അഭിവന്ദ്യ മാർ പൌവ്വത്തിൽ തിരുമേനിക്ക് കമ്മ്യുണിസ്റ്റ് മർക്സിസ്റ്റ് പാർട്ടി കേരള ഘടകം സിക്രട്ടറി പിണറായി വിജയൻ എഴുതുന്നത്.,
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ വെളിച്ചത്തിൽ ഞാൻ ഞങ്ങളുടെ പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ - മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തുമെന്നും ക്രിസ്തീയ ജനവിഭാഗങ്ങൾക്കുണ്ടായ ആശങ്ക ഇല്ലാതാക്കുവാനാവശ്യമായ നടപടി സ്വീകരിക്കും-എന്നു പറഞ്ഞത് വ്യക്തമല്ലെന്നും അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട്കൊണ്ട് റവ: ഡോ: മാണി (തെറ്റിദ്ധരിക്കരുത്, തെക്കന്മാരുടെ മാണി അല്ല, അസ്സൽ മാണി സാറിന്റെ മാണി) പുതിയിടം വശം കൊടുത്തയച്ച കത്തു കിട്ടി. അഭിവന്ദ്യ തിരുമേനിക്ക് അങ്ങിനൊരു സംശയം ഉണ്ടാകത്തക്കതരത്തിൽ എന്റെ പ്രസ്താവനയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അടിയനോടു മാപ്പാക്കണം. തിരുമേനിക്ക് അനിഷ്ടം തോന്നിയതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ കച്ചിയിൽ തൊടാതെ പോയതെന്ന് ഞങ്ങൾക്ക് ഉത്തമബോദ്ധ്യം വന്നിട്ടുണ്ട്. ഇനി കൊന്നാലും തിരുമേനിയുടെ അനിഷ്ടം സമ്പാദിക്കുന്ന ഒരു പ്രവർത്തിയും എന്റെയോ എന്റെ പാർട്ടിയുടെയോ പക്ഷത്തുനിന്നും ഉണ്ടാകില്ലായെന്ന് അടിയൻ ഇതിനാൽ ദൈവനാമത്തിൽ ഉറപ്പുതരുന്നു. അഖിലാണ്ഡമണ്ഡലം മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ മനസ്സുമുഴുവൻ അങ്ങയുടെ വിരൽത്തുമ്പിലാണെന്ന് അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽപ്പോലും തെളിയിക്കപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കാൻ താമസ്സിച്ചുപൊയതാണ് ഞങ്ങൾക്കു പറ്റിയ തെറ്റ്. അതു മനസ്സിലാക്കിക്കൊണ്ട്, അങ്ങയെ പ്രീതിപ്പെടുത്താനുള്ള പതിനേഴിന പരിപാടികൾ ഉടൻ പ്രഖ്യാപിക്കുന്നതും അടുത്ത ഒരു വർഷത്തിനിടയിൽ സമയ ബന്ധിതമായി നടപ്പാക്കുന്നതുമാണ്.
നടപ്പാക്കാനിദ്ദേശിക്കുന്ന അജണ്ട. (അങ്ങേക്കിഷ്ടമില്ലാത്തത് വെട്ടാം.)
1. ഏകജാലം പരിപാടി കൊണ്ടുവന്ന മൈക്കുണൻ ബേബിയെ ഉടൻതന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും. (അല്ലെങ്കിലും അവന് മറ്റേ കസേരയിൽ ഒരു കണ്ണുണ്ട് )
2. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും നിയമന-പ്രവേശന അവകാശം സുതാര്യമാക്കും. അതായത് അച്ചന്മാരുടെ ഇഷ്ടംപോലെ ചെയ്തോളാൻ നിയമം കൊണ്ടുവരും.
3. പാഠപുസ്തകം തയ്യാറാക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ബിഷപ്പ്ഹൌസിന്റെ കീഴിൽ നിക്ഷിപ്തമാക്കും.
4. മുഴുവൻ പാഠപുസ്തകങ്ങളുടെയും അച്ചടി തിരുവനന്തപുരത്തെ സെന്റ്.ജോസഫ് പ്രസ്സിനെ ഏൽപ്പിക്കും.
5. കേരളത്തിലെ സകല ഗവ: സ്കൂളുകളുടെയും ഭരണം ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലാക്കും.
6. ദേവസ്വം ബോർഡ്, വക്കഫ് ബോർഡ് മുതലായവ പിരിച്ചുവിട്ട്, അവയുടെ ഭരണം ബിഷപ്പുമാരെ ഏൽപ്പിക്കും.
7. ആഴ്ച്ചയിൽ എല്ലാ വെള്ളിയാഴ്ചയും അരമനയിൽ വന്നുകണ്ട് അഭിവന്ദ്യ പിതാവിന്റെ കൈ മുത്തും (വേണേൽ ചെരിപ്പും)
8. വരുന്ന കർക്കിടകത്തിൽത്തന്നെ റോമിൽച്ചെന്ന് മാർപ്പാപ്പയെക്കണ്ട് അനുഗ്രഹം വാങ്ങും.
9. പാർട്ടിയിൽ ഇനിമേലിൽ ഒരു നിരീശ്വരവാദിയേയും പൊറുപ്പിക്കില്ല. (അച്ചുതാനന്ദനെ ഉടൻ പുറത്താക്കും )
10. ശേഷിക്കുന്ന പാർട്ടിക്കാരെ മുഴുവൻ മാർഗ്ഗം കൂടിക്കും.
11. അഭയക്കേസ് ഉടൻ എഴുതിത്തള്ളും
12. കന്യാസ്ത്രീമഠം, ബിഷപ്പ്ഹൌസ് എന്നിവയുടെ ഏഴു കിലോമീറ്റർ ചുറ്റളവിൽ പോലീസ് പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കും.
13. മേലിൽ കന്യാസ്ത്രീമഠങ്ങളിൽ നടക്കുന്ന എല്ലാ ദുരൂഹമരണങ്ങളും ആത്മഹത്യയായി എഴുതിത്തള്ളും.
14.ബിവറേജസ് കോർപ്പറേഷൻ ബിഷപ്പ് ഹൌസിന്റെ കീഴിലാക്കും.
15. പുറമ്പോക്കു സ്ഥലങ്ങൾ മുഴുവൻ ബിഷപ്പ്ഹൌസിനെ ഏൽപ്പിക്കും.
16.തിരുവമ്പാടിയിൽ നവീനമാത്രുകയിലിള്ള പള്ളി പണിയും.
17. ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള സകല കോളെജുകളിലും സ്കൂളുകളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ തടയാൻ ഓരോ ക്ലാസ് മുറിക്കു പുറത്തും രണ്ട് എസ്.എഫ്.ഐക്കാരും, ഗേറ്റിൽ അഞ്ചു സി.ഐ.റ്റി.യു. ക്കാരും കാവൽ നിൽക്കും.
Saturday, May 30, 2009
Subscribe to:
Post Comments (Atom)
37 അഭിപ്രായ(ങ്ങള്):
ഹിഹിഹിഹിഹിഹിഹിഹിഹി.....
സര്‍ക്കാര്‍ സ്കൂളുകളില്‍ വേദപാഠം സിലബസില്‍ ഉള്‍പ്പെടുത്തണം,
അന്തി കൂദാശകള്‍ ആര്‍ക്കൊക്കെ എങ്ങനെ ഒക്കെ നടത്തണം എന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിഷപ്പിന് നല്‍കികൊണ്ട് നിയമം കൊണ്ടുവരണം.. ഇതൊക്കെ എന്താ വിട്ടുകളഞ്ഞത്? പിള്ളകള് ചൊറിഞ്ഞിട്ടും അറിഞ്ഞില്ലേ ഇതൊക്കെ?
ഞാന്‍ ചാണക്യന്റെ കമന്റ് കോപ്പി പേസ്റ്റി :)
ഫാസിസ്റ്റ് സത,ഈ ചൊറിച്ചിൽ ഇന്നുണ്ടായതല്ല. നൂറ്റാണ്ടുകളായി ഉള്ളതാണ് ഈ ചൊറിച്ചിലിന്റെ സൃഷ്ടിയാണ് കമ്മ്യൂണിസം..., പാതിരിമാർ ഉള്ള കാലം ഈ ചൊറിച്ചിൽ നിലനിൽക്കും. കഴുതയെ ബഹുമാനിച്ച കഥ അറിയാമോ ??? ബഹുമാനിച്ചത് കഴുതെ ആയിരുന്നില്ല അതിന്റെ മുകളിൽ ഇരുന്ന വിഗ്രഹത്തെ ആയിരുന്നു.കഴുത തെറ്റുദ്ധരിച്ചു ലോകം മുഴുവൻ എന്നെ വണങ്ങുന്നു എന്ന്.....
ഉറുമ്പേ പൊളിച്ചടുക്കി..., നന്നായിരുന്നു
ബാല,
കഴുതകളെ ഗര്‍ജിക്കാന്‍ പഠിപ്പിച്ചത് ആരാണ്? ഇത്തരം മതത്തിന്റെ ലേബലില്‍ ഉള്ള കഴുതകള്‍ ആല്ലേ എല്ലാം തീരുമാനിക്കുന്നത്? കമ്യൂണിസ്റ്റുകാരും ഇവരുടെ ഒക്കെ പുറകെ നടന്നും അവര്‍ക്ക് വേണ്ടി ആടുകളെ പട്ടികള്‍ ആക്കുകയും ചെയ്തിട്ടുള്ളതല്ലേ? അതിനാല്‍ "ബന്ധുവാര്? ശത്രുവാര്? എല്ലാം....."
ചാണക്യൻ, ബിനോയ് ചിരിക്കാനല്ലാതെ മറ്റെന്തു ചെയ്യാൻ. നന്ദി, വന്നതിനും കമന്റിയതിനും.
ബാല, കഴുതകളുടെ കാലമാണിത്. ആ കഴുതകളെല്ലാംകൂടെ ഒന്നിച്ചുചേർന്ന് ഉറക്കെക്കരയുന്നു “ പൊതുജനം കഴുത.....ബ്ഹേ.....”
ബാല സതക്കുകൊടുത്ത കമെന്റ് എനിക്കു ബോധിച്ചു. വന്നതിനും കമെന്റ്റിയതിനും നന്ദി.
സത, ഇത് അച്ചന്മാരുടെ മാത്രം കാര്യമല്ല, പാണക്കാടൻമാരും, വീർസവർക്കർക്കർക്ക് പേരുദോഷം ഉണ്ടാക്കാൻ ജനിച്ച പൈതങ്ങളും ഇതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. കഷ്ടമെന്താണെന്നുവച്ചാൽ, നമ്മുടെ രാഷ്ട്രീയക്കാരെല്ലാം അവരുടെ എച്ചിൽപ്പാത്രം നക്കുന്നൂവെന്നുള്ളതാണ്.
കമെന്റിനു നന്ദി.
സത, കമ്മ്യൂണിസ്റ്റുകാരെ പേരെടുത്തു പറയുമ്പോൾ വരികൾക്കിടയിൽ വായിക്കാവുന്ന ഒന്നുണ്ട്. കോണ്ഗ്രസ്സുകാർ കട്ടാൽ, അതവരുടെ ശീലം, ലീഗു കട്ടാൽ, അതവരുടെ കുടുംബസ്വത്ത്, ബീ.ജെ.പിക്കാർ കട്ടാൽ അതവരുടെ അവകാശം. ഇതിനിടയിൽ കമ്മ്യൂണിസ്റ്റുകാർക്കെന്തുകാര്യം, അല്ലേ. ഇത്രയൊക്കെ മൂല്യച്യുതിവന്നിട്ടും കമ്മ്യൂണിസ്റ്റുകാരിൽനിന്നും നല്ലതുചിലതൊക്കെ പ്രതീക്ഷിക്കുന്നു ജനം. അതൊരു നല്ല കാര്യം തന്നെയല്ലേ.
സത, പറഞ്ഞിരിക്കുന്ന അഞ്ചാമത്തെ നടപടിയിൽ സതക്കുള്ള ഉത്തരമുണ്ട്. ഗവ: സ്കൂളുകളെല്ലാം പള്ളിയെ ഏൽപ്പിക്കുമ്പോൾ പിന്നെ അവരേറ്റോളും മറ്റെക്കാര്യം. :)
ഭരണകാര്യങ്ങളിലെ അമിതമായ കൈകടത്തൽ സഹിക്കാനാവാതെ പത്മനാഭസ്വാമിക്ഷേത്രത്തിലെ പൂജാരിമാരെയെല്ലാം ഒന്നിച്ച് സ്വാതിതിരുന്നാൾ (ആണോ) പടിയടച്ചു പിണ്ഡം വച്ചതായി വായിച്ചതോർക്കുന്നു. ചരിത്രം വല്യ പിടിയില്ല.
ഉറുമ്പ്,
കോണ്‍ഗ്രസ് ആയാലും, ലീഗായാലും, ബി ജെ പി ആയാലും, സി പി എം ആയാലും പോക്ക്രിതരം കാണിച്ചാല്‍ പോക്ക്രിതരം തന്നെ.. അതിനെ ഒരിക്കലും മുന്‍ വിധിയോടെ സമീപിക്കരുത് എന്നാണു എന്റെ ആഗ്രഹം.. അത് പോലെ തന്നെ മതങ്ങളും ജാതികളും...
ഹുംംംംം ( നീട്ടി ഒരു മൂളല്‍ വിത്ത് ദീര്‍ഘ നിശ്വാസം)
:)
ഹും താങ്കളെ സഭയുമായി സംസാരിക്കാനുള്ള മധ്യസ്ഥന്‍ ആക്കും ...സൂക്ഷിച്ചു നടന്നോ........
നടക്കട്ടെ ..........നടക്കട്ടെ..........
Hi friends, I have a problem with my mozhi and varamozhi. I can't type malayalam properly. I dont know why. I just formatted my computer and reinstalled all softwares. After installing anjali. i can read well but when typing its not coming properly. So for the time being I have to use my poor english.
Anyway thanks to all.
Vaazhkkodan, sannikkuttan, Thanks.
Thomma, enyyeyangu konnere. :(
:)
തള്ളേ കലിപ്പുകള് തീർന്ന് കേട്ടാ.....ഇനി നമക്കു മലയാളത്തിൽ പേശാം.
രാമചന്ദ്രനു നന്ദി.
ഉറുമ്പ് എഴുതിയത് ദാ............ ഇന്ന് പിണറായി പറഞ്ഞിട്ടുണ്ട്.
ഇനി വരുന്നത് കൂതറ തിരുമേനിമാരുടെ കാലം
നന്ദി ഉറുമ്പേ
:)
നോ കമന്റ്...!
രണ്ടാം വിമോചനസമരത്തിന്റെ കാറ്റുകളഞ്ഞ ഉഗ്രന്‍ പോസ്റ്റ്.
hAnLLaLaTh, Santhosh, Karimeen,
ആര്. എപ്പോ, എന്തു പറഞ്ഞു?
നന്ദി, വന്നതിനും കമെന്റിനും.
പ്രീയമിത്രം സത,
ജനം കഴുതയാണ് എന്ന ധാരണ ശരിയാണോ? ഞാനതിൽ വിശ്വസിക്കുന്നില്ല, കാരണം അല്ല എന്ന് ഈ ജനവിധി കണ്ട് മനസ്സിലാക്കാം. മന്മോഹൻ സിംഗിന്റെ ഭരണ നൈപുണ്യമാണ് ഈ വിജയത്തിന് പിന്നിൽ എന്ന് ധരിക്കുന്നു എങ്കിൽ അത് രാഷ്ട്രീയ പാപ്പരത്തം.കേരളിത്തിലെ (ഇന്ത്യയിലെ) ജനങ്ങൾ രാഷ്ട്രീയാന്ധത ബാധിച്ചവരല്ല എന്നുകൂടെ തെളിയിക്കുന്നതായിരുന്നു ഈ ജനവിധി, കേരളത്തിലെ പള്ളികൾ ഇറക്കിയ ഇടയലേഖനത്തിന്റെ ഇമ്പാക്റ്റ് ആയാണ് താങ്കൾ ഈ വിജയം (കേരളത്തിലെ) കാണുന്നതെന്ന ധ്വനി താങ്കളുടെ കമന്റിൽ കണ്ടു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പാളിപ്പോയ രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ ആണ്, ഈ വിജയത്തിന്റെ മുഖ്യശില്പി, ആ വിഗ്രഹത്തെ തിരിച്ചറിയാതെ, പള്ളികൾ ചൊറിഞ്ഞിട്ടാണ് എന്നു ധരിക്കുന്നത്, മുകളിലെ പാർട്ടിധരിച്ചതുപോലെ എന്നു തന്നെയല്ലെ.!, ഒരിക്കൽ മാത്രമേ കേരളക്കര കഴുതകളെ പോലെ വോട്ട് ചെയ്തുള്ളു 1977ൽ ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ഇന്ദിരയ്ക്ക് എതിരെ കുത്തിയപ്പോൾ, നമ്മൾ ഏകമനസ്സായി ഇന്ദിരയ്ക്ക് കുത്തി അത് ചരിത്രം. പിന്നെ ഓരോ തിരഞ്ഞെടുപ്പും അവലോകനം ചെയ്താൽ മലയാളിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് കാണാം, ഏറിയ കാലവും നമ്മൾ പ്രതിക്ഷേത വോട്ടുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് തങ്ങളുടെ വിജയമായ് അഘോഷിച്ചാൽ അതും മേൽപ്പടി തന്നെ. കോൺഗ്രസ്സിന്റെ ഭരണ നൈപുണ്യമായിരുന്നെങ്കിൽ എന്തുകൊണ്ട് കേവല ഭൂരിപക്ഷം ഒരു ദേശിയ പാർട്ടിക്ക് കിട്ടിയില്ല ? മന്‍മോഹൻസിംഗ് ആണ് വിജയത്തിന് പിന്നിൽ എന്നു പറയുമ്പോൾ എന്തുകൊണ്ട് ഇലക്ഷന് മന്മോഹൻ ജനവിധി തേടിയില്ല. കോൺഗ്രസ്സിന്റെ ധനതത്വ വിദ്വാൻ മാരിൽ ഇളമുറക്കരനായ ചിദംബരത്തിന് രണ്ടാമതും വോട്ട് എണ്ണിയിട്ടാണ് ജയിക്കാൻ കഴിഞ്ഞത്. മന്മോഹൻ കോൺഗ്രസ്സിന്റെ ലേബലിൽ പഞ്ചാബിൽ മത്സരിച്ചാൽ കെട്ടിവച്ച കാശുപോലും കിട്ടില്ല, തിരഞ്ഞെടുപ്പിനെ ഒരു പരിധിവരെ സ്വാധീനിച്ച ഒന്നാണ് കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി. രണ്ടാമത് കാർഷിക കടം എഴിതിതള്ളുക എന്ന പദ്ധതിയും, ഈ രണ്ട്പദ്ധതിക്കും ബീജാവാപം നടത്തിയത് ആരെന്ന് ജനം മനസ്സിലാക്കിയില്ല. ഈ രണ്ട് പദ്ധതിയ്ക്കും ബഡ്ജറ്റിൽ പണമില്ല എന്ന് കട്ടായം പറഞ്ഞ മുതലാളിത്തതത്വശാത്രത്തിന്റെ വളർത്തുമക്കളായ മന്മോഹനും, ചിദംബരവും അവസാനം ഇരിക്കാൻ കസേരകിട്ടാതാവും എന്ന കർക്കശ താക്കിതിന് മുന്നിൽ മുട്ടുമടക്കി, ഈ നയങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം ശരിക്കും മനസ്സിലാക്കിയവരായിരുന്നു മന്മോഹൻ, സോണിയ തുടങ്ങിയവർ ഇടതുചിന്തയോട് അവർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു, സത തിരിച്ചറിയുക ഈ തത്വശാസ്ത്രം അംബാനിമാർക്കോ ടാറ്റമാർക്കോ ബിൽഗേറ്റ്സ്മാർക്കോ ഒള്ളതല്ല, ഭക്ഷണമില്ലാത്തവനും, ചൂഷണം ചെയ്യപ്പെടുന്നവനും, തിരസ്കരിക്കപ്പെടുന്നവനും ഉള്ളതാണ്…..സമൂഹ നന്മലക്ഷ്യമാക്കിയുള്ളതാണ്, ഇവിടെ മതത്തിനും ജാതിക്കും, സമ്പത്തിനുമൊക്കെ മനുഷ്യന് ശേഷമേ സ്ഥാനമുള്ളു. അപ്രിയ സത്യങ്ങൾ ആരും കേൾക്കാൻ താത്പര്യപ്പെടില്ല, ഇടതുപക്ഷക്കാരനും വലതുപക്ഷക്കാരനും……കമ്മ്യൂണിസം എന്നാൽ ഉള്ളവന്റെ പിടിച്ച് പറിച്ച് ഇല്ലാത്തവന് കൊടുക്കുന്നതാണ് എന്ന് ധരിക്കുന്നവർ ഈ സമൂഹത്തിൽ ഏറേഉണ്ട്, (വിദ്യാഭ്യാസ്ം ഉള്ളവനും ഇല്ലാത്തവനും ഇക്കാര്യത്തിൽ തുല്ല്യർ) മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാണ് …… എല്ലാ മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ്കൾ തന്നെ……കമ്മ്യൂ ണിസം എന്നാൽ സി.പി.എം എന്ന് നിർവ്വചിക്കണോ സത മുതലാളി…… :)
മിത്രം ബാല,
ഞാന്‍ കഴുത എന്നുദ്ദേശിച്ചത് സഭാ നേതാക്കളെ ആണ്. താങ്കള്‍ പറഞ്ഞ കഥയുടെ ഉള്ളില്‍ നിന്നാണ് അങ്ങനെ വിശേഷിപ്പിച്ചത്. അവര്‍ എന്തെങ്കിലും ചെയ്തിട്ടാണ് ഇടതു പക്ഷം തോറ്റത് എന്ന് കരുതുന്നില്ല..
എന്റെ ചിന്തകള്‍ എന്റെ ബ്ലോഗ്ഗില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട് ..വായിക്കുമല്ലോ..
ഞാന്‍ മുതലാളി ആയതില്‍ സന്തോഷിക്കുന്നു..:-)
മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാണ് …… എല്ലാ മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ്കൾ തന്നെ……കമ്മ്യൂ ണിസം എന്നാൽ സി.പി.എം എന്ന് നിർവ്വചിക്കണോ??
ബാലയുടെ അഭിപ്രായത്തോടെ പൂർണ്ണമായി യോജിക്കുന്നു..
മനുഷ്യസ്നേഹമാണ് കമ്മ്യൂണിസം, മനുഷ്യത്വമാണ്, കരുണയാണ് …… എല്ലാ മനുഷ്യസ്നേഹികളും കമ്മ്യൂണിസ്റ്റ്കൾ തന്നെ……കമ്മ്യൂ ണിസം എന്നാൽ സി.പി.എം എന്ന് നിർവ്വചിക്കണോ??
Hats off,! Bala.
ബാലയുടെ ഈ കമെന്റ് വായിക്കാൻ ഈ ബ്ലോഗു കാരണമായതിൽ ഞാൻ അഭിമാനിക്കുന്നു.
നന്ദി ബാലാ. കമ്മ്യൂണിസത്തെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു.
ധൃഷ്ടദ്യുമ്നൻ , നന്ദി
തള്ളേ രാഷ്ട്രിയം!!
ഒള്ളി സ്മൈലി
:)
ഹിഹിഹിഹിഹിഹിഹിഹിഹി.....
ഒരു ചിരി ഇരിക്കട്ടെ.. എന്തു വേണമെക്കിലും അർത്ഥമാക്കാമല്ലോ
ഉറുമ്പിന്റെ കടി ശരിക്കുമേറ്റു :)
കൊള്ളാം
കൊള്ളാം
അരുൺ, കുറെ രാഷ്ട്രീയവും ആകാം.... :)
വരവൂരാൻ, മ്മക്കു ചിരിക്കാനും വേണ്ടെ, ചിലതൊക്കെ.
പോങ്ങമ്മൂടൻ, നന്ദി.
വിജയലക്ഷ്മി ആന്റി, നന്ദി
വന്നതിനും കമെന്റിനും എല്ലാ പുലികൾക്കും നന്ദി.
ഉറുമ്പേ സത തകർക്കണ് തള്ളെ!!!!
ഇതിൽ ക്ലിക്കുക
ബാക്കി ഇവിടെ വായിക്കാം
ഹാ! ഇനി ഇതൊക്കെയെ പറ്റു. പുലിക്ക് പുല്ലെങ്കിലുമുണ്ടായിരുന്നു അവസാനം.
കമ്മ്യൂണിസം മഹത്തായ ആശയം തനെയാണ്.ഒരിക്കലും അതിന്റെ പ്രസക്തി നശിക്കില്ല.
പോസ്റ്റ് നന്നായിരിക്കുന്നു ഉറുമ്പേ......
Post a Comment