രാഷ്ട്രീയം ഉറുമ്പിനു തീരെ താല്പര്യമുള്ള വിഷയമല്ല. എങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പും എൽ.ഡി.എഫിന്റെ പരാജയവും മറ്റു വാർത്തകളും പിന്നെ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെയുള്ള ബ്ലോഗ് ചർച്ചകളും വായിച്ചപ്പോൾ ഇത്രയും എഴുതണമെന്നു തോന്നി.
കേരളത്തിൽ എൽ.ഡി.എഫ്. പത്തു സീറ്റ് തികച്ചു പിടിക്കുമെന്ന് സഖാവ് പിണറായി വിജയന്റെ വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടാകാൻ ഇടയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനെട്ടു സീറ്റു കിട്ടിയതിനാൽ ഇത്തവണ ഇരുപതിൽ ഇരുപതും പിടിക്കാം എന്നു കണക്കു കൂട്ടാൻ പിണറായി അത്രക്കു തിരുമണ്ടനൊന്നുമല്ല. പതിനെട്ടു സീറ്റ് കിട്ടിയപ്പോൾ ശരിക്കും സഖാവ് ഒന്നു ഞെട്ടിയിട്ടുപോലും ഉണ്ടാകാം. പിന്നെന്താണ് പ്രശ്നം ?
സഖാവിനറിയാം ഇത്തവണ മുട്ടയിടുമെന്ന്. അപ്പോപ്പിന്നെ എന്തു പരീക്ഷണവും നടത്തുവാനുള്ള പറ്റിയ അവസരമാണ് ഈ തിരഞ്ഞെടുപ്പ്. കാളിയോ കൂളിയോ, ചാത്തനോ മറുതയോ, ആരുമാകട്ടെ, കൂട്ടുപിടിച്ച് ഒരു കടുത്ത പരീക്ഷണം നടത്തുവാനുള്ള ഒന്നാംകിട അവസരം. ഒരു പക്ഷേ ലീഡർ കരുണാകരൻ തിരികെ കോൺഗ്രസ്സിലേക്ക് പോയിരുന്നില്ലായെങ്കിൽ അദ്ദേഹവും ക്രൌഡ് പുള്ളാറായ മകൻ മുരളിയും(കോപ്പ്.)കൂടെ ഉണ്ടായിരുന്നേനെ. അപ്പോപ്പിന്നെ അച്യുതാനന്ദൻ ഉടക്കില്ലേ എന്ന ചോദ്യം സ്വഭാവികം. ആരുപറഞ്ഞു ഉടക്കുമെന്ന് ? അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായ മുഖ്യമന്ത്രി പദം വിട്ടുള്ള ഒരു കളിക്കും അച്ചുമാമൻ തയ്യാറാകില്ലെന്നും പിണറായിക്കറിയാം.അതുവേറെ.
പിന്നെ സി.പി.ഐ.
കടിച്ചതും, പിടിച്ചതും, കൊതിച്ചതുമെല്ലാം തട്ടിപ്പറിച്ചിട്ടും വിട്ടുപോക്കാത്ത ഇക്കൂട്ടർ, ഇനി കൊന്നാലും പോകില്ല മൂന്നരത്തരം. എന്നാപ്പിന്നെ ഇരുന്നോട്ടെ. ഏതു പട്ടേലർക്കും ഒരു തൊമ്മി മസ്റ്റ്.
ഇനി അടുത്ത ചോദ്യം, ജനതദൾ പോയതിനെക്കുറിച്ചാവും. വീരു മുതലാളിയും മകനും ഇത്രനാളും കഞ്ഞികുടിച്ചു കഴിഞ്ഞത് വല്യേട്ടന്റെ പാത്രത്തിലെ മിച്ചമാണെന്ന് വീരുമുതലാളിക്കറിയാം. മകനതറിയില്ലെങ്കിലും!. അത് പിണാറായിക്കുമറിയാം. തോൽക്കുന്ന തിരഞ്ഞെടുപ്പിൽ പിണക്കി വിട്ടാൽ ജയിക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റിനു കടിപിടികൂടാൻ ലവന്മാരു കാണില്ലല്ലോ.
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് സി.പി.എം. പതിനാറ് + സി.പി.ഐ. നാല് എന്ന ഫോർമുലയിൽ അങ്ങു പോകും. ബാക്കിയെല്ലാം കരയിലിരുന്ന് കളികണ്ടാൽ മതി. എന്താ അങ്ങിനെ പോരെ ? ഇനി സി.പി.ഐക്കു വേണേൽ പൊന്നാനി തിരിച്ചു കൊടുക്കാം. നിന്നു തോറ്റോട്ടെ. കഷ്ടിച്ചു ജയിച്ചാൽ അതും മുതൽക്കൂട്ടു തന്നെ.
അവസാനത്തെ പ്രശ്നം മദനി-രാമൻ പിള്ള ബാന്ധവം ആണ്.
മദനിക്ക് മുസ്ലീം ജനവിഭാഗത്തിന്റെയിടയിൽ എത്രമാത്രം സ്വാധീനം ഉണ്ട് എന്നു തിരിച്ചറിയാൻ ഇതിലും നല്ല അവസരമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനാണ് ഈ ബന്ധം ഉണ്ടായതെങ്കിൽ മദനി പറയുമായിരുന്നു തന്റെ പ്രഭാവംകൊണ്ടാണ് പതിനെട്ടു കെട്ടിയതെന്ന്. ഇപ്പഴോ. ആ ക്ലെയിം ഇല്ല.ചാത്തൻ- മറുത-കാളി-കൂളി, പിന്നെ മദനി. നിന്നോട്ടെ കൂടെ.
രാമൻപിള്ള കുറെ നാളായി വീട്ടിലിരുപ്പാണ്. കൂടെ കുറെ ചുറുചുറുക്കുള്ള ചെറുപ്പക്കാരും ഉണ്ടെന്നു പറയുന്നു. ബി,ജെ.പി.യിലും അഭിപ്രായവ്യത്യാസമുള്ള ചെറുപ്പക്കാർ മുറുമുറുപ്പോടെ കഴിയുന്നുണ്ട്. ഈ പറച്ചിലൊക്കെ ശരിയാണെങ്കിൽ ബി.ജെ.പി.യിലെ ചുള്ളന്മാർ രാമൻപിള്ള വഴി അരിവാൾ-ചുറ്റിക-നക്ഷത്രത്തിൽ വോട്ടു കുത്തും. ഈ ചുള്ളന്മാരുടെ വിപ്ലവവീര്യം കണ്ണൂർകാരനായ പിണറായി സഖാവിനു നന്നായറിയാം. ഇനിയിപ്പൊ, ബന്ധം ശരിയാകുന്നെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ കാളി-കൂളി-മറുത പോകുമ്പോൾ ചാത്തനും പൊയ്ക്കോട്ടെ. ആർക്കു നഷ്ടം ?
മലയാളിയുടെ രാഷ്ട്രീയം അരച്ചുകലക്കി വിപ്ലവാദിലേഘ്യം വിൽക്കുന്ന പിണറായി വൈദ്യനോട് ആടലോടകത്തിന്റെ ഔഷധമൂല്യം പറഞ്ഞുകൊടുക്കണോ. നഷ്ടം വരുന്ന ഒരു കളിക്കും അദ്ദേഹം നിൽക്കില്ല.
ഇത്രയും മനസ്സിലാക്കാൻ പറ്റാതെ പോയ ഇടതുപക്ഷ വിശകലന വിദഗ്ദന്മാരെ പടിയടച്ചു പിണ്ഡം വയ്ക്കാലാണ് അടുത്ത നടപടി. ഇത്രയും സിമ്പിൾ ലോജിക്കലായ ഒരു കാര്യം മനസ്സിലാക്കാതെ പത്രങ്ങളായ പത്രങ്ങളിലൊക്കെ വിശകലനപണ്ഡാരമടങ്ങുന്നവൻമാരെ
മുക്കാലിൽ കെട്ടി അടിക്കണ്ടെ. ഹല്ല നിങ്ങളു പറ.
Wednesday, May 20, 2009
Subscribe to:
Post Comments (Atom)
16 അഭിപ്രായ(ങ്ങള്):
പാവം, പറ്റിയതോ പറ്റി.
ഇനിയെങ്കിലും പാവം പിണറായിയെ വെറുതേ വിട്ടുകൂടെ.. ?
ക്രൌഡ് പുള്ളാറായ മകൻ മുരളിയും(കോപ്പ്.)
:)
തള്ളേ കലിപ്പ് തന്നേ... അല്ലേലും പിണറായിക്കിത്തിരി ബുദ്ധിയുണ്ട്, അതില്ലാത്തത് അച്ചുമാമനും പ്രകാശേട്ടനുമാണ്. നാട്ടാര്ക്കനുസരിച്ചു തുള്ളാനിറങ്ങിയവര്. എന്തായാലും കോപ്പ് വീരേട്ടന്റെ സ്വഭാവം ആ പാര്‍ട്ടീടെ തന്നെയാന്ന് നമ്മൂടെ അപ്പനും മകനും കര്ണ്ണാടകേലും കാട്ടി തന്നല്ലോ.. ഇനി നമുക്കു കളികാണം. പക്ഷേ ഫോര്‍വേര്‍ഡ് കളിക്കുന്ന അച്ചുമാമനെ എത്രയും പെട്ടന്ന് ഒരു സബ്സ്റ്റിറ്റ്യൂട്ട് ഇറക്കി വലിപ്പിച്ചേല് ഇതു തന്നെ തൂടരും....
കൊട്ടോട്ടിക്കാരന്,കുരുത്തംകെട്ടവൻ,
പിണറായിക്കുള്ളത്ര ബുദ്ധിയുടെ പത്തു ശതമാനം അച്ചുതാനന്ദൻ സഖാവിനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടരി ആകുമായിരുന്നു.
കാപ്പിലാൻ, ഇവിടെയൊക്കെ വന്നു നോക്കിയതിനു നന്ദി. കമെന്റിനു ഒരു മുട്ടൻ (65 വയസ്സായത് )കോഴിബിരിയാണി.
Its simple! Dats y Pinarayi is Pnarayi... U made it in good form.. Thanks and congrats!
Evry1 knws it! Still our media's are lagging!
കോഴിബിരിയാണിയുടെ എണ്ണം കൂടുന്നല്ലോ എന്റെ വേളാങ്കണ്ണി മാതാവേ.
ഇതിനൊക്കെ കാശിനു ഞാനെവിടെപ്പോകും. :)
നന്ദി സുധീഷ്.
പോസിറ്റീവായ നിരീക്ഷണം ..
ശെരിക്കും യുക്തിപരം..
ഇത് തന്നെയാകാം സത്യത്തില്‍ പിണറായി ഉദ്ദേശിച്ചതും..
Very Good post. You guys rock !!
May be Pinarayi was not a fool, he was just trying to see how low someone can go in politics in a nothing (more) to lose election :).
Same about Achumama, he realised why Karunakaranji was so attracted to that chair. He too realized Chair is more important than party.
ക്രൌഡ് പുള്ളാറായ മകൻ മുരളിയും(കോപ്പ്.).... :)) ROFL ... Thanks for making me laugh
hAnLLaLaTh,
പിന്നല്ലാതെ!
free,
നന്ദി വന്നതിനും കമന്റിയതിനും
ഈ പോസ്റ്റിന്റെ ഒരു കോപ്പി പിണറായിക്കയച്ചു കൊടുക്കണം. അപ്പോഴെങ്കിലും പിണറായി സ്വയം പറഞ്ഞുപോകും 'എന്നെ സമ്മതിക്കണം'
രാഷ്ട്രിയത്തില്‍ അത്ര പിടിപാട് പോരാ മാഷേ
ant, thats a wonderful observation. who told you dont have much intrest in politics, this blogs shows you are a puli alla "sinham" thannney!
അത് കലക്കി
കടത്തുകാരന്,അരുണ്‍,ഞാനും എന്റെ ലോകവും,
ഇവിടെ വന്ന് ഇതു വായിക്കാൻ തോന്നിയതിനും കമെന്റിനും നന്ദി.
മുക്കുവന്,
രാഷ്ട്രീയം ഉറുമ്പിനു താല്പര്യമില്ലായെന്നു പറഞ്ഞത് മടുത്തിട്ടാണ്. പണ്ട് കുറെ കൊടിപിടിച്ചിട്ടുണ്ട്. ഇന്ത്യ ഭരിക്കാൻ നെഹ്രു കുടുബത്തിനു മാത്രമേ അറിയാവൂ എന്നു സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയുന്നതു കേട്ടതു മുതൽ അതു നിർത്തി. പിന്നെ നേരെ ചൊവ്വേ പത്രം പോലും വായിക്കാത്ത (വായിച്ചിട്ടും വല്യ കാര്യമില്ല.:) ) ഉറുമ്പ് എന്തു രാഷ്ട്രീയം പറയാൻ.
മോനെ , രാഷ്ട്രീയ ത്തില്‍ അത്ര പിടിപാടില്ല ..പോസ്റ്റ് വായിച്ചുനോക്കി കൊള്ളാം..ഭാവുകങ്ങള്‍ !
പിന്നേ, മോന്റെ സംശയത്തിന് എന്റെ ബ്ലോഗില്‍ മറുപടി ഇട്ടിട്ടുണ്ട്
വിജയലക്ഷ്മി ആന്റി, ഇവിടെ വന്ന് നോക്കിയതിനും കമെന്റിനും നന്ദി. ഒരു കുരിപ്പ് (ര മനഃപൂർവ്വം) അവിടെയും ഇട്ടിട്ടുണ്ട്.
Post a Comment