കുമാരനാശാൻ മരണമടഞ്ഞത് ബോട്ടുമുങ്ങിയാണെന്നാണറിവ്. എന്തായാലും ആത്മഹത്യ ചെയ്തതല്ല. വള്ളത്തോൾ, ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ എന്നിവരും ആത്മഹത്യ ചെയ്തവരല്ല. അതു പഴയ കാലം, ഒരുപക്ഷേ ഇന്നാണ് അവർ ജീവിച്ചിരുന്നതെങ്കിൽ തീർച്ചയായും അവർ ആത്മഹത്യ ചെയ്തേനെ. ജീവിച്ചിരിക്കുന്ന കവികളായ ഓ.എൻ.വി കുറുപ്പ്, വിഷ്ണുനാരായണൻ നമ്പൂതിര്, സച്ചിദാനന്ദൻ, ചെമ്മനം ചാക്കോ,കുരീപ്പുഴ ശ്രീകുമാർ എന്നിവർക്ക് ഇനിയും അവസരമുണ്ട്. എന്താകാരണമെന്നാവും ചോദ്യം. പറയാം, ഇവരെല്ലാം മലയാലത്തിൽ കവിതകളെഴുതിയവരാണെന്നതു തന്നെ. അതെന്തിനാ മലയാലത്തിൽ കവിത എഴുതിയാൽ ആത്മഹത്യ ചെയ്യുന്നതെന്ന് അടുത്ത ചോദ്യം. അവരെഴുതുന്നത് മലയാളികൾക്ക് മനസ്സിലാകുന്നതരത്തിലാണ് എന്നതുതന്നെ. അപ്പോൾ വീണ്ടും ചോദ്യം, മലയാലികൾക്കു മനസ്സിലാകുന്ന കവിതയെഴുതിയാൽ ആത്മഹത്യ ചെയ്യേണ്ടി വരുമോ ? തീർച്ചയായും ഇല്ല. പക്ഷേ ചില പുതുകവികൾ അങ്ങനെ പറയുന്നു. കവിക്കു മാത്രം മനസ്സിലാകുന്ന ഭാഷ, അല്ലെങ്കിൽ കവികൾക്കു മാത്രം മനസ്സിലാകുന്ന ഭാഷ എന്നൊന്നുണ്ടോ? ഉണ്ടെന്നു പറയുന്നു ബൂലോകത്തിലെ പ്രമുഖ കവി ലതീഷ് മോഹൻ.
എവിടെപ്പറഞ്ഞു? എപ്പോ പറഞ്ഞു? ദാ, വീണ്ടും ചോദ്യങ്ങളുടെ അഗ്നിശരങ്ങൾ. ക്ഷമിക്കു സുഹൃത്തേ, ഒരു കഥ പറയാം. തീരെ സമയമില്ലായെന്നറിയാം, പരമാവധി കുറഞ്ഞ വാക്കുകളിൽ പറയാൻ ശ്രമിക്കാം.
ചതിയാണു കാട്ടിയത്, ഇത്രക്കു ചതി എന്നോടു കാണിക്കുമെന്നു മനസാ വാചാ കർമ്മണാ കരുതിയില്ല. ചതിച്ചത് മറുമൊഴിയാണ്. പലപ്പോഴും നല്ല ചില കവിതകളെയും കഥകളെയും തിരിച്ചറിയാൻ മറുമൊഴി സഹായിച്ചിട്ടുണ്ട്. നന്ദി. പക്ഷേ ഇന്നലെ ചെയ്തത് വല്ലാത്ത ഒരു ചതി. മറുമൊഴിൽ ചില കമെന്റു കണ്ടിട്ടാണ് "ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്" എന്ന ശ്രീ ലതീഷ് മോഹന്റെ കവിത വായിക്കുന്നത്. സത്യത്തിൽ എന്റെ കവിതാ സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായതുകൊണ്ടാവും, എനിക്കൊന്നും മനസ്സിലായില്ല. അപ്പോ ദാ അതേ ചോദ്യം ചോദിച്ചിരിക്കുന്നു അനോണി. സത്യത്തിൽ ഈ അനോണി ഒരു മണ്ടക്കൊണാപ്പൻ തന്നെ. ആധുനിക/അത്യന്താധുനിക/ഉത്തരാധുനിക കവിതകളെക്കുറിച്ചൊന്നും അറിവില്ലെങ്കിൽ “മൌനം വിദ്വാനു ഭൂഷണം എന്നു കരുതി മിണ്ടാതിരുന്നൂടെ, ഇത്രക്കധികം ഭാഷാപണ്ഡിതന്മാരും ലോകോത്തര കവികളും വിലസുന്ന ബ്ലോഗിൽ വന്ന് “എനിക്കൊന്നും മനസ്സിലായില്ലാ എന്നു പറയണോ ?
ആ പോസ്റ്റിലെ കമെന്റുകളുടെ പ്രസക്തഭാഹങ്ങൾ :
Anonymous said...
അയ്യേ ഇതാണോ ജനം ബഹളം വയ്ക്കുന്ന ലതീഷ് മോഹന്റെ കവിത???
ഷമിക്കണം. എനിക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും...
Anonymous said...
അല്ല ഈ കവിതയെക്കുറിച്ച് കവിക്കൊന്നു വിശദീകരിക്കാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാ... ചുമ്മാ വന്ന് കൊള്ളൂല്ലെന്നു പറഞ്ഞാല്‍ ശരിയാവില്ലല്ലോ. വല്ലതുമുണ്ടോ എന്നറിയണമല്ലോ. മറ്റാരെങ്കിലും പറഞ്ഞു തന്നാലും മതി
The Prophet Of Frivolity said...
അയ്യേ ഇതാണോ ജനം ബഹളം വയ്ക്കുന്ന ലതീഷ് മോഹന്റെ കവിത??? ഷമിക്കണം. എനിക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും...
“ആയിരിക്കും“ എന്ന സംശയം വേണ്ട അനോണീ, ആ കാര്യം ഉറപ്പിക്കാം.
Anonymous said...
എന്നാല്‍ പിന്നെ ചേട്ടായി ഒന്നു പറഞ്ഞു താ. ഇദെന്തോന്നാ ഇത്?
The Prophet Of Frivolity said...
അനോണിക്ക്,
1.
ഉതാ ത്വ പശ്യാന്‍ ന ദദര്‍ശ വാചം,
ഉതാ ത്വ ശൃണ്വാന്‍ ന ശ്രോതി എണാം,
ഉതോ ത്വസ്മൈ തണ്വാം വീ സാസ്രേ
ജയേവ പാത്യാ ഉസാതീ സുവാസാ:
[അക്ഷരത്തെറ്റ് കാണും. ക്ഷമി.]
(One man hath ne'er seen Vak, and yet he seeth: one man hath hearing but hath never heard her.
But to another hath she shown her beauty as a fond well-dressed woman to her husband)
പിടി കിട്ടിയോ? ഹൃഗ്വേദമാണ്. വാക് ചിലരുടെ മുമ്പില്‍ പതിവ്രതയായ ഭാര്യ തന്റെ സുന്ദരമായ ശരീരം വെളിപ്പെടുത്തന്നപോലെ, സ്വയം വെളിപ്പെടും.
2. കവിത മനസിലാക്കാന്‍ നടക്കുന്നത് കള്ളവെടിവെക്കാന്‍ പോണ പോലെയൊന്നുമല്ലല്ലോ? പിന്നെന്തിനാ തലയില്‍ മുണ്ടിട്ട് അനോണിയായി?
latheesh, old pal, Sorry for the nonsense. I couldn't resist it.
Anonymous said...
ചേട്ടായിക്കു വെളിപ്പെട്ടോ? വെളിപ്പെട്ടെങ്കില്‍ അതൊന്നു പറഞ്ഞു തരാന്‍ പറഞ്ഞേന് ഋഗ്വേദവും മന്ത്രവാദവുമൊക്കെ വിളമ്പേണ്ടതുണ്ടോ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മതി. എന്താണ് ഈ കവിതയുടെ സന്ദേശം? ഇല്ലെങ്കില്‍ വേണ്ട പോട്ടെ എന്താണിതിന്‍റെ അര്‍ത്ഥം? അതുമില്ലെങ്കില്‍ വേണ്ട എന്താണിതിന്‍റെ ആസ്വാദന തലം? അതുമില്ലേ എങ്കില്‍ വേണ്ട എന്താണിതിന്‍റെ കാലിക പ്രസക്തി? ഇതൊക്കെ പോട്ടെ കവി എന്തെങ്കിലുമൊന്ന് ഉദ്ദേശിച്ചിട്ടുണ്ടോ? അതോ ചുമ്മാ വായിക്കുന്നവന്‍ അവന്‍റെ സൌകര്യത്തിന് മനസ്സിലാക്കിക്കോട്ടെ എന്നതാണോ കവിയുടെ നിലപാട്?
അനോണിയായത് ചേട്ടായി പറഞ്ഞ പണിക്കു പോകാനല്ല. അനോണിയാകാമെങ്കില്‍ സത്യസന്ധമായി സാംസാരിക്കാം അതുകൊണ്ടാണ്. ചേട്ടന്‍റേതും ഒരു അനോണിപ്പേരു തന്നെയല്ലേ? അതോ ആ പണിക്കു പോകുമ്പോള്‍ ഇനിയും വേറേ പേരിടുമോ? ചോദിച്ചതിനു സമാധാനം പറയാതെ ഋഗ്വേദവും ഹസ്തരേഖാശാസ്ത്രവുമൊക്കെ പറയുന്നത് ഉരുണ്ടുകളിയല്‍ളേ ചേട്ടായീ? എനിക്ക് വേദവും വേണ്ട വേദാന്തവും വേണ്ട. ഈ കവിതയേക്കുറിച്ച് ഞാന്‍ മുകളില്‍ ചോദിച്ച ചോദ്യം ഒന്നു വിശദീകരിച്ചു തന്നാല്‍ മാത്രം മതി. അതും പച്ച മലയാളത്തില്‍. എന്താ പറ്റ്വോ?
latheesh mohan said...
ചെറുപ്പകാരേ,
വിശദീകരിക്കാന്‍ പറ്റില്ല. നമ്മളെല്ലാവരും പല ജീവിതങ്ങളാണ് ജീവിക്കുന്നത് എന്നതിനാല്‍, പല ഭാഷയാണ് സംസാരിക്കുന്നത് എന്നതിനാല്‍ വിശദീകരിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലാഞ്ഞിട്ടാണ്. ഒരു ഭാഷയില്‍ സംസാരിക്കുമ്പോള്‍ അതേ ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ മനസിലാകാനിടയിള്ളൂ. നിങ്ങളുടെ ഭാഷ ഞാന്‍ സംസാരിക്കാറില്ല, സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല എന്ന് ഞാന്‍ പരാതിപ്പെടാത്തിടത്തൊളം കാലം, നമുക്കിടയില്‍ വിശദീകരണങ്ങളുടെ ആവശ്യമില്ല.
പ്രോഫറ്റേ: എന്തിനാണ്? തെറ്റും ശരിയും ബോധ്യപ്പെടുത്തലല്ലോ നമ്മുടെയൊക്കെ ജീവിതലക്ഷ്യം :) ആ വായനയ്ക്ക് വളരെ നന്ദി.
ദീപ,സുനില്‍ : നന്ദി. വീണ്ടും വരിക.
ഈ അവസ്ഥയിലാണ് ഉറുമ്പ് “ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍“ എന്ന ബ്ലോഗിലേക്കു വരുന്നത്.
എന്റെ കമെന്റും ചില തുടർ കമെന്റുകളും നടപടികളും :
ഉറുമ്പ് /ANT :
അനോണീ, ചെല്ലാ, നീ നില്ല്, ഒരു കൂട്ടിനു ഞാനും ഉണ്ട്.
മലയാള ഗബിത മനസ്സിലാക്കാൻ, ചംച്‌കൃതം പഠിപ്പിക്കുന്ന ചിലരെങ്കിലും ഉണ്ടല്ലോ ഇവിടെ. ന്നാപ്പിന്നെ അതു കേട്ടു പഠിക്കാം.
ശുദ്ധ അസംബന്ധം.
അർത്തം ഉടനെയെങ്ങാനും പറയുവോ ആവോ ?
ഗീർവാണൻ :
വേറെ ഭാഷകൾ ഇടയ്ക്കു കൈകാര്യം ചെയ്തു നോക്കുന്നത് നല്ലതാണ്. മനുഷ്യനാകുമ്പോൾ നല്ലതും ചീത്തയുമായ എല്ലാം അറിഞ്ഞിരിക്കണം കുട്ടാ.. നീ ഈ കവിതയെപറ്റി മറ്റുള്ളവർക്കുള്ള തംശയം തീർക്കുന്നില്ലെങ്കിൽ വേണ്ട, ഇത് സംഗതി മിനിക്കഥയാണ് കുട്ടാ, സംഗതി പോരാത്ത വെറും വാചകക്കസർത്ത്!
ഉറുമ്പ് /ANT :
ഗീർവാണാ... അതു മാത്രം പറയരുത്. മിനിക്കഥയോ ?
ഇതിലെവിടാണു കഥ ? ഇനിയിപ്പോ അതു മനസ്സിലാക്കാൻ എന്തു ഭാഷ പഠിക്കണം ?
നിർഭാഗ്യവശാൽ ശ്രീ. ലതീഷ് മോഹൻ സുഖിപ്പിക്കുന്നതല്ലാത്ത കമെന്റുകളെല്ലാം ഡിലീറ്റു ചെയ്യുന്നു. വീണ്ടും കമെന്റ് :
ഉറുമ്പ് /ANT:
ഞാനിട്ട കമെന്റ് ഡിലീറ്റ് ചെയ്തത് മഹത്തായ കാര്യമാണെന്നു കരുതുന്നുവെങ്കിൽ, ഈ ബ്ലോഗിന്റെ ഉടമയോട് എനിക്കു പുശ്ചമാണ് തോന്നുന്നത്.
മറുമൊഴിപോലെയുള്ള സംഗതികളെക്കുടിച്ച് വല്യ പിടി ഒന്നും ഇല്ല അല്ലേ.
ഇനി ഞാൻ എന്റെ കമെന്റുകളിൽ സഭ്യതക്കുനിരക്കാത്തതായി എന്തെങ്കിലും പറഞ്ഞതായും കരുതുന്നില്ല.
നേരത്തെ അനോണി പറഞ്ഞതുപോലെ എനിക്കും ഈ കവിത(?) മനസ്സിലായില്ല.
അതു തുറന്നു പറഞ്ഞത് തെറ്റാണെന്നു തോന്നിയെങ്കിൽ, ബ്ലോഗിന്റെ മുകളിലൊരു ബോർഡ് വയ്ക്ക് “എന്നെ പുകഴ്ത്തുന്നവരുടെ കമെന്റുകൾ മാത്രം മതി “ എന്ന്.
നന്ദി.
വിശാലലോചന / വിശുദ്ധഭാവന:
ഇതു നല്ല ന്യായം!!!
യു കെ ഇംഗ്ലീഷ്, യു എസ് ഇംഗ്ലീഷ് എന്നൊക്കെ പറയുന്നതു പോലെ പയ്യന്നൂര്‍ മലയാളം, പയ്യാമ്പലം മലയാളം എന്നൊക്കെ തരംതിരിവുണ്ടോ?
താങ്കള്‍ വ്യക്തമായും ബുദ്ധിജീവി കളിക്കുകയാണല്ലോ സുഹൃത്തേ? സാധാരണ അനോണികള്‍ വന്നു ചൊറിയുന്നതുപോലെ ഉള്ള ഒരു ചോദ്യമായിരുന്നില്ല ഈ അനോണി ചോദിച്ചത്. സത്യസന്ധമായും, ആത്മാര്‍ത്ഥമായുമാണ് അയാള്‍ ചോദിച്ചത്. ഒരു അനോണിയല്ലാത്ത എനിക്കും ഇതേ സംശയം തന്നെയാണ് ഉള്ളത്.
അതോ തങ്കളുദ്ദേശിക്കുന്നത് വെറുതേ കുറേ വാക്കുകളില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഊഹിച്ചെടുക്കാന്‍ കഴിയുന്ന അവ്യക്തതകളാണ് കവിതയെന്നാണോ? ആ അവ്യക്തതകളില്‍ പോലും വ്യക്തമായ ഉള്‍ക്കാമ്പുള്ള ഒരു മാദ്ധ്യമമാണ് സുഹൃത്തേ കവിത. അത് ഉതരാധുനികമാഅയാലും അത്ത്യുത്തരാധുനികമായാലും.
അതല്ല താങ്കളുടെ ശൈലി മറ്റൊന്നാണെങ്കില്‍ അത് വിശദീകരിക്കാനുള്ള ബാദ്ധ്യത താങ്കള്‍ക്കുണ്ട്. കുറഞ്ഞ പക്ഷം അനോണ്യുടെ ചോദ്യത്തിനോട് എടുത്തുചാടി പ്രതികരിക്കാന്‍ നിന്ന പ്രവാചകനെങ്കിലൂം. അതോ സുഹൃത്ത് ചോദ്യം ചെയ്യപ്പെടലുകള്‍ക്കും അതീതനും അഭൌമനുമായ ഒരു അവതാരമാണെന്ന് മിഥ്യാധാരണയുടെ പുറത്താണോ അദ്ദേഹം പ്രകോപിതനായത്?
ഇതൊന്നുമല്ല താങ്കള്‍ക്കു പറ്റിയ ഒരു അബദ്ധമാണ് കവിത എന്നു പറഞ്ഞ് മുകളില്‍ വിളമ്പിയിരിക്കുന്നതെങ്കില്‍. ശരി. യാതൊന്നും മിണ്ടണ്ട. പക്ഷേ മുകളില്‍ അഭിനന്ദനം അറിയിച്ചവരെയെല്ലാം മണ്ടന്മാരാക്കുന്ന പരിപാടിയായിപ്പോയി അത് എന്നു മാത്രം പറയട്ടെ.
Anonymous:
സോറി ചേട്ടായി, ഇതൊക്കെ ഇപ്പോള്‍ ഇത്രേയുള്ളൂന്ന് എനിക്കിപ്പൊഴാ മന്നസ്സിലായത്. പരസ്യമുണ്ടെങ്കില്‍ ചാണകപ്പൊടിയും കയറ്റി അയക്കാവുന്ന കാലമാണെന്ന് തീരെ നിരുവിച്ചില്ല. മാപ്പാക്കണം. കവികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല എന്ന പുതിയ ഒരു പാഠം ഇവിടെ നിന്നു പഠിച്ചു. കവിത മനസ്സിലായില്ലെങ്കിലും.
latheesh mohan :
@ ഉറുമ്പ് /ANT & വിശാലലോചന : Better language :)
സുഹൃത്തുക്കളേ, നമ്മള്‍ക്ക് പരസ്പരം മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് ഇത് നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞത്. താങ്കളുടെ കവിത, എന്റെ കവിത എന്നൊക്കെ വേര്‍തിരിവുണ്ട് ചങ്ങാതി. അവ്യക്തതയുടെ ഇടയില്‍ വ്യക്തമായ ഉള്‍ക്കാമ്പുള്ളതാണ് താങ്കളുടെ കവിത, എനിക്കതിനോട് എതിര്‍പ്പില്ല. താങ്കള്‍ അത്തരം കവിതകള്‍ എഴുതുകയും വായിക്കുകയും വേണം. എന്റെ കവിത വേറെ എന്തോ ആണ്. പല സെക്ടുകളായി ജീവിക്കുന്ന ആള്‍ക്കാരല്ലേ ചങ്ങതീ, പരസ്പരം മനസ്സിലാകാത്ത പല ആചാരങ്ങള്‍ ഉണ്ടാകും :)
പ്രോഫറ്റ് ചെയ്തത് എടുത്തുചാട്ടമായിപ്പോയി എന്ന അഭിപ്രായമാണ് എനിക്കും ഉള്ളത്. എന്തിന്റെ പേരിലാണെങ്കിലും മറ്റൊരാളുടെ ആസ്വാദന ശേഷിയെ ചോദ്യം ചെയ്യുന്നത് അത്ര ശരിയല്ലാത്ത ഒരേര്‍പ്പാടാണ്. അങ്ങേരും ഞാനും ഇടയ്ക്കിടെ ഒരേഭാഷ സംസാരിക്കുന്നതു കൊണ്ടുണ്ടാവുന്ന കുഴപ്പമാണ്. ചങ്ങാതിമാരത് വിട്ടുകളഞ്ഞേക്ക്.
ഉറുമ്പ് /ANT :
ലതീഷ്,
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നു കരുതുന്നു.
എന്ത് ആഭാസത്തരം പറഞ്ഞിട്ടാണ്, എന്റെ കമെന്റ് താങ്കൾ ഡിലീറ്റ് ചെയ്തതെന്നു വ്യക്തമാക്കാമോ?
അതോ അതും കവിതപോലെ മറുഭാഷയിൽ സംവദിക്കുന്ന ഒന്നാണോ?
latheesh mohan :
ഉറുമ്പ്: കവിതയില്‍ ജീവിക്കുന്നവര്‍ക്ക് ഗവിത എന്ന വാക്ക് സഹിക്കില്ല. താങ്കള്‍ക്ക് മനസ്സിലാകും എന്നു കരുതുന്നു.
വിശാലലോചന / വിശുദ്ധഭാവന:
ഇപ്പൊഴും താങ്കള്‍ ഈ എഴുതി വച്ചിരിക്കുന്ന സാധനത്തേക്കുറിച്ച് ഒരു വാക്കു പോലും മിണ്ടാന്‍ ധൈര്യപ്പെടാത്തതെന്തു കൊണ്ടാണ്?
ഞാന്‍ ഒരു എഴുത്തുകാരിയല്ല. പക്ഷേ വായനക്കാരിയാണ്. മലയാളമാണ് പഠിച്ചത്. ഞാന്‍ കവിത എഴുതാറില്ല. എഴുതിയിട്ടുമില്ല. പക്ഷേ വായിക്കാറുണ്ട്. വായിച്ചിട്ടുമുണ്ട്
Anonymous:
ഇതിലും ഭേദം മഹാഗവി സഗീറിന്‍റെ കവിതയണ്. ചിരിക്കുവെങ്കിലും ചെയ്യാമല്ലോ. ഇതെന്താ ദുരന്തസിനിമയോ???
വിശാലലോചന / വിശുദ്ധഭാവന:
കൊള്ളാം നല്ല സംസ്കാരമാണല്ലോ സുഹൃത്തേ. നിങ്ങളെ വിമര്‍ശിക്കുന്ന കമന്‍റുകള്‍ ഡിലീറ്റ് ചെയ്യുക. സുഖിപ്പിക്കുന്ന കമന്‍റുകള്‍ നിലനിര്‍ത്തുക. അപ്പോള്‍ പിന്നെ അങ്ങനെയാകട്ടെ.
ഇനി എനിക്കു പറയാനുള്ളത് ഞാന്‍ എന്‍റെ ബ്ലോഗില്‍ പറഞ്ഞോളാം
ഉറുമ്പ് /ANT :
ലതീഷ് സ്തുതിപാഠകരുടെ അഭിപ്രായങ്ങൾ മാത്രം ബ്ലോഗിലിട്ടാൽ മതി എന്നു തീരുമാനിക്കുന്നിടത്താണ്, നിങ്ങളിലെ കവിയുടെ (അങ്ങിനെയൊന്നുണ്ടെങ്കിൽ) മൂഡ്ഡസ്വർഗ്ഗം വെളിവാകുന്നത്.
നന്ദി.
ഉറുമ്പ് /ANT :
ലതീഷ് പറയുന്നു.
ഉറുമ്പ്: കവിതയില്‍ ജീവിക്കുന്നവര്‍ക്ക് ഗവിത എന്ന വാക്ക് സഹിക്കില്ല. താങ്കള്‍ക്ക് മനസ്സിലാകും എന്നു കരുതുന്നു.
കവിതയിൽ ജീവിക്കുകയോ? അതെന്താണപ്പാ ഈ സാധനം? ഒരുപാടു തേഞ്ഞ് പഴകിയ ഒരു ക്ലീഷേ അല്ലേ സുഹൃത്തേ അത്.
നാട്യങ്ങളാണ് നിങ്ങളുടെ സ്ഥായിയായ ഭാവം എന്നു മനസ്സിലാക്കാൻ താങ്കളുടെ ഈ ഒരു വരി മാത്രം മതി.
ഒരു നടൻ ഒരു കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കുമ്പോളാണ് അദ്ദേഹത്തെ മികച്ച നടൻ എന്നു വിളിക്കാവുന്നത്. അതല്ലാതെ കുഷ്ടരോഗിയെ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ കുഷ്ടരോഗത്തിനടിമപ്പെടുമ്പോഴല്ല.
ഇവിടെ താങ്കൾ താങ്കൾക്കു മാത്രം മനസ്സിലാകുന ഒരു ഭാഷയിൽ എഴുതുന്നു. അതു അനുവാചകനു മനസ്സിലാകത്തെ വരുന്നിടത്തോളം, ഒരു കലാസൃഷ്ടി എന്ന നിലയിൽ അതൊരു തികഞ്ഞ പരാചയമാണ്.
ഒന്നുകൂടെ പറഞ്ഞോട്ടെ,
ആധുനികം, അത്യന്താധുനികം, ഉത്തരാധുനികം എന്നിങ്ങനെ പുകമറകൾ സൃഷ്ടിച്ച് വായനക്കാരനിൽനിന്നും ഒളിച്ചോടുകയാണ് താങ്കൾ.
അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് കവിതയിൽ ജീവിക്കലും, മറ്റുള്ളവർക്കു മനസ്സിലാകാത്ത ഭാഷയും.
സുഹൃത്ത് ഒന്നു ചെയ്യുന്നതു നന്നായിരിക്കും, നല്ല കവിതകൾ മനനം ചെയ്യു.
ഭാവിയിൽ ഗുണപെടും.
Anonymous:
ആഹാ..അടി തുടങ്ങിയോ...കൊള്ളാം ... നടക്കട്ടെ..ലതീഷേ ഓര്‍ മ്മകള്‍ അയവിറക്കണ്ട....എനിക്കും ഈ കവിതയിലെ ഒരു വരി പോലും മനസ്സിലായില്ലെങ്കിലും ആസ്ഥാന കവിയെന്ന നിലയ്ക്ക് ഒരു അഭിനന്ദനം ...
ഈശ്വരാ..ഇനി എന്തൊക്കെ കാണണമോ എന്തോ..മലയാള കവിത തന്‍ ....ആക്ച്വല്ലി താങ്കള്‍ വല്ലതും ഉഡ്ദേശിച്ചിരുന്നോ?
Anonymous :
മറ്റുള്ളവര്‍ ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതാണെങ്കില്‍ താങ്കള്‍ എന്തിന് എഴുതുന്നു? അതിന് ഇനി മറ്റേ ഭാഷ തന്നെ വേണോ കവേ?
ഇത്രയും നീണ്ട ഒരു പോസ്റ്റിടേണ്ടി വന്നതിൽ ക്ഷമിക്കണം. ഇവിടെ എടുത്തെഴുതിയ കമെന്റുകളെല്ലാം അതാത് ബ്ലോഗർമാരുടെ അനുവാദം ഇല്ലാതെ എടുത്തതാണ്. ഞാൻ പറയാനുദ്ദേശിക്കുന്ന കാര്യത്തിന് അത്യാവശ്യമായതിനാലാണ് എടുത്തത്. ക്ഷമിക്കണം.
ഇനി എന്റെ വായനക്കാരായ പ്രിയ മിത്രങ്ങളെ, നിങ്ങൾ പറയൂ, മലയാളിക്കു മനസ്സിലാകുന്ന തരത്തിൽ മലയാള കവിതയെഴുതുന്ന വിഷ്ണുനാരായണൻ നമ്പൂതിരി, ഓ.എൻ.വി., ചെമ്മനം ചാക്കോ, കുരീപ്പുഴ ശ്രീകുമാർ എന്നിവർ ആത്മഹത്യ ചെയ്യുന്നതല്ലേ നല്ലത്?
Monday, October 26, 2009
Subscribe to:
Post Comments (Atom)
224 അഭിപ്രായ(ങ്ങള്‍):
«Oldest ‹Older 201 – 224 of 224 Newer› Newest»നമുക്ക് ലജ്ജിക്കാം. ആശയപരമായി നടക്കേണ്ടിയിരുന്ന ഒരു സംവാദം ഇത്തരത്തില്‍ ആയിത്തീര്‍ന്നതിന്. നമ്മുടെ
യഥാര്‍ത്ഥമുഖം ഇങ്ങനെ വെളിപ്പെടുത്തിയതിന്.......ഈ ചര്‍ച്ചയില്‍ തുടക്കത്തില്‍ പങ്കെടുത്തു പോയതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു.മാപ്പ് തരിക.മലയാള ഭാഷ അനുദിനം വളരട്ടെ !!!
മോനേ വരപ്പണിക്കരേ, നീയാരാണെന്ന് ഇപ്പോള്‍ മനസ്സിലായി.
നിന്‍റെ ബ്ലോഗില്‍ വന്ന് വിശുദ്ധഭാവന ഒരു വെല്ലുവിളി നടത്തിയത് ഓര്‍ക്കുന്നുണ്ടോ? ആണാണെങ്കില്‍ അതേറ്റെടുക്ക്. എന്നിട്ടിറക്ക് പുതിയ വെല്ലുവിളി.
“ഇനി മറ്റൊന്ന്, സിയ പറഞ്ഞതു കണ്ടു കാണുമല്ലോ? അപ്പോള്‍ കാര്യം അതാണ്. അങ്ങനെയൊന്ന് കടഞ്ഞെടുക്കണമെങ്കില്‍ അത് കവികള്‍ക്കേ പറ്റൂ. നാട്യക്കാര്‍ക്ക് കഴിയില്ല തന്നെ. കഴിയുമെങ്കില്‍ ഇതാ പരസ്യമായി വെല്ലുവിളിക്കുന്നു. നിങ്ങളത് തെളിയിക്കൂ.“
ഓര്‍മ്മയുണ്ടാകുമല്ലോ ഇല്ലേ? മഹാഗവീ
കൈപ്പള്ളീ ക്ഷമിക്കണം,
എല്ലാവരും നിർത്തിയല്ലോ. സന്തോഷം
ഇനി എനീക്ക് നല്ല രണ്ട് തെറി വിളിക്കണമെന്നുണ്ട്.
പക്ഷേ അത് ബ്ലോഗിലല്ല. നേരിട്ട്. അതുകേൾക്കണമെന്നുള്ള കപിശ്രേഷ്ടന്മാർ ടെലിഫേൺ നമ്പർ ഇവിടെ ഇട്ടേക്ക്.
അല്ലെങ്കിൽ എന്റെ നമ്പർ തരാം ഇങ്ങോട്ട് വിളിക്ക്.
ഇവിടെ വന്ന് തെറിയഭിഷേകം നടത്തി ഇതു പൂട്ടിക്കാനുള്ള അജണ്ട നടപ്പില്ലായെന്ന്ബൂലോക കപിശ്രേഷ്ഠന്മാർ അറിയുന്നത് നന്ന്.
ഇതിലും വലിയ പൂരത്തിനു പോയിട്ടുണ്ട് ഉറുമ്പ്.
00965 - 65951005
00965 - 65883965
അത്യാവശ്യക്കാർക്കു വിളിക്കാനുള്ള നമ്പർ ഇട്ടിട്ടുണ്ട്.
തെറിവിളി നേരിട്ടാകാം.
ഇവിടെ ചർച്ച കവിത തന്നെയാകട്ടെ.
മരം കൊത്തി ഒരു രാജശില്പം
ടി.പി അനില്‍കുമറിന്‍റെ കവിതയെ കുറിച്ച്:
മരങ്കൊത്തി
അനിലിന്‍ റെ കവിതകള്‍ കവിതകള്‍ ഒരു സിനിമ കാണും പോലെ ചിത്രങ്ങളാല്‍ അലംകൃതമാണ്. അതു പോലെ ചലനാത്മകതയുമുണ്ട്. വായനക്കാരന്‍ റെ കണ്ണിലേക്കും മനസ്സിലേക്കും ഒരോ ചിത്രങ്ങളിലൂടെ കവിതയുടെ വ്യാകരണം നിര്‍വ്വഹിക്കുകയാണ് പുതിയ കാലത്തിന്‍ റെ കവി ശ്രീ. ടി. പി. അനില്‍ കുമാര്‍.
വായനക്കാരന് കവിതയുടെ ഓരോ ഷോട്ടും വ്യക്തമായ കഥ പറയുന്നൊരു കാവ്യാനുഭവമായി മാറുന്നു. വായനയെ തിരിച്ചറിയലിന്‍റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ഒരു സുഖം മറ്റു കവിതകളിലെന്ന പോലെ ‘മരം കൊത്തി’ എന്ന കവിതയും നമുക്ക് കാണാം.
ഉണങ്ങിയതും കേടുവന്നതുമായ മരങ്ങളില്‍ പൊത്തുകളുണ്ടാക്കി കൂടൊരുക്കുന്ന ഒരു പക്ഷിയാണ് മരംങ്കൊത്തി. ചെറുപ്രാണികളാണ് മരംകൊത്തികളുടെ പ്രധാന ആഹാരം. ഉഷ്ണകാലങ്ങളില്‍ മരങ്ങളുടെ പുറംകവചങ്ങളിലുള്ള ചെറുജീവികളെ ഭക്ഷണമാക്കുന്നു. ശൈത്യകാലത്ത് മരങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ പൊത്തുകളുണ്ടാക്കിയാണ് ഇരപിടുത്തം. മരങ്ങളുടെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങളിലുള്ള വ്യാസം കുറഞ്ഞ ശിഖരങ്ങളിലാണ് സാധാരണയായി ആണ്‍കിളികള്‍ ഇരതേടുന്നത്. പെണ്‍കിളികളാകട്ടെ മധ്യഭാഗങ്ങളിലും താഴെയുമുള്ള വ്യാസംകൂടിയ ഭാഗങ്ങളിലും. മറ്റുപക്ഷികളെ തുരത്തിയോടിക്കാനാണ് ആണ്‍കിളികള്‍ ഉയര്‍ന്ന ശിഖരങ്ങളില്‍ ഇരതേടുന്നതെന്നു കരുതപ്പെടുന്നു. ഇത്രയും പറഞ്ഞത് മരം കൊത്തിയുടെ ജീവിത പശ്ചാത്തലം വ്യക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.
അനില്‍ കൈകാര്യം ചെയ്യുന്നതും ഇതു തന്നെ. ഉണങ്ങിയ മരങ്ങളില്‍ കവിത രചിക്കുന്ന മൂത്താശ്ശാരി. അതില്‍ നിന്ന് വിശപ്പടക്കുന്ന കുടുംബം. എല്ലാം പറയുമ്പോഴും ആട്ടിയോടിക്കപ്പെടുന്ന പക്ഷിയുടെ മാനസീകവസ്ഥയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. മനുഷ്യന്‍റെ ചോതനകളെ ആഗ്രഹങ്ങളെ എത്ര മത്രം ഉദ്ധീകരിക്കുന്നതാണ് വികാരങ്ങളും വികാരമില്ലായ്മയുമെന്ന് കവി നമുക്ക് കാട്ടിത്തരുന്നു.
അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ് മരം കൊത്തി എന്ന കവിത.
‘നിന്‍റെ ആശാരി ഏതാ‘ എന്ന് ചിലപ്പോള്‍ കളിയായും മറ്റു ചിലപ്പോള്‍ തെറിയായും പലയിടങ്ങളിലും ഉപയോഗിക്കുന്ന ഒരു വാക്കാണ്. അങ്ങിനെ മൂത്താശാരിയെന്ന് ബിംബം നല്‍കികൊണ്ട് വായനയുടെ തുടക്കത്തില്‍ ഒരു നല്ല ‘പണി’ക്കാരനെ വായനക്കാരിലേക്ക് ഏല്പിക്കുന്നു.
ചിന്തകളൊക്കെയും അടിച്ചമര്‍ത്തപ്പെട്ട വികാര പര്‍വ്വങ്ങളിലേക്ക് ഒരു സ്ത്രീ പക്ഷ സന്നിവേശത്തിലൂടെ സഹാനുഭൂതിയായ് തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്തയിലേക്ക് ചിന്തേരിടുകയാണ് കവി ചെയ്യുന്നത്.
പല കവിതകളിലുമെന്ന പോലെ ‘മരം കൊത്തി’ എന്ന കവിത വായനക്കാരനോട് സംവദിക്കാന്‍ ശ്രമിക്കുന്നത് അതിന്റെ കെട്ടൊരുക്കങ്ങളിലൂടെയാണ്.
ഒരു നല്ലപണിക്കാരനെ കാണുമ്പോള്‍ ശില്പത്തിനുണ്ടാവുന്ന അനുഭൂതി, നല്ല മഴ വരുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന അനുഭുതി, അത് കവിതയിലെ ശില്പവും അനുഭവിക്കുന്നു. വാത്സ്യായനനും, ഓഷോയും ഫ്രോയ്ഡും പറയുന്നത് പുരുഷന്‍റെ കരസ്പര്‍ശത്തില്‍ വികാരവിവശയാവാത്ത ഒരു സ്ത്രീയും കാണില്ലെന്നാണ്. അതൊരു നല്ല് ‘പണി’ക്കാരനാവുമ്പോള്‍ പ്രത്യേകിച്ചും.
“ഉണക്കമരങ്ങള്‍പോലുംഎണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും”
എന്ന് അനില്‍ എഴുതുമ്പോള്‍ പണിക്കാരന്‍റെ വൈഭവം മലര്‍ന്നു കിടക്കുന്ന ഒരു പെണ്ണീനെ പോലെ വായനക്കാരന്‍റെ മുന്നില്‍ ചിത്രപ്പെടുത്തുന്നു. ഒപ്പം മലര്‍ന്നു കിടക്കുന്ന പെണ്ണ് നമുക്ക് അശ്ലീലമല്ല തരുന്നത് മറിച്ച് സൌന്ദര്യമാണെന്ന് അനില്‍ പറയാതെ പറയുന്നു.
ഒരു സ്പര്‍ശം, ഒരു തലോടല്‍ അതു മതി അവളെ അല്ലെങ്കില്‍ ശിലയെ ഉന്മത്തമാക്കാന്‍ എന്ന് അനില്‍ അനുഭവിപ്പിക്കുന്നത് വായനക്കാരനെ തന്നെയാണ്. അവിടെ ഒരു തലോടലിനു പോലുമാകാന്‍ കഴിയാതെ ഉണങ്ങിപ്പോകുന്ന മരങ്ങളിലേക്ക് മരംകൊത്തിയുടെ കൊക്കിന്‍റെ സുഖമറിയുവാന്‍ പോലും വിധി അനുവദിക്കുന്നില്ല.
മരപ്രതിമകളെകുറിച്ച് പറയുമ്പോഴും വാതിലില്‍ കൊത്തിയ മുന്തിരിക്കുലകളെ കുറിച്ചും അതിന്‍റെ മധുരത്തെക്കുറിച്ചും കവി ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ ഓര്‍മ്മ വരുന്നത് ‘ശലമോന്‍ രാജാവിന്‍റെ അരമന്പ്പണിയാണ്. മോടി കൂട്ടുന്നതിനായ് ശലോമോന്‍ രാജാവു സോരില്‍നിന്നു ഹീരാം എന്നൊരുവനെ വരുത്തി കൊത്തു പണികള്‍ ചെയ്യിക്കുന്നു. അവന്‍ നഫ്താലിഗോത്രത്തില്‍ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്റെ അപ്പന്‍ സോര്‍യ്യനായ ഒരു മൂശാരിയത്രേ: അവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്യാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ത്ഥ്യവും ഉള്ളവനായിരുന്നു.
ഭൌതീക ജീവിതത്തില്‍ പുറം മോടികള്‍ക്കുള്ള പ്രത്യേകതയും സുഖവും ആകര്‍ഷണ വ്യതിയാനങ്ങളും ഈ പ്രയോഗത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നു. മുന്തിരിക്കുലകള്‍ മാത്രമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ മുന്തിരിക്കുലകളാല്ലാത്ത എത്രയോ നല്ല പഴങ്ങളുണ്ടായിട്ടും നമുക്ക് മുന്തിരി വീഞ്ഞു തന്നെ മതി. ബാക്കിയാവുന്ന പഴങ്ങളൊക്കെയും ചീഞ്ഞു പോവുന്നുവെന്ന് കവി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ജീവിതത്തില്‍ ഒറ്റയായി പോകുന്ന തരുണികളെ ; അത് സമൂഹത്തിന്‍റെ പൊതു സൌന്ദര്യ വീക്ഷണത്തിന്‍റെ വൈകല്യമാകാം അതുമല്ലെങ്കില്‍ പട്ടിണിയെന്നൊ അവശതയെന്നോ വിളിക്കാവുന്ന അതിഭൌതീകവാദമാകാം അവരെയൊക്കെയും കവി വളരെ സാകൂതം നോക്കി ചിത്രപ്പണികള്‍ കൊത്തിവരയാനും മിനുസമുള്ളവയാക്കുവാനും ഒരു ആശാരി ആയാലെന്താ എന്ന് സ്വപ്നം കാണുകയും സ്വപ്നം അവസാനിക്കും മുമ്പ് കവിയിലെ മനുഷ്യന്‍ ഉണരുന്നതായും നമുക്ക് കാണുവാന്‍ സാധിക്കുന്നു.
ഒന്നും സാധ്യമാകില്ലെന്ന് മനസ്സു പറയുമ്പോഴും അണ്ണാരക്കണ്ണനും തന്നാലായത് എന്ന നിഷ്കപടമായ തോന്നലുകളാണ് കവിയെ നയിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ശക്ത്മായ സ്ത്രീ പക്ഷ നിലപാടുകള്‍ എടുത്തണിയുന്ന കവിതയാണ് അനിലിന്‍റെ ‘മരം കൊത്തി’ എന്ന കവിത.
വിശപ്പാണ് എവിടേയും പ്രശ്നം. ഈ വിശപ്പിന്‍റെ ശാസ്ത്രപ്രകാരം തന്‍റെ പെണ്മക്കള്‍ എങ്ങിനെയെങ്കിലും ജീവിച്ചുകൊള്ളുമെന്ന ഒരു ചിന്തയായിരിക്കണം രാഘവനെ ഒറ്റയ്ക്ക് തൂങ്ങി മരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം ഒന്നുമില്ലെങ്കിലും അവരെയൊക്കെ പോറ്റി വളര്‍ത്തേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
വിശപ്പിന്‍റെ വേവലാതികളില്‍, പനിച്ചൂടില്‍ വിങ്ങുന്ന മകള്‍ക്ക് മധുരമുള്ള മരുന്ന് വാങ്ങാനാണ് അച്ഛന്‍ പോകുന്നത്. സാധാരണ എല്ലാ മരുന്നുകളും കയ്പെന്നാണ് പറയാറ്. കാരണം കയ്പ്പ് കുടിച്ച മധുരമുണ്ടാക്കുന്ന വിദ്യയാണ് നാമൊക്കെയും അഭ്യസിച്ചുപോരുന്നത്.
ഉണങ്ങിയ മരത്തെ ശില്പമാക്കുമ്പോഴുണ്ടാകുന്ന സൌന്ദര്യത്തിന്‍റെ മാറ്റ് എത്ര തന്നെ കുറച്ചാലും ഉയര്‍ന്നു തന്നെ നില്‍ക്കും. അതു കൊണ്ടു തന്നെയാണ് മൂത്താശാരി മധുരമുള്ള മരുന്ന് വാങ്ങാന്‍ പോകുന്നത്.
“മോന്തിയോളം മേടിയിട്ടെന്തിനാമരങ്കൊത്തീ...“
പൊള്ള മരത്തില്‍ തന്‍റെ കൊക്കിട്ടുരുട്ടിയാല്‍ തടയുന്നത് ഒരു വയര്‍ നിറയ്ക്കാന്‍ പറ്റുമോ എന്ന ചോദ്യം വിശപ്പിന്‍റേതാണെങ്കില്‍ അവിടെ ആഗ്രഹഭംഗത്തിന്‍റെ തേനീച്ച കുത്തിനെ ഓര്‍മ്മപ്പെടുത്തുന്നു കവി.
ഭൌതീക ജീവിതത്തിന്‍റെ നിറപ്പകിട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയെ ഓര്‍മ്മപ്പെടുത്തുകയാണ്
“തിടമ്പേറ്റി നില്‍ക്കുമാനയുടെ ചന്തം കണ്ടു നിന്നു മൂത്താശാരി“
എന്ന വരികളിലൂടെ. ഇക്കണ്ടതൊന്നും കളിയല്ല മന്നവാ.. എന്ന് പണ്ട് കവി പാടിയതു പോലെ വരാനിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അതിഭൌതീക വാദത്തിന് നേരെ പിടിച്ച കണ്ണാടിയായി നമുക്ക് മരംകൊത്തി യെന്ന കവിതയെ കാണാവുന്നതാണ്.
കവിതയിലെ ചില വാക്കുകള്‍ വരികള്‍ വായനക്കാരന് സംശയങ്ങളുണ്ടാക്കുന്നുവെന്നത് നേരു തന്നെ. അതു പോലെ ഘടനാപരതയിലും കവി ഒന്ന് മനസ്സു വച്ചിരുന്നെങ്കില്‍ എന്നു ചിലപ്പോള്‍ കാവ്യാസ്വാദകര്‍ക്ക് തോന്നിയേക്കാം.
എല്ലാവര്‍ക്കും അവരുടെതായ രീതികളായതു കൊണ്ടു തന്നെ ഒന്നിനും കടും പിടുത്തം പാടില്ലല്ലൊ.
കവിതയിലെ പുതു തലമുറയില്‍ തിളക്കമുള്ള കവിതകളുമായി ഇനിയും പ്രതീക്ഷിക്കുന്നു.
posted by ഞാന്‍ ഇരിങ്ങല്‍
ഇനീപ്പൊ ആരെങ്കിലും ഇതു പോലെയാണ് ആ കവിത വായിച്ചതെന്ന് പറയൊ..?
ഇരിങ്ങല്‍ അദ്ധേഹത്തിന്റെ വായന നടത്തുന്നു
ഞാന്‍ എന്റെതും.
ശുംഭ-നിശുംഭ സല്ലാപം !
എന്നാല്‍ പിന്നെ മറ്റേ പെരുച്ചാഴിക്കവിത കൂടി ഒന്നു നിരൂപിച്ചേ നോക്കട്ടെ
ഉറുമ്പ്
ആ കവിത അവിടെനിന്നു മാറ്റാമോ പ്ലീസ്
അനിലൻ, കവിത ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ആരോഗ്യപരമായി നടക്കേണ്ട ഒരു ചർച്ച അസഹിഷ്ണുത കാരണം ഈ വഴിക്കായതിൽ ഖേദമുണ്ട്.
നന്ദി.
അവര്‍ക്കറിയുന്ന പണിയിലൂടെയല്ലേ തോൽപ്പിക്കാന്‍ ശ്രമിക്കാന്‍ പറ്റൂ. കൊള്ളാവുന്ന ഒരു കവിതയെഴുതി തോൽപ്പിക്കാന്‍ പറ്റൂല്ലല്ലോ... അതുകൊണ്ട് തെറിവിളി... കഷ്ടം
മോനെ പുതിയ കവിത ഒക്കെ അവിടെ നിക്കട്ടെ. ഈ ചര്‍ച്ച തുടങ്ങിയടത്തു തന്നെ പോകാം. മറ്റേ കൂട്ടില്‍ കിടക്കുന്ന കാട്ടുപൂച്ചയുണ്ടല്ലോ. അതവിടെ അങ്ങ് ദുഫായി മ്രുഗശാലയില്‍ ഉണ്ടോ ആവോ. ഞാനെന്തായാലും നമ്മുടെ തിരോന്തരം മ്രുഗശാലേലൊന്നു പോയിനോക്കി. നുമ്മടെ തിരമാലപോലെ വന്നു ഭിത്തീലടിച്ചു ചിതറുന്ന ഐറ്റമില്ലേന്ന് അതിനെയൊന്നു കാണാന്‍, ടിക്കറ്റുമെടുത്ത് അകത്തുപോയി നോക്കിയപ്പോഴല്ലേ സംഭവം മനസ്സിലായതെന്ന്.. കാട്ടുപൂച്ച കുടുംബസമേതം കൂടിന്റെ സൈഡില്‍ റെസ്റ്റ് എടുക്കുന്നു. ആഞ്ഞടിക്കലുമില്ല ചിതറലുമില്ല. അതിനെക്കുറിച്ചാരും നിരൂപിക്കുന്നത് കണ്ടില്ല.
മറ്റൊരു അഭ്യാസമാണ്‍ താഴെ കിടക്കുന്നത്.
"ശരിയാണ് മക്കളേ,താമസം മാറുമ്പോള്‍ നമ്മളീ വീടിനെകൊണ്ടു പോവുകയില്ല.നിങ്ങളോടിക്കളിച്ച ദിവസങ്ങള്‍ ഈ മുറ്റത്തു തന്നെ വാശിപിടിച്ചു നില്‍ക്കും.അച്ഛനുമമ്മയും കെട്ടിപ്പിടിച്ചുകിടന്ന പഴയ ഉറക്കങ്ങള്‍മുറി വിട്ടിറങ്ങില്ല.സ്കൂള്‍ വിട്ടുവരുന്ന നിങ്ങളെ,റേഷന്‍ വാങ്ങിവരുന്ന നിങ്ങടെ അമ്മയെഞാന്‍ നോക്കി നിന്ന നോട്ടംആ ജനാലയില്‍ തന്നെയുണ്ട്;എന്നെ നോക്കിക്കൊണ്ട്.ഉമ്മറത്തിണ്ണയിലെ നമ്മുടെ ഇരിപ്പുകള്‍ ഓരോരോ തൂണുകള്‍ ചാരിപരസ്പരം നോക്കി അവിടെത്തന്നെ ഇരിപ്പാണ്.പുതിയ വീട്ടിലേക്കു പോയവരെ തിരഞ്ഞ്ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച് ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.അതുകൊണ്ട്,അവസാനമായി ഒന്ന് നോക്കിക്കോളൂ.വീട്ടുസാധനങ്ങളടുക്കിയ നമ്മുടെ ലോറിപുറപ്പെടുകയാണ്.നിങ്ങള്‍ സന്തോഷത്തിലല്ലേ..."
ഇത് കവിതയോ ഗദ്യമോ.. വായിച്ച നിങ്ങള്‍ തീരുമാനിക്ക്.
ഇനി ഇതിനു വരാവുന്ന ഒരു എമണ്ടന്‍ കമന്റ് എങ്ങിനെയിരിക്കും എന്നു നോക്കാം.
മോന്‍ Said:
"ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച് ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.
അതുകൊണ്ട്,അവസാനമായി ഒന്ന് നോക്കിക്കോളൂ.വീട്ടുസാധനങ്ങളടുക്കിയ
നമ്മുടെ ലോറിപുറപ്പെടുകയാണ് "
ഫയങ്കരമെടാ ഫയങ്കരം. പണ്ട് സെക്കന്റ് ഷോ കണ്ട് വീട്ടിലേക്ക് ഓട്ടോ വിളിച്ച് പോയതും കാശു കൊടുക്കാതെ ഓട്ടോക്കാരനുമായി തല്ലുണ്ടാക്കിയതും ഓര്മ്മ വന്നു. നിനക്കൊരുമ്മ നിര്ത്തരുത്.. പോരട്ടെ...
അദ്യം ഇതിനെക്കുറിച്ചൊക്കെ ചര്‍ച്ചിക്ക് . അവിടെയാണല്ലോ തുടങ്ങിയത്. . ഇതു മാത്രമല്ല ഇനിയും ഉണ്ട് ഉത്തമ കലാ കൊലപാതകങ്ങള്‍. ഉത്തരം മുട്ടുമ്പോഴുള്ള ഈ തെറിവിളിയുണ്ടല്ലോ അത് കാണുമ്പോഴാണ്‍ സന്തോഷം .. ഇതുവരെ പലരും പറഞ്ഞതൊക്കെ എവിടെയൊക്കെയെങ്കിലും കൊണ്ടിട്ടുണ്ട്. അതാണ്‍ കൂട്ടമായി തെറിവിളിക്കാന്‍ ഇറങ്ങിയത്.
എടാവരപ്പണിക്കരെ,
നീ എത്രതവണ പ്ര്കോപിപ്പിക്കുന്നതരത്തിൽ കമന്റെഴുതി, നീ എഴുതിയ അതേ ഭ്ഷയി എഴുതാൻ അറിയാൻ വയ്യാഞ്ഞിട്ടാണ് എഴുതാത്തതെന്ന് വിചാരിച്ചോ ? നിന്നെപ്പോലുള്ളവന്റെ ഒക്കെ ബ്ലോഗിൽ നിരങ്ങാൻ നാറാണത്തിന് സമയമില്ല, തലയിൽ മുണ്ടിട്ടോണ്ട് പറയേണ്ട ഗതികേടൊന്നും നാറാണത്തിനില്ല. ഇപ്പോൾ കമന്റ് ഒലത്താൻവേണ്ടി ഉണ്ടാക്കിയ ഐഡി അല്ല നാറാണത്ത്. മനസ്സിലായല്ലോ, പിന്നെ എന്നാ നീ പറഞ്ഞത് കുവൈറ്റിൽ ആണെങ്കിൽ അങ്ങ് ഒലത്തുമെന്നോ മറ്റോ ? ദുഫായിലാണെങ്കിൽ ചെത്തിക്കളും എന്നൊക്കെ ഛർദ്ദിക്കുന്നതുകണ്ടല്ലോ. ആ പടമൊക്കെ പെട്ടീൽ വച്ചേര്.
******* നാറാണത്തും ഉറുമ്പുമൊക്കെ എത്ര ബ്ലോഗുകളില്‍ തൂറിവച്ചിട്ടുണ്ടെന്നും ചെന്നുനോക്ക്.
അങ്ങനെ നീ ഏതെങ്കിലും ബ്ലോഗിൽ അമേദ്യം കണ്ട്ങ്കിൽ അത് ഞെളിയൻപറൻപ് ആണെന്ന് കരുതിക്കോ.
*********** സഹികെട്ടപ്പോള്‍ അതേ ഭാഷയില്‍ തിരിച്ചു പറഞ്ഞതാണോ പ്രശ്നമായത്?....
എടാ മണകുണാണ്ടൻ പണിക്കരെ, മാന്യതയുടെ അതിർവമ്പിൽ നിന്നുമാണ് ഞങ്ങൾ ഇവിടെ സംസാരിച്ചിരുന്നത്, അതിന് തുരങ്കം വെച്ച് തന്തയ്ക്കും തള്ളയ്ക്കും അയൽപക്കകാരനും ഒക്കെ പറഞ്ഞത് നീയും നിന്റെ കൂട്ടളികളും അല്ലെ, ഗീർവ്വാണൻ അങ്ങനെ പ്രതികരിച്ചെങ്കിൽ അയാളോട് വേണം അതിന് മറുപടി പറയാൻ, അല്ലാതെ തങ്ങളുടെ ആശ്രിതരല്ലാത്തവരെ മൊത്തം തെറിപറയുന്നത് ഏത് സംസ്കാരമാണ് ? നിനക്ക് സഹികെട്ട കമന്റ് ഏതാണെന്ന് പറ ഏത് പോസ്റ്റിൽ ആണെന്ന് പറ, ചുമ്മാതെ ഊ….. ഊതല്ലെ.
************ മിണ്ടാതിരിക്കാന്‍ ഇവന്മാരുടെ അപ്പന്മാരൊന്നുമല്ലല്ലോ ബ്ലോഗുണ്ടാക്കിയത്.
ഇതിന് മറുപടി നാറാണത്ത് പറയുന്നില്ല , മനസ്സിലായിക്കാണുമല്ലോ അല്ലെ.?
************ ഞങ്ങള്‍ പറയും നിങ്ങള്‍ കേട്ടിരുന്നോളണം എന്നതെവിടത്തെ ന്യായം?
നീഒക്കെ എന്നാ മാങ്ങാത്തൊലി പറഞ്ഞെന്നാ പറയുന്നെ, നൂറ് തവണ ഒരു ചോദ്യം ചോദിച്ചിരുന്നു ഉത്തരം ഒന്നും കണ്ടില്ലല്ലോ എന്നാ പറ്റി ? ഞങ്ങാൾ പറഞ്ഞതും നീ പറഞ്ഞതുമായുള്ള അന്തരം മനസ്സിലാകണമെങ്കിൽ, ഉറുമ്പിനെ നീ വിളിച്ചത് ഇവിടെ കുറിക്കുന്നു
************* ബെന്നി ജോണ്‍ എന്ന വായനക്കാരന്‍…..
ഹ ഹ ഹ ഹ ഹ ഹ
************* മിണ്ടാത്തതെന്ത്? അപ്പോള്‍ ആര്ക്കാടണ് അജണ്ട? ആരാണ് ആക്രമിക്കുന്നത്? കവിതാ ബ്ലോഗിനെ ആക്രമിച്ചെന്ന് ഇവരിലൊരാള്‍ പറഞ്ഞല്ലോ?
നിന്നെഒക്കെ ആക്രമിക്കാൻ നീഒക്കെ ആര് ??? “ഛെ.. കാലിൽ പറ്റി “
**********തെറി പറച്ചിലും വിമര്ശലനവും ഒരു പക്ഷ്ത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന് പറയണമെങ്കില്‍ വാ നാറാണത്തിനോടും ഗീര്‍ വാണനോടുമൊക്കെ സ്വന്തം രൂപത്തില്‍ വരാന്‍ പറയൂ.
പ്രിയ കൂട്ടുകാരാ……….ലെ അല്ല പണിക്കരെ,
നീ ഓരോ പ്രാവശ്യവും നാറണത്തിന്റെ നെഞ്ചത്ത് പൂരപ്പാട്ട് നടത്തിയപ്പോഴും, നല്ല ഭാഷയിൽ തന്നെയാണ് ഞാൻ മറുപടിച്ചത്, ഈ ബ്ലോഗ് തുടങ്ങിയിട്ട് 13മാസം കഴിഞ്ഞു, ആരെ എങ്കിലും തെറിവിളിക്കാനായി ഉണ്ടാക്കിയതല്ല ഈ ബ്ലോഗ് എന്ന് ചുരുക്കം. ഇനി നിനക്ക് എന്റെ ഏതുരൂപമാണ് കാണേണ്ടത് ? വിശ്വരൂപമാണോ ?
………………………………………………
ബൂലോകത്തിലെ മുഴുവൻ “കവി” കളോടും, അസുഖകരമായ രീതിയിലേയ്ക്ക് ഈ സംവാദം വഴിതിരിച്ചുവിട്ടതിൽ എനിക്കെന്തെങ്കിലും പങ്കുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നു.
മോനെ പണിക്കരെ ഇനീ നീ ചൊറിയാൻ നിൽക്കേണ്ടാ, വികടത്തരങ്ങൾ സ്വന്തം പാടത്ത് നിറയ്ക്ക്.
മലയാളമേ മാപ്പ്………
ജനിക്കാം നമുക്ക് ഗംഗയോളം ശുദ്ധിയോടെ,
ശഠിക്കരുത് മരിക്കാൻ,
ഗംഗയോളമശുദ്ധിയോടെ.
ഈ മൂന്നുവരിക്കവിതയോട് ബൂലോക കവികളുടെ അഭിപ്രായമറിയാൻ താല്പര്യമുണ്ട്.
ആർക്കും എന്തും പറയാം.
തെറി ഡിലീറ്റ് ചെയ്തോളാം.
ഉറുമ്പിനോട് മാത്രം.
ഉറുമ്പേ കുറച്ച് കവിതകള്‍ ഞാന്‍ ഇവിടെ കമന്റായി ഇട്ടിരുന്നു. അതിനെ കുറിച്ചൊന്നും പറഞ്ഞില്ല.
Benny john,
ഈ മെയിലായി ഇട്ടാൽ മതിയോ അതോ അഭിപ്രായം ഫോണിലൂടെ പറയണോ?
കമെന്റായി വയ്യ. ക്ഷമിക്കണം
ഉറുമ്പേ ചര്‍ച്ചയുടെ ഭാഗമായാണ് ചോദിച്ചത്. നമ്മള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണം ആയിരുന്നില്ലല്ലോ. താങ്കളുടെ തുറന്ന അഭിപ്രായങ്ങളാണല്ലോ ഈ ചര്‍ച്ച തുടങ്ങി വച്ചത്. താങ്കളുടെ കാഴ്ചപ്പാട് അറിയണം എന്ന് തോന്നി അതു കൊണ്ടാണ് ചോദിച്ചത്.
ജ്യോനവന്റെ കവിതകള്‍ താങ്കള്‍ക്ക് ദുരൂഹമായി അനുഭവപ്പെട്ടിരുന്നോ എന്നൊരു ചോദ്യം കൂടെയുണ്ടായിരുന്നു. താങ്കള്‍ ഇവിടെ പറയില്ല എന്ന് പറഞ്ഞ നിലയ്ക്ക് അതില്‍ കാര്യമില്ല.
നന്ദി
എന്താ പറയുക
:-(
ലതീഷ്,
“അങ്ങേയറ്റം ദുര്‍ബലമായ ന്യായങ്ങളില്‍ ജീവിക്കുന്ന ഒരു മണ്ടന്‍ സമൂഹത്തെ പ്രകോപിക്കാന്‍ കഴിയുക എന്നതിനെക്കാള്‍ വലിയ എന്താണ് എന്റെ മടിയന്‍ ജീവിതത്തിന് ചെയ്യാനാവുക?“
അതേയതെ, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം, പിന്നെയും മുട്ടുമ്പോൾ തെറി.
ഇവിടെ ചിലർ സ്വന്തം അമേധ്യം ചന്ദനമെന്നപേരിൽ പൂശിനടക്കുന്നു.
ആയുഷ്മാൻ ഭവ.
നിങ്ങളെന്നെ ഒരു മഹാകവിയാക്കി.
കവിത എഴുതാനറിയാത്ത മണ്ടന്മാരും
കവിത വായിക്കാനറിയാത്ത മണ്ടന്മാരും
ശ്രദ്ധിക്കുക ഞാനും കവിയായി.
http://mahakavithakal.blogspot.com/
ഞാനും എഴുതി ഒരു കവിത ഒന്നു വിശകലനം ചെയ്യാമോ? ദേ ഇവിടെ
http://pisharodymash.blogspot.com/2009/10/blog-post.html
I disagree therefore I am. എന്നെഴുതീത് ആരാണ് എന്നറിയില്ല
ഒന്നിനോടും വിയോജിക്കാത്ത് ഈ ആള്‍ക്കൂട്ടം എന്നെ ഭയപ്പെടുത്തുന്നു എന്ന്
അതിനെ മോഷ്ടിച്ച് മലയാളത്തില്‍ ആക്കിയത് ഞാനാണ്. അങ്ങിനിരിക്കുമ്പോഴാണ് ഈ ചര്‍ച്ച കണ്ടത്. പരാമര്‍ശവിധേയമായ കവിത ഞാന്‍ പോയി വായിച്ചോളാം.
എനിക്ക് ആകെ പരിചയമുള്ളത് വെള്ളിനക്ഷത്രകാരനെയാണ്. മനസ്സിലാകായ്ക കൊണ്ട് ഇപ്പോ ആ വഴിക്ക് പോകാറില്ല. പല കവിതകളും മനസ്സിലാകാത്ത് ആളൂകല്‍ ഉണ്ടെന്നറിഞ്ഞതില്‍ വലരെ സന്തോഷം.
ഒത്തിരി പേര്‍ നല്ലതെന്നു പറഞ്ഞ പല ബ്ലോഗ് കവിതകളും മനസ്സിലാകാത്തതില്‍ എനിക്ക് ചെറിയ വിഷമം തോന്നിയിട്ടുണ്ട്.
(അത്യാവശ്യം ബുദ്ധിജീവി പരിവേഷം ഞാന്‍ സമ്പാദിച്ചിട്ടുള്ളതിനാല്‍ മനസ്സിലായില്ല എന്നു പറയാന്‍ പറ്റാതായി).
ഞാന്‍ അവസാനമെഴുതിയത് ഓര്‍ക്കൂട്ടില്‍ ഇട്ടു.പേര് ചെറിയ ഡ്രാക്കുള. വല്യ ഡ്രാക്കുള സഹായിച്ചിട്ട് രണ്ട് പേര്‍ വന്നു പറഞ്ഞു അവര്‍ക്കൊന്നും മനസ്സിലായില്ല എന്നു. വായിക്കുന്നവന്റെ വിഷമം എനിക്ക് കുറച്ച് കൂടി ബോധ്യപ്പെട്ടു.
എന്തായാലും "വിമര്‍ശകര്‍' ഇല്ലാത്ത ഈ കാലത്ത്
അല്ലെങ്കില്‍ സുഹൃത്തുക്കളോട് മാത്രമേ അഭിപ്രായം പറയാറുള്ളൂ എന്നു പറയുന്ന ഈ കാലത്ത്( അന്വര്‍ അലി കുഴൂര്‍ വില്‍സണുമായുള്ള സംഭാഷണത്തില്‍ പറയുന്നത്) ഇവിടെ നടന്നതിനെ ഞാന്‍ സന്തോഷത്തോടെ കാണുന്നു.
Post a Comment