയാണ്. സഖാവേ എന്നു വിളിച്ചതുകൊണ്ട്, അഭിമാനത്തോടെ പറയാം, ഏറെ ഘോഷിക്കപ്പെടുന്ന “കേരളാ മോഡലിന്റെ” പിന്നണിയിൽ മാറിമാറി വന്ന എൽ.ഡി.എഫ്. സർക്കാരുകളായിരുന്നു.
സ്വാശ്രയ കോളെജിന്റെ കാര്യത്തിൽ ഇത്രയെങ്കിലും നീക്കുപോക്കിനു തയ്യാറാകാൻ മാനേജുമെന്റുകൾ തയ്യാറായതും എൽ.ഡി.എഫ്. സർക്കാരിന്റെ ഇടപെടലുകൾ തന്നെ കാരണം. അതല്ലായിരുന്നെങ്കിൽ വിദ്യാഭ്യാസരംഗം “ കാട്ടിലെ തടി തേവരുടെ ആന” എന്ന നിലയിലാകുമായിരുന്നു. ആവർത്തിച്ചുപറയാം, നീക്കുപോക്കുകൾ താൽക്കാലികം മാത്രമാകാം. ആത്യന്തികമായി ലക്ഷ്യം സർക്കാർ ഫീസും സ്വകാര്യ കോളെജ് ഫീസും ഏകീകരിക്കുകതന്നെയാണ്. അതും ഏറ്റവും താഴ്ന്ന നിരക്കിൽ. അതല്ലെങ്കിൽ മാനേജുമെന്റുകൾ ഈ നഷ്ടക്കച്ചവടം മതിയാക്കി പോകട്ടെ.
“പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ” എന്ന നയം മാറ്റണം മാനേജുമെന്റുകൾ. സ്വാശ്രയകോളെജുകൾക്ക് അനുമതി കിട്ടുംവരെ എന്തിനും ഏതിനും തയ്യാറായിരുന്നു. അനുമതി കിട്ടിക്കഴിഞ്ഞപ്പോൾ എല്ലാം തകിടം മറിച്ചു. ഇതിൽ മെത്രാന്മാർ പറ്റിച്ചതാണോ അതോ കേരള ജനതയെ ആന്റ്ണിയും സംഘവും കൂട്ടിക്കൊടുക്കുകയായിരുന്നോ എന്നതാണ് എന്റെ ഏറ്റവും വലിയ ചോദ്യം.
പിന്നെ ജോജൂ പറയുന്ന കത്തോലിക്കസഭയുടെ ഔദാര്യം. ജനത്തിനു വേണ്ടത് നിങ്ങളുടെ ഔദാര്യമല്ല. സോളിഡ് ആയ, ഡോക്യുമെന്റേഷനുള്ള കരാറുകളും അതിന്റെ നടപ്പാക്കലുകളുമാണ്. അല്ലാതെ കേരള ജനത അപ്പാടെ മെത്രാന്മാരുടെ പിൻവാതിലിൽ ഔദാര്യത്തിനു കാത്തുനിൽക്കുന്നവരാകണം എന്ന സ്വപ്നം അത്ര നല്ലതിനല്ല.
ഇനി മുക്കുവൻ പറയുന്നതുപോലെ കച്ചവടമാണ് ലക്ഷ്യമെങ്കിൽ, അതിന് ന്യൂനപക്ഷ സംരക്ഷണം എന്ന മറ പിടിക്കാതെ ശരിയായ കച്ചവടത്തിലേക്കു വരണം മാനേജുമെന്റുകൾ.
"സ്വാശ്രയകോളെജുകൾക്ക് അനുമതി കിട്ടുംവരെ എന്തിനും ഏതിനും തയ്യാറായിരുന്നു. അനുമതി കിട്ടിക്കഴിഞ്ഞപ്പോൾ എല്ലാം തകിടം മറിച്ചു."
ഇതിനെക്കുറിച്ച് ഞാന്‍ നേരത്തേയുള്ള ഒരു കമന്റില്‍ പറഞ്ഞിട്ടൂണ്ട്. ആവര്‍ത്തിയ്ക്കുന്നില്ല.
“കേരളാ മോഡല്‍” അവകാശവാദത്തേക്കുറിച്ചു ഒന്നും പറയുന്നില്ല. അതിന്റെ ക്രെഡിറ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കാണെന്നു വാദിയ്ക്കുന്നത് എട്ടുകാലി മമ്മൂഞ്ഞുകളാണ്. അതു വിടാം. കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയുടെ വരെ പിതൃത്വത്തിനു അവകാശവാദം ഉന്നയിക്കുന്നതു കണ്ടിട്ടൂണ്ട്. അതു കൊണ്ടു വിടാം. അല്ലെങ്കില്‍ അത് മറ്റൊരിടത്താവാം.
കഴിഞ്ഞ യുഡീഫ് സര്‍ക്കാരുമുതലുള്ള സ്വാശ്രയത്തെ സംബന്ധിയ്ക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാടുകള്‍ മഅത്രം മതി ഇടതുപക്ഷത്തിന്റെ കാപട്യം മനസിലാക്കാന്‍.
1. സ്വാശ്രയകോളേജുകള്‍ അംഗീകരിയ്ക്കില്ല എന്നു പറഞ്ഞു.
2. ഫിഫിടി ഫിഫ്ടി സ്വീകാര്യമല്ലെന്നു പറഞ്ഞു.
3. കെ.ടീ തോമസ് കമ്മീഷന്‍ ഫീസ് സ്വീകാര്യമല്ലെന്നു പറഞ്ഞു.
4. ഭരണഘടനാ വിരുദ്ധമായ നിയമനിര്‍മ്മാണം നടത്തി.
5. കോടതിയില്‍ കേസുകള്‍ തോറ്റു.
6. മാനേജുമെന്റുകള്‍ ആദ്യകാലത്ത് ആവശ്യപ്പെട്ടതിനു തുല്യമായ ഫീസ് സ്ട്രക്ചറിലേയ്ക്ക് കാര്യങ്ങള്‍ എത്തി.
ഇത്രയൊക്കെ കണ്ടിട്ടും ഇടതുമുന്നണീയില്ലാതിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന രീതിയിലുള്ള അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും മനസിലാവുന്നതേയുള്ളൂ.
“ജോജൂ പറയുന്ന കത്തോലിക്കസഭയുടെ ഔദാര്യം. ജനത്തിനു വേണ്ടത് നിങ്ങളുടെ ഔദാര്യമല്ല. സോളിഡ് ആയ, ഡോക്യുമെന്റേഷനുള്ള കരാറുകളും അതിന്റെ നടപ്പാക്കലുകളുമാണ്. അല്ലാതെ കേരള ജനത അപ്പാടെ മെത്രാന്മാരുടെ പിൻവാതിലിൽ ഔദാര്യത്തിനു കാത്തുനിൽക്കുന്നവരാകണം എന്ന സ്വപ്നം അത്ര നല്ലതിനല്ല.”
അതായത് ഗവര്‍മെന്റ് പറയുന്നത് അവകാശങ്ങള്‍ അടിയറവു വച്ചുകൊണ്ട് അംഗീകരിയ്ക്കണമെന്ന്. ഇവിടെ ഏകാധിപത്യമല്ല ജനാധിപത്യമാണെന്നു താങ്കള്‍ മറക്കുന്നതു പോലെ തോന്നുന്നു.
ഇവിടെ ആരും ആരുടെയും ഔദാര്യത്തിനു കാത്തുനില്‍ക്കേണ്ട. കാര്യങ്ങള്‍ സുതാര്യമാണ്. ഉദാഹരണത്തിനു എഞ്ചിനീയറിം കോളേജുകളുടെ കാര്യമെടുക്കുക.
ഫിസിക്സ് കെമിസ്ടി മാത്സ് 60% മാര്‍ക്കാണു യോഗ്യത്. സര്‍ക്കാരിന്റെ എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്നാണു പ്രവേശനം. 49000/- രൂ ആണു ഫീസ്.
ഓപ്പണ്‍ മെറിറ്റില്‍ 40% സീറ്റുകളുണ്ട്.കമ്യൂണിറ്റി മെറിറ്റില്‍ 31% മുണ്ട്. ലാറ്റില്‍ ക്രിസ്റ്റ്യന്‍സിനു 4%. കമ്യൂണിറ്റി മെറിറ്റിനും ലാറ്റില്‍ ക്രിസ്റ്റ്യന്‍സിനും അവരവരുടെ ഇടവക വികാരിയുടെ കത്തുവേണം.എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് 5%. ദളിത് ക്രിസ്ത്യന്‍സിനു 5%. 15% എന്‍.ആര്‍.ഐ സീറ്റാണ്. എന്‍.ആര്‍.ഐ സീറ്റ് ഒഴിച്ചുള്ളവ സര്‍ക്കരിന്റെ മെറിറ്റ് ലിസ്റ്റില്‍ നിന്നു പ്രവേശനം.
ഒരു ബിഷപ്പിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തു നില്‍ക്കേണ്ട.
ok daaa...!!
:)
ഫിഫ്ടി ഫിഫ്ടിയുടെ ചരിത്രം
പത്തു കൊല്ലം മുന്‍പ് മാക്രി പേക്രോം പേക്രോം എന്ന് കരയുന്ന പോലെ ഫിഫ്ടി ഫിഫ്ടി എന്ന് വീരസ്യം പറഞ്ഞ് നടന്ന അന്തപ്പന്‍ , പാല് തന്നു വളര്‍ത്തി വലുതാക്കിയ വിശുദ്ധര്‍ തന്നെ ചതിക്കുമെന്ന് കരുതിക്കാണില്ല .... തന്നെ മുന്നില്‍ നിര്‍ത്തി കളിച്ചതാണെന്ന് മനസ്സിലായപ്പോള്‍ "--ച്ചു" എന്ന് പറഞ്ഞ് കരഞ്ഞു , ഫലമെന്തായി ഈ " നിര്‍ഗുണ പരബ്രഹ്മത്തെ " അവര്‍ ചെവിക്കു പിടിച്ചു പുറത്തിട്ടു ( വിശുദ്ധര്‍ കാണിച്ച നെറികേടിനു നാടന്‍ ഭാഷയിലെ വിശേഷണം വേറെയാണ് ) ....... ജാതകവശാല്‍ ഉര്‍വ്വശീശാപം ഉപകാരമായി ഒടുവില്‍ കേന്ദ്രത്തിലും , അവിടെയും സ്ഥിതി തഥൈവ ! ... പൊട്ടന്‍ വെടിക്കെട്ട് കാണാന്‍ പോയ പോലെ ചെങ്ങായി അതിര്‍ത്തിയിലൊക്കെ പോയി ..എന്നിട്ടെന്തായി ? തീവ്രവാദികള് ഇങ്ങ് ബോംബേല് വന്നു നാട്ടുകാരുടെ നെഞ്ചത്ത് കേറിയങ്ങ് നെരങ്ങി .....ഇസ്രയേല്‍ , ആദര്‍ശ് അഴിമതികള്‍ നടന്നതും പാവം അറിഞ്ഞില്ല .........കഷ്ടം !!!.
കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കെട്ട ഒരു മുഖ്യന്‍ കാണിച്ച പോഴത്തരത്തിന്റെ വില കൊടുത്തു കൊണ്ടിരിക്കുകയാണ് സംസ്ഥാനം ഇപ്പോള്‍ , സാമ്പത്തികമായും സാമൂഹികമായും ..
Post a Comment