Sunday, June 28, 2009

ബ്ലോഗിങ്ങിന്റെ രണ്ടു വർഷം.

2007 ജൂൺ 29 നാൺ ഞാൻ ആദ്യമായി എന്റെ സ്വന്തം ബ്ലോഗു തുടങ്ങുന്നതും അതിൽ ഒരു പോസ്റ്റ് ഇടുന്നതും. അതിനു ഏതാനും മാസങ്ങൾക്കുമുൻപ് ഓർക്കൂട്ടിൽ ഒരു സുഹ്രുത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ലോഗിലേക്കുള്ള ലിങ്കുവഴിയാണ് ഇങ്ങനൊരു സംഭവം ഉണ്ടെന്നുതന്നെ അറിയുന്നത്. അതുവഴി പിന്നെ ഒരു യാത്രയായിരുന്നു. മലയാളം യൂണികോഡിന്റെ വികസത്തിൽ സ്തുത്യർഹമാ‍യ പങ്കുവഹിച്ച പലരുടെയും ബ്ലോഗുകൾ (ആരുടെയും പേരെടുത്തുപറയുന്നില്ല.) കണ്ടു. ആരുടെയെങ്കിലും ബ്ലോഗിൽ കമെന്റിടുന്നത് പിന്നെയും എത്രയോ കഴിഞ്ഞാണ്.എനിക്കു ബൂലോകം പരിചയപ്പെടാൻ കാരണമായ ആ സുഹ്രുത്തിനും, പിന്നെ എന്റെ ബ്ലോഗുവായനക്കു പ്രചോദനമായ വിശാലനും നന്ദി.വിശാലന്റെ ബ്ലോഗുവഴി മറ്റുപലരുടെയും ബ്ലോഗു കണ്ടു. പിന്നെ ചിന്ത എന്ന അഗ്രിഗേറ്റർ പരിചയപ്പെട്ടു. അങ്ങിനെ പലരുടെയും ബ്ലോഗുകൾ വായിച്ചതിനു ശേഷമാണ്, രണ്ടു വർഷം മുൻപ്‌ ഇതേ ദിവസം ഉറുമ്പ് എന്നപേരിൽ ബ്ലോഗു തുടങ്ങുന്നത്.
വായനാസുഖം തരുന്ന ഒട്ടേറെ രചനകൾ ഉണ്ടായിരുന്നതിനാൽ, അതു മുഴുവൻ കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടു മനസ്സിലാക്കി, മുഴുവൻ ബ്ലോഗും വായിച്ച്, അതിൽനിന്നും എനിക്കിഷ്ടപ്പെട്ടതു തിരഞ്ഞെടുത്തു മറ്റുള്ളവർക്കു പങ്കുവയ്ക്കുക എന്ന ഉദ്ദേശമായിരുന്നു “ഉറുമ്പുകടികൾ” എന്ന ബ്ലോഗ് തുടങ്ങാൻ കാരണം. പക്ഷേ ദിവസവും പോസ്റ്റുചെയ്യപ്പെടുന്ന എല്ലാ ബ്ലോഗും വായിച്ച് ഒരു തിരഞ്ഞെടുപ്പു നടത്തുക എന്നത്, എന്നെപ്പോലെ ദിവസം പന്ത്രണ്ട് മണിക്കൂറിലേറെ പണിയെടുക്കുന്ന ഒരാൾക്ക് കഴിയുന്നതല്ല എന്നുവന്നപ്പോൾ, തിരഞ്ഞെടുപ്പു നിർത്തിയെങ്കിലും എനിക്കു പറയാനുള്ളതു പറയാനായി ബ്ലോഗു നിലനിർത്തി.

ഇതിനിടയിൽ ഒരുപാടു അങ്കങ്ങൾ കണ്ടു. സദുദ്ദേശപരമായി ഉപയോഗിക്കാനായി “ബ്ലോഗർ.കോം” തരുന്ന സൌജന്യമായ സേവനത്തെ മറ്റൊരുവന്റെ വ്യക്തിഹത്യക്കു മാത്രമായി ഉപയോഗിക്കുന്നതും കണ്ടു. പല കൂട്ടായ്മകളും രൂപംകൊള്ളുന്നത് കണ്ടു. എനിക്കെന്തോ അത്തരം കൂട്ടയ്മകളിൽ പങ്കുചേരാൻ തോന്നിയില്ല. ഒരു സ്വതന്ത്ര മാധ്യമം എന്ന നിലയിൽ നിന്നും,അതിലൊരു കൂട്ടായ്മ മറ്റൊരു ചേരിതിരിവിനു കാരണമാകും എന്ന തോന്നൽകൊണ്ടുതന്നെ. അതുകൊണ്ടുണ്ടാകാവുന്ന പക്ഷപാതം എനിക്കുണ്ടാകരുതെന്നും വിശ്വസിച്ചു.അതു നന്നായെന്നു പിന്നെ മനസ്സിലായി. ഈ മാധ്യമം മലയാളത്തിന്റെ മുഴുവൻ പിത്രുത്വം ഏറ്റെടുക്കാൻ കെൽ‌പ്പുള്ളതാണെന്നും, താങ്കളുടെ രചനകൾ ലോകോത്തരങ്ങളാണെന്നും, പ്രിന്റു മീഡിയ തങ്ങളെ മന:പൂർവ്വം അവഗണിക്കുകയാണെന്നുമുള്ള രോധനങ്ങളും, പ്രിന്റു മീഡിയയോടുള്ള പുശ്ചവും എല്ലാം കണ്ടു. ഇതിൽ ഒരാൾ പറഞ്ഞത്,മരം നശിപ്പിച്ചാണ് പേപ്പർ ഉണ്ടാക്കുന്നതെന്നും ആ പേപ്പറിൽ പ്രിന്റു ചെയ്യുന്ന ഒന്നിനെയും തനിക്കു മതിക്കാനാവില്ലെന്നുമാണ്. മനം മടുപ്പിക്കുന്ന തരത്തിലുള്ള സംഘം ചേർന്ന ആക്രമണങ്ങളും, മറ്റുള്ളവരുടെ സ്വകാര്യതയെ തുരന്നെടുത്ത്, ഭീഷണിപ്പെടുത്തലും കണ്ടു. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നു പരാതിപറഞ്ഞവർ തന്നെ തങ്ങളുടെ കിച്ചൻ‌ ക്യാബിനറ്റിനപ്പുറമുള്ളവരുടെ രചനകളെ കണ്ടില്ലെന്നു നടിച്ചു. മറ്റുള്ളവർ എന്റെ ബ്ലോഗിൽ കമെന്റിടണമെന്നും, അതു ഞാനർഹിക്കുന്നു എന്നഹങ്കരിക്കുകയും,അതേ സമയം ആ കമെന്റിട്ട ബ്ലോഗറുടെ ബ്ലോഗിൽ പോയി ഒന്നു നോക്കാനോ, അതിലൊരു കമെന്റിടുവാനോ തയ്യാറാകാത്ത ഒരു വരേണ്യവർഗ്ഗം ബ്ലോഗിൽ ഉടലെടുത്തു. എന്തിനാ അങ്ങനെ കമെന്റിടുന്നത് എന്നു ചോദിച്ചാൽ, ഒരു സിമ്പിളായ ഉത്തരം, എന്റെ ബ്ലോഗ് മറ്റുള്ളവർ വായിക്കണമെന്നും അതിൽ നാലു തെറിയാണെങ്കിലും കമെന്റായി വരണം എന്ന എന്റെ ആഗ്രഹം തന്നെ. ആ ആഗ്രഹം ബ്ലോഗു ചെയ്യുന്ന എല്ലാവർക്കുമുണ്ടാകും എന്നതാണ് എന്റെ വിശ്വാസം.

കുറ്റം പറയൽ മാത്രമായോ ?

ബ്ലോഗിന്റെ അനുഗ്രഹമായി പലതും കിട്ടി. കേരളഫാർമർ, അങ്കിൾ, എന്നിങ്ങനെ ആത്മാർഥതയുള്ള ചില മുതിർന്നവരെ നേരിട്ടു പരിചയപ്പെടാനുള്ള അവസരം. ഇത്രയും ഒരു മനുഷ്യനു ലളിതമായി മറ്റുള്ളവരോടു പ്രതികരിക്കുവാനാകുമോ എന്ന് അതിശയം തോന്നിപ്പികുന്ന വിശാലമനസ്കൻ എന്ന വലിയ മനുഷ്യനെ പരിചയപ്പെടാനുള്ള അവസരം. എന്തും ഏതും കാര്യകാരണസഹിതം വിശദീകരിച്ചുതരുന്ന ദേവേട്ടനെ പരിചയപ്പെട്ടത്‌, കൊടുങ്കാടിളകി വന്നാലും കുലുങ്ങാതിരിക്കൻ കഴിയും എന്ന കാണിച്ചുതന്ന കുറുമാനെ നേരിൽകാണാനായത്‌, അങ്ങിനെ പലതും.

പിന്നെ ഏറ്റവും മികച്ചതായി കിട്ടിയത്‌, ചില രചനകളാണ്. അതും സൌജന്യമായി. ഡാലി, ദേവൻ, നെടുമങ്ങാടൻ,കുറുമാൻ, വിശാലമനസ്കൻ, ബ്രിഡ്ജുവിഹാരം മനു, അരവിന്ദൻ, മേരി ലില്ലി, എന്നിങ്ങനെ എണ്ണം പറഞ്ഞ എഴുത്തുകാർ, ബെർളി തോമസ് എന്ന മഹാസംഭവം, ഹരി എന്ന സിനിമാക്കാരൻ, ഐടി അഡ്മിൻ എന്നുവേണ്ട, പുസ്തകങ്ങളുടെ ലോകത്തിൽനിന്നും വിട്ടുനിൽക്കേണ്ടി വരുന്ന മലയാളിക്കു വിരുന്നു തരുന്ന ഒരുപാടുപേർ. എല്ലാപേരെയും പേരെടുത്തു പറയാൻ ഇന്നു മുഴുവൻ ടൈപ്പുചെയ്യേണ്ടിവരുമെന്നതിനാൽ ലിസ്റ്റു പൂർത്തിയാക്കുന്നില്ല.

ഈ ബൂലോകത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയ എല്ലാ സുഹ്രുത്തുകൾക്കും നന്ദിപറയേണ്ടി വരുമ്പോൾ എന്റെ മനസ്സിലെന്തോ ഒരു വിങ്ങൽ. പ്രത്യേകിച്ച്, ഈ കാലയളവിൽത്തന്നെയാണ് എനിക്കെന്റെ കുഞ്ഞു പിറന്നതും അത്‌ ബൂലോകം മുഴുവനറിയിക്കുമ്പോഴും,നിങ്ങളുടെ ആശംസകൾ വായിച്ചപ്പോഴും മനസ്സുനിറഞ്ഞിരുന്നു. എന്റെ മകൻ ആദിത്തിന് രണ്ടു വയസ്സു തികയാറായി. എന്റെ ബ്ലോഗിനു രണ്ടു വയസ്സു തികഞ്ഞു.

ഈ കുടുംബത്തിൽ ഞാനും ഒരം‌ഗമാണെന്ന തിരിച്ചറിവിൽ അഭിമാനിച്ചുകൊണ്ട്.
ഉറുമ്പ്.

46 അഭിപ്രായ(ങ്ങള്‍):

Sabu Kottotty said...

പിറന്നാളാശംസകള്‍....
ഇനി തേങ്ങ ((((( ഠേ )))))
ഒരു നൂറുവര്‍ഷം ബ്ലോഗെഴുതാന്‍ സാധിയ്ക്കട്ടെ...
hr^ ഹൃ

വല്യമ്മായി said...

ബ്ലോഗ് വാര്‍ഷിക ആശംസകളും മകന് പിറന്നാളാശംസകളും.

തറവാടി/വല്യമ്മായി.

ചാണക്യന്‍ said...

ബ്ലോഗിനു വാര്‍ഷിക ആശംസകള്‍...

ആദിത്തിന് പിറന്നാള്‍ ആശംസകള്‍...

അരുണ്‍ കരിമുട്ടം said...

രണ്ടാം പിറന്നാള്‍ ആശംസകള്‍

കണ്ണനുണ്ണി said...

ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതുപോലെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ എന്ന്നു ആശംസിക്കുന്നു..തുടരുക മാഷെ.

വീ.കെ.ബാല said...

ഉറുമ്പേ ആശംസകൾ......

Junaiths said...

രണ്ടു വയസ്സ്....എടുക്കു കത്തി...(കേക്ക് മുറിക്കാനാണേ)

തോമ്മ said...

രണ്ടാം പിറന്നാള്‍ ആശംസകള്‍

Anil cheleri kumaran said...

ആശംസകൾ

ഉറുമ്പ്‌ /ANT said...

കൊണ്ടോട്ടിക്കാരാ, ഹൃ ഒരു കടമ്പയാണ് ഇപ്പോഴും. തിരക്കിനിടയിൽ എഴുതുമ്പോൾ ഹ്രു ആയാൽ അതുമതി എന്നു വയ്ക്കും, എന്തായാലും അതുതിരുത്തുന്നില്ല, രണ്ടു വർഷം കഴിഞ്ഞിട്ടും ഹൃ ടൈപ്പുചെയ്യാൻ പഠിച്ചില്ലായെന്നതിന് ഒരു തെളിവായി അതവിടെ കിടക്കട്ടെ. തിരുത്തിനും കമെന്റിനും നന്ദി.

തറവാടി, വല്യമ്മായി നന്ദി,ആദിത്തിന്റെ ഒരുചിത്രം വല്യമ്മായിക്കായി ഉടൻ പോസ്റ്റും ങ്ഹാ.. :)

ആദിത്തിന്റെ സ്വന്തം ചാനക്യനങ്കിളിനു നന്ദി. ( ചാണക്യൻ എന്നു പറയാറായില്ല അവൻ ‌)

അരുണേ നമുക്കൊന്നു ബൂലോകം കലക്കണം.. നന്ദി വന്നതിന്.

കണ്ണനുണ്ണി, നന്ദി

ബാലാ, ബ്ലോഗിലെ ശിംഗമേ നന്ദി.

ജുനൈത്, കത്തി താഴെയിട്രാ......ഉറുമ്പാടാ പറയുന്നത് കത്തി താഴെയിട്രാ.
കമെന്റിന് നന്ദി.

തോമ്മാച്ചോ, കുമാരാ, നന്ദി

Unknown said...

ഉറുമ്പെ ആശംസകൾ ബ്ലോഗിനും മകനും
സ്നെഹത്തൊടെ സജി

ഉറുമ്പ്‌ /ANT said...

സജി, നന്ദി

ചെറിയപാലം said...

നിരീക്ഷണങ്ങളോട് യോജിക്കുന്നു..
````
പിറന്നാളാശംസകൾ മകനും ബ്ലോഗിനും.

karimeen/കരിമീന്‍ said...

എല്ലാം നന്നായി വരട്ടെ.
ഇനിയും ഉറുമ്പു കടിക്കട്ടെ

ഉറുമ്പ്‌ /ANT said...

ചെറിയപാലം, കരിമീൻ, ഇമ്മിണി ബല്യ നന്ദി.

Typist | എഴുത്തുകാരി said...

ആശംസകള്‍. ബ്ലോഗിനും, പിറന്നാളുകാരന്‍ ആദിത്തിനും.

സൂത്രന്‍..!! said...

ആശംസകള്‍ .......

ഉറുമ്പ്‌ /ANT said...

ടൈപ്പിസ്റ്റിനു ഒരൂട്ടം നന്ദി ട്ടോ. ആദിത്തിന്റെ പിറന്നാളിനു ചമ്മാനം ബേണം........ :)

സൂത്രാ......... നന്ദീണ്ട്രാ.

അങ്കിള്‍ said...

ഉറുമ്പേ മകന്റെ രണ്ടാം പിറന്നാളിനു ആശംസകള്‍.
നമ്മള്‍ നേരിട്ട് കണ്ട ദിവസങ്ങള്‍ ഓര്‍ത്തു പോകുന്നു.

ഉറുമ്പ്‌ /ANT said...

അങ്കിളിനു നന്ദി. ആളുക്കോരോ ബിരിയാണിയും വിരലിനോരോ കോഴിമുട്ടയും...!

ഓർമ്മയുണ്ട്.

Areekkodan | അരീക്കോടന്‍ said...

ബൂലോകത്ത്‌ ഉറുമ്പരിക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ എന്നോ?അവിശ്വസനീയം...
പിറന്നാളാശംസകള്‍....

ഉറുമ്പ്‌ /ANT said...

അരീക്കോടാ, “നഞ്ചെന്തിനാ നാന്നാഴി”
ഈ രണ്ടു വർഷം തന്നെ ഒരുപാടു പുകിലുകൾ കാണിച്ചുതന്നിട്ടുണ്ട്.

കമെന്റിനു നന്ദി.

ദീപക് രാജ്|Deepak Raj said...

പ്രിയ ഉറുമ്പേട്ടന് ആശംസകള്‍
ബ്ലോഗില്‍ ഒരു വര്‍ഷം പോലും ആകാത്ത ഒരാള്‍... റാഗ് ചെയ്യല്ലേ ഞാന്‍ പാവമാ ഓടി..

സ്നേഹത്തോടെ
(ദീപക് രാജ്)

Sureshkumar Punjhayil said...

Pirannal Ashamsakal... Prarthanakal...!!!

ഉറുമ്പ്‌ /ANT said...

ദീപക്,
രണ്ടല്ല, പത്തുകൊല്ലം ബ്ലോഗിയാലും ദീപക് ബ്ലോഗുമ്പോലെ ബ്ലോഗാൻ ഉറുമ്പിനാവില്ല. അത്രയുമിഷ്ടമാണ് ദീപക്കിന്റെ ബ്ലോഗ് എനിക്ക്‌. അതിൽ ഇത്തിരി അസൂയയും ഉണ്ടെന്നു കൂട്ടിക്കോ. പിന്നവിടെ വന്ന് കമെന്റാത്തത് വിഷയത്തിലുള്ള വിവരക്കുറവുകൊണ്ടാണ്. അപ്പോൾപറഞ്ഞുവരുന്നത് ഉറുമ്പ് ചെറിയ കടികളുമായി മുന്നേറട്ടെ, ദീപക് ഒരു വല്യ റോട്ട്‌വീലർ കടിയുമായി മുന്നേറിക്കോളൂ,
പിന്നെ റഗാൻ വരുന്നില്ല. പട്ടിയെ എനിക്കിത്തിരി പേടി കൂടുതലാ.... :

ഉറുമ്പ്‌ /ANT said...

സുരേഷിനും ഭൈമിക്കും നന്ദി.

siva // ശിവ said...

എല്ലാ വിധ ആശംസകളും..ഹൃദയത്തില്‍ നിന്നും...

ആത്മ/പിയ said...

“ആശംസകള്‍!”

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

ശിവ, ആത്മ നന്ദി.

വയനാടന്‍ said...

വഴിതെറ്റിവന്നവനാണേ...
എങ്കിലും
പിറന്നാളാശംശകൾ

ഉറുമ്പ്‌ /ANT said...

വയനാടാ, വന്ന വഴി മറക്കില്ലല്ലോ അല്ലേ.

നന്ദി വന്നതിനും കമെന്റിനും

ഉറുമ്പ്‌ /ANT said...

സ്നോ വൈററ് നന്ദി.

കുക്കു.. said...

എന്റെയും ആശംസകള്‍.....

:)

ഉറുമ്പ്‌ /ANT said...

നന്ദി കുക്കു

Sudhi|I|സുധീ said...

Aashamsakal...
:)

ഉറുമ്പ്‌ /ANT said...

സുധീഷ്‌, നന്ദി

വാഴക്കോടന്‍ ‍// vazhakodan said...

വൈകി എത്തിയതാണെങ്കിലും......ആശംസകള്‍ നേരുന്നു...... സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നല്ല നാളുകള്‍ ഇനിയും ബൂലോകത്ത് നിറഞ്ഞു നില്‍ക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ആശംസകളോടെ......വാഴക്കോടന്‍

ഉറുമ്പ്‌ /ANT said...

ബായക്കോടാ ജ്ജ് ബന്നാ..
നന്ദി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കുറച്ചു തിരക്കിലായിരുന്നു..എത്താന്‍ വൈകി..ആശംസകള്‍..സമയം കിട്ടുമ്പോഴൊക്കെ അടികൂടാന്‍ വരാം..
കാരണം വിപരീത ആശയം ഉള്ളവരുടെ 'വീട്ടിലുള്ളവരെ' തെറി വിളിക്കാതെ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഇപ്പൊ നമ്മുടെ ബൂലോകത്തില്‍ വളരെ കുറഞ്ഞു തുടങ്ങി..അത് കൊണ്ട് തന്നെ താങ്കളെ പോലെ ഉള്ളവര്‍ ഇവിടെ വേണം..

എല്ലാവിധ ഭാവുകങ്ങളും..ആദിതിനും സുഖം ആണെന്ന് കരുതുന്നു..

ഉറുമ്പ്‌ /ANT said...

പ്രവീൺ, ടൂൾസ് (കത്തി,കല്ല്,വടിവാൾ) ഒന്നും എടുക്കാതെ വരണേ..
നന്ദി വന്നതിനും കമെന്റിനും.
ആദിത്തിനു സുഖം തന്നെ.
തൃപ്പയാറിൽ എന്തുണ്ട് വിശേഷം ?
ആകെ മാറിപ്പോയെന്നു പറഞ്ഞു കുന്നംകുളത്തുകാരൻ സുഹൃത്ത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ശരിയാണ്..ഒരുപാടു മാറി..ഒരു ടൌണ്‍ ആയി.. തൃപ്രയാര്‍ തിരക്കിലോട്ടു ആവാന്‍ പോകുന്നു..രാമായണമാസം ആവുകയല്ലേ..(കര്‍ക്കിടകം) ..അവിടെ ഏറ്റവും തിരക്കുള്ള ടൈം അതാണല്ലോ..കഴിഞ്ഞ ആഴ്ച അംബലത്തില്‍ പോവാന്‍ വിചാരിച്ചതാ. നടന്നില്ല..നല്ല പണിയാണ് ഇപ്പൊ..

വിജയലക്ഷ്മി said...

Adimonu pirannaalaashamsakalum,blog orupaadu kaalam thudaraan kazhiyatte nnum aashamsikkunnu..

ഉറുമ്പ്‌ /ANT said...

വിജയലക്ഷ്മി ആന്റിക്കു നന്ദി.
ആദിത്തിന്റെ വക പ്രത്യേകം. :)

ജിപ്പൂസ് said...

മൊത്തത്തില്‍ ഒന്നു സൂം ചെയ്തപ്പോഴാണു ഉറുമ്പിനെ കണ്ണില്‍ പെട്ടത്.ഉറുമ്പിന്‍റെ കടി ഇത് വരെ ഏറ്റിട്ടും ഇല്ല നിക്ക്.

സമയക്കുറവുണ്ട് ഉറുമ്പേ..ഞാന്‍ പോയി പിന്നെ വരാം ട്ടോ.ജിപ്പൂസിന്‍റെ ആശംസകള്‍

ഉറുമ്പ്‌ /ANT said...

ജിപ്പൂസ്, കമെന്റിനു നന്ദി.

Post a Comment